ജോയി കൂടാലി ഫൊക്കാന 2024-26 നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

ഫൊക്കാന 2024-2026 നാഷണൽ കമ്മറ്റിയിലേക്ക് ജോയി കൂടാലി മത്സരിക്കുന്നു. അമേരിക്കയിലെ സാമൂഹിക, സാംസ്കാരിക, സംഘടനാ രംഗത്ത് സജീവ സാന്നിദ്ധ്യമായ ജോയി കൂടാലി കൈരളി ഓഫ് ബാൾട്ടിമൂറിന്റെ 2024 അഡ്വൈസറി ബോർഡ് ചെയർമാനാണ്. കൈരളിയുടെ മുൻ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. കേരളത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അദ്ദേഹം അമേരിക്കയിൽ എത്തിയ നാൾ മുതൽ പ്രാദേശിക സംഘടന രംഗത്ത് സജീവമാണ്. തൃശൂർ സ്വദേശിയായ ജോയി കൂടാലി ഫൊക്കാനയുടെ ഭാവി നേതൃത്വത്തിന് മുതൽക്കൂട്ടാണ്. ഏറ്റെടുക്കുന്ന ഏത് സ്ഥാനവും ആത്മാർത്ഥമായി നിർവ്വഹിക്കുകയും സമയബന്ധിതമായി സംഘടനാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്ന അദ്ദേഹം ഡോ. കല ഷഹിയുടെ പാനലിൽ നിന്നാണ് നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്. ഡോ. ബാബു സ്‌റ്റീഫന്റെയും, ഡോ. കല ഷഹിയുടേയും നേതൃത്വത്തിൽ ഫൊക്കാന വിജയപാതയിലാണ്. കൃത്യമായ സംഘാടനത്തിലൂടെ ഫൊക്കാനയുടെ നിരവധി പദ്ധതികളാണ് ഫൊക്കാന നടപ്പിലാക്കുന്നത്. ഭവന നിർമ്മാണ പദ്ധതികൾ ഉൾപ്പെടെ നിരവധി…

നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ ഭദ്രാസനം പുന:ക്രമീകരിച്ചു

ഡാളസ്: നോർത്ത് അമേരിക്കാ – യൂറോപ്പ് മാർത്തോമാ ഭദ്രാസനം ജനുവരി ഒന്നുമുതൽ “നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസനം” എന്ന പേരിൽ അറിയപ്പെടും. സഭാ കൗൺസിലിന്റെയും എപ്പിസ്കോപ്പൽ സിനഡ് തീരുമാനപ്രകാരവും നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിൽ നിന്നും യൂറോപ്പിലെ ഇടവകകളെ വിടർത്തി, യു കെ – യൂറോപ്പ് – ആഫ്രിക്ക എന്ന പുതിയ ഭദ്രാസനം രൂപീകരിച്ചു. 1988 നോർത്ത് അമേരിക്ക ആൻഡ് യുണൈറ്റഡ് കിങ്ഡം മാർത്തോമാ എന്ന ഭദ്രാസനം രൂപീകരിക്കപ്പെട്ടു. ഭദ്രാസനത്തിന് പ്രഥമ എപ്പിസ്കോപ്പയായി അഭിവന്ദ്യ. ഡോ .ഫിലിപ്പോസ് മാർ ക്രിസോസ്റ്റം അധികാരമേറ്റു. തുടർന്ന് ഭദ്രാസനത്തിന് നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസനം എന്നു പുനർനാമകരണം ചെയ്തു. റൈറ്റ്.റവ. ഡോ. സക്കറിയാസ് മാർ തെയോഫിലോസ്, റൈറ്റ്.റവ. ഡോ. യുയാക്കിം മാർ കൂറിലോസ്, റൈറ്റ്.റവ. ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ്, റൈറ്റ്. റവ.ഡോ. ഐസക് മാർ ഫിലക്സിനോസ് (നിലവിൽ) എന്നീ…

മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ വിന്റർബെൽസ് ഡിസംബർ 29 ന്

 ലീഗ് സിറ്റി (ടെക്സാസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വർഷത്തെ ക്രിസ്തുമസ് ന്യൂ ഇയർ കൂട്ടായ്മ വിന്റർബെൽസ്-2023, 29 ഡിസംബർ 2023 ന് വൈകിട്ട് 5 മണിക്ക് ഹെറിറ്റേജ് പാർക്ക് ബാപ്റ്റിസ്റ്റ് ചർച്ച്, വെബ്സ്റ്ററിൽ വെച്ചു നടത്തപ്പെടും. കഴിഞ്ഞ വർഷങ്ങളിൽ എന്നപോലെതന്നെ ഈ വർഷവും വലിയ ആഘോഷപരിപാടികളാണ് സംഘടിപ്പിക്കുന്നത്. ലീഗ് സിറ്റി മലയാളികൾക്ക് എന്നും ഇത് മറക്കാനാവാത്ത ഒരു ഉത്സവമാണ്, അതുകൊണ്ടുതന്നെ ഈ പ്രദേശത്തുള്ള എല്ലാ മലയാളികളുംതന്നെ മറ്റെല്ലാം മാറ്റിവെച്ചു വളരെ സന്തോഷത്തോടെ ഇതിന്റെ ഭാഗമായിമാറുന്നു. സൗത്ത് ഇന്ത്യൻ റിയാലിറ്റി ഷോ സൂപ്പർ സിംഗേഴ്സുകളെയും , പ്ലേബാക്ക് സിംഗേഴ്സുകളെയും ഉൾപ്പെടുത്തി ഒരുസംഗീതനിശയോടൊപ്പം കുട്ടികളും യൂവജനങ്ങളും സ്ത്രീകളും പുരുഷന്മാരും അണിനിരക്കുന്ന വിവിധതരം കലാപരിപാടികളും വിന്റർബെൽസിനു മാറ്റേകും. കൂടാതെ ലീഗിസിറ്റിക്കാർ എഴുതി സംവിദാനാം ചെയ്യുന്ന ‘രാജപ്പന്റെ സ്വന്തം സ്‌പൈഡർമാൻ’ എന്ന കോമഡി സ്കിറ്റ് വളരെ ആകാംക്ഷയോടെയാണ് നാട്ടുകാർ…

യുഎസ് മിലിട്ടറിയുടെ രഹസ്യ X-37B ബഹിരാകാശ വിമാനത്തിന്റെ വിക്ഷേപണം സ്പെയ്സ് എക്സ് മാറ്റിവച്ചു

കേപ് കനവറൽ: ഭ്രമണപഥത്തിലേക്കുള്ള ഏഴാമത്തെ ദൗത്യത്തിൽ യുഎസ് മിലിട്ടറിയുടെ രഹസ്യമായ X-37B റോബോട്ട് ബഹിരാകാശ വിമാനത്തിന്റെ കഴിഞ്ഞ രാത്രി ആസൂത്രിതമായ വിക്ഷേപണവും SpaceX ഫാൽക്കൺ ഹെവി റോക്കറ്റിനു മുകളിലൂടെയുള്ള ആദ്യ പറക്കലും 24 മണിക്കൂറെങ്കിലും മാറ്റിവച്ചതായി SpaceX അറിയിച്ചു. കേപ് കനാവറലിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് റോക്കറ്റ് പറന്നുയരാൻ സജ്ജമായി നിന്നതിനാൽ, രാത്രി 8.14 EST ടാർഗെറ്റു ചെയ്‌ത വിക്ഷേപണ വിൻഡോ ആരംഭിക്കുന്നതിന് ഏകദേശം 25 മിനിറ്റ് മുമ്പാണ് വിമാനം നിർത്തിവച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ, എലോൺ മസ്‌കിന്റെ കാലിഫോർണിയ ആസ്ഥാനമായുള്ള റോക്കറ്റ് സംരംഭം “ഒരു ഗ്രൗണ്ട് സൈഡ് പ്രശ്‌നം കാരണം” കൗണ്ട്ഡൗൺ നിർത്തിവച്ചതായി പറഞ്ഞു. എപ്പോൾ വീണ്ടും ശ്രമിക്കുമെന്ന് കമ്പനി ഉടൻ വ്യക്തമാക്കിയിട്ടില്ല. ദൗത്യത്തിന്റെ അടുത്ത വിക്ഷേപണ അവസരം ഇന്ന് രാത്രിയാണെന്ന് സ്‌പേസ് എക്‌സ് അറിയിച്ചു. കേപ്പിലെ…

