ഡാളസ്: നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയൻ പതിനൊന്നാമത് പാരിഷ് മിഷൻ സേവികാ സംഘം സീനിയർ സിറ്റിസൺ സംയുക്ത കോൺഫറൻസ് മാർച്ച് 8,9 തീയതികളിൽ ഡാളസ്സിൽ വെച്ച് സംഘടിപ്പിക്കുന്നു.വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മുതൽ ശനിയാഴ്ച ഉച്ചയ്ക്ക് 2 വരെ നടക്കുന്ന സമ്മേളനത്തിന് മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ്(ഫാർമേഴ്‌സ് ബ്രാഞ്ച് ) ആതിഥേയത്വം വഹിക്കുന്നു. Theme of conference :Church On Mission Everywhere (mathew 28:20) സ്തുതിയും ആരാധനയും, ബൈബിൾ പഠനങ്ങൾ,പ്രചോദനാത്മകമായ പ്രഭാഷണങ്ങൾ, സാക്ഷ്യം,ഗ്രൂപ്പ് ചർച്ച,മധ്യസ്ഥ പ്രാർത്ഥന എന്നിവ സമ്മേളനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോൺഫറൻസ് കമ്മിറ്റി പ്രസിഡൻ്റ് റവ അലക്സ് യോഹന്നാൻ,അസി. വികാരി റവ എബ്രഹാം തോമസ് ,ജനറൽ കൺവീനർ & പ്രോഗ്രാം ശ്രീ സാം അലക്സ്,ഈശോ മാ ളിയേക്കൽ ,പ്രൊഫ:സോമൻ വി ജോർജ് ,ശ്രീ ചാക്കോ ജോൺസൺ,ജോജി ജോർജ്,ശ്രീ ബാബു സി മാത്യു,ശ്രീ ജോർജ്…
Category: AMERICA
ട്രിനിറ്റി മാർത്തോമ്മ ഇടവക സുവർണ ജൂബിലി വോളിബോൾ ടൂർണമെന്റ് – മാർച്ച് 2 ശനിയാഴ്ച
ഹൂസ്റ്റൺ : ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവകയുടെ സുവർണ ജൂബിലിയോടനുബന്ധിച്ച് നടത്തപ്പെടുന്ന സ്പോർട്സ് ടൂർണമെന്റുകളുടെ ഭാഗമായി വോളിബോൾ ടൂർണമെന്റ് മാർച്ച് 2 നു ശനിയാഴ്ച നടത്തപ്പെടും. ട്രിനിറ്റി ദേവാലയത്തോടു ചേർന്നുള്ള സ്പോർട്സ് ഫെസിലിറ്റിയായ ട്രിനിറ്റി സെന്ററിലാണ് മത്സരങ്ങൾ നടത്തുന്നത്. വോളിബോൾ മത്സങ്ങൾ ശനിയാഴ്ച രാവിലെ എട്ടരയ്ക്ക് ഇടവക വികാരി റവ. സാം കെ. ഈശോ ഉൽഘാടനം ചെയ്യും. അസി.വികാരി റവ.ജീവൻ ജോൺ പ്രാർത്ഥിക്കും. ഹൂസ്റ്റൺ, ഡാളസ് പ്രദേശങ്ങളിൽ നിന്നുള്ള 8 ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കും. വിജയികൾക്ക് ട്രോഫികളോടൊപ്പം ഒന്നാം സമ്മാനർഹർക്ക് 1000 ഡോളറും രണ്ടാം സമ്മാനം ലഭിക്കുന്ന ടീമിന് 750 ഡോളറും ലഭിക്കും. രെഞ്ചു രാജ് (മോർട്ടഗേജ് ബ്രോക്കർ) പ്ലാറ്റിനം സ്പോണ്സറും സന്ദീപ് തേവർവേലിൽ (പെറി ഹോംസ്) അബാക്കസ് ട്രാവൽ എന്നിവർ ഡയമണ്ട് സ്പോൺസർമാരും ജെയിംസ് ഈപ്പൻ (എ ബി വേൾഡ് ഫുഡ് മാർക്കറ്റ്) ജേക്കബ് ജോർജ്…
ഫ്രണ്ട്സ് ഓഫ് റാന്നി ഡാളസ് വാർഷീക പിക്നിക് ഏപ്രിൽ 20 നു
