ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ചർച്ചസ് ഓഫ് ഹുസ്റ്റൺ (ഐസിഇസിഎച്ച്) 2024 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡിസംബർ 14 നു വ്യാഴാഴ്ച സെന്റ് ജോസഫ് സീറോ മലബാർ കത്തോലിക്ക ഫൊറോനാ] ദേവാലയത്തിൽ വച്ച് നടന്ന പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡണ്ട് റവ. ഫാ. ജെക്കു സഖറിയ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ആൻസി ശാമുവേൽ സ്വാഗതവും ട്രഷറർ രാജൻ അങ്ങാടിയിൽ നന്ദിയും അറിയിച്ചു. ഭാരവാഹികൾ: പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക് ബി പ്രകാശ്, വൈസ് പ്രസിഡന്റ് റവ.ഫാ.രാജേഷ് ജോൺ, സെക്രട്ടറി റെജി ജോർജ്, ട്രഷറർ രാജൻ അങ്ങാടിയിൽ , പ്രോഗ്രാം കോർഡിനേറ്റർ സിമി തോമസ്, യൂത്ത് കോർഡിനേറ്റർ റവ. സോനു വറുഗീസ് , പബ്ലിക് റിലേഷൻസ് – ജോൺസൻ ഉമ്മൻ, സ്പോർട്സ് കൺവീനർ റവ. ഫാ. ജെക്കു സഖറിയാ, വോളന്റീയർ ക്യാപ്റ്റൻമാർ ജോൺസൻ…
Category: AMERICA
മാഗ് ഹോളീഡേ ഗാല 2023 സമ്പൂർണ്ണ വിജയം; ഇമ്മാനുവൽ മാർത്തോമാ ഇടവക തുടർച്ചയായി കരോൾ മത്സര വിജയികൾ
ഹൂസ്റ്റൺ : മലയാളീ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യുസ്റ്റന്റെ ആഭിമുഖ്യത്തിൽ മാഗ് ഹോളീഡേ ഗാല 2023 എന്ന ക്രിസ്മസ് ന്യു ഇയർ പരിപാടി സ്റ്റാഫ്‌ഫോർഡിലെ ഇമ്മാനുവേൽ സെന്ററിൽ വച്ച് ഡിസംബർ 29ന് അതിവർണ്ണാഭമായി നടത്തപ്പെട്ടു. ഹ്യുസ്റ്റണിലെ നിരവധി കലാകാരന്മാർ അണിനിരന്ന ഒരു ദൃശ്യ വിസ്മയം ആയിരിന്നു ഇതെന്ന് പ്രോഗ്രാം ആസ്വദിച്ച എല്ലാവരും സാക്ഷ്യപ്പെടുത്തി. ശ്രുതി മധുരമായ ഗാനങ്ങളും നയന മനോഹരങ്ങളായ നൃത്തനൃത്യങ്ങളുമായി മാഗ് ഹോളിഡേ ഗാല ഒരു അവിസ്മരണീയമായ മുഹൂർത്തമായിരുന്നു ഹൂസ്റ്റൺ മലയാളികൾക്കായി കാഴ്ചവച്ചത്. പ്രസിഡൻറ് ജോജി ജോസഫ് , സെക്രട്ടറി മേവിൻ ജോൺ എബ്രഹാം പ്രോഗ്രാം കോഡിനേറ്റർ ആൻറണി ചെറു എന്നിവരുടെ നേതൃത്വത്തിൽ അസോസിയേഷൻറെ എല്ലാ ബോർഡ് ഓഫ് ഡയറക്ടേഴ്സും ഒരുമിച്ചു നിന്നതിന്റെ പ്രതിഫലനമായിരുന്നു ഈ വിജയം എന്ന് സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു പറഞ്ഞു. ഇമ്മാനുവൽ മാർത്തോമ ഇടവക അസിസ്റ്റൻറ് വികാർ റവ:സന്തോഷ്…
സെമിറ്റിക് വിരുദ്ധ ഗ്രാഫിറ്റിയുടെ പേരിൽ മരിയാന ലിഞ്ചിനെതിരെ വിദ്വേഷ കുറ്റകൃത്യങ്ങൾ ചുമത്തി
