ഒഐസിസി നാഷണൽ മീഡിയ സെൽ ചെയർമാൻ പി പി ചെറിയാനെ മിഡിൽ ഈസ്റ്റ് കൺവീനർ കെ.ടി.എ മുനീർ ആദരിച്ചു

ഡാളസ് :അമേരിക്കയിലെ ഡാളസ്സിൽ  ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ)  സീനിയർ നേതാവും, നാഷണൽ മീഡിയ സെൽ ചെയർമാനുമായ പി.പി ചെറിയാനെ ഒ.ഐ.സി.സി സൗദി അറേബ്യ വെസ്റ്റേൺ റീജിയണൽ കമ്മറ്റി പ്രസിഡന്റും മിഡിൽ ഈസ്റ്റ് കൺവീനറുമായ കെ.ടി.എ മുനീർ ഷാൾ അണിയിച്ച് ആദരിച്ചു. മൂന്ന് പതിറ്റാണ്ടിലേറെ കാലം അമേരിക്കയിൽ കോൺഗ്രസ്സ് പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുകയും കോൺഗ്രസ്സിന്റെ എല്ലാ പരിപാടികളിലും സജീവമായി പങ്കെടുക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ കെ.ടി.എ മുനീർ പ്രത്യേകം പ്രശംസിച്ചു. 1978  ൽ തൃശൂർ ജില്ല കെ.എസ്.യു വിന്റെ പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന അദ്ദേഹം അലിഗഡ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായിരിക്കുമ്പോൾ  ഗുലാം നബി ആസാദിനോടൊപ്പം ഒരുമിച്ച് നാഷണൽ സ്റ്റുഡന്റസ് യൂണിയൻ  ഓഫ് ഇന്ത്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു .ചെറിയാന്റെ  പ്രവർത്തനങ്ങൾ കോൺഗ്രസ്സിന് കൂടുതൽ ശക്തി പകരുന്നതാണെന്നും അമേരിക്കയിലെ കോൺഗ്രസ്സ് അനുഭാവികളുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന് അദ്ദേഹമടക്കമുള്ള കോൺഗ്രസ്സ് അനുഭാവികൾ…

ന്യൂയോർക്കിൽ ആദ്യ തലമുറയിലെ മലയാളി പെന്തക്കോസ്തുകാരെ ആദരിക്കുന്ന ചടങ്ങു് നവം:12 ഞായർ, മുഖ്യാതിഥി എംഎൽഎ ദലീമ ജോജോ

ന്യൂയോർക് : അമേരിക്കയിലേക്ക് കുടിയേറിയ ആദ്യ തലമുറക്കാരായ മലയാളി പെന്തക്കോസ്തുകാരെ കേരള പെന്തക്കോസ്റ്റൽ റൈറ്റേഴ്സ് ഫോറം ന്യൂയോർക്ക് ചാപ്റ്ററിന്റെ  ആഭിമുഖ്യത്തിൽ ആദരിക്കുന്നു . നവംബർ 12 ഞായർ വൈകിട്ട് ആറരയ്ക്ക് എല്മണ്ട് ശാലേം പെന്തകോസ്ത് ടാബർനാക്കിൽ   നടക്കുന്ന സമ്മേളനത്തിൽ 1970 ന് മുൻപായി കുടിയേറി സമൂഹത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ വരും നിര്യാത രായവരുടെ കുടുംബാംഗങ്ങളും ആദരവും ഫലകങ്ങളും ഏറ്റുവാങ്ങും അരൂർ എംഎൽഎ ദലീമ  ജോജോ,ന്യൂയോർക് നാസാ കൗണ്ടി  കൗൺസിലർ കാരി സ്ലോഗസ് എന്നിവർ മുഖ്യാതിഥികളായിരിക്കും .സഭ സാമൂഹ്യ നേതാക്കൾ പങ്കെടുക്കും. ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡണ്ട് സജി തട്ടയിൽ  വൈസ് പ്രസിഡണ്ട് ഡോ: ജോമോൻ ജോർജ് സെക്രട്ടറി ജോസ് ബേബി എന്നിവർ നേതൃത്വം നൽകും .. കൂടുതൽ വിവരങ്ങൾക്കു: സ്റ്റാൻലി ജോർജ്,ന്യൂയോർക്  215 552 6668