കാൽനൂറ്റാണ്ടിനുശേഷം ഡാലസ് കേരള അസോസിയേഷൻ വാശിയേറിയ തെരഞ്ഞെടുപ്പിലേക്ക്

ഡാളസ് :നീണ്ട  ഇരുപത്തിയെട്ടു  വർഷം ബാലറ്റ് ഉപയോഗിച്ച് ഒരു തെരഞ്ഞെടുപ്പ് പോലും നടത്തുവാൻ അവസരം നൽകാതിരുന്ന  ഡാലസ് കേരള അസോസിയേഷൻ 2024- 2025 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് ഡിസംബർ  16 ന് വാശിയേറിയ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു ഡാളസ് കേരള അസോസിയേഷൻ  ആദ്യകാല  പ്രവർത്തകരും അസ്സോസിയേഷന്റെ  പ്രവർത്തനങ്ങളിൽ വിലയേറിയ സംഭാവനകൾ നൽകിയിട്ടുള്ളവരും  ഇപ്പോഴും സജീവ സാന്നിദ്ധ്യമുള്ള ഐ വർഗീസും ബോബൻ കൊടുത്തും ഇലക്ഷൻ കമ്മിറ്റി കൺവീനർമായിട്ടുള്ള രണ്ടു പാനലുകളാണ് ഈ തിരഞ്ഞെടുപ്പിൽ തീ പാറുന്ന പ്രകടനം കാഴ്ച വയ്ക്കുന്നതിന് അണിയറയിൽ പ്രവർത്തന നിരതമായിട്ടുള്ളത് അമേരിക്കയിലെ ഏറ്റവും പഴക്കംചെന്ന മലയാളി സംഘടനയെന്നും  ഏറ്റവും കൂടുതൽ അംഗസംഖ്യയുള്ള സംഘടന എന്നും  വിശേഷിപ്പിക്കുന്ന ഡാലസ് കേരള അസോസിയേഷൻ പ്രവർത്തനങ്ങളിൽ  കഴിഞ്ഞ കുറെ വർഷമായി നീറി പുകഞ്ഞു കൊണ്ടിരുന്ന വികാരവിക്ഷോഭങ്ങളുടെ ഒരു ബഹിർ സ്പുരണമാണ്‌   ഈ വർഷം ഒരു തെരഞ്ഞെടുപ്പിലേക്ക് നയിച്ചിരിക്കുന്നതെന്നു പറഞ്ഞാൽ…