ഡാളസ്: ഡാലസിലുള്ള റാന്നി നിവാസികളുടെ സംഘടനയായ ഫ്രണ്ട്സ് ഓഫ് റാന്നിയുടെ ഈ വർഷത്തെ പിക്നിക് കരോൾട്ടൻ മേരി ഹെഡ്ഗർട്ടർ പാർക്കിൽ ഏപ്രിൽ മാസം ഇരുപതാം തീയതി രാവിലെ 10 മുതൽ 2:00 വരെ നടത്തപ്പെടുന്നു ഡാലസ്സിലും പരിസരപ്രദേശങ്ങളിലും പാർക്കുന്നവർക്ക് തങ്ങളുടെ പഴയകാല സുഹൃത്തുക്കളെയും ബന്ധുക്കളെയും അയൽക്കാരെയും കാണുന്നതിനും പരിചയം പുതുക്കുന്നതിനും വേണ്ടിയാണ് സംഘാടകർ ഇങ്ങനെയുള്ള നല്ല അവസരങ്ങൾ ഒരുക്കുന്നത് മതത്തിനും രാഷ്ട്രീയത്തിനും അതീതമായി സ്നേഹം നിലനിർത്തുവാൻ മാത്രമാണ് ഈ അവസരം. കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി വിവിധ ഇനം പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട് എല്ലാവരുടെയും സൗകര്യാർത്ഥം ആണ് ശനിയാഴ്ച രാവിലെ ക്രമീകരിച്ചിരിക്കുന്നതെന്നും ഡാലസ്സിലുള്ള റാന്നി എല്ലാ നിവാസികളും ഓസ്റ്റിൻ,ഹൂസ്റ്റൺ,ഒക്ലഹോമ എന്ന പരിസര സുഹൃത്തുക്കളും ഈ ഉല്ലാസ് വേളയിൽ പങ്കെടുക്കണമെന്നു സംഘാടക അറിയിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് പ്രസിഡണ്ട് സുഭാഷ് മാത്യു പനവേലിൽ……..69 877 0130 സെക്രട്ടറി ഷിജു എബ്രഹാം വടക്കേ മണ്ണിൽ….214…
തുർക്കിക്കുള്ള എഫ്-16 യുദ്ധവിമാന വിൽപ്പന നിർത്താനുള്ള ശ്രമം യുഎസ് സെനറ്റ് പരാജയപ്പെടുത്തി
വാഷിംഗ്ടൺ: സ്വീഡൻ നേറ്റോ സഖ്യത്തിൽ ചേരുന്നതിന് തുർക്കി അംഗീകാരം നൽകിയതിന് ശേഷം പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഭരണകൂടം അംഗീകരിച്ച എഫ് -16 യുദ്ധവിമാനങ്ങളുടെയും ആധുനികവൽക്കരണ കിറ്റുകളുടെയും 23 ബില്യൺ ഡോളറിൻ്റെ തുർക്കിയുടെ വിൽപന തടയാനുള്ള ശ്രമം യുഎസ് സെനറ്റ് വ്യാഴാഴ്ച പരാജയപ്പെടുത്തി. റിപ്പബ്ലിക്കൻ സെനറ്റർ റാൻഡ് പോൾ അവതരിപ്പിച്ച വിൽപനയുടെ വിയോജിപ്പ് പ്രമേയത്തിനെതിരെ സെനറ്റ് 79-നെതിരെ 13 വോട്ട് ചെയ്തു. വോട്ടെടുപ്പിന് മുമ്പ്, പോൾ തുർക്കി സർക്കാരിനെ വിമർശിക്കുകയും വിൽപ്പന അനുവദിക്കുന്നത് അതിൻ്റെ “തെറ്റായ പെരുമാറ്റത്തിന്” ധൈര്യം നൽകുമെന്നും പറഞ്ഞു. നേറ്റോ സഖ്യകക്ഷിക്ക് വാഷിംഗ്ടൺ നൽകിയ വാക്ക് പാലിക്കേണ്ടത് പ്രധാനമാണെന്ന് വിൽപ്പനയെ പിന്തുണയ്ക്കുന്നവർ പറഞ്ഞു. സ്വീഡനിലെ നേറ്റോ അംഗത്വത്തിന് അങ്കാറ പൂർണ അംഗീകാരം നൽകിയതിന് തൊട്ടുപിന്നാലെ, 40 ലോക്ക്ഹീഡ് മാർട്ടിൻ എഫ്-16 വിമാനങ്ങളും 80 ഓളം ആധുനികവൽക്കരണ കിറ്റുകളും തുർക്കിയിലേക്ക് വിൽക്കാൻ ഉദ്ദേശിക്കുന്നതായി ബിഡൻ ഭരണകൂടം ജനുവരി…
