റോമാ നഗരം കത്തിയെരിയുമ്പോൾ കൊട്ടാരത്തിന്റെ മട്ടുപ്പാവിലിരുന്നു വീണ വായിച്ച രസിച്ച നീറോ ചക്രവർത്തിയെ കുറിച്ചുള്ള ഓർമ്മകളാണ് ഈയിടെയുണ്ടായ ചില സംഭവങ്ങൾ കേൾക്കുകയും കാണുകയും ചെയ്തപ്പോൾ എന്നിൽ അങ്കുരിച്ചത് .ഇരുവശങ്ങളിലും ഊരിപ്പിടിച്ച വാളിന് ഇടയിലൂടെ കടന്നു പോകുമ്പോൾ രണ്ട് കൈകളും കൂട്ടിയിടിച്ച് പ്രത്യേക ശബ്ദമുണ്ടാക്കി എതിരാളികളെ ഭയപ്പെടുത്തുകയും തുരത്തി ഓടിക്കുകയും ചെയ്തുവെന്ന നമ്മുടെ ഇരട്ടചങ്കന്റെ പ്രസ്താവനയായിരുന്നു അതിനു അടിസ്ഥാനം.നീറോ ചക്രവർത്തി ജീവിച്ചിരുന്നുവെങ്കിൽ അദ്ദേഹം ഒരു പക്ഷേ ഈ മഹാന്റെ മുൻപിൽ ലജ്ജിച്ചു തല താഴ്ത്തുമായിരുന്നു എന്നാണ് എന്റെ വിശ്വാസം രണ്ടു തവണ അധികാര സോപാനത്തിലെത്തിച്ച മലയാളി വോട്ടർമാരുടെ നീറുന്ന നിരവധി പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുന്നതിന് കേരളം മുഴുവൻ ഇളക്കി മറിച്ചു നവകേരള സദസ്സ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ,മുഖ്യ മന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ആഡംബര ബസ്സ് കടന്നുപോകുമ്പോളാണ് സംഭവം .റോഡിനു വശത്തുള്ള നടപ്പാതയിൽ നിന്നും യൂത്ത് കോൺഗ്രസ് ജില്ലാ വൈസ്…
Category: AMERICA
ഫിലഡല്‍ഫിയയില്‍ വര്‍ണാഭമായ ഫാമിലി നൈറ്റ് ആഘോഷം
ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിന്റെ 2023 ലെ വാര്‍ഷിക ഫാമിലി നൈറ്റ് ആഘോഷം ജനപങ്കാളിത്തം, സമയനിഷ്ഠ, അവതരിപ്പിച്ച കലാപരിപാടികളുടെ വൈവിധ്യം, കലാമേന്‍മ, നയനമനോഹരമായ രംഗപടങ്ങള്‍ എന്നിവയാല്‍ ശ്രദ്ധനേടി. നവംബര്‍ 18 ശനിയാഴ്ച്ച വൈകുന്നേരം അഞ്ചരമണിക്കു കൈക്കാര•ാരായ ജോര്‍ജ് വി. ജോര്‍ജ്, രാജു പടയാറ്റില്‍, റോഷിന്‍ പ്ലാമൂട്ടില്‍, തോമസ് ചാക്കോ, സെക്രട്ടറി ടോം പാറ്റാനിയില്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, ബഹുമാനപ്പെട്ട സി. എം. സി. സിസ്റ്റേഴ്‌സ്, ഇടവകാസമൂഹം എന്നിവരെ സാക്ഷിയാക്കി വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍ ഭദ്രദീപം തെളിച്ച് ഫാമിലി നൈറ്റ് ഉത്ഘാടനം ചെയ്തു. അഗാപ്പെയുടെ ഹൃസ്വമായ സന്ദേശം ജോര്‍ജ് ദാനവേലില്‍ അച്ചന്‍ നല്‍കി. ഇടവകയിലെ 12 കുടൂംബ യൂണിറ്റുകളൂം, ഭക്തസംഘടനകളായ എസ്. എം. സി. സി, സെ. വിന്‍സന്റ് ഡി പോള്‍, യുവജനകൂട്ടായ്മകള്‍, മരിയന്‍ മദേഴ്‌സ് എന്നിവര്‍ കോമഡി സ്‌കിറ്റ്, ലഘുനാടകം,…
വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിച്ച ആഗോള ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല സ്വഭാവ നടനുള്ള അവാർഡിനർഹനായ ഇഗ്‌നേഷ്യസ് ആന്റണിക്കു ഡാളസ്സിൽ ഊഷ്മള സ്വീകരണം നൽകി
ഗാർലാൻഡ് (ടെക്സാസ് ): വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിച്ച ആഗോള ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല സ്വഭാവ നടനുള്ള അവാർഡിനർഹനായ ഇഗ്‌നേഷ്യസ് ആന്റണിക്കു ഡാളസ്സിൽ ഊഷ്മള സ്വീകരണം നൽകി. നവംബർ 17 ന് ഗാർലണ്ടിലെ കിയ ഓഡിറ്റോറിയത്തിൽ നടന്ന വർണ ശബളമായ അവാർഡ് ദാന ചടങ്ങിൽ പ്രമുഖ മാധ്യമ പ്രവർത്തകൻ പി പി ചെറിയാൻ അധ്യക്ഷത വഹിച്ചു. സിനിമ മോഹവുമായി നടന്ന ഒരു കൂട്ടം ആളുകളുടെ ദൃഢ നിച്ചയത്തിന്റെ ഭലമായി അമേരിക്കയിലും കേരളത്തിലുമായി ചിത്രീകരിച്ച സാധനം (Handle with Care )എന്ന കൊച്ചു സിനിമ ഇതിനോടകം 5 ഓളം കൊച്ചു സിനിമ എഴുതി സംവിധാനം ചെയ്ത ജിജി പി സ്കറിയയുടെ 6 മത്തേതാണ്. ഏകദേശം 45 മിനിറ്റ് ദൈർഘ്യം ഉള്ള സിനിമ മിനി മൂവി വിഭാഗത്തിൽ ആണ് വരുന്നത്.അമേരിക്കയിലെ തിരക്കുകൾക്കിടയിലും ഒരുപാട് പേരുടെ സമയത്തിന്റെ വില എന്നാണ്…
കെപിസിസി സെക്രട്ടറി റിങ്കു ചെറിയാന് ഡിട്രോയിറ്റിൽ ഉജ്ജ്വല സ്വീകരണം
ഡിട്രോയ്റ്റ് (മിഷിഗൺ): ഹൃസ്വസന്ദർശനത്തിനായി നോർത്ത് അമേരിക്കയിൽ എത്തിയ കേരള പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ (കെപിസിസി) സെക്രട്ടറി റിങ്കു ചെറിയാന് ഒഐസിസി യൂഎസ്‍എ യുടെയും ഐഒസി യുടെയും സംയുക്ത ആഭ്യമുഖ്യത്തിൽ ഡിട്രോയിറ്റിൽ ആവേശോജ്വലമായ സ്വീകരണം നൽകി. കോൺഗ്രസ്സ് നേതാവും റാന്നിയുടെ മുൻ എംഎൽ യുമായിരുന്ന എം സി ചെറിയാന്റെ മകനായ റിങ്കു ചെറിയാൻ കെ.എസ്.യു, യൂത്ത് കോൺഗ്രസ്സ് പ്രസ്ഥാനങ്ങളിലൂടെ വളർന്നു വന്ന് കെപിസിസി-യുടെ നേതൃ സ്ഥാനത്തെത്തിയ യുവനേതാവാണ്. ആദർശവും ലാളിത്യവും കൈമുതലായലുള്ള റിങ്കു ചെറിയാൻ സംശുദ്ധമായ രാഷ്ട്രീയ ജീവിതശൈലിയുടെ ഉദാത്ത മാതൃകയാണ്. നോവായ് ധാവത് റെസ്റ്റോറന്റിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ ഐഒസി മിഷിഗൺ ചാപ്റ്റർ പ്രസിഡന്റ് ഡോ. മാത്യു വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ഒഐസിസി-ഐഒസി നേതാക്കളായ തോമസ് ജോർജ് (ചാച്ചി റാന്നി), അജയ് അലക്സ്, അലൻ ചെന്നിത്തല, സൈജൻ കണിയോടിക്കൽ, പ്രിൻസ് എബ്രഹാം, ജോസഫ് ചാക്കോ, ജേക്കബ് തോമസ്…