മനോജ് വി നമ്പൂതിരി ”മന്ത്രയുടെ” സ്പിരിച്യുൽ കോഓർഡിനേറ്റർ

ചുരുങ്ങിയ കാലത്തിനുള്ളിൽ ഹൈന്ദവ സമാജ പ്രവർത്തനങ്ങളിൽ ലോകശ്രദ്ധ പിടിച്ചുപറ്റിയ അമേരിക്കയിലെ ഹൈന്ദവ സംഘടനയായ ‘മന്ത്ര’യുടെ (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ്) സ്പിരിച്ചൽ കോർഡിനേറ്ററായി പ്രശസ്ത ജ്യോതിഷ താന്ത്രിക ആചാര്യനായ പന്തളം മനോജ് വി നമ്പൂതിരിയെ തെരഞ്ഞെടുത്തു. അമേരിക്കയിലെയും ഭാരതത്തിലെയും വിവിധ ആത്മീയ സംബന്ധമായ പരിപാടികളുടെ ഏകോപന ചുമതല അദ്ദേഹം നിർവഹിക്കും . പരശുരാമനാൽ നിർമ്മിതമായ 108 ശിവാലയങ്ങളെ നോർത്ത് അമേരിക്കയിലെ മലയാളീ ഹിന്ദു കുടുംബങ്ങളുമായി ബന്ധിപ്പിക്കുവാനുള്ള ബൃഹത് പദ്ധതിയുടെ ആധ്യാത്മിക ചുമതലയും, മന്ത്രയുടെ ഷാർലെറ്റ്, നോർത്ത് കരോലൈന കൺവെൻഷനിലേക്കുള്ള 108 ശിവലിംഗങ്ങളുടെ സമർപ്പണവും നടത്തുവാൻ മനോജ് വി നമ്പൂതിരിയെ ചുമതലപ്പെടുത്തിയതായി മന്ത്രയുടെ പ്രസിഡണ്ട് ശ്രീ ശ്യാം ശങ്കർ അറിയിച്ചു. മന്ത്രയുടെ പ്രഥമ കൺവെൻഷനോട് അനുബന്ധിച്ചു നടന്ന വേദക്ഷേത്രം പരിപാടിയുടെ വിപുലീകരണത്തിന്റെ ഭാഗമായി നോർത്ത് അമേരിക്കയിലെ വിവിധ ക്ഷേത്രങ്ങളുമായി ചേർന്ന് പദ്ധതികൾ ആവിഷ്കരിച്ചു മുൻപോട്ടു പോകുമെന്ന്…

ഫ്ലോറിഡയിൽ നവദമ്പതികൾ വിവാഹത്തിന് ഒരാഴ്ചക്കു ശേഷം വെടിയേറ്റു കൊല്ലപ്പെട്ടു

ഫ്ലോറിഡ:കഴിഞ്ഞയാഴ്ച വിവാഹിതരായ ഫ്ലോറിഡ ദമ്പതികൾ വാരാന്ത്യത്തിൽ ഇരട്ട കൊലപാതകത്തിൽ കൊല്ലപ്പെട്ടതായി അധികൃതർ പറയുന്നു. വെസ്റ്റ് പാം ബീച്ചിൽ ശനിയാഴ്ച രാവിലെ ഒരു വസതിയിൽ വെടിയേറ്റ മുറിവുകളോടെ ഒരു പുരുഷനെയും സ്ത്രീയെയും മരിച്ച നിലയിൽ കണ്ടെത്തിയതായി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു. ആ സമയത്ത്, അവർ “താൽപ്പര്യമുള്ള ഒരു വ്യക്തിയുമായി” സംസാരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുമ്പ് വീട്ടിൽ താമസിച്ചിരുന്ന 46 കാരിയായ സോണി ജോസഫത്ത് – രണ്ട് ഫസ്റ്റ് ഡിഗ്രി കൊലപാതകങ്ങളുടെ പേരിൽ അറസ്റ്റിലായതായി തിങ്കളാഴ്ച, ഷെരീഫിന്റെ ഓഫീസ് പറഞ്ഞു – ഞായറാഴ്ച ആദ്യമായി കോടതിയിൽ ഹാജരാക്കിയപ്പോൾ, അദ്ദേഹത്തെ ബോണ്ടില്ലാതെ തടവിൽ പാർപ്പിക്കാൻ ഉത്തരവിടുകയും ഒരു പബ്ലിക് ഡിഫൻഡറെ നിയമിക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെ  പേരുകൾ പരസ്യമാക്കില്ല. “ഈ പ്രയാസകരമായ സമയത്ത് നമുക്ക് അവരെ ചിന്തയിലും പ്രാർത്ഥനയിലും നിലനിർത്താം.” ഷെരീഫിന്റെ ഓഫീസ് ഒരു പ്രസ്താവനയിൽ പറഞ്ഞു, മരിച്ചതായി കണ്ടെത്തുന്നതിന് ഒരാഴ്ച മുമ്പ്…

