തോമസ് എം ചെറിയാൻ ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ: കോഴഞ്ചേരി മുള്ളംകുഴിയിൽ തോമസ് എം. ചെറിയാൻ (മോനി -75) ഹൂസ്റ്റണിൽ നിര്യാതനായി. പരേതന്റെ ഭാര്യ ത്രേസ്യാമ്മ തോമസ്‌ പാലാ കുറുവൻപ്ലാക്കൽ കുടുംബാംഗമാണ്.

മക്കൾ: ആൻ തോമസ്, ഷൈനി എബ്രഹാം ( ഇരുവരും ഹൂസ്റ്റൺ)

മരുമക്കൾ: മെൽവിൻ ഉമ്മൻ, ജോർജ് എബ്രഹാം (എബി) ( ഇരുവരും ഹൂസ്റ്റൺ)

സഹോദരങ്ങൾ: ശമുവേൽ ചെറിയാൻ – കുഞ്ഞൂഞ്ഞമ്മ (ഹൂസ്റ്റൺ), തങ്കമ്മ എബ്രഹാം – ഈശോ ടി എബ്രഹാം (ബേബിക്കുട്ടി – ഹൂസ്റ്റൺ), മറിയാമ്മ – കുഞ്ഞുമോൻ (തിരുവല്ല)

പൊതുദർശനം: ജനുവരി 5 വെള്ളിയാഴ്ച വൈകുന്നേരം 5 – 8 വരെ പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം (South Park Funeral Home, 1310 North Main Street, Pearland, TX, 77581)

പൊതുദർശനവും സംസ്‍കാര ശുശ്രൂഷകളും : ജനുവരി 6 ശനിയാഴ്ച രാവിലെ 10- 12 വരെ സ്റ്റെല്ല ലിങ്കിലുള്ള കോർപ്പസ് ക്രിസ്റ്റി കത്തോലിക്ക ചർച്ചിൽ (Corpus Christi Catholic Church, 9900 Stella Link Rd, Houston, TX 77025)

ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം 1 മണിക്ക് സംസ്കാരം പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ (South Park Funeral Home, 1310 North Main Street, Pearland, TX, 77581)

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം https://gmaxfilms.com/livebroadcast/ ൽ ഉണ്ടായിരിക്കുന്നതാണ്.

Print Friendly, PDF & Email

Leave a Comment

More News