താങ്ക്സ്ഗിവിംഗ് ഡേ – ഒരുമയുടെ മനോഭാവം വളർത്താനുള്ള അവസരം
അമേരിക്കയിലുടനീളമുള്ള കുടുംബങ്ങൾ ടർക്കി, ക്രാൻബെറി സോസ്, മത്തങ്ങ പൈ എന്നിവ നിറച്ച മേശകൾക്ക് ചുറ്റും ഒത്തുകൂടുമ്പോൾ, 2023 ലെ താങ്ക്സ്ഗിവിംഗ് ഡേ ആഘോഷത്തിനും പ്രതിഫലനത്തിനുമുള്ള ഒരു നിമിഷമായി മാറുന്നു. അമേരിക്കൻ സംസ്കാരത്തിൽ ഉൾച്ചേർത്ത ഈ ദേശീയ അവധി നവംബർ നാലാമത്തെ വ്യാഴാഴ്ചയാണ് വന്നുചേരുന്നത്. നന്ദി പ്രകടിപ്പിക്കുന്നതിനും കുടുംബബന്ധങ്ങളെ വിലമതിക്കാനും സ്വാദിഷ്ടമായ വിരുന്നുകളിൽ ഏർപ്പെടാനുമുള്ള സമയമായി ഇത് വർത്തിക്കുന്നു. എന്നിരുന്നാലും, പാരമ്പര്യത്തിന്റെ പുറം ചട്ടയ്ക്ക് താഴെ, താങ്ക്സ്ഗിവിംഗ് ഒരു സങ്കീർണ്ണമായ ചരിത്ര വിവരണം വഹിക്കുന്നതോടൊപ്പം വിവാദവും സംവാദവും ക്ഷണിച്ചുവരുത്തുന്നു. 1863 മുതലാണ് അമേരിക്കൻ കലണ്ടറിൽ താങ്ക്സ്ഗിവിംഗ് ഒരു പ്രധാന സ്ഥാനം നേടിയിട്ടുള്ളത്. ഇത് ആഘോഷങ്ങളിലും ഭക്ഷണങ്ങളിലും പരേഡുകളിലും അഭിനന്ദന പ്രകടനങ്ങളാലും ആഘോഷിക്കപ്പെടുമ്പോള്‍, ആ ആഹ്ലാദങ്ങൾക്കിടയിൽ പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു വംശമുണ്ട് – തദ്ദേശീയ അമേരിക്കൻ സമൂഹം. പല തദ്ദേശീയ ഗ്രൂപ്പുകൾക്കും, അവധിക്കാലത്തിന്റെ ഉത്ഭവം വേദനാജനകമായ ഒരു ചരിത്രവുമായി ഇഴചേർന്നിരിക്കുന്നു.…
മേഴ്സി സാമുവേലിന്റെ സംസ്കാരം 28 ന് ചൊവ്വാഴ്ച
പന്തളം: പൂഴിക്കാട് പുരയ്‌ക്കല്‍ മേഴ്‌സി വില്ലയില്‍ (കുറ്റൂര്‍ കോടിയാട്ട് കിണറ്റുകാലായില്‍) പരേതനായ പി.എന്‍. സാമുവേലിന്റെ ഭാര്യ നിര്യാതയായ മേഴ്സി സാമുവേലിന്റെ (80) സംസ്കാര ശുശ്രൂഷ 28ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പന്തളം കുരമ്പാല ഏദൻ ഗാർഡൻ കൺവെൻഷൻ സെന്ററിൽ ആരംഭിക്കുന്നതും തുടർന്ന് പന്തളം മാന്തുക ബഥേൽ ഐപിസി സഭയുടെ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. മാവേലിക്കര മാമ്മൂട്ടില്‍ കുടുംബാംഗവും, പരേതനായ പാസ്റ്റര്‍ പി.റ്റി ചാക്കോയുടെ (വെട്ടിയാറ്റ് ചാക്കോച്ചന്റെ) മൂത്ത മകളുമാണ് പരേത. മക്കള്‍: നൈനാന്‍ കോടിയാട്ട് (യു.എസ്.എ), ജേക്കബ് കോടിയാട്ട് (കാനഡ). മരുമക്കള്‍: ജെസ്സി (യു.എസ്.എ) ജോളി (കാനഡ).