ഷിക്കാഗോ: നിരവധി ബിസിനസുകൾ, ഒരു അപ്പാർട്ട്മെന്റ് കെട്ടിടം, പാർക്ക് പ്രോപ്പർട്ടി എന്നിവ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് ചിക്കാഗോ സ്ത്രീക്കെതിരെ വിദ്വേഷ കുറ്റം ചുമത്തി. റോജേഴ്‌സ് പാർക്ക് നിവാസിയായ 30 കാരിയായ മരിയാന ലിഞ്ച്, മൂന്ന് വിദ്വേഷ കുറ്റകൃത്യങ്ങൾ, ഒരു സ്‌കൂളിൽ ഒരു വിദ്വേഷ കുറ്റകൃത്യം, രണ്ട് സർക്കാർ വസ്‌തുക്കൾ നശിപ്പിച്ച കുറ്റം, നാല് ക്രിമിനൽ അപകീർത്തിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ നേരിടുന്നുണ്ടെന്ന് ചിക്കാഗോ പോലീസ് പറഞ്ഞു. ഒരു മണിക്കൂറിനുള്ളിൽ നിരവധി ബിസിനസുകൾ, ഒരു അപ്പാർട്ട്മെന്റ് കെട്ടിടം, പാർക്ക് പ്രോപ്പർട്ടി എന്നിവ നശിപ്പിച്ചതായി ലിഞ്ച് ആരോപിക്കപ്പെടുന്നു, എന്നാൽ ഇത് എവിടെയാണ് സംഭവിച്ചതെന്നോ അവ എങ്ങനെ നശിപ്പിച്ചു എന്നോ ഉള്ള വിശദാംശങ്ങൾ അധികൃതർ നൽകിയിട്ടില്ല. നോത്ത് ഷെറിഡൻ റോഡിലെ 7300 ബ്ലോക്കിൽ നിന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പ് ലിഞ്ചിനെ കസ്റ്റഡിയിലെടുത്തതായി ചിക്കാഗോ പോലീസ് പറഞ്ഞു.തടങ്കലിൽ വാദം കേൾക്കുന്നതിനായി ലിഞ്ച് ശനിയാഴ്ച കോടതിയിൽ ഹാജരാക്കി
തോമസ് എം ചെറിയാൻ ഹൂസ്റ്റണിൽ നിര്യാതനായി
ഹൂസ്റ്റൺ: കോഴഞ്ചേരി മുള്ളംകുഴിയിൽ തോമസ് എം. ചെറിയാൻ (മോനി -75) ഹൂസ്റ്റണിൽ നിര്യാതനായി. പരേതന്റെ ഭാര്യ ത്രേസ്യാമ്മ തോമസ് പാലാ കുറുവൻപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: ആൻ തോമസ്, ഷൈനി എബ്രഹാം ( ഇരുവരും ഹൂസ്റ്റൺ) മരുമക്കൾ: മെൽവിൻ ഉമ്മൻ, ജോർജ് എബ്രഹാം (എബി) ( ഇരുവരും ഹൂസ്റ്റൺ) സഹോദരങ്ങൾ: ശമുവേൽ ചെറിയാൻ – കുഞ്ഞൂഞ്ഞമ്മ (ഹൂസ്റ്റൺ), തങ്കമ്മ എബ്രഹാം – ഈശോ ടി എബ്രഹാം (ബേബിക്കുട്ടി – ഹൂസ്റ്റൺ), മറിയാമ്മ – കുഞ്ഞുമോൻ (തിരുവല്ല) പൊതുദർശനം: ജനുവരി 5 വെള്ളിയാഴ്ച വൈകുന്നേരം 5 – 8 വരെ പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം (South Park Funeral Home, 1310 North Main Street, Pearland, TX, 77581) പൊതുദർശനവും സംസ്‍കാര ശുശ്രൂഷകളും : ജനുവരി 6 ശനിയാഴ്ച രാവിലെ 10- 12 വരെ സ്റ്റെല്ല…
ന്യൂ ബെഡ്‌ഫോർഡ് ഫയർ ചീഫ് പോൾ കോഡെർ പോലീസിന്റെവെടിയേറ്റു കൊല്ലപ്പെട്ടു