സൗത്ത് വെസ്റ്റ് റീജിയണല്‍ മാര്‍ത്തോമ്മ കോണ്‍ഫ്രറന്‍സ് മാർച്ച് 8,9 തീയതികളിൽ ഡാളസിൽ
ഡാളസ്: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയണിന്റെ ആഭിമുഖ്യത്തില്‍ മാര്‍ത്തോമ്മാ വോളൻന്ററി ഇവാന്‍ഞ്ചലിസ്റ്റിക് അസോസിയേഷന്‍ (ഇടവക മിഷന്‍), സേവികാസംഘം, സീനിയര്‍ ഫെലോഷിപ്പ് എന്നീ സംഘടനകളുടെ 11-ാമത് സംയുക്ത കോണ്‍ഫ്രറന്‍സ് മാര്‍ച്ച് 8,9 (വെള്ളി, ശനി) തീയതികളില്‍ ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ദേവാലയത്തില്‍ (11550 Luna Rd, Farmers Branch, Tx 75234) വെച്ച് നടത്തപ്പെടുന്നു. റവ. ഏബ്രഹാം കുരുവിള (ലബക്ക് ), റവ. ജോൺ കുഞ്ഞപ്പി (ഒക്ലഹോമ ) എന്നിവരാണ് കോൺഫ്രറൻസിന്റെ മുഖ്യ ലീഡേഴ്സ്. കോൺഫ്രറൻസ് പ്രസിഡന്റായി റവ.അലക്സ് യോഹന്നാൻ, വൈസ് പ്രസിഡന്റായി റവ. എബ്രഹാം തോമസ്, ജനറൽ കൺവീനർ ആയി സാം അലക്സ് എന്നിവർ പ്രവര്‍ത്തിക്കുന്നു. Church On Mission Everywhere (Mathew 28:20) എന്നതാണ് കോൺഫ്രറൻസിന്റെ മുഖ്യ ചിന്താവിഷയം. സൗത്ത് വെസ്റ്റ് റീജിയണില്‍ ഉള്‍പ്പെടുന്ന ഡാളസ്, ഹൂസ്റ്റണ്‍, ഒക്‌ലഹോമ,…
ടെക്സസ്സിലെ ഈ വർഷത്തെ ആദ്യ വധശിക്ഷ നടപ്പാക്കി
ഹണ്ട്‌സ്‌വില്ലെ:അവസാന നിമിഷം വരെ താൻ നിരപരാധിയാണെന്ന് വാദിച്ച ടെക്‌സാസ് പൗരൻ ഇവാൻ കാൻ്റുവിന്റെ വധശിക്ഷ ഫെബ്രു :28 ബുധനാഴ്ച രാത്രി നടപ്പാക്കി . നിരപരാധിയാണെന്ന് വിശ്വസിച്ച നിരവധി ആളുകളുടെ പ്രതിഷേധം വകവയ്ക്കാതെയാണ് ഹണ്ട്‌സ്‌വില്ലിൽ ഇവാൻ കാൻ്റോ വധിക്കപ്പെട്ടത് 2001-ൽ തൻ്റെ ബന്ധുവായ ജെയിംസ് മോസ്‌ക്വേഡയുടെയും മോസ്‌ക്വേഡയുടെ പ്രതിശ്രുതവധു ആമി കിച്ചൻ്റെയും ഇരട്ട കൊലപാതകത്തിലാണ് കാൻ്റു ശിക്ഷിക്കപ്പെട്ടത്. ടെക്സസിലെ ഹണ്ട്‌സ്‌വില്ലെയിലെ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ പ്രാദേശിക സമയം. വൈകുന്നേരം 6:47 ന് ഇവാൻ കാൻ്റുവിന്റെ സിരകളിൽ മാരകമായ വിഷ മിശ്രിതം കുത്തിവയ്ച്ചു നിമിഷങ്ങൾക്കകം മരണം സ്ഥിരീകരിച്ചു രണ്ട് കീഴ്‌ക്കോടതികൾ ചൊവ്വാഴ്ച അപ്പീലുകൾ നിരസിച്ചതിനെത്തുടർന്ന് വധശിക്ഷ സ്റ്റേ ചെയ്യാനുള്ള ശ്രമങ്ങൾ അവസാനിച്ചെങ്കിലും കാൻ്റുവിൻ്റെ നിരപരാധിത്വം തെളിയിക്കാൻ കാൻ്റുവിൻ്റെ അഭിഭാഷകൻ ജെന ബണ്ണിന് കേസ് യുഎസ് സുപ്രീം കോടതിയിൽ എത്തിക്കുന്നതിന് അവസരം കണ്ടെത്താനായില്ല”. ബുധനാഴ്ച വൈകുന്നേരം മറ്റൊന്നും ചെയ്യാൻ കഴിഞ്ഞില്ല,” ഇവാൻ…
