ഫിലഡൽഫിയ: പെൻസിൽവാനിയ അസോസിയേഷൻ ഫോർ മലയാളി പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെന്റ് (പമ്പ) യുടെ പുതുവത്സരാഘോഷം വർണ്ണാഭമായി. പമ്പ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയില്‍ സാമൂഹിക സാംസ്‌കാരിക നേതാക്കൾ പങ്കെടുത്തു. പമ്പ പ്രസിഡന്റ് സുമോദ് തോമസ് നെല്ലിക്കാല വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. സര്‍ജന്റ് ബ്ലെസന്‍ മാത്യു മുഖ്യാതിഥി ആയിരുന്നു. ആഘോഷക്കമ്മിറ്റി കോഓർഡിനേറ്റർ അലക്സ് തോമസ്, ബ്ലസന്‍ മാത്യുവിനെ സദസിനു പരിചയപ്പെടുത്തി. സെക്രട്ടറി തോമസ് പോൾ യോഗ നടപടികൾ നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ചെറിയാൻ നന്ദി പ്രകാശിപ്പിച്ചു. സര്‍ജന്റ് ബ്ലെസന്‍ മാത്യു, റവ. ഫിലിപ്സ് മോടയിൽ, ഡോ. ഈപ്പൻ ഡാനിയേൽ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ സുരേഷ് നായർ, പമ്പ ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ സുധാ കർത്താ, എക്സ്റ്റൻ മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് സുദീപ് നായർ, ജോൺ പണിക്കർ, മോഡി ജേക്കബ്,…
Category: AMERICA
വെസ്റ്റ്ചെസ്റ്റർ അയ്യപ്പസ്വാമി ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം ജനുവരി 14 ഞായറാഴ്ച
ന്യൂയോര്‍ക്ക്: വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ മകരവിളക്ക് മഹോത്സവം ജനുവരി 14 ഞയറാഴ്ച ഭക്തിനിര്‍ഭരമായി ആഘോഷിക്കും. മാലയിട്ട് വ്രതം നോറ്റ്, ശരീരവും മനസും അയ്യപ്പനിലര്‍പ്പിച്ച്, ഇരുമുടിയേന്തിയ അയ്യപ്പന്മാർ ക്ഷേത്രത്തിലെത്തി ദര്‍ശന പുണ്യം നേടുന്ന നിമിഷങ്ങള്‍. വ്രതാനുഷ്ഠാനങ്ങളിലൂടെ ആത്മശുദ്ധീകരണത്തിന്റെ പവിത്രമായ നാളുകള്‍ക്കു വിരാമമിട്ടുകൊണ്ട്, അവനവനിലെ ദൈവികതയെ സ്ഫുടം ചെയ്‌തെടുക്കുന്ന നിമിഷങ്ങൾ. ശരണഘോഷമുഖരിതമായ ഈ അന്തരീഷത്തിലേക്ക് ഓരോ അയ്യപ്പ ഭക്തനേയും സ്വാഗതം ചെയ്യുകയാണ്. ശരണം വിളികളുടെയും പൂജകളുടെയും അന്തരീക്ഷത്തില്‍ അയ്യപ്പതൃപ്പാദങ്ങളില്‍ സാഷ്ടാംഗം നമസ്‌കരിക്കാനുമുള്ള വേദിയാകുയാണ് അയ്യപ്പസ്വാമി ക്ഷേത്രം. മകരവിളക്കിന്റെ സുകൃതം നുകരാന്‍ അവസരമൊരുക്കി നിങ്ങളെ ഏവരെയും ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നു. രാവിലെ അയപ്പ സുപ്രഭാതത്തോടെ ആരംഭിക്കുന്ന മകരവിളക്ക് മഹോത്സവം, ഉഷ പൂജക്കും, അയ്യപ്പനൂട്ടിനും, പമ്പാ സദ്യയ്ക്കും ശേഷം ഇരുമുടി പൂജ സമാരംഭിക്കും. ഇരുമുടിയേന്തിയ അയ്യപ്പന്മാർ ചെണ്ട മേളത്തിന്റയും താലപൊലിയുടെയും അകമ്പടിയോടെ ശരണം വിളിയോടെ ക്ഷേത്രം വലംവെച്ച് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്നു. ഇതോടൊപ്പം…
ശീതകാല കൊടുങ്കാറ്റ്: രാജ്യവ്യാപകമായി ഇന്ന് 2,000-ലധികം വിമാനങ്ങൾ റദ്ദാക്കി
അയോവ: മിഡ്‌വെസ്റ്റിൽ മഞ്ഞുവീഴ്ചയും തെക്ക്, വടക്കുകിഴക്ക് ഭാഗങ്ങൾ മോശം കാലാവസ്ഥയും കാരണം വെള്ളിയാഴ്ച രാജ്യവ്യാപകമായി 2,000-ലധികം വിമാനങ്ങൾ റദ്ദാക്കി. ചിക്കാഗോ വിമാനത്താവളങ്ങളെ ഏറ്റവും കൂടുതൽ ബാധിച്ചു.മഞ്ഞും മഞ്ഞും കാരണം വെള്ളിയാഴ്ച രാവിലെ ചില ഭാഗങ്ങളിൽ ചിക്കാഗോ ഒ’ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഗ്രൗണ്ട് സ്റ്റോപ്പ് പുറപ്പെടുവിച്ചു. 2024 ജനുവരി 12-ന് അയോവയിലെ ഡെസ് മോയിൻസിൽ ഗെറി ശക്തമായ കാറ്റിനൊപ്പം മഞ്ഞ് വീഴ്ത്തിയതിനാൽ അന്തർസംസ്ഥാന 235 ജോൺ മാക്വികാർ ഫ്രീവേയിൽ സിംഗിൾ ട്രാക്കുകൾ കിഴക്കോട്ടും പടിഞ്ഞാറോട്ടും നീങ്ങുന്നു.കനത്ത മഞ്ഞ്, 50 മൈൽ വരെ വേഗതയുള്ള കാറ്റ്, കുറഞ്ഞ ദൃശ്യപരത എന്നിവ വെള്ളിയാഴ്ച രാത്രി അയോവ മുതൽ ചിക്കാഗോ ഉൾപ്പെടെയുള്ള ഗ്രേറ്റ് തടാകങ്ങൾ വരെ തിരക്കേറിയ സമയങ്ങളിൽ തുടരും. തിങ്കളാഴ്ചത്തെ അയോവ കോക്കസുകൾക്ക് ദിവസങ്ങൾക്ക് മുമ്പ്, ഡെസ് മോയ്‌നിലെ നാഷണൽ വെതർ സർവീസ് ഡ്രൈവർമാരോട് റോഡുകളിൽ നിന്ന് വിട്ടുനിൽക്കാൻ അഭ്യർത്ഥിക്കുന്നു. മഞ്ഞും…
ഫോമ അന്തർദേശീയ കൺവന്‍ഷന്‍ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ലോകപ്രശസ്ത ഫൈവ് സ്റ്റാർ റിസോർട്ടിൽ; കുഞ്ഞ് മാലിയിൽ കൺവന്‍ഷന്‍ ചെയർ
ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ) അതിന്റെ എട്ടാമത് അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ തിയ്യതിയും വേദിയും പ്രഖ്യാപിച്ചു. ആഗോള മലയാളി സംഘടനകളുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും അതിവിപുലമായ രീതിയില്‍, ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ലോകപ്രശസ്തമായ പുന്റാ കാനയിലെ ബാർസലോ ബവാരോ പാലസ് “ഓൾ ഇൻക്ലൂസീവ്” ഫൈവ് സ്റ്റാർ ഫാമിലി റിസോർട്ടിൽ വെച്ച് ഇങ്ങനെയൊരു കണ്‍വന്‍ഷന്‍ നടത്തുന്നത്. 