ന്യൂയോർക്ക് മലയാളി അസോസിയേഷൻ (നൈമ) വാർഷിക ഫാമിലി നെറ്റും ബാങ്കറ്റും ശനിയാഴ്ച

ന്യൂയോർക്ക്: ന്യൂയോർക്ക് മലയാളി അസോസിയേഷൻ വാർഷിക ഫാമിലി നെറ്റും ബാങ്കറ്റും നവംബർ 25-ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് നടത്തപ്പെടുന്നു. ന്യൂ യോർക്ക് എൽമണ്ടിൽ ഉള്ള വിൻസെന്റ് ഡിപോൾ സീറോ മലങ്കര കാത്തോലിക് പള്ളിയുടെ (ST. Vincent Depaul Syro-Malankara Catholic Cathedral, 500 Depaul Street, Elmont, NY 11003) ഹാളിൽ ആണ് പരിപാടികൾ അരങ്ങേറുന്നത്. ഇന്ത്യൻ കോൺസൽ ഫോർ കമ്മ്യൂണിറ്റി അഫൈർസ് എ.കെ. വിജയകൃഷ്‌ണൻ മുഖ്യ അതിഥിയായി പങ്കെടുക്കുന്ന ഫാമിലി നൈറ്റിൽ ഫോമാ പ്രസിഡന്റ് ഡോക്ടർ ജേക്കബ് തോമസ്, ഫൊക്കാന ട്രെഷറർ ബിജു ജോൺ കൊട്ടാരക്കര കൂടാതെ കലാ സംസ്‌കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന പല പ്രമുഖരും പങ്കെടുക്കും. ബാങ്കറ്റ് ഡിന്നറിനോടൊപ്പം, ഡാൻസ്, സംഗീത സന്ധ്യ, ഫാഷൻ ഷോ തുടങ്ങി വിവിധ കലാപരിപാടികളും അവതരിക്കപ്പെടും. പുതുതലമുറയ്ക്ക് ഏറെ പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന നൈമ ചുരുങ്ങിയ കാലയളവിനുള്ളിൽ…

ജീവിതത്തിലെ ദുംഖങ്ങളുടെയും യാതനകളുടെയും നടുവിൽ ദൈവത്തിന്റെ അദൃശ്യമായ കരുതൽ നാം ഓർക്കുവാനുള്ള ഒരു അവസരമായി മാറട്ടെ ഈ താങ്ക്സ് ഗിവിങ് നാളുകൾ

400 വർഷങ്ങൾക്കു മുൻപ് ഇൻഗ്ലണ്ടിലെ രാജാവ് ഒരു വിളംബരം നടത്തി.ജനങ്ങളുടെ ആരാധനക്ക് തുരങ്കം വെച്ചുകൊണ്ടുള്ള വളരെ നീചമായ വിളംബരം. ജങ്ങൾക്കു സ്വതന്ത്രമായി ദൈവത്തോട് പ്രാർത്ഥിക്കാനുള്ള അവസരങ്ങൾ നിഷേധിച്ചു കൊണ്ടുള്ള ആ വിളംബരത്തിൽ രാജാവ് ചൊല്ലുന്ന അതെ പ്രാർത്ഥന ജനങ്ങളും ചൊല്ലണം. രാജാവ് ചൊല്ലുന്ന അതേ പ്രാർത്ഥന ജനം ചൊല്ലിയില്ലെങ്കിൽ രാജ്യശിക്ഷയും കഠിന പീഡനവും ലഭിക്കുമായിരുന്നു. ജയിൽ ശിക്ഷയും രാജ്യത്തിനു പുറത്താക്കുന്ന നടപടികൾവരെയും നടപ്പാക്കിയിരുന്നു. ശാരീരികമായ പീഡനങ്ങൾ സഹിക്കാതെ വന്നപ്പോൾ ജനങ്ങളുടെ പ്രതിഷേധ ശബ്ദങ്ങൾ രാജ്യത്താകമാനം അലയടിച്ചു. നമുക്കെവിടെയെങ്കിലും പോയി താമസിക്കാമെന്നു പറഞ്ഞ് അനേകർ രാജ്യം വിട്ടു. ധാരാളം ആൾക്കാർ ഹോളണ്ടിലേക്കു കുടിയേറി.സന്തുഷ്ടമായ ഒരു ജീവിതം കണ്ടെത്താൻ പുതിയ വാസസ്ഥലങ്ങൾ തേടി ജനങ്ങൾ അലഞ്ഞു. അലയുന്ന ലോകത്തിൽ മനസ്സിനനുയോജ്യമായ വാസസ്ഥലം കണ്ടെത്തുമെന്നും അവർ സ്വപ്നം കണ്ടിരുന്നു. ഹോളണ്ടിനെ സ്വന്തം രാജ്യമായി കണ്ട് കുറച്ചുകാലം അവിടെ സന്തോഷമായി കഴിഞ്ഞിരുന്നു. എന്നാൽ…