1877 ന് ശേഷം ചാൾസ്റ്റൺ മേയറൽ സീറ്റിൽ റിപ്പബ്ലിക്കനു ചരിത്ര വിജയം
സൗത്ത് കരോലിന: മുൻ സൗത്ത് കരോലിന റിപ്പബ്ലിക്കൻ ജനപ്രതിനിധിയായ വില്യം കോഗ്‌സ്‌വെൽ ചൊവ്വാഴ്ച ചാൾസ്റ്റണിന്റെ മേയർ സീറ്റിൽ വിജയിച്ചു, അനൗദ്യോഗിക ഫലങ്ങൾ അനുസരിച്ച്, 1877 ന് ശേഷം ആദ്യമായാണ് ചാൾസ്റ്റൺ മേയറൽ സീറ്റ് റിപ്പബ്ലിക്കൻ നേടുന്നത് കോഗ്‌സ്‌വെല്ലും നിലവിലെ സ്ഥാനാർത്ഥി ജോൺ ടെക്‌ലെൻബർഗും തമ്മിലുള്ള ചൊവ്വാഴ്ച നടന്ന റൺഓഫ് തിരഞ്ഞെടുപ്പിൽ, സൗത്ത് കരോലിന തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നുള്ള അനൗദ്യോഗിക ഫലങ്ങൾ മുൻ സംസ്ഥാന പ്രതിനിധിക്ക് 51 ശതമാനം വോട്ടുകൾ ലഭിച്ചതായി കാണിക്കുന്നു. “സ്ത്രീകളേ, മാന്യരേ, ഞാൻ അടുത്ത മേയറാകുമെന്ന് ഞങ്ങൾക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും,” കോഗ്സ്വെൽ പറഞ്ഞു. ഞങ്ങൾ ഒരു പുതിയ ദിശയ്ക്ക് തയ്യാറാണ്. മികച്ചതും സുരക്ഷിതവും മികച്ചതുമായ ഒരു പുതിയ ദിശ. നമ്മുടെ പൗരന്മാരെയും താമസക്കാരെയും ഒന്നാമതെത്തിക്കുന്ന ഒരു പുതിയ ദിശ. കൂടാതെ ലേബലുകൾ മാറ്റിവെക്കുന്ന ഒരു പുതിയ ദിശ, അതുവഴി നമ്മുടെ പ്രശ്നങ്ങൾക്ക് പ്രായോഗികമായ…
വിനോദ് കെയാർകെ മന്ത്ര ട്രസ്റ്റീ ബോർഡ് ചെയർമാൻ
അമേരിക്കയിലെ പ്രവാസി സംഘടനാ രംഗത്ത് മികച്ച നേതൃ വൈഭവം പുലർത്തി ,അവരുടെ ഇടയിൽ സർവ സമ്മതനായ ശ്രീ വിനോദ് കെയാർകെ (മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് ) മന്ത്രയുടെ ട്രസ്റ്റീ ബോർഡ് ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ടു .അമേരിക്കയിലെ മലയാളീ ഹൈന്ദവ സമൂഹം മന്ത്രയിലൂടെ സംഘടനാ രംഗത്ത്പുതു ചലനങ്ങൾ സൃഷ്ടിക്കുന്ന കാലഘട്ടത്തിൽ വളരെ നിർണായകമായ ഉത്തര വാദിത്വം ആണ് തന്നിൽ വന്നു ചേർന്നിരിക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മന്ത്രയെ അമേരിക്കയിലെ പ്രമുഖ സന്നദ്ധ സംഘടന ആക്കി വളർത്തുന്നതിൽ മുന്നിൽ തന്നെ ഉണ്ടാകും എന്ന് അദ്ദേഹം അറിയിച്ചു .സമഗ്രവും വ്യത്യസ്തവുമായ കർമ്മ പരിപാടികൾ ആവിഷ്ക്കരിച്ചു മുന്നോട്ടു പോകാൻ വേണ്ട കാര്യ പ്രാപ്തി ഉള്ള നേതൃ നിര മന്ത്രക്കു കൈമുതലായുണ്ട് . അമേരിക്കയിൽ ഇത് വരെ നടന്ന ഹൈന്ദവ കൺവെൻഷനുകളിൽ വച്ച് ഏറ്റവും മികച്ചതു നടത്തുവാനും ,വിവിധ സംസ്ഥാനങ്ങളിൽ…
യുഎസിലെ ഏറ്റവും വലിയ മൂന്നാമത്തെ അനധികൃത കുടിയേറ്റക്കാരാണ് ഇന്ത്യക്കാരെന്നു സർവ്വേ
