ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് വീണ്ടും വിക്ഷേപിക്കാന്‍ എലോണ്‍ മസ്ക് തയ്യാറെടുക്കുന്നു

വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും ശക്തമായ സ്റ്റാർഷിപ്പ് വാഹനത്തിന്റെ രണ്ടാം പരീക്ഷണം നവംബർ 17ന് നടത്താനുള്ള തയ്യാറെടുപ്പിലാണ് സ്‌പേസ് എക്‌സ് ഉടമ എലോൺ മസ്‌ക്. അന്തിമ റെഗുലേറ്ററി അനുമതി ഇനിയും ലഭിക്കാനുണ്ടെന്ന് കമ്പനി അറിയിച്ചു. ഈ ദൗത്യം 1.30 മണിക്കൂർ നീണ്ടുനിൽക്കും. തത്സമയ സ്ട്രീമിംഗ് 30 മിനിറ്റ് മുമ്പ് ആരംഭിക്കും.

ഇതിൽ സ്റ്റാർഷിപ്പ് ബഹിരാകാശത്തേക്ക് കൊണ്ടുപോകുകയും പിന്നീട് ഭൂമിയിലേക്ക് തിരികെ കൊണ്ടുവന്ന് വെള്ളത്തിൽ ഇറക്കുകയും ചെയ്യും. സ്റ്റാർഷിപ്പ് ബഹിരാകാശ പേടകത്തെയും സൂപ്പർ ഹെവി റോക്കറ്റിനേയുമാണ് സ്റ്റാർഷിപ്പുകൾ എന്ന് വിളിക്കുന്നത്. ഇത് പുനരുപയോഗിക്കാവുന്ന ഗതാഗത സംവിധാനമാണ്, അതിലൂടെ മനുഷ്യർക്ക് ചൊവ്വയിലേക്കും പോകാം.

ഏപ്രിൽ 20 ന് നടന്ന പരീക്ഷണത്തിലാണ് സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചത്. അന്നാണ് സ്റ്റാർഷിപ്പിന്റെ ആദ്യ പരിക്രമണ പരീക്ഷണം നടത്തിയത്. ഈ പരീക്ഷണത്തിൽ ബൂസ്റ്റർ 7, ഷിപ്പ് 24 എന്നിവ വിക്ഷേപിച്ചു. എന്നാല്‍, ലിഫ്റ്റ് ഓഫ് ചെയ്ത് 4 മിനിറ്റിനുള്ളിൽ മെക്സിക്കോ ഉൾക്കടലിൽ നിന്ന് 30 കിലോമീറ്റർ ഉയരത്തിൽ സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചു. സ്റ്റാർഷിപ്പ് പരാജയപ്പെട്ടതിന് ശേഷവും, എലോൺ മസ്‌കും ജീവനക്കാരും സ്‌പേസ് എക്‌സ് ആസ്ഥാനത്ത് ആഘോഷിക്കുകയായിരുന്നു. കാരണം, ലോഞ്ച്പാഡിൽ നിന്ന് തന്നെ പറന്നുയർന്ന റോക്കറ്റ് വൻ വിജയമായിരുന്നു.

ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യവസായി ഇലോൺ മസ്‌കിന്റെ കമ്പനിയായ സ്‌പേസ് എക്‌സ് ആണ് സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ട് നിർമ്മിച്ച സ്റ്റാർഷിപ്പ് നിർമ്മിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ളതും ശക്തവുമായ റോക്കറ്റാണിത്.

Print Friendly, PDF & Email

Leave a Comment

More News