ഇന്നത്തെ രാശിഫലം (03-11-2026 ചൊവ്വ)

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ ദിവസമാണ്. എടുക്കുന്ന തീരുമാനങ്ങൾ ഉറച്ചതായിരിക്കും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും. ജോലിസ്ഥലത്ത്‌ കാര്യങ്ങൾ പതിവുപോലെ പുരോഗമിക്കും. എന്തായാലും ഇന്ന് നിങ്ങൾ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. വ്യക്തിബന്ധങ്ങളിൽ ചില ചെറിയ വാദപ്രതിവാദങ്ങൾ മുളപൊട്ടാൻ സാധ്യതയുണ്ട്‌. അത്‌ കൂടുതൽ സങ്കീണ്ണമായ സംഘട്ടനത്തിലേക്കു പോകാൻ അനുവദിക്കാതിരിക്കുക.

കന്നി: ഇന്ന് നിങ്ങളുടെ വീട്ടിൽ സന്തോഷവും ആഘോഷവും നിറയും. ഇന്ന് നിങ്ങൾ നിങ്ങളുടെ കുടുംബകാര്യങ്ങളുടെ പ്രാധാന്യം മനസിലാക്കും. നിങ്ങളുടെ സൗമ്യ സ്വഭാവം കാരണം മറ്റുള്ളവര്‍ നിങ്ങളെ ഇഷ്ടപ്പെടും. നിങ്ങൾ ഇന്ന് ശാരീരികമായും മാനസികമായും ആരോഗ്യവാനായിരിക്കും. ചില നല്ല വാർത്തകൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. പല പ്രശ്‌നങ്ങളും നിങ്ങൾ വഴി ഒത്തുതീർപ്പാക്കും.

തുലാം: നിങ്ങൾക്ക്‌ ഇന്ന് കുടുംബാംഗങ്ങളുമായിട്ട്‌ സമയം ചെലവഴിക്കും. യാത്ര പോകാൻ സാധ്യത. തീർഥാടന സ്ഥലങ്ങളിലേക്കോ മറ്റോ ആകും അത്. നിങ്ങളുടെ മനസിനേയും ആശയങ്ങളേയും ഉയർത്തുകയും ചെയ്യും. സന്തോഷവും ആനന്ദവും നിറയുന്ന ഒരു ദിവസമായിരിക്കും ഇന്ന്.

വൃശ്ചികം: വളരെക്കാലമായി ഉള്ളിൽ സൂക്ഷിക്കുന്ന കാര്യങ്ങൾ വെളിവാക്കാൻ തോന്നുന്ന സമയമാണ്‌ ഇന്ന്. അതേസമയം ഈ അതിസമ്മർദ്ദം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. സുഹൃത്തുക്കളുമായോ ജീവിതപങ്കാളിയുമായോ സമയം ചെലവഴിക്കുക.

ധനു: ഇന്ന് നിങ്ങൾ ഒരേ സമയം പല ജോലികളിൽ ഏർപ്പെടും. പുതുതായി ഏറ്റെടുത്ത ജോലികള്‍ വിജയകരമായി പര്യവസാനിക്കും. നിങ്ങളുടെ കഴിവുകള്‍ക്ക് പ്രശംസ ലഭിക്കുന്നതിനും സാധ്യതയുണ്ട്. ഈ കാലയളവ് മുഴുവനായി പ്രയോജനപ്പെടുത്തണം. പ്രശ്‌നങ്ങൾ സമയം എടുത്ത് പരിഹരിക്കുക.

മകരം: നല്ല ആരോഗ്യം കാത്തുസൂക്ഷിക്കാൻ സാധിക്കും. പദ്ധതികൾ പൂർത്തിയാക്കുന്നതിൽ ചെറിയ താമസം വരുന്നത് മേലധികാരിക്ക് അമർഷമുണ്ടാക്കിയേക്കാം. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇന്ന് അലട്ടിയേക്കാം.

