കെഎച്ച്എൻഎ വൈസ് പ്രസിഡന്റായി ശാസ്ത്രജ്ഞനും സംരംഭകനായ ഡോ. സുധീർദാസ് പ്രയാഗ മത്സരിക്കുന്നു

കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ)  വൈസ് പ്രസിഡന്റായി  പ്രമുഖ  ശാസ്ത്രജ്ഞനും സംരംഭകനായ  ഡോ. സുധീർദാസ് പ്രയാഗ മത്സരിക്കുന്നു ശാസ്ത്രജ്ഞൻ, സംരംഭകൻ എന്നീ രണ്ടുനിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച  ഡോ. സുധീർദാസ് പ്രയാഗ ദീർഘകാലമായി  കെഎച്ച്എൻഎയിലും ഹൈന്ദവ സംഘടനകളിലും സജീവസാന്നിധ്യമാണ്. സനാതന ധർമ്മത്തിന്റെ കരുത്തുറ്റ വക്താവായും അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നു മിസോറിയിലെ സെന്റ് ലൂയിസിൽ സ്ഥിതി ചെയ്യുന്ന ഒരു ബയോടെക് ആർ ആൻഡ് ഡി കമ്പനിയായ ആന്റിബോഡി റിസർച്ച് കോർപ്പറേഷന്റെ (AntibodyResearch.com) ഉടമയും പ്രസിഡന്റും സിഇഒ യുമായ ഡോ. സുധീർദാസ് പ്രയാഗ, സെന്റ് ലൂയിസിൽ സ്ഥിതി ചെയ്യുന്ന അലർജി സയൻസസിന്റെ പ്രസിഡന്റും സിഇഒയും കൂടിയാണ്. കേരളത്തിൽ  കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന പ്രയാഗ സയന്റിഫിക് ലബോറട്ടറീസും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്.  (PrayagaScientific.com) മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് മൈക്രോബയോളജിയിൽ ബിരുദവും പൂനെ യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോടെക്‌നോളജിയിൽ ബിരുദാനന്തരബിരുദവും നേടിയ ശേഷമാണ് പ്രയാഗ…

പുതിയ യുഎസ് നാവികസേനാ മേധാവി, ആദ്യ വനിത, അഡ്മിറല്‍ ലിസ ഫ്രാഞ്ചെറ്റിക്കു സെനറ്റ് സ്ഥിരീകരണം

വാഷിംഗ്ടൺ :വ്യാഴാഴ്ച അലബാമ റിപ്പബ്ലിക്കൻ സെനറ്റർ ടോമി ട്യൂബർവില്ലെ ഉയര്‍ത്തിയ പ്രതിബന്ധങ്ങള്‍ മറികടന്ന് നാവികസേനയെ നയിക്കാൻ അഡ്മിറല്‍ ലിസ ഫ്രാഞ്ചെറ്റിയുടെ നോമിനേഷൻ സെനറ്റ്  സ്ഥിരീകരിച്ചു, ഇതോടെ പെന്റഗൺ സർവീസ് മേധാവിയായ ആദ്യ വനിതയും ജോയിന്റ് ചീഫ്സിലെ ആദ്യ വനിതാ അംഗവുമായി ലിസ ഫ്രാഞ്ചെറ്റി. യുഎസ് എയര്‍ഫോഴ്സിന്റെ ചീഫ് ഓഫ് സ്റ്റാഫായി ജനറല്‍ ഡേവിഡ് ആല്‍വിനെയും തെരഞ്ഞെടുത്തു. 95-1 എന്ന വോട്ടിനാണ് ഇരുവരുടെയും നിയമനം സെനറ്റ് അംഗീകരിച്ചത്. . അഫ്ഗാനിസ്ഥാനിലടക്കം പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യോമസൈനികനാണ് ആല്‍വിന്‍. നാവികസേനയുടെ വൈസ് ഓപ്പറേഷൻസ് ചീഫ് ഫ്രാഞ്ചെറ്റി, യുഎസ് ആറാമത്തെ ഫ്ലീറ്റിന്റെയും യുഎസ് നേവൽ ഫോഴ്‌സ് കൊറിയയുടെയും തലവനായിരുന്നു. ഫോർ-സ്റ്റാർ അഡ്മിറലായി സ്ഥാനക്കയറ്റം ലഭിക്കുന്ന രണ്ടാമത്തെ വനിതയായിരുന്നു അവർ, നാവികസേന ഡിസ്ട്രോയറിന്റെ കമാൻഡറായും എയർക്രാഫ്റ്റ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പ് കമാൻഡറാ യി  രണ്ട് തവണയും  പ്രവർത്തിച്ചിരുന്നു