ഒരു മുൻ ആക്ടിംഗ് ന്യൂ ബെഡ്‌ഫോർഡ് അഗ്നിശമനസേനാ മേധാവി വെള്ളിയാഴ്ച വൈകുന്നേരം ഒരു ഫെയർഹാവൻ ബാറിലെ വഴക്കിനെത്തുടർന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഡാർട്ട്‌മൗത്തിലെ പോൾ കോഡെറെ (55) എന്നയാൾക്ക് വൈകുന്നേരം 5 മണിയോടെ ഫെയർഹാവനിലെ ബേസൈഡ് ലോഞ്ചിന് പുറത്ത്,പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ വെടിയേറ്റു. ബ്രിസ്റ്റോൾ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി തോമസ് എം. ക്വിൻ III പറഞ്ഞു ക്വിന്റെ ഓഫീസ് പറയുന്നതനുസരിച്ച്, ബാറിൽ വഴക്കുണ്ടാക്കുന്നതിന് മുമ്പ് കോഡെർ മണിക്കൂറുകളോളം സുഹൃത്തുക്കളുമായി മദ്യപിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. കോഡേരെ പിന്നീട് പോയി വാഹനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെ മറ്റൊരാൾ വാഹനമോടിക്കുന്നത് തടയാൻ ശ്രമിച്ചു. സംഭവസ്ഥലത്ത് പോലീസ് എത്തിയപ്പോൾ, കോഡെർ ഒരു തോക്ക് ഉപയോഗിച്ച് ഭീഷിണിപ്പെടുത്തിയതായി പറയുന്നു. ആ സമയത്ത്, ഫെയർഹാവൻ പോലീസിനെ സഹായിക്കാൻ അക്യുഷ്നെറ്റിൽ നിന്നും മാറ്റാപോയിസെറ്റിൽ നിന്നും പരസ്പര സഹായം എത്തി. കോഡെറെയെ കീഴ്പ്പെടുത്താൻ ഒരു ടേസർ…
കർമ്മസരണിയിൽ എട്ട് പതിറ്റാണ്ടിന്റെ നിറവിൽ അമേരിക്കയിൽ നിന്ന് യാത്രയാകുന്ന ഇടയശ്രേഷ്ഠന് യാത്രാ മംഗളങ്ങൾ
ന്യൂയോർക്ക് : മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിൽ കഴിഞ്ഞ ഏകദേശം ഏട്ട് വർഷത്തോളം ദൈവീക ശുശ്രൂഷ നിര്‍വഹിച്ച ശേഷം സഭയുടെ ക്രമീകരണപ്രകാരം തിരുവനന്തപുരം – കൊല്ലം ഭദ്രാസനത്തിന്റെ അമരക്കാരനായി ജനുവരി മുതൽ ചുമതലയേൽക്കുന്നതിനായി മടങ്ങിപ്പോകുന്ന ബിഷപ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസിന് ഭദ്രാസനമായി സമുചിതമായ യാത്രയയപ്പ് നല്‍കുന്നു. 2023 ഡിസംബര്‍ 31 ഞായറാഴ്ച (ഇന്ന്) ഫിലാഡല്‍ഫിയാലുള്ള അസ്സന്‍ഷന്‍ മാര്‍ത്തോമ്മ പള്ളിയില്‍ ആരാധനയ്ക്ക് ശേഷം നടത്തപ്പെടുന്ന ചടങ്ങിലാണ് നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള യാത്രയയപ്പ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നതെന്ന് ഭദ്രാസന സെക്രട്ടറി റവ. ജോർജ് എബ്രഹാം, ട്രഷറാർ ജോർജ് ബാബു എന്നിവർ അറിയിച്ചു. ഉത്തമവും ഉദാത്തവുമായ ജീവിത ശൈലിയിലൂടെ കർമ്മ മേഖല ചൈതന്യമാക്കി ദൈവരാജ്യ പ്രവർത്തനത്തിൽ സജീവ നേതൃത്വം നൽകുന്ന അജപാലകൻ. ജീവിതത്തെ വെളിച്ചത്തിന്റെ പര്യായമാക്കി ജനങ്ങളിൽ ആത്മീയ ആവേശം വളർത്തിയെടുക്കാൻ പരിശ്രമിക്കുന്ന ഒരു ചിന്തകനും ഒപ്പം വിദ്യാർത്ഥിയും…