2024 ഓഗസ്റ്റ് എട്ടു മുതൽ പതിനൊന്നു വരെയാണ് കണ്‍വന്‍ഷന്‍. രണ്ടു മുതിർന്നവരും രണ്ടു കുട്ടികളും (ആറ് വയസ്സിൽ താഴെയുള്ള) ഉള്‍പ്പടെയുള്ള ഒരു കുടുംബത്തിന് എല്ലാ ഭക്ഷണവും, താമസവും, പ്രോഗ്രാമുകളും, എയർപോർട്ട് ട്രാൻസ്പോർട്ടേഷനും അടക്കം ആയിരത്തി ഇരുന്നൂറ്റി നാൽപ്പത്തിയഞ്ചു ഡോളർ ($1245) മാത്രമാണ് ചിലവു വരിക. കൂടുതൽ ദിവസങ്ങൾ താമസിക്കേണ്ടവർക്ക് കൺവെൻഷനു മൂന്ന് ദിവസം വരെ മുൻപും പിൻപും അതേ നിരക്കിൽ തന്നെ റൂമുകൾ ഫോമ ലഭ്യമാക്കും. കുറച്ചു കൂടുതൽ തുകക്ക്…
ഫെയർലെസ് ഹിൽസ് സെൻറ് ജോർജ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം
ഫെയർലെസ് ഹിൽസ് (പെൻസിൽവേനിയ): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ജനുവരി 7 ഞായറാഴ്ച ഫെയർലെസ് ഹിൽസ് സെൻറ് ജോർജ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ പ്രശംസനീയമായ തുടക്കം കുറിച്ചു. ഇടവക വികാരി ഫാ. അബു പീറ്ററിന്റെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി ഫാമിലി / യൂത്ത് കോൺഫറൻസ് പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്യുകയും പരിചയപ്പെടുത്തുകയും ചെയ്തു. മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), ഷോൺ എബ്രഹാം (അസി. ട്രഷറർ), ജോൺ താമരവേലിൽ (ഫിനാൻസ് കോർഡിനേറ്റർ), ദീപ്തി മാത്യു (സുവനീർ എഡിറ്റർ), ഉമ്മൻ കാപ്പിൽ (ഭദ്രാസന കൗൺസിൽ അംഗം), ബിപിൻ മാത്യു (മീഡിയ കമ്മിറ്റി അംഗം), ലിസ് പോത്തൻ, ഷിബു തരകൻ, ഐറിൻ ജോർജ്, ലിനോ സ്‌കറിയ, റോണാ വർഗീസ് (ഫിനാസ് കമ്മിറ്റി അംഗങ്ങൾ ) തുടങ്ങിയവർ…
ഏലിയാമ്മ സ്കറിയ (104) വിർജീനിയയിൽ നിര്യാതയായി
വിർജീനിയ: മാങ്ങാനം പുതുപ്പറമ്പിൽ ഏലിയാമ്മ സ്കറിയ (104) വിർജീനിയയിലെ റിച്ച്മണ്ടിൽ നിര്യാതയായി. പരേതനായ പാസ്റ്റർ പി. സി. സ്കറിയയുടെ സഹധർമ്മിണിയും പമ്പാടി മാക്കിൽ കുടുംബാംഗവുമാണ്. സംസ്കാരം പിന്നീട് അമേരിക്കയിൽ. മക്കൾ: സാറാമ്മ ചെറിയാൻ, ഏലിയാമ്മ പണിക്കർ, മരുമക്കൾ: പരേതനായ പാസ്റ്റർ ചെറിയാൻ കൊതകെരി, സൈമൺ പണിക്കർ (എല്ലാവരും യു.എസ്.എ).