ഡാലസിൽ കോൺസുലാർ ക്യാമ്പ് സംഘടിപ്പിച്ചു

കൊപ്പേൽ / ഡാളസ് :  വേൾഡ് മലയാളി കൗസിലിന്റെയും, ഡാളസ് സെന്റ് അൽഫോൻസ സീറോ മലബാർ കാത്തലിക് ചർച്ചിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, ഹൂസ്റ്റൺ  ഡാലസിൽ ഏകദിന ക്യാമ്പ് നടത്തി. ക്യാംമ്പിൽ  വിവിധ കോൺസുലേറ്റ് സേവനങ്ങൾ ലഭ്യമാക്കി. ഒക്ടോബർ  28  ശനിയാഴ്ച രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ചു വരെ കൊപ്പേൽ സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിലായിരുന്നു ക്യാമ്പ്. കോൺസുലാർ അസിസ്റ്റന്റ് ആയുഷ് ശർമയുടെ നേതൃത്വത്തിൽ ഹൂസ്റ്റണിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥരാണ് വിസിറ്റിനെത്തിയത്.   മുൻ‌കൂട്ടി രജിസ്റ്റർ ചെയ്തവരും നേരിട്ടെത്തിയവരും കോണ്സുലേറ്റിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തി.  വിസാ, പാസ്പോർട്ട്  പുതുക്കൽ , ഒസിഐ തുടങ്ങി വിവിധ അപേക്ഷകൾ ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിച്ചു പ്രവാസികൾക്ക് എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാക്കി. വേൾഡ് മലയാളി കൗസിലിൽ  രജിസ്‌ട്രേഷനും അനുബന്ധ സൗകര്യങ്ങളും ഒരുക്കി. വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ…

ബെഞ്ചമിൻ നെതന്യാഹുവിനെ സന്ദർശിച്ചു ടെക്സസിന്റെ അചഞ്ചലമായ പിന്തുണ ആവർത്തിച്ചു ഗവർണർ ആബട്ട്

ഓസ്റ്റിൻ ഇസ്രായേൽ-ഹമാസ്  പോരാട്ടം തുടരുന്നതിനിടെ ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ സന്ദർശിച്ചു. “ടെക്സസിന്റെ അചഞ്ചലമായ പിന്തുണ വീണ്ടും ഉറപ്പിക്കുന്നതിനായി” ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് വെള്ളിയാഴ്ച രാവിലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. ‘മിഡിൽ ഈസ്റ്റിലെ അമേരിക്കയുടെ ഏറ്റവും ശക്തമായ സഖ്യകക്ഷി’ എന്നാണ് ആബട്ട് ഇസ്രായേലിനെ വിശേഷിപ്പിച്ചത്. ഹമാസ് ഭീകരാക്രമണങ്ങളിൽ നിന്ന് സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തിലുള്ള തന്റെ വിശ്വാസം ആബട്ട് തന്റെ സന്ദർശനത്തിൽ ആവർത്തിച്ചു.ഒക്‌ലഹോമ ഗവർണർ കെവിൻ സ്റ്റിറ്റും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു “ടെക്സസും ഇസ്രായേലും തമ്മിൽ അഗാധമായ ശാശ്വതമായ ബന്ധമുണ്ട്, സ്വാതന്ത്ര്യത്തിന്റെ അനുഗ്രഹങ്ങളും ജാഗ്രതയുടെ ഭാരങ്ങളും നമ്മുടെ ഇരുവരുടെയും ചരിത്രങ്ങളിൽ ഉൾക്കൊള്ളുന്നു,” ആബട്ട് വ്യാഴാഴ്ച ഒരു വാർത്താക്കുറിപ്പിൽ പറഞ്ഞു. “നിർഭാഗ്യവശാൽ, ഇസ്രായേലിലെ സ്വാതന്ത്ര്യം   പ്രതിരോധിക്കാൻ ഇസ്രായേൽ ജനതശക്തമായി പോരാടുകയാണ്,”ഹമാസിനെപ്പോലുള്ള ക്രൂരമായ ഭീകരസംഘടനകൾക്കെതിരായ പോരാട്ടത്തിൽ ഇസ്രായേലിന് ഞങ്ങളുടെ…

വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാൾ ആഘോഷിച്ചു

നോർത്തേൺ വിർജിനിയായിലുള്ള സെന്റ് ജൂഡ് ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാൾ ഭക്തിപൂർവ്വം ആഘോഷിച്ചു. ഒക്‌ടോബർ 29ന് ആയിരുന്നു പെരുന്നാൾ ആഘോഷം. ഇടവക രൂപീകരണത്തിന് ശേഷമുള്ള അഞ്ചാമത്തെ തിരുനാളായിരുന്നു ഈ വര്ഷം നടന്നത്. കഴിഞ്ഞ 6 മാസക്കാലമായി ഇടവക വികാരി ഫാ. നിക്കോളാസ് തലകോട്ടൂരിന്റെ നേതൃത്വത്തിൽ പ്രെസുദേന്തിമാരും, ഇടവക ജനങ്ങളും ഇതിനായി പ്രാർത്ഥനയിലൂടെ ഒരുങ്ങുകയായിരുന്നു. ഒക്ടോബർ ഇരുപതാം തീയതി കൊടിയേറ്റത്തോടു കൂടി ഇടവകയുടെ പ്രധാന തിരുന്നാളിന് ആരംഭം കുറിച്ചു. “പാടും പാതിരി” എന്നറിയപ്പെടുന്ന ഫാ.പോൾ പൂവത്തിങ്കലിന്റെ കാർമ്മികത്വത്തിൽ പാട്ടുകുർബാനയോടു കൂടി തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. തുടർന്നുള്ള ഓരോ ദിവസവും പ്രേത്യേക നിയോഗങ്ങൾ സമർപ്പിച്ചു കൊണ്ടുള്ള കുർബാനയും, വിശുദ്ധനോടുള്ള നൊവേനയും നടത്തപ്പെട്ടു. ഒൻപതു ദിവസത്തെ ഈ കുർബാനയിലും, നൊവേനയിലും, ഫാ .ബെന്നി ജോസ്, ഫാ.ഷെനോയ് ജോൺ , ഫാ.ജോസഫ് അലക്സ് എന്നിവർ പങ്കെടുത്തു. നൊവേനയുടെ ആറാം ദിവസം ഫാ. മനോജ് മാമ്മൻ…

കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട 20വയസ്സുകാരൻ സ്റ്റേറ്റ് കസ്റ്റഡിയിൽ മരിച്ചു

ടെന്നസി:15 വയസ്സിൽ  കുറ്റാരോപിതനായി, കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട  ടെന്നസി യുവാവ് (20), സ്റ്റേറ്റ് കസ്റ്റഡിയിൽ മരിച്ചു മൗണ്ട് ജൂലിയറ്റ് ഹൈസ്‌കൂൾ വിദ്യാർത്ഥിയെ വെടിവച്ചുകൊന്ന കേസിൽ 15 വയസ്സുള്ള വിൽസൺ കൗണ്ടി മുൻ വിദ്യാർത്ഥിയാണ്  സംസ്ഥാന കസ്റ്റഡിയിൽ മരിച്ചത് ഇപ്പോൾ 20 വയസ്സുള്ള ഏഥൻ വാൻഡർപൂൾ, 2022 സെപ്തംബറിൽ, 2018-ൽ ജയ്ഷോൺ ടെയ്‌ലറുടെ (16) മരണത്തിൽ രണ്ടാം ഡിഗ്രി കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ടു. ജനുവരിയിൽ ഈ കുറ്റകൃത്യത്തിന് അയാൾക്ക് 22 വർഷത്തെ തടവ് ശിക്ഷ ലഭിച്ചു. വാണ്ടർപൂൾ ശനിയാഴ്ച മരിച്ചുവെന്ന് ടെന്നസി ഡിപ്പാർട്ട്‌മെന്റ് ഓഫ് കറക്ഷൻ വക്താവ് ഡോറിൻഡ കാർട്ടർ പറഞ്ഞു. ടിപ്ടൺവില്ലിലെ നോർത്ത് വെസ്റ്റ് കറക്ഷണൽ കോംപ്ലക്സിലാണ് അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നതെന്ന് കാർട്ടർ പറഞ്ഞു. വിൽസൺ കൗണ്ടി ജയിലിൽ നിന്ന് ഫെബ്രുവരിയിലാണ് വാണ്ടർപൂളിനെ സംസ്ഥാന ജയിലിലേക്ക് മാറ്റിയത്. മരണകാരണം  മെഡിക്കൽ എക്സാമിനർ ഇതുവരെ  സ്ഥിരീകരിച്ചിട്ടില്ല. വാണ്ടർപൂളിന്റെ മരണത്തെക്കുറിച്ച് ടെയ്‌ലർ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്ന്…