പുതിയ ആയുധ വിൽപ്പനയ്ക്ക് യുഎസിന് നന്ദി പറഞ്ഞും ഹമാസിനെതിരായ ഗാസ യുദ്ധം ‘ഇനിയും മാസങ്ങൾ’ തുടരുമെന്നും നെതന്യാഹു
വാഷിംഗ്‌ടൺ ഡി സി:ഗാസ സ്ട്രിപ്പ് – സിവിലിയൻ മരണങ്ങൾ, പട്ടിണി, കൂട്ട പലായനം എന്നിവയ്ക്ക് ശേഷം തുടർച്ചയായ അന്താരാഷ്ട്ര വെടിനിർത്തൽ കോളുകൾക്കെതിരെ ഗാസയിലെ ഹമാസിനെതിരായ ഇസ്രായേൽ യുദ്ധം “ഇനിയും കുറേ മാസങ്ങൾ” തുടരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശനിയാഴ്ച പറഞ്ഞു. ഉപരോധിച്ച എൻക്ലേവ്. ഈ മാസം രണ്ടാമത്തേത്, പുതിയ അടിയന്തര ആയുധ വിൽപ്പനയ്ക്കുള്ള അംഗീകാരം, ഉടനടി വെടിനിർത്തൽ ആവശ്യപ്പെടുന്ന യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം തടയൽ എന്നിവ ഉൾപ്പെടെയുള്ള തുടർച്ചയായ പിന്തുണയ്‌ക്ക് നെതന്യാഹു ബൈഡൻ ഭരണകൂടത്തിന് നന്ദി പറഞ്ഞു. ഇപ്പോൾ യുദ്ധം അവസാനിപ്പിക്കുന്നത് ഹമാസിന്റെ വിജയമാണെന്ന് ഇസ്രായേൽ വാദിക്കുന്നു, ഇത് ബൈഡൻ ഭരണകൂടം പങ്കിട്ട ഒരു നിലപാടാണ്, പുതിയ പോരാട്ടത്തിൽ, തെക്കൻ നഗരമായ ഖാൻ യൂനിസിലേക്ക് കരസേന കൂടുതൽ നീങ്ങിയപ്പോൾ ശനിയാഴ്ച പ്രദേശത്തിന്റെ മധ്യഭാഗത്തുള്ള നുസെറാത്ത്, ബുറൈജിലെ നഗര അഭയാർത്ഥി ക്യാമ്പുകളിൽ ഇസ്രായേലി യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി.…
കെപിസിസി പ്രസിഡണ്ട് കെ. സുധാകരന്റെ ആദ്യ യുഎസ് സന്ദർശനം: ചിക്കാഗോയിൽ ഉജ്ജ്വല വരവേൽപ്പ് ജനുവരി 1 ന്
ഹൂസ്റ്റൺ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കരുത്തനായ നേതാവ്, കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) ആരാധ്യനായ പ്രസിഡണ്ട് കെ.സുധാകരൻ എംപി സ്വകാര്യ സന്ദർശനാർഥം അമേരിക്കയിൽ എത്തുന്നു. ജനുവരി 1 നു ചിക്കാഗോയിൽ എത്തി ചേരുന്ന കെ. സുധാകരൻ 16 വരെ അമേരിക്കയിൽ ഉണ്ടായിരിയ്ക്കും. കെപിസിസിയുടെ പ്രവാസി സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) യുടെ നേതൃത്വത്തിൽ കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഏവരെയും പങ്കെടുപ്പിച്ചു കൊണ്ടാണ് സ്വീകരണ സമ്മേളനം സംഘടിപ്പിക്കുന്നത്. രാവിലെ ചിക്കാഗോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുന്ന കെ.സുധാകരൻ എംപിയെ വിവിധ സംഘടനാ,സാമൂഹ്യ, സാംസ്‌കാരിക നേതാക്കൾ തുടങ്ങിയവർ സ്വീകരിക്കും. ജനുവരി 1 നു തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് ചിക്കാഗോയിൽ ഡെസ്‌പ്ലൈൻസിലുള്ള ക്നാനായ സെന്ററിൽ വച്ചാണ് സ്വീകരണ സമ്മേളനം (1800 E Oakton St Des Plaines IL 60018) ഓവർസീസ് ഇന്ത്യൻ കൾച്ചറൽ…