ഡോ. കല ഷഹി – ഫൊക്കാനയ്ക്ക് സാംസ്കാരിക മുഖം നൽകിയ സംഘാടക
ഫൊക്കാന ജനറൽ സെക്രട്ടറിയും 2024 – 2026 കാലയളവിൽ ഫൊക്കാന പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ ഡോ. കല ഷഹി ഫൊക്കാനയുടെ സാംസ്കാരിക മുഖമായി മാറിക്കഴിഞ്ഞ സംഘാടകയാണ് . ഏവർക്കും മാതൃകയായ സാമൂഹ്യ പ്രവർത്തക. ഫൊക്കാനയുടെ തുടക്കം മുതൽ ഫൊക്കാനയ്ക്കൊപ്പം നിലകൊണ്ട നേതാവ് . സംഘടനയുടെ നിരവധി പദവികൾ വഹിച്ച് 2020-2022 കാലയളവിൽ വിമൻസ് ഫോറം ചെയർ പേഴ്സണായി പ്രവർത്തിക്കാൻ ലഭിച്ച കാലയളവ് ഫൊക്കാനയുടെ വഴിത്തിരിവുകൾക്ക് തുടക്കമായി. ഫൊക്കാനയെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പുതിയ പ്രവർത്തന മുഖത്തേക്ക് പിടിച്ചുകയറ്റിയ ” കരിസ്മ ” പ്രോജക്ടിന് നേതൃത്വം നൽകിയ ഡോ. ഷഹി ഡോ. ഗോപിനാഥ് മുതുകാടിൻ്റെ നൂറ് ഭിന്ന ശേഷിക്കാരായ കുട്ടികളുടെ ജീവിതത്തിന് കൈത്താങ്ങ് ആവുകയായിരുന്നു . പാർശ്വവൽക്കരിക്കപ്പെട്ട കുഞ്ഞുങ്ങൾക്കും, അവരുടെ അമ്മമാർക്കും കരുത്തായ കരിസ്മയിൽ നിന്നുള്ള കരുത്തായിരുന്നു ആ കുട്ടികളുടെ പിന്നീടുള്ള വളർച്ചയുടെ തുടക്കം.പദ്ധതി വിജയമായി എന്ന് മാത്രമല്ല സാമ്പത്തികമായി ഏറെ…
മാപ്പ് ചെസ് & ക്യാരംസ് ടൂർണമെന്റ് മാർച്ച് 2 ശനിയാഴ്ച ഫിലഡൽഫിയായിൽ
ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഫിലാഡൽഫിയായുടെ (മാപ്പ്) ആഭിമുഖ്യത്തിൽ മാർച്ച് 2 ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെയുള്ള സമയങ്ങളിൽ മാപ്പ് ഐ സി സി ബിൽഡിംഗിൽ വച്ച് ( 7733 CASTOR AVE, PHILADELPHIA, PA 19152 ) നടത്തപ്പെടുന്ന ചെസ് & ക്യാരം ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്പോർട്ട്സ് ചെയർമാൻ ലിജോ ജോർജ് അറിയിച്ചു. ബുദ്ധിയും ചടുലതയും ഭാഗ്യവും ഒത്തുചേരുന്ന വാശിയേറിയ ഈ മത്സരത്തിൽ ഏകദേശം 15 ടീമുകളോളം പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുന്നത്. ചെസ് കളിക്ക് 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 25 ഡോളറും, മുതിർന്നവർക്ക് 50 ഡോളറും, ക്യാരം കളിക്ക് രണ്ടുപേരടങ്ങുന്ന ഒരു ടീമിന് 80 ഡോളറുമാണ് രജിസ്‌ട്രേഷൻ ഫീസ്. ഇതിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ലിജോ…