സിഖ് വിഘടനവാദികൾക്കെതിരായ കൊലപാതക ഗൂഢാലോചന അമേരിക്ക പരാജയപ്പെടുത്തി; ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടൺ: അമേരിക്കൻ മണ്ണിൽ ഒരു സിഖ് വിഘടനവാദിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന യുഎസ് അധികൃതർ പരാജയപ്പെടുത്തുകയും, ഗൂഢാലോചനയിൽ ഇന്ത്യയ്ക്ക് പങ്കുണ്ടോ എന്ന ആശങ്കയിൽ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഗൂഢാലോചനയുടെ ലക്ഷ്യം “ഖാലിസ്ഥാൻ” എന്ന സ്വതന്ത്ര സിഖ് രാഷ്ട്രത്തിനായി പ്രേരിപ്പിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായ യുഎസ് ആസ്ഥാനമായുള്ള ഗ്രൂപ്പായ ‘സിഖ് ഫോർ ജസ്റ്റിസിന്റെ’ (എസ്എഫ്‌ജെ) ജനറൽ കൗൺസലായ അമേരിക്കൻ-കനേഡിയൻ പൗരനായ ഗുർപത്വന്ത് സിംഗ് പന്നൂനായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്നറിയിപ്പിന് പ്രേരിപ്പിച്ച ഇന്റലിജൻസിന്റെ സെൻസിറ്റീവ് സ്വഭാവം കാരണം അജ്ഞാതത്വം അഭ്യർത്ഥിച്ച കേസുമായി പരിചയമുള്ള വ്യക്തികള്‍, ഗൂഢാലോചന നടത്തിയവരെ അവരുടെ പദ്ധതി ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചതാണോ അതോ എഫ്ബിഐ ഇടപെട്ട് പദ്ധതി പരാജയപ്പെടുത്തിയതാണോ എന്ന് പറഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ വാൻകൂവറിൽ കൊല്ലപ്പെട്ട കനേഡിയൻ സിഖ് വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെ…

ജോർജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിൽ മുൻ പോലീസ് ഉദ്യോഗസ്ഥൻ ഷൗവിന്റെ അപ്പീൽ യുഎസ് സുപ്രീം കോടതി തള്ളി

വാഷിംഗ്ടൺ: 2020-ലെ അറസ്റ്റിനിടെ ജോർജ്ജ് ഫ്ലോയിഡിനെ കൊലപ്പെടുത്തിയ കേസിൽ മുൻ മിനിയാപൊളിസ് പോലീസ് ഓഫീസർ ഡെറക് ഷോവിൻ നൽകിയ അപ്പീൽ കേൾക്കാൻ യുഎസ് സുപ്രീം കോടതി നവംബർ 20 തിങ്കളാഴ്ച വിസമ്മതിച്ചു, ഇത് പോലീസ് ക്രൂരതയ്ക്കും വംശീയതയ്ക്കും എതിരെ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. മിനസോട്ട അപ്പീൽ കോടതി 2021 ലെ കൊലപാതക ശിക്ഷ ശരിവച്ചതിനെത്തുടർന്ന് അദ്ദേഹം സമർപ്പിച്ച ചൗവിന്റെ അപ്പീൽ ജസ്റ്റിസുമാർ നിരസിക്കുകയും പുതിയ വിചാരണയ്ക്കുള്ള അഭ്യർത്ഥന നിരസിക്കുകയും ചെയ്തു. ജൂറി പക്ഷപാതവും പ്രിസൈഡിംഗ് ജഡ്ജിയുടെ ചില വിധികളും യു.എസ് ഭരണഘടനയുടെ ആറാം ഭേദഗതി പ്രകാരം ന്യായമായ വിചാരണയ്ക്കുള്ള തന്റെ അവകാശം നഷ്ടപ്പെടുത്തിയെന്ന് ചൗവിൻ വാദിച്ചിരുന്നു. വെള്ളക്കാരനായ ചൗവിൻ, കറുത്ത വർഗക്കാരനായ ഫ്‌ളോയിഡിനെ അറസ്റ്റിനിടെ ഒമ്പത് മിനിറ്റിലധികം നേരം കൈവിലങ്ങിട്ട് ഫ്‌ളോയിഡിന്റെ കഴുത്തിൽ മുട്ടുകുത്തി കൊലപ്പെടുത്തിയതിന് 22-1/2 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. ഫ്ലോയിഡിന്റെ കൊലപാതകം അമേരിക്കയിലെയും…