ഫൊക്കാന ജനറൽ സെക്രട്ടറി കല ഷഹിയുടെ മാതാവ് ശുഭ അശോക് രാജ് നിര്യാതയായി
ന്യൂയോര്‍ക്ക്: ഫൊക്കാന ജനറൽ സെക്രട്ടറി കല ഷഹിയുടെ മാതാവും പരേതനായ ഇടപ്പള്ളി അശോക് രാജിന്റെ ഭാര്യയുമായ ശുഭ അശോക് (82) എറണാകുളത്ത് (ആതിര ഹൗസ് , KRRA 12 A , Kannanthodathu Road, Edappally, PO) നിര്യാതയായി. റിട്ടയേർഡ് വില്ലേജ് ഓഫീസർ ആയിരുന്നു പരേത. മക്കൾ: ഡോ. കല ഷഹി, മീര രാജു. മരണാന്തര ക്രിയകളും സംസ്ക്കാരവും ഡിസംബർ 31 ഞായറാഴ്ച 11 മണിക്ക് ശേഷം. ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനും, ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിയും ശുഭ അശോകിന്റെ നിര്യാണത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തി.
യെമനിലെ ഹൂതികൾ വിക്ഷേപിച്ച ഡ്രോണും മിസൈലും യുഎസ് യുദ്ധക്കപ്പൽ തകർത്തു
വാഷിംഗ്ടൺ: യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ തൊടുത്തുവിട്ട ഡ്രോണും കപ്പൽവേധ ബാലിസ്റ്റിക് മിസൈലും അമേരിക്കൻ യുദ്ധക്കപ്പൽ തകർത്തതായി യുഎസ് സൈന്യം അറിയിച്ചു. ഇസ്രായേലുമായി പോരാടുന്ന ഗാസയിലെ ഫലസ്തീനികളെ പിന്തുണച്ച് ഹൂതികൾ സുപ്രധാനമായ ചെങ്കടൽ കപ്പൽപ്പാതയിലെ കപ്പലുകളെ ആവർത്തിച്ച് ലക്ഷ്യമിട്ടുകൊണ്ടിരിക്കുകയാണ്. ഹൂതികള്‍ തൊടുത്തുവിട്ട കപ്പല്‍വേധ ബാലിസ്റ്റിക് മിസൈലും ഡ്രോണും യുഎസ്എസ് മേസൺ (ഡിഡിജി 87) തെക്കൻ ചെങ്കടലിൽ വെടിവച്ചു വീഴ്ത്തിയതായി ഒരു ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറിനെ പരാമർശിച്ച് യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) പ്രസ്താവനയിൽ പറഞ്ഞു. “പ്രദേശത്തുള്ള 18 കപ്പലുകളിൽ ഒന്നിനും കേടുപാടുകളോ പരിക്കുകളോ ഉണ്ടായിട്ടില്ല,” സെന്‌റ്കോം പറഞ്ഞു. ഒക്ടോബർ പകുതി മുതൽ ഹൂതികൾ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് നേരെ നടത്തുന്ന 22-ാമത്തെ ആക്രമണ ശ്രമമാണിത്. ആഗോള വ്യാപാരത്തിന്റെ 12 ശതമാനം വരെ വഹിക്കുന്ന ഒരു ട്രാൻസിറ്റ് റൂട്ടിനെ ആക്രമണങ്ങൾ അപകടത്തിലാക്കുന്നതിനാല്‍, ചെങ്കടൽ ഷിപ്പിംഗിനെ സംരക്ഷിക്കാൻ ഈ മാസം…