കാരുണ്യ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന “ECHO ഹ്യുമാനിറ്റേറിയൻ അവാർഡ് 2023”-ന് അപേക്ഷകൾ ക്ഷണിക്കുന്നു

ന്യൂയോർക്ക്: “സ്നേഹമാണഖിലസാരമൂഴിയിൽ” എന്ന ആപ്ത വാക്യം മുറുകെപ്പിടിച്ച് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നിറഹസ്തം നീട്ടി കരുതലും കൈത്താങ്ങലും പ്രവർത്തന മുദ്രയാക്കി 2013 മുതൽ കഴിഞ്ഞ ഒരു ദശാബ്ദക്കാലം ന്യൂയോർക്കിൽ പ്രവർത്തിക്കുന്ന ECHO (Enhance Community through Harmonious Outreach) എന്ന സംഘടന 2023-ലെ “ECHO ഹ്യുമാനിറ്റേറിയൻ അവാർഡ്”-ന് യോഗ്യരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. 2024 ജനുവരി 7 ഞായറാഴ്ച വൈകിട്ട് 4 മുതൽ ജെറിക്കോയിലുള്ള കൊട്ടിലിയൻ റെസ്റ്റോറന്റിൽ (440 Jericho Turnpike, Jericho, NY 11753) വച്ച് നടത്തപ്പെടുന്ന വാർഷിക ഡിന്നർ മീറ്റിംഗിൽ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള പ്രമുഖരുടെ മഹനീയ സാന്നിദ്ധ്യത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് അവാർഡ് സമ്മാനിക്കുന്നതാണ്. 2,500 ഡോളറും പ്രശംസാ ഫലകവുമാണ് അവാർഡായി ലഭിക്കുന്നത്. അവാർഡിന് അർഹരാകുന്നതിനുള്ള നിബന്ധനകൾ (1) അവാർഡിന് അപേക്ഷിക്കുന്നവർ വ്യക്തികളായിരിക്കണം. (2) അപേക്ഷകർ അമേരിക്കയിലെ ഏതെങ്കിലും സംസ്ഥാനത്തു താമസിക്കുന്നവരായിരിക്കണം (3) ലോകത്തിന്റെ ഏതു…

മാർപാപ്പയുടെ കടുത്ത വിമർശകൻ ടെക്‌സൻ ബിഷപ്പ് ജോസഫ് സ്‌ട്രിക്‌ലാൻഡിനെ ഫ്രാൻസിസ് മാർപാപ്പ പുറത്താക്കി

ടെക്സാസ് : കത്തോലിക്കാ സഭയുടെ മാർപാപ്പയുടെ നേതൃത്വത്തെ ചോദ്യം ചെയ്ത കടുത്ത വിമർശകനായ ടെക്‌സൻ ബിഷപ്പ് ജോസഫ് സ്‌ട്രിക്‌ലാൻഡിനെ ഫ്രാൻസിസ് മാർപാപ്പ പുറത്താക്കി. ബിഷപ്പിന്റെ ടൈലർ രൂപതയിലെ അന്വേഷണങ്ങളുടെ ഫലമായി ബിഷപ്പ് തന്റെ ചുമതലകളിൽ നിന്ന് “ഒഴിവാക്കപ്പെടുമെന്ന്” വത്തിക്കാൻ പറഞ്ഞു. മാർപാപ്പയുടെ പരിഷ്കാരങ്ങളെ എതിർക്കുന്ന യുഎസ് കത്തോലിക്കാ വിഭാഗത്തിലെ പ്രമുഖ ശബ്ദമാണ് ബിഷപ്പ് സ്ട്രിക്ലാൻഡ്..ചില യുഎസ് കത്തോലിക്കാ സഭാ നേതാക്കളുടെ പിന്നോക്കാവസ്ഥയെക്കുറിച്ച് ഫ്രാൻസിസ് സംസാരിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ നീക്കം. ഗർഭച്ഛിദ്രം, ട്രാൻസ്‌ജെൻഡർ അവകാശങ്ങൾ, സ്വവർഗ വിവാഹം എന്നിവയുൾപ്പെടെ സാമൂഹിക കാര്യങ്ങളിലും ഉൾപ്പെടുത്തലിലും സഭയുടെ നിലപാട് അപ്‌ഡേറ്റ് ചെയ്യാനുള്ള മാർപാപ്പയുടെ ശ്രമങ്ങൾക്കെതിരെ ബിഷപ്പ് സ്‌ട്രിക്‌ലാൻഡ് ആക്രമണങ്ങളുടെ ഒരു പരമ്പര ആരംഭിച്ചിരുന്നു.ഒരു പുരുഷനും സ്ത്രീയും തമ്മിൽ മാത്രമുള്ള “ദൈവത്താൽ സ്ഥാപിക്കപ്പെട്ട” വിവാഹത്തെ  “തുരങ്കം” ചെയ്യാനുള്ള ശ്രമങ്ങൾ ഉൾപ്പെടെ, കത്തോലിക്കാ പഠിപ്പിക്കലിന്റെ പല “അടിസ്ഥാന സത്യങ്ങളും” വെല്ലുവിളിക്കപ്പെടുകയാണെന്ന് ജൂലൈയിൽ അദ്ദേഹം മുന്നറിയിപ്പ്…