പ്രിസൈഡിംഗ് ജഡ്ജിക്ക് ബോംബ് ഭീഷണി; ട്രംപിന്റെ സിവിൽ തട്ടിപ്പ് വിചാരണ അവസാനിച്ചു
ന്യൂയോർക്ക്: മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സിവിൽ തട്ടിപ്പ് കേസിന്റെ ന്യൂയോർക്കിലെ വിചാരണ ജഡ്ജിക്ക് ബോംബ് ഭീഷണി ലഭിച്ചതായി റിപ്പോര്‍ട്ട്. മന്‍ഹാട്ടന്‍ സുപ്രീം കോടതി ജഡ്ജി ആർതർ എൻഗോറോണിന്റെ ലോംഗ് ഐലൻഡിലെ വീടിന് നേരെയുണ്ടായ ബോംബ് ഭീഷണിക്കെതിരെ നസ്സാവു കൗണ്ടിയിലെ പോലീസ് വ്യാഴാഴ്ച പ്രതികരിച്ചതായി വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ട്രംപിനെതിരായ ക്രിമിനൽ കേസ് കൈകാര്യം ചെയ്യുന്ന ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് സ്പെഷ്യൽ കൗൺസൽ ജാക്ക് സ്മിത്തിന്റെയും ജഡ്ജി താന്യ ചുട്കന്റെയും വീടുകൾ ലക്ഷ്യമിട്ടുള്ള ഭീഷണികളുടെ പശ്ചാത്തലത്തിൽ, ഏറ്റവും പുതിയ സംഭവം വ്യാഴാഴ്ചത്തെ വിചാരണയെ തടസ്സപ്പെടുത്തിയില്ല. വിചാരണ വ്യാഴാഴ്ച അവസാനിക്കുകയും ചെയ്തു. ട്രംപ് ഓർഗനൈസേഷന്‍ ഉള്‍പ്പെട്ട സിവിൽ തട്ടിപ്പ് കേസിൽ ഉച്ചയ്ക്ക് 1 മണിക്ക് തന്റെ ഭാഗത്തുനിന്ന് അവസാന വാദങ്ങൾ അവസാനിക്കുന്നതിന് മുമ്പ് അഞ്ച് മിനിറ്റോളം ട്രംപിന് കോടതിമുറിയിൽ സംസാരിക്കാൻ അനുമതി ലഭിച്ചു. ബുധനാഴ്ച, സ്വന്തം അവസാന വാദം…
ചെങ്കടലിനെ ‘രക്തക്കടലാക്കി’ മാറ്റാനാണ് യുഎസും യുകെയും ശ്രമിക്കുന്നത്: എർദോഗൻ
അങ്കാറ : യെമനിലെ ഹൂതികൾക്കെതിരെ അമേരിക്കയും യുകെയും നടത്തിയ ആക്രമണങ്ങളെ ജനുവരി 12 വെള്ളിയാഴ്ച തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ അപലപിച്ചു. “യുഎസിനും യുകെക്കുമെതിരെ ഹൂതി ഗ്രൂപ്പ് “വിജയകരമായ പ്രതിരോധം” നടത്തുകയാണെന്ന് തന്റെ രാജ്യം വിവിധ ചാനലുകളിൽ നിന്ന് മനസ്സിലാക്കിയെന്ന് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം ഇസ്താംബൂളിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ എർദോഗൻ പറഞ്ഞു. യെമൻ സംഘർഷത്തിൽ യുഎസും യുകെയും നടത്തിയ ആനുപാതികമല്ലാത്ത ബലപ്രയോഗത്തെ ഗാസയിലെ ഇസ്രായേലി നടപടികളുമായി താരതമ്യപ്പെടുത്തി എർദോഗൻ വിമർശിച്ചു. ചെങ്കടലിനെ രക്തക്കടലാക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനുവരി 11 വ്യാഴാഴ്ച രാത്രി , അഞ്ച് യെമൻ ഗവർണറേറ്റുകളിലെ ഹൂതി ഗ്രൂപ്പിന്റെ നിരവധി ലക്ഷ്യങ്ങളിൽ യുഎസ്, യുകെ സേനകൾ 73 ആക്രമണങ്ങൾ നടത്തിയിരുന്നു. ചെങ്കടലിൽ ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണമാണ് ഈ നടപടിക്ക് കാരണമായത്. Erdogan, commented “colourful”…