വാഷിംഗ്ടൺ, ഡിസി- പുതിയ പ്യൂ റിസർച്ച് സെന്റർ കണക്കുകൾ പ്രകാരം, മെക്സിക്കോയ്ക്കും എൽ സാൽവഡോറിനും ശേഷം യുഎസിലെ അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിൽ 725,000 പേർ ഇന്ത്യക്കാരാണ്. 2021 ലെ കണക്കനുസരിച്ച്, രാജ്യത്തെ 10.5 ദശലക്ഷം അനധികൃത കുടിയേറ്റക്കാർ മൊത്തം യുഎസ് ജനസംഖ്യയുടെ മൂന്ന് ശതമാനവും വിദേശികളിൽ ജനിച്ച ജനസംഖ്യയുടെ 22 ശതമാനവും പ്രതിനിധീകരിക്കുന്നു. 2021-ൽ 4.1 ദശലക്ഷത്തോളം വരുന്ന രാജ്യത്തെ അനധികൃത കുടിയേറ്റക്കാരിൽ 39 ശതമാനവും മെക്സിക്കോയെ പിന്തുടർന്നു, എൽ സാൽവഡോർ (800,000); ഇന്ത്യ (725,000), ഗ്വാട്ടിമാല (700,000). 2017 മുതൽ 2021 വരെ മെക്സിക്കോയിൽ നിന്നുള്ളവരുടെ എണ്ണം 900,000 കുറഞ്ഞപ്പോൾ, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണം അതേ സമയം അതിവേഗം വളർന്നു. 2021-ൽ, ഈ ജനസംഖ്യ 6.4 ദശലക്ഷമായിരുന്നു, 2017-ൽ നിന്ന് 900,000 വർദ്ധിച്ചു. ഇന്ത്യ, ബ്രസീൽ, കാനഡ, മുൻ സോവിയറ്റ് യൂണിയൻ…
നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപം റെയിന്‍ബോ ബ്രിഡ്ജില്‍ കാർ സ്ഫോടനം; രണ്ടു പേര്‍ മരിച്ചു; യുഎസ്-കാനഡ ചെക്ക്പോസ്റ്റ് അടച്ചു
നയാഗ്ര: നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപമുള്ള യുഎസ്-കാനഡ ചെക്ക്‌പോസ്റ്റിൽ ബുധനാഴ്ച കാര്‍ പൊട്ടിത്തെറിച്ച് രണ്ട് യാത്രക്കാര്‍ കൊല്ലപ്പെട്ടു. താങ്ക്സ്ഗിവിംഗ് ദിനത്തിന്റെ തലേന്ന് നടന്ന ഈ സംഭവത്തെത്തുടര്‍ന്ന് യു എസ് – കാനഡ ചെക്ക്പോസ്റ്റ് അധികൃതര്‍ അടച്ചു. ന്യൂയോർക്ക് സിറ്റിയിൽ നിന്ന് 400 മൈൽ (640 കിലോമീറ്റർ) വടക്ക് പടിഞ്ഞാറ് കനേഡിയന്‍ ചെക്ക് പോയിന്റിൽ നടന്ന സംഭവം ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ സ്ഥിരീകരിച്ചു. ഇതൊരു “ഭീകര” ആക്രമണത്തിലേക്ക് വിരൽ ചൂണ്ടുന്നില്ലെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. “ഇത് തീവ്രവാദ പ്രവർത്തനമാണെന്നതിന് ഇപ്പോൾ തെളിവുകളൊന്നുമില്ല,” ഹോച്ചുൾ ഒരു മാധ്യമ ബ്രീഫിംഗിൽ പറഞ്ഞു. ഇരകളായ രണ്ട് പേരുടെയും ഐഡന്റിറ്റി ഇതുവരെ പരസ്യമായിട്ടില്ലെങ്കിലും, അവരുടെ വാഹനം പടിഞ്ഞാറൻ ന്യൂയോർക്ക് സ്റ്റേറ്റിൽ നിന്നായിരിക്കാമെന്ന് അവർ അഭിപ്രായപ്പെട്ടു. ഒരു കാർ ചെക്ക് പോയിന്റ് ബാരിയറിൽ ഇടിച്ച് തീപിടിച്ച് പൊട്ടിത്തെറിക്കുന്നതിന് മുമ്പ് അമിത വേഗതയിൽ സഞ്ചരിക്കുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ വിവരിച്ചു.…