2021 ന് ശേഷം ആദ്യമായി ബിറ്റ്കോയിൻ 57,000 ഡോളർ കടന്നു
ന്യൂയോർക്ക്: 2021 നവംബറിന് ശേഷം ആദ്യമായി 57,000 ഡോളറിന് മുകളിൽ എത്തിയതിനാൽ ചൊവ്വാഴ്ച ക്രിപ്‌റ്റോ കറൻസി വിലകൾക്കും അനുബന്ധ സ്റ്റോക്കുകൾക്കുമായി ബിറ്റ്‌കോയിൻ ഏകദേശം 11 ശതമാനം ഉയർന്നതായി ഇൻവെസ്റ്റേഴ്‌സ് ബിസിനസ് ഡെയ്‌ലി റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച രാവിലെ ബിറ്റ്കോയിൻ 57,430 ഡോളറിൽ എത്തിയതിന് ശേഷം 57,000 ഡോളറിന് മുകളിൽ വ്യാപാരം നടത്തി – 2021 അവസാനത്തെ ലെവലിനെതിരെ കൂടുതൽ മുന്നേറുന്നു. CoinDesk ഡാറ്റ അനുസരിച്ച്, ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് 11 ശതമാനം ഉയർന്നത്. കൂടാതെ, ഫെബ്രുവരി പകുതിയോടെ ബിറ്റ്കോയിൻ്റെ വിപണി മൂലധനം രണ്ട് വർഷത്തിനിടെ ആദ്യമായി 1 ട്രില്യൺ ഡോളർ കടന്നു. ഈ വർഷം ഇതുവരെ ബിറ്റ്കോയിൻ 34 ശതമാനം ഉയർന്നു, ജനുവരി ആദ്യം സ്പോട്ട് ബിറ്റ്കോയിൻ ഇടിഎഫ് സമാരംഭിച്ചതിന് ശേഷമാണ് മിക്ക നേട്ടങ്ങളും വരുന്നത്. ചൊവ്വാഴ്ച രാവിലെ മുതൽ 24…
മിഷിഗണിലെ പ്രസിഡൻഷ്യൽ പ്രൈമറികളിൽ ബൈഡനും ട്രംപും വിജയിക്കുമെന്ന് പ്രവചനം
വാഷിംഗ്ടൺ: നിർണായക സ്വിംഗ് സംസ്ഥാനമായ മിഷിഗണിലെ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പ്രൈമറികളിൽ യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും വിജയിക്കുമെന്ന് മാധ്യമ റിപ്പോർട്ട് ഡെമോക്രാറ്റിക് പ്രൈമറിയിൽ അവശേഷിക്കുന്ന ഏക എതിരാളിയായ മിനസോട്ടയിലെ കോൺഗ്രസ് അംഗം ഡീൻ ഫിലിപ്സിനെ ബൈഡൻ പരാജയപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പബ്ലിക്കൻ പക്ഷത്ത്, യുഎന്നിലെ മുൻ യുഎസ് അംബാസഡറും മുൻ സൗത്ത് കരോലിന ഗവർണറുമായ നിക്കി ഹേലിക്കെതിരായ ട്രംപിൻ്റെ വിജയം, മുൻ പ്രസിഡൻ്റ് പ്രൈമറിയിൽ തൂത്തുവാരുന്ന അഞ്ചാമത്തെ സംസ്ഥാനമായി അടയാളപ്പെടുത്തുന്നു. എമേഴ്‌സൺ കോളേജ് പോളിംഗ് സർവേ പ്രകാരം, 31 ശതമാനം മിഷിഗൺ വോട്ടർമാരുടെയും പ്രധാന പ്രശ്‌നം സമ്പദ്‌വ്യവസ്ഥയാണ്. കൂടാതെ, കുടിയേറ്റം, ജനാധിപത്യത്തിനെതിരായ ഭീഷണി, ആരോഗ്യ സംരക്ഷണം, ഭവന താങ്ങാനാവുന്ന വില, വിദ്യാഭ്യാസം, കുറ്റകൃത്യങ്ങൾ, ഗർഭഛിദ്രം എന്നിവയുമുണ്ട്.
