ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിന് മീഡിയ കമ്മറ്റി രൂപീകരിച്ചു: ജോർജ് ജോസഫ് – ചെയർമാൻ , ജോർജ് തുമ്പയിൽ കൺവീനർ

മയാമി: അടുത്ത മാസം 2 ,3 ,4 തീയതികളിൽ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) അന്താരാഷ്ട്ര മാധ്യമ  സമ്മേളനത്തിനായുള്ള മീഡിയ കമ്മറ്റി രൂപീകരിച്ചു.

ഇന്ത്യ പ്രസ് ക്ലബ് സ്ഥാപക പ്രസിഡന്റും, അഡ്വൈസറി ബോർഡ് മെമ്പറും, ഇ-മലയാളി ഓൺലൈൻ  എഡിറ്ററുമായ ജോർജ് ജോസഫ് ചെയർമാനും , ഇന്ത്യ പ്രസ് ക്ലബ് ന്യൂയോർക്ക് ചാപ്റ്റർ മുൻ പ്രസിഡന്റ്  ജോർജ്  തുമ്പയിൽ കൺവീനറുമായ മീഡിയ കമ്മറ്റിയാണ് രൂപീകരിച്ചത്.

ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിൽ രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും. നവം :3 വെള്ളിയാഴ്ചയും ,4 ശനിയാഴ്‌ചയും രാവിലെ 10 മുതൽ രാത്രി 10 മണി വരെ സെമിനാറുകളും, ഓപ്പൺ ഫോറവും , പൊതു സമ്മേളനവും , വൈവിധ്യമാർന്ന കലാപരിപാടികളും നടക്കും. ഏവർക്കും പ്രവേശനം സൗജന്യമാണ് .

സുനിൽ തൈമറ്റം-പ്രസിഡന്റ്, രാജു പള്ളത്ത് -ജനറൽ സെക്രട്ടറി , ഷിജോ പൗലോസ് -ട്രഷറർ , ബിജു കിഴക്കേക്കുറ്റ്‌ -അഡ്വൈസറി ബോർഡ് ചെയർമാൻ ,സുനിൽ ട്രൈസ്റ്റാർ -പ്രസിഡന്റ് എലെക്ട് , ബിജു സക്കറിയ -വൈസ് പ്രസിഡന്റ്  , സുധ പ്ലക്കാട്ട് -ജോയിന്റ് സെക്രട്ടറി , ജോയ് തുമ്പമൺ -ജോയിന്റ് ട്രഷറർ , ജോർജ് ചെറായിൽ ഓഡിറ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള നാഷണൽ കമ്മറ്റിയാണ് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിന് ചുക്കാൻ പിടിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : സുനിൽ തൈമറ്റം-305 776 7752 , രാജു പള്ളത്ത് – 732 429 9529 , ഷിജോ പൗലോസ് – 201 238 9654

Print Friendly, PDF & Email

Leave a Comment

More News