കുംഭം: കുടുംബകാര്യങ്ങൾക്ക് മുൻഗണന നൽകും. തർക്കങ്ങൾ മികച്ച രീതിയിൽ പരിഹരിക്കാൻ സാധിക്കും. എതിർപ്പുകൾ സാവധാനത്തിൽ ഇല്ലാതാകുമെന്ന ഉറച്ച വിശ്വാസം കാര്യങ്ങൾ എളുപ്പമാക്കും. പ്രിയപ്പെട്ടവരെ സന്തോഷിപ്പിക്കാനും സ്നേഹം പങ്കുവെക്കാനും സാധിക്കും. കുടുംബത്തിൽ നിന്നും തിരികെ മികച്ച പിന്തുണയും കരുതലും ലഭിക്കും.

മീനം: നിങ്ങളുടെ വിധി നിർണയിക്കണമെന്ന ഒരൊറ്റ ലക്ഷ്യമായിരിക്കും മുന്നോട്ട് നയിക്കുന്നത്. ജയിക്കണമെന്ന നിങ്ങളുടെ വാശി പ്രവർത്തിക്കാന് സജ്ജനാക്കും. നിങ്ങളുടെ പെട്ടെന്ന് തീരുമാനമെടുക്കുന്നതിനുള്ള വൈദഗ്‌ധ്യവും, അതിസൂക്ഷ്‌മമായ വിശകലന ചാതുരിയും നിങ്ങളുടെ ഭരണസാരഥ്യത്തിലുള്ള അഭിരുചിക്ക് മാറ്റു കൂട്ടും.

മേടം: ഇന്ന് നിങ്ങളുടെ കുട്ടികളുടെ നിർബന്ധത്തിന് വഴങ്ങേണ്ടി വന്നേക്കാം. കുറച്ചു നാളുകളായി മാറ്റിവെച്ച ജോലികൾ ഇന്ന് പൂർത്തിയാക്കാൻ സാധിക്കും. പൊതുമേഖലയിലും വൈദ്യശാസ്ത്ര രംഗത്തും പ്രവർത്തിക്കുന്നവർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്.

ഇടവം: ഇന്ന് നിങ്ങൾ ആവേശഭരിതനായിരിക്കും. നിങ്ങളെ വിജയത്തിലേക്ക് നയിക്കുന്ന പോസിറ്റീവായ കാര്യങ്ങൾ ഇന്ന് നിങ്ങളുടെ മുന്നിലെത്തും. ഇന്ന് നിങ്ങളുടെ ഇഷ്‌ടത്തിനനുസരിച്ചുള്ള കാര്യങ്ങൾ സ്വതന്ത്രമായി ചെയ്യാൻ കഴിയും. മേൽ ഉദ്യോഗസ്ഥരിൽ നിന്ന് പ്രശംസ കൈപ്പറ്റും.

മിഥുനം: ബുദ്ധിയേക്കാൾ ഹൃദയം പറയുന്നത് കേൾക്കാൻ സാധ്യതയുള്ള ദിവസമാണിത്. വികാരങ്ങൾക്ക് അടിമപ്പെടുന്നതിനാൽ ശരിയും തെറ്റും തിരിച്ചറിയാൻ പ്രയാസം നേരിട്ടേക്കാം. എങ്കിലും വൈകുന്നേരത്തോടെ കാര്യങ്ങൾ മെച്ചപ്പെടും.

കര്‍ക്കടകം: ശോഭനമായ ഭാവിക്കായുള്ള കൃത്യമായ പദ്ധതിയോടെയായിരിക്കും ദിവസം തുടങ്ങുന്നത്. ചിട്ടയായ തീരുമാനങ്ങൾ ഭാവിയിൽ സമയം നഷ്‌ടപ്പെടാതിരിക്കാൻ സഹായിക്കും. ഇന്നത്തെ നിങ്ങളുടെ എല്ലാ ശ്രമങ്ങളും വിജയത്തിലെത്തും.

Leave a Comment

More News