യുഎസിലെ ആത്മഹത്യാനിരക്ക് പ്രായമായ പുരുഷന്മാർക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ

പ്രായമായവരിൽ ആത്മഹത്യ വർധിച്ചതായി സമീപകാല കണക്കുകൾ കാണിക്കുന്നു. നാഷണൽ സെന്റർ ഫോർ ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സിന്റെ (NCHS) താൽക്കാലിക കണക്കുകൾ പ്രകാരം, യുഎസിലെ ആത്മഹത്യാ നിരക്ക് 2022-ൽ 50,000 ആളുകളിൽ 80 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. 100,000 ആളുകൾക്ക് 14.3 ആത്മഹത്യകൾ എന്ന നിരക്ക് 1941 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. ഒന്നാം ലോകമഹായുദ്ധം, മഹാമാന്ദ്യം, എന്നിവയിലെ കൊടുമുടികളുമായി ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള യുഎസിലെ ആത്മഹത്യാ നിരക്കിൽ കാലാനുസൃതമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 25 വയസ്സിന് താഴെയുള്ളവരുടെ മരണനിരക്ക് 2021-ൽ നിന്ന് കുറഞ്ഞു, എന്നിരുന്നാലും, 35 വയസ്സിന് മുകളിലുള്ളവരുടെ ആത്മഹത്യകൾ വർദ്ധിച്ചു. പ്രായമാകുമ്പോൾ പുരുഷന്മാർക്ക് ആത്മഹത്യാനിരക്ക് കൂടുതലാണ്. ഏറ്റവും പ്രധാനപ്പെട്ട നിരക്ക് 75 വയസും അതിൽ കൂടുതലുമുള്ള പുരുഷന്മാരിലാണ്: ഇത് 100,000 ആളുകൾക്ക് 44 മരണങ്ങളാണ്. നോൺ-ഹിസ്പാനിക് വെള്ളക്കാരാണ് പ്രായമായവരിൽ ഏറ്റവും കൂടുതൽ ആത്മഹത്യാനിരക്ക് കാണിക്കുന്നതെന്ന് NCHS…

“താൻ പോടോ” എന്ന് പറയാൻ ധൈര്യമുണ്ടോ?: കാരൂർ സോമൻ, ചാരുംമൂട്

കേരളത്തിലെ പെൺകുട്ടികളോട് മുഖ്യമന്ത്രി പറഞ്ഞത് നിലമറിഞ്ഞു വിത്ത് വിതയ്ക്കണമെന്നാണ്. ആത്മാഭിമാനമുള്ള പെൺകുട്ടികൾ അത് പറയും. എന്നാൽ ഇത് എത്ര പേരോട് പറയും? അവിടെ നിയമങ്ങളാണ് ഉണർന്നു പ്രവർത്തിക്കേണ്ടത്. കേരളത്തിൽ തുടരെ സ്ത്രീധന ആത്മഹത്യകൾ, പീഡന മരണങ്ങൾ സംഭവിക്കുന്നു. ഈ ദുരാചാരം നിലനിൽക്കുന്ന ഒരു ദേശ൦ നവോത്ഥാന കേരളമെന്ന് പറയാൻ നമ്മുക്ക് ലജ്ജയില്ലേ? സ്ത്രീധനം ചോദിച്ചു വരുന്നവനെ പടിയടച്ചു പിണ്ഡം വെയ്ക്കാന്‍ കുടുംബത്തിലുള്ളവർക്ക് സാധിക്കാത്തത് എന്താണ്? നിയമങ്ങളെ കാറ്റിൽ പറത്തുന്ന കുറ്റവാളികളെ നേരിടാൻ പുതിയ മാർഗ്ഗങ്ങളുണ്ടാകണം. വിവാഹം നടക്കുന്നതിന് മുൻപ് തന്നെ സ്ത്രീയുടെ ജീവിതം ഉറപ്പു വരുത്താൻ രണ്ട് വീട്ടുകാരിൽ നിന്നും സർക്കാർ സത്യവാങ് മുദ്രപത്രത്തിൽ എഴുതി വാങ്ങണം. ഈ വിവാഹബന്ധത്തിൽ യാതൊരു സാമ്പത്തിക ഇടപാടുകൾ ഇല്ലെന്നുള്ളത്. ഇത്തരത്തിൽ ആത്മഹത്യ, പീഡനമുണ്ടായാൽ രണ്ട് വീട്ടുകാരേയും ഇരുമ്പഴിക്കുള്ളിലാക്കാൻ സാധിക്കും. ഈ കാട്ടാള വർഗ്ഗത്തെ പുറത്തുവിടരുത്. സ്ത്രീധന വേരിൽ വളർന്നു പന്തലിച്ചു്…