പൗലോസ് കുയിലാടന്‍ സംവിധാനം ചെയ്ത ‘നീതിമാന്‍ നസ്രായന്‍’ ഒര്‍ലാന്റോ സെന്റ് മേരീസ് ചര്‍ച്ചില്‍ അരങ്ങേറി

ഫ്‌ളോറിഡ: സെന്റ് ജോസഫിന്റെ ജീവിതത്തെ ആസ്പദമാക്കി തോമസ് മാളക്കാരന്‍ രചിച്ച് പൗലോസ് കുയിലാടന്‍ സംവിധാനം ചെയ്ത ‘നീതിമാന്‍ നസ്രായന്‍’ എന്ന നാടകം അമേരിക്കയിലെ ഫ്‌ളോറിഡ ഒര്‍ലാന്റോ സെന്റ് മേരീസ് കാത്തലിക്   ചര്‍ച്ചില്‍ അരങ്ങേറി. പൗലോസ് കുയിലാടന്‍ മികച്ച സംവിധായകനാണെന്ന് അമേരിക്കന്‍ മലയാളികള്‍ അവതരിപ്പിച്ച നിരവധി നാടകങ്ങളിലൂടെ ഇതിനകം  തെളിയിച്ചിട്ടുണ്ട് . നീതിമാന്‍ നസ്രായനും പ്രേക്ഷകമനസ്സുകള്‍ കീഴടക്കിയ അവതരണമായിരുന്നു. അരങ്ങില്‍ കഥാപാത്രങ്ങളായി ജീവിച്ച അഭിനേതാക്കള്‍ ബൈബിളിലേക്ക് ഒരു തീര്‍ത്ഥയാത്ര പോയ അനുഭവമാണ് ഓരോ പ്രേക്ഷകനും സമ്മാനിച്ചത്. ഈ നാടകത്തിന്റെ പാട്ടുകള്‍ നൃത്ത സംവിധാനം ചെയ്തിരിക്കുന്നത് സെന്റ് ജോസഫിലെ കലാകാരികള്‍ തന്നെയാണ്. സെന്റ് ജോസഫ് കുടുംബാംഗങ്ങളുടെ ഒത്തൊരുമയോടുള്ള പ്രയത്‌നമാണ് ഈ നാടകത്തിന്റെ വലിയ വിജയമായിരുന്നു.

ക്വീൻസ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി/യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം

നോർത്ത് വാലി (ന്യൂയോർക്ക്): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൻറെ പ്രചരണാർത്ഥം കോൺഫറൻസ്‌ പ്ലാനിംഗ് കമ്മിറ്റി അംഗങ്ങൾ ക്വീൻസ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു. നവംബർ 19 ഞായറാഴ്ച വിശുദ്ധ കുർബാനയ്‌ക്കുശേഷം ഫാ. ജെറി വർഗീസ് (അസി. വികാരി) കമ്മിറ്റിയുടെ സന്ദർശന ലക്ഷ്യം വിശദീകരിച്ചു. ഷിബു തരകൻ (ഇടവക സെക്രട്ടറി & കോൺഫറൻസ് ജോയിന്റ് സെക്രട്ടറി) അതിഥികളെ പരിചയപ്പെടുത്തി. ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി), മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), ഷോൺ എബ്രഹാം (ജോയിന്റ് ട്രഷറർ), ജോൺ താമരവേലിൽ (ഫിനാൻസ് കോർഡിനേറ്റർ), ദീപ്തി മാത്യു (സുവനീർ ചീഫ് എഡിറ്റർ), മാത്യു വറുഗീസ് (റാഫിൾ മാനേജർ), ഷീല ജോസഫ്, ഷെറിൻ എബ്രഹാം, ഐറിൻ ജോർജ്ജ് , ലിസ് പോത്തൻ, അജിത് വട്ടശ്ശേരിൽ, ബിപിൻ മാത്യു, പ്രേംസി ജോൺ, രഘു നൈനാൻ, റെജി വർഗീസ് എന്നിവർ കോൺഫറൻസ്…

നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ ഭദ്രാസനം നവംബർ 26ന് “പ്രവാസി ഞായർ” ആയി ആചരിക്കുന്നു.