സംയുക്ത ക്രിസ്തുമസ് – പുതുവത്സരാഘോഷം ഡിസംബർ 2 ശനിയാഴ്ച ഡാളസിൽ

ഡാളസ്: കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ഡാളസിൽ നടത്തപ്പെടുന്ന നാല്പത്തി അഞ്ചാമത് സംയുക്ത ക്രിസ്‌തുമസ് – പുതുവത്സരാഘോഷങ്ങൾ ഡിസംബർ 2 ശനിയാഴ്ച്ച വൈകിട്ട് 5 മണിക്ക് ഗാർലൻഡ് എം.ജി.എം ഓഡിറ്റോറിയത്തിൽ (5130 Locust Grove Rd, Garland, Tx 75043) വെച്ച് നടത്തപ്പെടും. ബിഷപ് മാർ ജോയ് ആലപ്പാട്ട് (സെന്റ് തോമസ് സീറോ മലബാർ കാതോലിക്ക്‌ ഡയോസിസ് ഓഫ് ചിക്കാഗോ) ക്രിസ്തുമസ് – ന്യുഇയർ സന്ദേശം നൽകും. ഡാളസിലെ വിവിധ സഭകളിൽപ്പെട്ട അനേക ഇടവകളിലെ ഗായകസംഘങ്ങളുടെ ഗാനശുശ്രുഷ ഉണ്ടായിരിക്കും. ഈ വർഷത്തെ ആഘോഷങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് ഡാളസിലെ മെസ്‌ക്വിറ്റ് സെന്റ്.പോൾസ് മാർത്തോമ്മ ഇടവകയാണ്. വിവിധ സഭാവിഭാഗത്തിൽപ്പെട്ട ഇരുപത്തി ഒന്ന് ഇടവകളിലെ വൈദീകരും, വിശ്വാസികളും ഒന്നിച്ചു ചേരുന്ന ഒരു മഹാസംഗമം ആണ് കഴിഞ്ഞ 44 വർഷമായി ഡാളസിൽ നടത്തിവരുന്ന ക്രിസ്തുമസ് – ന്യുഇയർ ആഘോഷം. ഇന്ത്യക്ക് പുറത്തുള്ള…

ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് വീണ്ടും വിക്ഷേപിക്കാന്‍ എലോണ്‍ മസ്ക് തയ്യാറെടുക്കുന്നു

വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും ശക്തമായ സ്റ്റാർഷിപ്പ് വാഹനത്തിന്റെ രണ്ടാം പരീക്ഷണം നവംബർ 17ന് നടത്താനുള്ള തയ്യാറെടുപ്പിലാണ് സ്‌പേസ് എക്‌സ് ഉടമ എലോൺ മസ്‌ക്. അന്തിമ റെഗുലേറ്ററി അനുമതി ഇനിയും ലഭിക്കാനുണ്ടെന്ന് കമ്പനി അറിയിച്ചു. ഈ ദൗത്യം 1.30 മണിക്കൂർ നീണ്ടുനിൽക്കും. തത്സമയ സ്ട്രീമിംഗ് 30 മിനിറ്റ് മുമ്പ് ആരംഭിക്കും. ഇതിൽ സ്റ്റാർഷിപ്പ് ബഹിരാകാശത്തേക്ക് കൊണ്ടുപോകുകയും പിന്നീട് ഭൂമിയിലേക്ക് തിരികെ കൊണ്ടുവന്ന് വെള്ളത്തിൽ ഇറക്കുകയും ചെയ്യും. സ്റ്റാർഷിപ്പ് ബഹിരാകാശ പേടകത്തെയും സൂപ്പർ ഹെവി റോക്കറ്റിനേയുമാണ് സ്റ്റാർഷിപ്പുകൾ എന്ന് വിളിക്കുന്നത്. ഇത് പുനരുപയോഗിക്കാവുന്ന ഗതാഗത സംവിധാനമാണ്, അതിലൂടെ മനുഷ്യർക്ക് ചൊവ്വയിലേക്കും പോകാം. ഏപ്രിൽ 20 ന് നടന്ന പരീക്ഷണത്തിലാണ് സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചത്. അന്നാണ് സ്റ്റാർഷിപ്പിന്റെ ആദ്യ പരിക്രമണ പരീക്ഷണം നടത്തിയത്. ഈ പരീക്ഷണത്തിൽ ബൂസ്റ്റർ 7, ഷിപ്പ് 24 എന്നിവ വിക്ഷേപിച്ചു. എന്നാല്‍, ലിഫ്റ്റ് ഓഫ് ചെയ്ത് 4 മിനിറ്റിനുള്ളിൽ…

“സ്വാതന്ത്ര്യത്തിന്റെ വെളിച്ചം കെടുത്താൻ ഇരുട്ടിന്റെ ശക്തികൾ ശ്രമിച്ചപ്പോൾ ഉയരത്തിൽ റാന്തൽ വിളക്ക് പിടിച്ചവരാണ് അമേരിക്കൻ സൈനികർ , ബൈഡൻ

ആർലിംഗ്ടൺ :”സ്വാതന്ത്ര്യത്തിന്റെ വെളിച്ചം കെടുത്താൻ ഇരുട്ടിന്റെ ശക്തികൾ ശ്രമിച്ചപ്പോഴെല്ലാം,  നമുക്കെല്ലാവർക്കും വേണ്ടി  കഴിയുന്നത്ര ഉയരത്തിൽ റാന്തൽ വിളക്ക് പിടിചവരാണ് അമേരിക്കൻ സൈനികർ  ,”  അജ്ഞാത സൈനികന്റെ.ശവകുടീരത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷം മെമ്മോറിയൽ ആംഫി തിയേറ്ററിൽ സംസാരിക്കുകയായിരുന്നു പ്രസിഡന്റ് ബൈഡൻ .രണ്ട് യുദ്ധങ്ങളിൽ യു.എസ് വർദ്ധിച്ചുവരുന്ന പങ്കാളിത്തം അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ, ആർലിംഗ്ടൺ നാഷണൽ സെമിത്തേരിയിൽ ശനിയാഴ്ച നടന്ന വെറ്ററൻസ് ഡേ ചടങ്ങുകളിൽ പ്രസിഡന്റ് ജോ ബൈഡൻ നിലവിലെ, മുൻ സൈനികരെ അഭിസംബോധന ചെയ്തു. ഉക്രെയ്നിലും ഗാസയിലും നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളെക്കുറിച്ച് ബൈഡൻ വ്യക്തമായി പരാമർശിച്ചില്ലെങ്കിലും, അദ്ദേഹത്തിന്റെ പ്രസംഗം ഇരുട്ടിനെയും തിന്മയെയും പരാജയപ്പെടുത്താൻ അവസരത്തിലേക്ക് ഉയരുന്ന അമേരിക്കൻ ശക്തികളെ കേന്ദ്രീകരിച്ചു. വൈസ് പ്രസിഡന്റ് കമല ഹാരിസ്, വെറ്ററൻസ് അഫയേഴ്‌സ് സെക്രട്ടറി ഡെനിസ് മക്‌ഡൊണോഫ്, ഉന്നത സൈനിക ഉദ്യോഗസ്ഥർ എന്നിവർ ബൈഡനോടൊപ്പം പങ്കെടുത്തു. “ഞങ്ങളുടെ സൈനികർ ഈ രാജ്യത്തിന്റെ ഉരുക്ക് നട്ടെല്ലാണ്, അവരുടെ…