രാശിഫലം (03-11-2023 വെള്ളി)

ചിങ്ങം : ഇന്ന് നിങ്ങൾക്ക് ആത്മവിശ്വാസം കുറവായിരിക്കും. തൊഴിൽ മേഖലയിൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ ഉറപ്പോടെ എടുക്കാൻ സാധിക്കും. തൊഴില്‍പരമായി നല്ല ദിവസമായിരിക്കും. വിജയം നിങ്ങളെ തേടിവരും. കന്നി : ഒരു ഇടവേള എടുത്ത് നിങ്ങൾക്കായി സമയം ചെലവഴിക്കുന്നത് ഫലപ്രദമായേക്കാം. ഇന്ന് നിങ്ങളുടെ സഹപ്രവർത്തകരെ നേരിടേണ്ടിവന്നേക്കാം. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ ക്ഷമയോടെ എതിരിടുക. പ്രണയ ജീവിതത്തിൽ ഒരു പുതിയ വഴിത്തിരിവ് കാണും. തുലാം : വളരെക്കാലമായി നീണ്ടുനിന്ന നിങ്ങളുടെ നിയമ പ്രതിസന്ധികൾ ഇന്ന് അവസാനിച്ചേക്കാം. കോടതിക്ക് അകത്തോ പുറത്തോ വച്ച് അത് തീർപ്പായേക്കാം. ജോലിഭാരം സാധാരണമായി തുടരും. വിഷമഘട്ടങ്ങൾ തരണം ചെയ്യാൻ ചില മികച്ച പദ്ധതികൾ ഉണ്ടാക്കിയെടുക്കാൻ നിങ്ങൾക്ക് സാധിക്കും. വൃശ്ചികം : ജോലിഭാരം വളരെ കൂടുതലായിരിക്കും. അമിതമായ ജോലിഭാരവും ഉത്തരവാദിത്തങ്ങളും നേരിടേണ്ടിവന്നേക്കാം. സായാഹ്നങ്ങൾ സമാധാനപരവും ലളിതവും ആയിരിക്കും. ഇന്ന് സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് നന്നായിരിക്കും. ധനു : വളരെ…

ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ; ഇന്റർനെറ്റ് സേഫ്റ്റി ബോധവൽക്കരണ സെമിനാർ 11 ന്

ഒർലാന്റോ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ സൺഡേസ്കൂൾ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഇന്റർനെറ്റ് സേഫ്റ്റി എന്ന വിഷയത്തിൽ നിയമ പഠന ബോധവൽക്കരണ സെമിനാർ നവംബർ 11 ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ ഫ്ലോറിഡ ഐ.പി.സി യിൽ (4525 Clubhouse Road, Lakeland, FL 33812) വെച്ച് നടത്തപ്പെടും. വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന തരത്തിലുള്ള ക്ലാസ്സുകൾക്ക് പോക്ക് കൗണ്ടി ഷെരീഫ് ഗ്രേഡി ജൂഡ് നേതൃത്വം നൽകും. നേരിട്ട് നടത്തപ്പെടുന്ന സെക്ഷൻ കൂടാതെ സൂം പ്ലാറ്റ്ഫോമിലും താല്പര്യമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. Zoom Id: 1992 8539, Passcode: 957072. പാസ്റ്റർമാരായ കെ.സി ജോൺ, എ. സി ഉമ്മൻ, റോയി വാകത്താനം, നിബു വെള്ളവന്താനം, ഏബ്രഹാം തോമസ് എന്നിവർ റീജൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു . കൂടുതൽ വിവരങ്ങൾക്ക്: ബ്രദർ സാം ജോസഫ്, സൺഡേസ്കൂൾ…