അന്താരാഷ്ട്ര നിഷ്പക്ഷ ദിനം, സമാധാനവും ചേരിചേരാതയും ആഘോഷിക്കുന്ന ദിനം (എഡിറ്റോറിയല്‍)

അന്താരാഷ്ട്ര നിഷ്പക്ഷ ദിനം അഥവാ ഇന്റർനാഷണൽ ഡേ ഓഫ് ന്യൂട്രാലിറ്റി, എല്ലാ വർഷവും ഡിസംബർ 12-ന് ആചരിക്കുന്ന ഒരു ദിനമാണ്. ഇത് ആഗോള കാര്യങ്ങളിൽ സമാധാനം, നിഷ്പക്ഷത, ചേരിചേരാതിരിക്കൽ തുടങ്ങിയ തത്വങ്ങളുടെ തെളിവായി നിലകൊള്ളുന്നു. അന്താരാഷ്ട്ര ബന്ധങ്ങളിലെ നിഷ്പക്ഷതയുടെ മൂല്യം തിരിച്ചറിയുന്നതിനും ആഘോഷിക്കുന്നതിനുമായാണ് ഈ സുപ്രധാന ദിനം സ്ഥാപിക്കപ്പെട്ടത്. ഇത് സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനും രാജ്യങ്ങൾക്കിടയിൽ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത ഉയർത്തിക്കാട്ടുന്നു. ഈ ആചരണത്തിനായി ഡിസംബർ 12 തിരഞ്ഞെടുത്തതിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. 1995-ൽ തുർക്ക്മെനിസ്ഥാൻ നിഷ്പക്ഷതയുടെ പ്രഖ്യാപനം അംഗീകരിച്ചതിന്റെ വാർഷികമാണ് ഇത് അടയാളപ്പെടുത്തുന്നത്. ഈ പ്രഖ്യാപനം തുർക്ക്മെനിസ്ഥാന്റെ സ്ഥിരമായ നിഷ്പക്ഷ രാഷ്ട്രമെന്ന പദവി ഉറപ്പിച്ചു. ഏതെങ്കിലും സൈനിക സഖ്യങ്ങളിലോ സംഘട്ടനങ്ങളിലോ പങ്കെടുക്കാതിരിക്കാനും രാജ്യങ്ങൾക്കിടയിൽ സമാധാനപരമായ സഹവർത്തിത്വം പ്രോത്സാഹിപ്പിക്കാനുമുള്ള പ്രതിജ്ഞാബദ്ധത ഊന്നിപ്പറയുന്നു. അന്താരാഷ്ട്ര ബന്ധങ്ങളിലെ നിഷ്പക്ഷത എന്ന ആശയം ഇടപെടാതിരിക്കുക, നയതന്ത്രം, സമാധാനപരമായ സംഘർഷ പരിഹാരം എന്നിവയുടെ തത്വങ്ങൾ…