എഫ്ബിഐ ന്യൂയോർക്ക് മേയർ എറിക് ആഡംസിൽ നിന്ന് ഫോണുകളും ഐപാഡും പിടിച്ചെടുത്തു

ന്യൂയോർക്ക് :ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസിന്റെ 2021 കാമ്പെയ്‌നിനിടെ രാഷ്ട്രീയ ധനസമാഹരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി എഫ്ബിഐ ഏജന്റുമാർ ഈ ആഴ്ച ആദ്യം ഫോണുകളും ഐപാഡും പിടിച്ചെടുത്തതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ വെള്ളിയാഴ്ച വെളിപ്പെടുത്തി. മാൻഹട്ടനിലെ ഒരു പൊതു പരിപാടിയിൽ നിന്ന് ആഡംസ് പോകുന്നതിനിടെയാണ് പിടിച്ചെടുക്കൽ സംഭവിച്ചതെന്ന് മേയറുടെ അഭിഭാഷകനായ ബോയ്ഡ് ജോൺസണിന്റെ പ്രസ്താവനയിൽ പറയുന്നു. “തിങ്കളാഴ്ച രാത്രി, ഒരു പരിപാടിക്ക് ശേഷം എഫ്ബിഐ മേയറെ സമീപിച്ചു. മേയർ ഉടൻ തന്നെ എഫ്ബിഐയുടെ അഭ്യർത്ഥന പാലിക്കുകയും അവർക്ക് ഇലക്ട്രോണിക് ഉപകരണങ്ങൾ നൽകുകയും ചെയ്തു, ”ജോൺസൺ പറഞ്ഞു. “മേയർ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നത് തുടരുകയും ചെയ്യുന്നു.” ഫെഡറൽ അന്വേഷകർക്ക് ആഡംസിനോട് താൽപ്പര്യമുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ് പിടിച്ചെടുക്കലിന്റെ വെളിപ്പെടുത്തൽ.ഡെമോക്രാറ്റായ ആഡംസ്, ബുധനാഴ്ച മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ തന്റെ ഫോണുകൾ പിടിച്ചെടുത്തതിനെക്കുറിച്ച് പരസ്യമായി ഒന്നും പറഞ്ഞില്ല, കൂടാതെ തന്റെ പ്രചാരണ ടീമിലെ…

ഇസ്രായേല്‍-ഗാസ യുദ്ധം: ഉടന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് 1,000 യുഎസ്എഐഡി ഉദ്യോഗസ്ഥർ ബൈഡന് കത്തെഴുതി

വാഷിംഗ്ടൺ: ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ ഉടനടി വെടിനിർത്തലിന് ആഹ്വാനം ചെയ്യണമെന്ന് ബൈഡൻ ഭരണകൂടത്തോട് ആവശ്യപ്പെട്ട് യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റിലെ (യുഎസ്എഐഡി) ആയിരത്തിലധികം ഉദ്യോഗസ്ഥർ കത്തെഴുതി. ഒക്‌ടോബർ 7-ന് ഫലസ്തീൻ ഹമാസ് പോരാളികൾ നടത്തിയ ആക്രമണത്തിൽ 1,400 ഇസ്രായേലികളെ, കൂടുതലും സിവിലിയൻമാരെ കൊന്നൊടുക്കിയതിന് മറുപടിയായി പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലിനുള്ള അചഞ്ചലമായ പിന്തുണയിൽ യുഎസ് ഗവൺമെന്റിനുള്ളില്‍ അസ്വസ്ഥത വ്യാപിക്കുന്നതിന്റെ ഏറ്റവും പുതിയ സൂചനയാണ് കത്ത്. 4,500-ലധികം കുട്ടികൾ ഉൾപ്പെടെ 11,000-ലധികം ഫലസ്തീനികളെ കൊന്നൊടുക്കിയ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ അതിർത്തിയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം നിർത്താൻ ഇസ്രായേലിനോട് ആവശ്യപ്പെടാനുള്ള അറബ്, പലസ്തീൻ നേതാക്കളുടെയും മറ്റുള്ളവരുടെയും ആഹ്വാനങ്ങൾ വാഷിംഗ്ടൺ നിരസിച്ചതായി ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. “ഞങ്ങള്‍ അന്താരാഷ്ട്ര നിയമത്തിന്റെ നിരവധി ലംഘനങ്ങളിൽ പരിഭ്രാന്തരും നിരാശരുമാണ്. സിവിലിയൻമാർ, മെഡിക്കൽ, മാധ്യമ പ്രവർത്തകർ, സ്‌കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ, സ്തീകള്‍,…

