അറ്റ്ലാന്റാ: അറ്റ്ലാന്റാ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വർഗീയ നാദം എന്ന മ്യൂസിക് ബാന്റിന്റെ ക്രിസ്തുമസ് ഗാനശുശ്രൂഷ ഡിസംബർ 15 നു വെള്ളിയാഴ്ച വൈകിട്ട് ഈസ്റ്റേൺ ടൈം 8 30ന് നടത്തപ്പെടുന്നു. സൂം ഫ്ലാറ്റ് ഫോമിൽ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് ഗാനശുശ്രൂഷയിൽ മലങ്കര കത്തോലിക്ക സുൽത്താൻബത്തേരി അധിപൻ റൈറ്റ് റവ ഡോ: ജോസഫ് മാർ തോമാസ് മെത്രാപോലീത്ത മുഖ്യാതിഥിയായി പങ്കെടുക്കുകയും ക്രിസ്മസ് സന്ദേശം നൽകുകയും ചെയ്യുന്നു.ഫാദർ ജോഷി വാഴപ്പിളേത്തു , ഫാദർ എബ്രഹാം കുളത്തിങ്കൽ എന്നിവർ പ്രാർത്ഥനക്ക് നേതൃത്വം നൽകും സണ്ണി പറവനേത്തു , റവ സാം ലൂക്കോസ് ,ജോൺ മാത്യു ,മാത്യു വര്ഗീസ് ,സക്കറിയ ജോൺ ,ഷൈൻ വര്ഗീസ് ,വിനീത അലക്സാണ്ടർ ,റിത്തു ജെറിൻ ജോസ് ,ക്രിസ്റ്റാ സാറാ ,,ഷീബ സാം ,സോമി മാത്യു തുടങ്ങി അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പത്തോളം ഗായകർ ഇതിൽ പങ്കുചേരും. പ്രസ്തുത ക്രിസ്തുമസ്…
Category: AMERICA
ഐ.ഒ.സി കേരള ചാപ്റ്റർ ജോർജിയ – യു.എസ്.എയ്ക്ക് പുതിയ ഭാരവാഹികൾ
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) കേരള ചാപ്റ്റർ ജോർജിയയുടെ ഒരു യോഗം അറ്റ്ലാന്റയിൽ 11/26/ 2023 ന് ആന്റണി തളിയത്തിന്റെ വസതിയിൽ കൂടി. ഈ യോഗത്തിന്റെ പ്രധാന ഉദ്ദേശ്യം ചാപ്റ്ററിനായി ഒരു പുതിയ എക്സിക്യൂട്ടീവ് തിരഞ്ഞെടുക്കുക ആയിരുന്നു. ചാപ്റ്റർ പ്രസിഡന്റ് ഡോ. എം.വി. ജോർജ് അധ്യക്ഷനായ മീറ്റിംഗിൽ. തന്റെ ആമുഖ പ്രസംഗത്തിൽ, അദ്ദേഹം 2012 ജൂലൈയിൽ നടന്ന ചാപ്റ്ററിന്റെ ഉദ്ഘാടനം മുതൽ, അതിന്റെ ലക്ഷ്യങ്ങൾ, സാധ്യതകൾ, ഒപ്പം കഴിഞ്ഞ 11 വർഷത്തെ പ്രധാന നേട്ടങ്ങൾ എന്നിവയുടെ ഒരു ഹ്രസ്വ ചരിത്രം വിവരിച്ചു. ശ്രീ. ആന്റണി തളിയത്ത്, ഐ.ഒ.സി കേരള ചാപ്റ്ററിന്റെ ദേശീയ കമ്മിറ്റി അംഗം, യോഗത്തിൽ ഉപസ്ഥിതരായവരെ സ്വാഗതം ചെയ്തു. തുടർന്ന് തിരഞ്ഞെടുപ്പ് നടത്തി. പുതിയ എക്സിക്യൂട്ടീവ് ഇങ്ങനെ ആണ്: പ്രസിഡന്റ്: വിഭ ജോസഫ്; ചെയർമാൻ: എം.വി. ജോർജ് (മുൻ പ്രസിഡന്റ്); വൈസ്-പ്രസിഡന്റ്: തോമസ് വർഗ്ഗീസ്; ജനറൽ…
ഐ പി എൽ 500 -മത് സമ്മേളനത്തിൽ ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ സന്ദേശം നൽകുന്നു