ഡാളസ്: ലോകമെമ്പാടുമുള്ള മലങ്കര മാർത്തോമാ സുറിയാനി സഭ നവംബർ 26 ന്  “പ്രവാസി ഞായർ” ആയി ആചരിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ബഹുമാനപ്പെട്ട എപ്പിസ്കോപ്പൽ സിനഡ് തീരുമാനപ്രകാരം, അഭിവന്ദ്യ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത സർക്കുലർ നമ്പർ 106 മുഖേന എല്ലാ വർഷവും നവംബർ മാസം നാലാം ഞായറാഴ്ച പ്രവാസി ഞായർ ആയി ആചരിക്കുവാൻ തീരുമാനിച്ചതായി സഭ ജനങ്ങളെ അറിയിച്ചു. “ലോകത്തിൻറെ നാനാഭാഗങ്ങളിൽ കുടിയേറിയ മാർത്തോമാ സഭാ വിശ്വാസികൾ എവിടെയൊക്കെയോ എത്തിയോ അവിടെയൊക്കെ പ്രാർത്ഥനാ യോഗങ്ങളും, കോൺഗ്രിഗേഷനുകളും, ഇടവകകളും രൂപീകരിക്കുന്നതിന് മുന്നോട്ട് ഇറങ്ങി സഭാംഗങ്ങളെ ദൈവീക ബന്ധത്തിലും, സഭ സ്നേഹത്തിലും, കൂട്ടായ്മ ബന്ധത്തിലും, നിലനിർത്തുന്നതിന് നൽകിയ നേതൃത്വം വിലപ്പെട്ടതാണെന്നും, സാംസ്കാരിക വൈവിധ്യങ്ങൾ ഉള്ള സമൂഹത്തിൽ സഭയുടെ തനിമ നിലനിർത്തി,ആരാധനയിൽ സജീവമായി പങ്കെടുക്കുകയും സേവന പ്രവർത്തനങ്ങളിൽ ആത്മാർത്ഥമായി വരികയും ചെയ്തു വരുന്നു “എന്നുള്ളതും സഭാപിതാവ് എന്ന നിലയിൽ നന്ദിപൂർവം ഓർക്കുന്നു എന്ന്…

ഡാലസ് പ്ലാനോ ഷോപ്പിംഗ് സെന്റർ പാർക്കിംഗ് ലോട്ടിൽ സിംഗിൾ എഞ്ചിൻ വിമാനം തകർന്നു വീണു പൈലറ്റ് മരിച്ചു

പ്ലാനോ (ഡാളസ് )- ചൊവ്വാഴ്ച വൈകുന്നേരം പ്ലാനോ ഷോപ്പിംഗ് സെന്റർ പാർക്കിംഗ് ലോട്ടിൽ തകർന്ന് സിംഗിൾ എഞ്ചിൻ വിമാനത്തിന്റെ പൈലറ്റ് മരിച്ചു. വെസ്റ്റ് പാർക്ക് ബൊളിവാർഡിലെ പ്രെസ്റ്റൺവുഡ് പാർക്കിൽ സ്ഥിതി ചെയ്യുന്ന മാമാസ് ഡോട്ടേഴ്‌സ് ഡൈനറിന് മുന്നിൽ.നിന്നും പ്ലാനോ ഫയർ-റെസ്ക്യൂ ഉദ്യോഗസ്ഥർക്കു  6 മണിക്കാണ്‌ അപകടത്തെക്കുറിച്ചുള്ള സന്ദേശം ലഭിച്ചത് . ബിസിനസ്സിൽ നിന്ന് അടി അകലെ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കുന്നതിന് മുമ്പ് വലിയ ബൂം കേട്ടതായി അയൽവാസിയായ നെയിൽ സലൂണിലെ ഒരാൾ പറഞ്ഞു. വിമാനം ലാൻഡ് ചെയ്യുകയോ ഒന്നിൽ ഇടിക്കുകയോ ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു; എന്നിരുന്നാലും, ആളൊഴിഞ്ഞ പാർക്ക് ചെയ്ത കാറിന് തീപിടിച്ചു. തീജ്വാലകൾ വളരെ ഉയർന്നതായിരുന്നതിനാൽ തീപിടിച്ചത് എന്താണെന്ന് കണ്ടെത്താനാകാത്ത വിധം ഉയർന്നതായി സാക്ഷിയായ കെവിൻ ഹോളിഗൻ പറഞ്ഞു. “എനിക്ക് കാണാൻ കഴിഞ്ഞത് യഥാർത്ഥ തീയും അതിനടുത്തുള്ള കാറും മാത്രമാണ്.” ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ പറയുന്നതനുസരിച്ച്,…