അമേരിക്കയും യുകെയും ഹൂതികളുടെ ലക്ഷ്യങ്ങൾ ആക്രമിച്ചതിന് പിന്നാലെ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു
സന : യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി ലക്ഷ്യങ്ങളിൽ അമേരിക്കയും യുണൈറ്റഡ് കിംഗ്ഡവും സംയുക്തമായി വ്യോമാക്രമണം നടത്തിയതിന് ശേഷം വെള്ളിയാഴ്ച ക്രൂഡ് ഓയിൽ വിലയില്‍ 2.5 ശതമാനത്തിലധികം വര്‍ദ്ധനവ് രേഖപ്പെടുത്തി. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡിന് വർഷാരംഭം മുതൽ 3.1 ശതമാനം വർധനവണുണ്ടായത്. ഇത് സമീപകാല സൈനിക നടപടികളാൽ ശ്രദ്ധേയമായ വർദ്ധനവാണ്. ഹൂത്തികളുടെ ലക്ഷ്യങ്ങള്‍ തകർക്കുന്നതിനും ആഗോള വ്യാപാരത്തിനും സമുദ്ര സുരക്ഷയ്ക്കും ഭീഷണിയുയർത്തുന്നതിനും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഊർജ വിപണി അനിശ്ചിതത്വത്തിലാക്കി. ആഗോള വ്യാപാരത്തിന്റെ 12 ശതമാനവും ആഗോള കണ്ടെയ്‌നർ ട്രാഫിക്കിന്റെ 30 ശതമാനവും ഒഴുകുന്ന നിർണായക ജലപാതയായ ചെങ്കടൽ തടസ്സങ്ങളുടെ കേന്ദ്രബിന്ദുവാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹൂതി വിമതരുടെ ആക്രമണങ്ങൾ, ആഗോള വ്യാപാര ലോജിസ്റ്റിക്സിന് വെല്ലുവിളികൾ ഉയർത്തിയതുകാരണം, ആഫ്രിക്കക്ക് ചുറ്റുമുള്ള ദീർഘദൂര പാതകൾ സ്വീകരിക്കാൻ കപ്പലുകളെ നിർബന്ധിതരാക്കി. കൂടാതെ, മേഖലയിലെ വർധിച്ച അപകടസാധ്യതകൾ കാരണം ഇൻഷുറൻസ് ചെലവുകൾ…
പുതുവത്സരത്തിൽ മനുഷ്യനും പുതിയതാകണമെന്നു റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ്
ന്യൂജേഴ്‌സി: മനുഷ്യൻ പുതിയതാകണം എന്നതാണ് പുതുവത്സരത്തിന്റെ ഏറ്റവും വലിയ സന്ദേശമെന്നു റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ്. WMC അമേരിക്ക റീജിയൻ സംഘടിപ്പിച്ച ക്രിസ്മസ് പുതുവത്സരാഘോഷ പ്രോഗ്രാമിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷം പുതിയതായി, പക്ഷെ നമ്മൾ പുതിയതായോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ്. വർഷം പുതിയതായാലും, നമ്മൾ പഴയ മനുഷ്യരായി നിലകൊണ്ടാൽ പുതുവത്സരം കൊണ്ട് വലിയ കാര്യമൊന്നും ഉണ്ടാവില്ല. വർഷം മാറി കൊണ്ടിരിക്കുമ്പോൾ നമ്മളും മാറുന്നില്ലെങ്കിൽ തിരിച്ചടികൾ മാത്രമാവും ഫലം. പഴയ മനുഷ്യനിൽ നിന്നും പുതിയ മനുഷ്യനാക്കേണ്ടതാണ് ക്രിസ്തുമസ് നൽകുന്ന വലിയ സന്ദേശമെന്നും അദ്ദേഹം എടുത്തു പറഞ്ഞു. പഴയ മനുഷ്യൻ ദൈവത്തിൽ നിന്ന് അകന്നു പോയവനാണ്. പുതിയ മനുഷ്യൻ ദൈവത്തോട് ചേർന്ന് നിൽകേണ്ടവനാണ്. ദൈവത്തിന്റെ സ്വന്തമാണ് എന്ന് തെളിയിക്കാനാണ് ദൈവം തന്നെ മനുഷ്യനായി ഭൂമിയിൽ അവതരിച്ചു മനുഷ്യൻ ചെയ്ത തെറ്റിന് പരിഹാരം…