വാദപ്രതിവാദങ്ങള്‍ (കവിത): എ.സി. ജോര്‍ജ്

ഞങ്ങള്‍ തന്‍ വിശ്വാസങ്ങളെല്ലാം നിങ്ങള്‍ക്കു അന്ധവിശ്വാസങ്ങള്‍ നിങ്ങള്‍ തന്‍ വിശ്വാസങ്ങളെല്ലാം ഞങ്ങള്‍ക്ക്‌ അന്ധവിശ്വാസങ്ങള്‍ ഞങ്ങള്‍ തന്‍ ആചാരങ്ങളെല്ലാം നിങ്ങള്‍ക്ക്‌ അനാചാര ദുരാചാരങ്ങള്‍ നിങ്ങള്‍ തന്‍ ആചാരങ്ങളെല്ലാം ഞങ്ങള്‍ക്ക്‌ അനാചാര ദുരാചാരങ്ങള്‍ ഞങ്ങള്‍ തന്‍ ദൈവങ്ങളോട്‌ നിങ്ങള്‍ക്ക്‌ വെറുപ്പാണ്‌ പുച്ഛമാണ്‌ നിങ്ങള്‍ തന്‍ ദൈവങ്ങളോട്‌ ഞങ്ങള്‍ക്ക്‌ വെറുപ്പാണ്‌ പുച്ഛമാണ്‌ ഞങ്ങള്‍ തന്‍ ആരാധനാമൂര്‍ത്തിയോട്‌ നിങ്ങള്‍ക്ക്‌ വെറുപ്പാണ്‌ കലിപ്പാണ്‌ നിങ്ങള്‍ തന്നെ ആരാധനാമൂര്‍ത്തിയോട്‌ ഞങ്ങള്‍ക്ക്‌ വെറുപ്പാണ്‌ കലിപ്പാണ്‌ ഞങ്ങളുടെ മാര്‍ഗമാണ്‌ ശരിയെന്നു ഞങ്ങളും പാര്‍ശ്വവര്‍ത്തികളും.. നിങ്ങളുടെ മാര്‍ഗമാണ്‌ ശരിയെന്നു നിങ്ങളും പാര്‍ശ്വവര്‍ത്തികളും.. ഞങ്ങളുടെ സമരം, യുദ്ധം സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയെന്ന്‌ ഞങ്ങള്‍ നിങ്ങള്‍ അക്രോശിക്കുന്നു ഞങ്ങളുടെ യുദ്ധം ഭീകരതയെന്ന്‌, ഞങ്ങള്‍ ഭീകരരെന്ന്‌ മറിച്ച്‌ അക്രോശിക്കുന്നു നിങ്ങളുടെ യുദ്ധമാര്‍ഗ്ഗമാണ്‌ ഭീകരത, നിങ്ങളാണ്‌ ഭീകരര്‍ ഞങ്ങള്‍ തന്‍ മത ഭൂരിപക്ഷ രാഷ്ട്രം ആ മത രാഷ്ട്രമായി പ്രഖ്യാപിക്കണം.. ഞങ്ങളുടെ മതം ഭൂരിപക്ഷം ഇല്ലാത്ത…