ന്യൂജേഴ്‌സി: ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്റർ നാഷണൽ പ്രയർ ലയൻ ഡിസംബർ 12 ചൊവാഴ്‌ച സംഘടിപ്പിക്കുന്ന 500 -മത് പ്രത്യേക സമ്മേളനത്തിൽ നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസനാധിപൻ റൈറ്റ് റവ.ഡോ ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ മുഖ്യ സന്ദേശം നൽകുന്നു. വിവിധ രാജ്യങ്ങളിലുള്ളവർ എല്ലാ ആഴ്ചയിലും ഓൺലൈൻ പ്ലാറ്റുഫോമിൽ പ്രാർഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്‍റർ നാഷണൽ പ്രയർ ലയ്ൻ. എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോർക്ക് ടൈം) പ്രയർ ലയ്ൻ സജീവമാകുന്നത്. വിവിധ സഭ മേലധ്യക്ഷ·ാരും, പ്രഗൽഭരും പ്രശസ്തരും, ദൈവവചന പണ്ഡിത·ാരും നൽകുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നു. ഡിസംബർ 12 ചൊവ്വാഴചയിലെ പ്രയർ ലൈൻ സന്ദേശം നൽകുന്ന ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പയുടെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നന്പർ ഡയൽചെയ്ത് 530464…
സാറാമ്മ എബ്രഹാം (93) ഡാളസിൽ അന്തരിച്ചു
ഡാളസ് : ഇർവിംഗ് ബെഥെസ്ഡ ബൈബിൾ ചാപ്പൽ എൽഡർ ബാബു എബ്രഹാമിന്റെ മാതാവ് സാറാമ്മ എബ്രഹാം (93) ഡാളസിൽ അന്തരിച്ചു. 1995-ലാണ് കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്. മക്കൾ : തോമസ് എബ്രഹാം – ലിസി തോമസ് (അറ്റ്‌ലാന്റ), അമ്മിണി ഐസക്ക് – ഐസക് പാപ്പി (മിയാമി), ആലീസ് ജോർജ് – ജോർജ്ജ് തോമസ് (റോച്ചസ്റ്റർ), ഗ്രേസ് ജേക്കബ് – ജേക്കബ് ജോൺ (ഡാളസ്), ബാബു എബ്രഹാം – ഷിബി എബ്രഹാം (ഡാളസ്), ജെയ്‌സൺ എബ്രഹാം – സോണി എബ്രഹാം (ഡാളസ്). മെമ്മോറിയൽ സർവീസ് : ഡിസംബർ 8,വെള്ളിയാഴ്ച, 6:00 PM – 8:00 PM കാൽവരി പെന്തക്കോസ്ത് ചർച്ച് (725 W Arapaho Rd Richardson, TX 75080). ഫ്യൂണറൽ സർവീസ് : ഡിസംബർ 9 ശനിയാഴ്ച, 10:00 AM – 11:30 AM കാൽവരി…
‘ഓര്‍മ്മ’ അന്താരാഷ്ട്ര പ്രസംഗ മത്സരം സീസണ്‍ 2 ആരംഭിക്കുന്നു; ജൂനിയര്‍-സീനിയര്‍ വിഭാഗങ്ങള്‍ക്കായി പത്ത് ലക്ഷം രൂപ സമ്മാനത്തുക
ലോക മലയാളികളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ഓവർസീസ് റസിഡൻറ് മലയാളീസ് അസോസിയേഷന്‍ ഇൻറർനാഷണൽ അഥവാ ‘ഓര്‍മ്മ ഇൻറർനാഷണൽ’ ഒരുക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന്റെ രണ്ടാം സീസണ്‍ രണ്ടാം സീസണ്‍ ഡിസംബർ 10 ന് ആരംഭിക്കുന്നു. ഓര്‍മ്മ ഇൻറർനാഷണൽ ടാലൻറ് പ്രൊമോഷൻ ഒഫോറമാണ് ക്രമീകരണങ്ങൾ നടത്തുന്നത്. . ഈ വർഷം മുതൽ ജൂനിയർ വിഭാഗത്തിൽ ഉള്ള വർക്കും മത്സരത്തിൽ പങ്കെടുക്കാം. സീസണ്‍ 2 ൽ ജൂനിയര്‍ വിഭാഗത്തില്‍ അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും സീനിയർ വിഭാഗത്തിൽ ഡിഗ്രി അവസാനവർഷം പഠിക്കുന്നവർക്കു വരെ പങ്കെടുക്കാം. വേദിക് ഐഎഎസ് ട്രെയിനിംഗ് അക്കാദമി, കാര്‍നെറ്റ് ബുക്‌സ്, കരിയര്‍ ഹൈറ്റ്‌സ് എന്നിവയുമായി സഹകരിച്ചാണ് ഓര്‍മ്മ സീസണ്‍ 2 പ്രസംഗ മത്സരം സംഘടിപ്പിക്കുന്നത്. പത്ത് ലക്ഷം രൂപയുടെ കാഷ് അവാര്‍ഡുകളാണ് വിജയികളെ കാത്തിരിക്കുന്നത്. 2023 ഡിസംബര്‍ 10 മുതല്‍ 2024 ജൂലൈ…
എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ്: അപേക്ഷ ഡിസംബർ 15-ന് മുമ്പ് സമർപ്പിക്കണം
ന്യൂയോർക്ക്: ലോങ്ങ് ഐലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത കാരുണ്യ സംഘടനയായ എക്കോയുടെ (ECHO- Enhance Community through Harmonious Outreach) 2023-ലെ ഹ്യുമാനിറ്റേറിയൻ അവാർഡിന് അർഹനാകുന്ന വ്യക്തിയെ തെരഞ്ഞെടുക്കുന്ന തിനുള്ള അപേക്ഷ ഡിസംബർ 15-ന് മുമ്പായി സമർപ്പിക്കേണ്ടതാണ്. ലോകത്തിന്റെ ഏതെങ്കിലും ഭാഗങ്ങളിൽ വ്യക്തിപരമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന അമേരിക്കൻ നിവാസിയും ഇന്ത്യൻ വംശജനുമായ ഏതൊരാൾക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. 2024 ജനുവരി 7 ഞായറാഴ്ച വൈകിട്ട് 4 മുതൽ ജെറിക്കോയിലുള്ള കൊട്ടിലിയൻ റെസ്റ്റോറന്റിൽ (440 Jericho Turnpike, Jericho, NY 11753) വച്ച് നടത്തപ്പെടുന്ന വാർഷിക ഡിന്നർ മീറ്റിംഗിൽ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള പ്രമുഖരുടെ മഹനീയ സാന്നിദ്ധ്യത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് അവാർഡ് സമ്മാനിക്കുന്നതാണ്. 2,500 ഡോളറും പ്രശംസാ ഫലകവുമാണ് അവാർഡായി ലഭിക്കുന്നത്. അവാർഡിന് അർഹരാകുന്നതിനുള്ള നിബന്ധനകൾ (1) അവാർഡിന് അപേക്ഷിക്കുന്നവർ വ്യക്തികളായിരിക്കണം. (2) അപേക്ഷകർ അമേരിക്കയിലെ ഏതെങ്കിലും സംസ്ഥാനത്തു…
ഫലസ്തീനികളെ ആക്രമിക്കുന്ന ഇസ്രായേലി കുടിയേറ്റക്കാർക്ക് അമേരിക്ക വിസ നിരോധനം പ്രഖ്യാപിച്ചു
വാഷിംഗ്ടണ്‍: വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കെതിരായ അക്രമങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഇസ്രായേലി കുടിയേറ്റക്കാർക്ക് അമേരിക്ക (യുഎസ്) വിസ നിരോധനം ഏർപ്പെടുത്തി. പ്രസിഡന്റ് ജോ ബൈഡനും മറ്റ് മുതിർന്ന യുഎസ് ഉദ്യോഗസ്ഥരും വെസ്റ്റ് ബാങ്കിൽ വർദ്ധിച്ചുവരുന്ന ഇസ്രായേലി കുടിയേറ്റക്കാരുടെ അക്രമത്തെക്കുറിച്ച് മാസങ്ങളായി മുന്നറിയിപ്പ് നൽകിയതിന് ശേഷമാണ് ഡിസംബർ 5 ചൊവ്വാഴ്ച സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ഈ നീക്കം പ്രഖ്യാപിച്ചത്. “വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കെതിരെ അക്രമാസക്തമായ ആക്രമണങ്ങൾ നടത്തിയ തീവ്രവാദി കുടിയേറ്റക്കാരെ ഉത്തരവാദിത്തമുള്ളവരാക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതിന്റെ ആവശ്യകത ഞങ്ങൾ ഇസ്രായേൽ സർക്കാരിനോട് ഊന്നിപ്പറഞ്ഞു,” ബ്ലിങ്കെൻ പ്രസ്താവനയിൽ പറഞ്ഞു . പ്രസിഡന്റ് ബൈഡൻ ആവർത്തിച്ച് പറഞ്ഞതുപോലെ, ആ ആക്രമണങ്ങൾ അംഗീകരിക്കാനാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ഇന്ന്, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വെസ്റ്റ് ബാങ്കിലെ സമാധാനം, സുരക്ഷ അല്ലെങ്കിൽ സ്ഥിരത എന്നിവയ്ക്ക് തുരങ്കം വയ്ക്കുന്നതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന വ്യക്തികളെ ലക്ഷ്യമിട്ട് ഒരു പുതിയ വിസ…
‘മുമ്പെ പറന്ന പക്ഷികള്‍’ പയനിയര്‍ ക്ലബിന്റെ ആദരം ഏറ്റുവാങ്ങി
ന്യൂയോര്‍ക്ക്: അമേരിക്കന്‍ കുടിയേറ്റ ചരിത്രത്തില്‍ ‘മുമ്പെ പറന്ന പക്ഷികള്‍’ ഒന്നിച്ചുചേര്‍ന്ന അപൂര്‍വ്വ സംഗമത്തില്‍ സമൂഹത്തില്‍ വലിയ സംഭാവനകളര്‍പ്പിച്ച എട്ടുപേരെ ആദരിച്ചു. 1950 മുതലുള്ള കാല്‍ നൂറ്റാണ്ട് കാലത്ത് ഏഴാം കടലിനക്കരെയ്ക്ക് സാഹസികമായി എത്തുകയും കടുത്ത പോരാട്ടത്തിലൂടെ സ്വന്തം കാലടിപ്പാടുകള്‍ ഈ മണ്ണില്‍ പതിപ്പിക്കുകയും ചെയ്ത മഹാരഥര്‍, പിന്നിട്ട കാലത്തെപ്പറ്റി അനുസ്മരിച്ചത് പുതിയ കാഴ്ചപ്പാടുകള്‍ പകർന്നു. അവര്‍ തുറന്നിട്ട പാതയിലൂടെ സഞ്ചരിക്കുന്ന പുതിയ തലമുറ അനുഭവങ്ങളില്‍ സ്ഫുടംചെയ്ത പഴയ കാലത്തിന്റെ ഓര്‍മ്മകള്‍ നന്ദിപൂർവം ഏറ്റുവാങ്ങി. ആദ്യതലമുറയെ പ്രതിനിധീകരിക്കുന്ന പയനിയര്‍ ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വാര്‍ഷികവും അവാര്‍ഡ് ദാനവും ആദ്യകാൽ കുടിയേറ്റക്കാരുടെ വലിയ പ്രാതിനിധ്യത്തില്‍ തികച്ചും ധന്യമായി. അടുത്തയിടയ്ക്ക് വേര്‍പിരിഞ്ഞുപോയവര്‍ക്ക് പ്രണാമങ്ങളര്‍പ്പിച്ചും അവരുടെ ഓര്‍മ്മകള്‍ പുതുക്കിയും സമ്മേളനം വിതുമ്പല്‍കൊണ്ടു. പ്രൊഫ ജോസഫ് ചെറുവേലി, ജോർജ് സി. അറക്കൽ, വെറോണിക്ക എ താനിക്കാട്ട്, തോമസ് മണിമല, ത്രേസ്യാമ്മ കുര്യൻ, വി.എം.…
മുൻ സ്പീക്കർ കെവിൻ മക്കാർത്തി കോൺഗ്രസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു
വാഷിങ്ടൺ ഡി സി :ഡിസംബർ അവസാനത്തോടെ താൻ കോൺഗ്രസിൽ നിന്ന് വിരമിക്കുമെന്ന് മുൻ യുഎസ് ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തി പറഞ്ഞു. 58 കാരനായ മക്കാർത്തി ബുധനാഴ്ച വാൾസ്ട്രീറ്റ് ജേണലിലെ അഭിപ്രായപ്രകടനത്തിലാണ് ഇക്കാര്യം അറിയിച്ചത്. റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ മക്കാർത്തിയെ അദ്ദേഹത്തിന്റെ പാർട്ടിയിലെ ചില അംഗങ്ങളുടെ എതിർപ്പിനെത്തുടർത്തിന്നു ഒക്ടോബറിൽ സ്പീക്കർ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു . മക്കാർത്തി വിരമിക്കുന്നതിലൂടെ കോൺഗ്രസിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭൂരിപക്ഷത്തിൽ വീണ്ടും കുറവുണ്ടാകും. ജനുവരിയിൽ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതും ഒരുപോലെ പ്രക്ഷുബ്ധമായിരുന്നു, റോളിന് മതിയായ പിന്തുണ ലഭിക്കുന്നതിന് മുമ്പ് 15 റൗണ്ട് വോട്ടുകൾ വേണ്ടിവന്നിരുന്നു കോൺഗ്രസ് വിട്ടെങ്കിലും, തിരഞ്ഞെടുക്കപ്പെട്ട ഓഫീസിലേക്ക് മത്സരിക്കാൻ “മികച്ചതും തിളക്കമുള്ളതുമായ” ആളുകളെ റിക്രൂട്ട് ചെയ്യാൻ താൻ തുടർന്നും സഹായിക്കുമെന്ന് മക്കാർത്തി തന്റെ അഭിപ്രായത്തിൽ എഴുതി. “റിപ്പബ്ലിക്കൻ പാർട്ടി അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നു, അടുത്ത തലമുറയിലെ നേതാക്കളെ പിന്തുണയ്ക്കാൻ എന്റെ അനുഭവം നൽകാൻ ഞാൻ…
പെന്തക്കോസ്ത് കോൺഫറന്‍സ്: സംഗീത ശുശ്രൂഷയും രജിസ്ടേഷൻ കിക്കോഫും 10 ന് ഞായറാഴ്ച
ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ കിക്കോഫും സംഗീത ശുശ്രൂഷയും ഡിസംബർ 10 ഞായറാഴ്ച വൈകിട്ട് 5.30 ന് ന്യുയോർക്ക് ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി സഭാ ഹാളിൽ വച്ച് ( 100 Periwinkle Rd, Levittown, NY 11756) നടത്തപ്പെടും. അനുഗ്രഹീത ആത്മീയ ഗായകൻ സുവിശേഷകൻ കെ. ബി ഇമ്മാനുവൽ ഗാനങ്ങൾ ആലപിക്കും. ന്യൂയോർക്കിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ പെന്തക്കോസ്ത് സഭകളുടെ നേതൃത്വത്തിലുള്ള ഗായക സംഘങ്ങൾ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. നാഷണൽ കൺവീനർ പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ, നാഷണൽ സെക്രട്ടറി രാജു പൊന്നോലിൽ, നാഷണൽ ട്രഷറർ ബിജു തോമസ്, നാഷണൽ യൂത്ത് കോർഡിനേറ്റർ റോബിൻ രാജൂ, നാഷണൽ ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ ആൻസി സന്തോഷ് തുടങ്ങിയവർ കോൺഫറൻസിനെകുറിച്ചുള്ള വിശദ വിവരങ്ങൾ യോഗത്തിൽ വിശദീകരിക്കും. 39-മത് കോൺഫറന്‍സിന്റെ ദേശീയ പ്രതിനിധികളായ പാസ്റ്റർ എബ്രഹാം ഈപ്പൻ,…