ചിക്കാഗോ എക്യൂമെനിക്കല്‍ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ്: സീറോ മലബാര്‍ കത്തീഡ്രല്‍ ഒന്നാം സ്ഥാനവും, ക്‌നാനായ കാത്തലിക് ചര്‍ച്ച് രണ്ടാം സ്ഥാനവും നേടി

ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ബാസ്‌കറ്റ് ബോള്‍ മത്സരത്തില്‍ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കാത്തലിക് കത്തീഡ്രല്‍ ടീം ഒന്നാം സ്ഥാനവും, ക്‌നാനായ കാത്തലിക് ചര്‍ച്ച് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഗ്ലെന്‍ എല്ലനിലുള്ള ആക്കര്‍മാന്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ വച്ച് നവംബര്‍ 18-ന് ശനിയാഴ്ച നടത്തപ്പെട്ട ടൂര്‍ണമെന്റില്‍ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്, ക്‌നാനായ കാത്തലിക് ചര്‍ച്ച്, മാര്‍ത്തോമാ ചര്‍ച്ച്, മലങ്കര കാത്തലിക് ചര്‍ച്ച്, ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, യാക്കോബായ ചര്‍ച്ച്, സി.എസ്.ഐ ചര്‍ച്ച് എന്നീ ദേവാലയങ്ങളില്‍ നിന്നുമുള്ള 10 ടീമുകളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. വളരെ ആവേശകരമായ മത്സരങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാണുവാന്‍ കഴിഞ്ഞത്. വിജയികള്‍ക്ക് എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ എവര്‍റോളിംഗ് ട്രോഫികളും, വ്യക്തിഗത ട്രോഫികളും റവ.ഫാ. ബിന്‍സ് ചേത്തലില്‍, റവ. ജോ വര്‍ഗീസ് മലയിലും ചേര്‍ന്ന് സമ്മാനിച്ചു. മത്സരങ്ങളുടെ ആരംഭത്തില്‍ ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍…

മൈലപ്ര കുളത്താനിയിൽ ബാബു മാത്യു (66) ഡാളസ്സിൽ അന്തരിച്ചു

ഇർവിങ് (ഡാളസ് ): മൈലപ്ര  കുളത്താനിയിൽ വീട്ടിൽ പരേതരായ  വി.കെ. മത്തായിയും മറിയാമ്മ മത്തായിയും മകൻ ബാബു മാത്യു(66) ഡാളസ്സിൽ അന്തരിച്ചു .ഡാളസ്  ബെഥെസ്ഡ ബൈബിൾ ചാപ്പൽ അംഗമാണ്. ഭാര്യ: എൽസി ബാബു മക്കൾ :     ബെനിൽ, ബ്രെൻലി ബാബു, മരുമകൾ :ഷൈന ബാബു കൊച്ചുമക്കൾ : കെയ്‌ല, കാറ്റ്‌ലിൻ, കലേബ് ബാബു സഹോദരങ്ങൾ :ചിന്നമ്മ എബ്രഹാം, പരേതയായ തങ്കമ്മ ചാക്കോ, ജോയ് മത്തായിMEMORIAL & FUNERAL SERVICES Friday, November 24, 2023       | 6:00-7:30 pm Saturday, November 25, 2023 | 10:00-11:30 am Location:  Believers Bible Chapel 2116 Old Denton Rd, Carrollton, TX 75006 Interment at Rolling Oaks Funeral Home 400 Freeport Pkwy, Coppell, TX…