മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിംഗിന്റെ സഹോദരൻ ബിജെപി അംഗത്വം സ്വീകരിച്ചു

ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഡോ. ഗോവിന്ദ് സിംഗിന്റെ സഹോദരൻ ശൈലേന്ദ്ര സിംഗ് ബിജെപിയിൽ ചേർന്നു. ഭാരതീയ ജനതാ പാർട്ടിയുടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾ, ജനക്ഷേമം, വികസനം എന്നിവയിലുള്ള സ്വാധീനമാണ് അദ്ദേഹത്തെ ബിജെപിയിൽ ചേരാന്‍ പ്രേരിപ്പിച്ചത്.

അദ്ദേഹത്തോടൊപ്പം മുതിർന്ന നേതാവ് രമേഷ് കുശ്വാഹയും മറ്റ് അഞ്ച് കോൺഗ്രസ് പ്രവർത്തകരും ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, മുതിർന്ന നേതാവ് രഘുനന്ദൻ ശർമ, സംസ്ഥാന ഓഫീസ് മന്ത്രി ഡോ. രാഘവേന്ദ്ര ശർമ, സംസ്ഥാന മീഡിയ ഇൻ ചാർജ് ആശിഷ് അഗർവാൾ എന്നിവർ സംസ്ഥാന മീഡിയ സെന്ററിൽ സംഘടിപ്പിച്ച ലളിതമായ പരിപാടിയിൽ അദ്ദേഹത്തെ പാർട്ടിയിൽ ചേർത്തു.

ബിജെപി അംഗത്വം എടുത്ത ശൈലേന്ദ്ര സിംഗ്, മുൻ കോൺഗ്രസ് സർപഞ്ച് രമേഷ് കുശ്വാഹ, മനോജ് കുശ്വാഹ, അരുൺ കുശ്വാഹ, രവീന്ദ്ര കുശ്വാഹ, രമേഷ് റാവത്ത് എന്നിവരെ കേന്ദ്രമന്ത്രി ശ്രീ ചന്ദ്രശേഖർ സ്വാഗതം ചെയ്തു. സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ പ്രയാസ് എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുദ്രാവാക്യമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെയും സംസ്ഥാനത്തെയും മുന്നോട്ട് കൊണ്ടുപോകാനും ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൃഢനിശ്ചയം സാക്ഷാത്കരിക്കാനും നമ്മൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയുടെ സംസ്ഥാന മീഡിയ കം ഇൻ ചാർജ് ശ്രീമതി ക്ഷമാ ത്രിപാഠി, സംസ്ഥാന വക്താവ് ഡോ. പങ്കജ് ചതുര്‍‌വേദി, മിലൻ ഭാർഗവ, ഭിന്ദ് ജില്ലയിലെ രാംപ്രകാശ് തിവാരി, ഹൃദേഷ് ശർമ്മ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

 

Print Friendly, PDF & Email

Leave a Comment

More News