ആര്‍ക്കോ വേണ്ടി ആരോ നടത്തുന്ന ചാനല്‍ ചര്‍ച്ച (ലേഖനം): ബ്ലെസന്‍ ഹ്യൂസ്റ്റന്‍

കേരളത്തിലെ ചാനല്‍ ചര്‍ച്ചകള്‍ എന്തിനുവേണ്ടി ആര്‍ക്കുവേണ്ടി, കേരളത്തിലെ ചാനല്‍ ചര്‍ച്ചകള്‍ കാണുമ്പോള്‍ മനസ്സില്‍ അറിയാതെ തോന്നുന്ന ചോദ്യമാണ്. ഗംഭീരമായ അവതരണത്തോടെയാണ് ചാനല്‍ ചര്‍ച്ചകള്‍ തുടങ്ങാറ്. അവതരണം കാണുമ്പോള്‍ എന്തോ വലിയ സംഭവം നടക്കുന്ന പ്രതീതിയാണ് ഉണ്ടാകാറ്. ചര്‍ച്ചകള്‍ നിയന്ത്രിക്കുന്ന ചാനല്‍ അവതാരകരുടെ ഇരിപ്പും മട്ടും കണ്ടാല്‍ യു.എന്‍. ജനറല്‍ അസംബ്ലിയില്‍ സെക്രട്ടറി ജനറല്‍ ഇരിക്കുന്നമാതിരിയാണ്. ലോകത്തിനു കീഴിലുള്ള എല്ലാ കാര്യത്തെക്കുറിച്ചും അഗാധ പാണ്ഡിത്യവും അതിലേറെ കഴിവുമുണ്ടെന്ന ധാരണയിലാണ് അവതാരകരുടെ ഇരിപ്പു കണ്ടാല്‍ തോന്നുക. കടിച്ചാല്‍ പൊട്ടാത്ത വാക്കുകളും ഘനഗാംഭീര്യത്തോടെയുള്ള അവതരണ ശൈലിയിലും ഇവരുടെ അവതരണം കാണുമ്പോള്‍ ഊതി വീര്‍പ്പിച്ച ബലൂണാണെന്ന് ആദ്യം ആര്‍ക്കും തോന്നാറില്ല. കാണുന്നവരും കേള്‍ക്കുന്നവരും ഇവരെ കാണുമ്പോള്‍ അറിയാതെ എഴുന്നേറ്റ് നിന്ന് ആദരിക്കുകയോ ആരാധനയോടെ നോക്കുക ചെയ്യണമെന്ന് ഇവരുടെ മുഖഭാവം തന്നെ പറയുന്നുണ്ട്. കുതിരവട്ടം പപ്പു പറയുന്നതുപോലെ ആകെ മൊത്തം ടോട്ടല്‍ ഒരു സംഭവമാണെന്ന്…

മാധ്യമ സ്വാതന്ത്ര്യത്തിന് കടുത്ത നിയന്ത്രണം: ഗ്ലോബല്‍ മലയാളി പ്രസ്‌ ക്ലബ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്രത്തിനു പലതരത്തിലുള്ള നിയന്ത്രണങ്ങള്‍ നേരിടുന്നതായി ഗ്ലോബല്‍ മലയാളി പ്രസ്‌ക്ലബ് (ജിഎംപിസി) സംവാദം. ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തനം വളരെ ദുഷ്‌കരമായി മാറിയിരിക്കുകയാണെന്ന് ഇന്നലെ നടന്ന അന്താരാഷ്ട്ര വെര്‍ച്വല്‍ സെമിനാറില്‍ മുതിര്‍ന്ന മാധ്യമ പ്രര്‍ത്തകര്‍ വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തനത്തിന്റെ സുവര്‍ണ കാലഘട്ടം രാജ്യത്തുനിന്ന് മാഞ്ഞുപോയതായി ജിഎംപിസി സംഘടിപ്പിച്ച ‘വഴികാട്ടികള്‍’ എന്ന സംവാദപരമ്പരയില്‍ മുഖ്യാതിഥി മാതൃഭൂമി ഡല്‍ഹി പ്രത്യേക പ്രതിനിധി എന്‍. അശോകന്‍ പറഞ്ഞു. രാജ്യം നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ സംവാദത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. ചരിത്രപ്രസിദ്ധമായ പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാള്‍ ഇല്ലാതാക്കിയതോടെ കക്ഷിഭേദമന്യേയുള്ള ചര്‍ച്ചകള്‍ക്ക് ഇടയില്ലാതായതായി മലയാള മനോരമ ഡല്‍ഹി റെസിഡന്റ് എഡിറ്റര്‍ ആര്‍. പ്രസന്നന്‍ ചൂണ്ടിക്കാട്ടി. വിദേശയാത്രകളില്‍ മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ജനാധിപത്യത്തിന് ഉചിതമല്ലെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.പി. നായര്‍ പറഞ്ഞു. സംവാദത്തില്‍ ഗ്ലോബല്‍ മലയാളി…