കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ) ജനറൽ സെക്രട്ടറിയായി ന്യു ജേഴ്‌സിയിൽ നിന്നുള്ള പ്രമുഖ ടെക്‌നോളജി പ്രൊഫഷനലും സാമൂഹിക-സാംസ്കാരിക നേതാവുമായ മധു ചെറിയേടത്ത് മത്സരിക്കുന്നു. വ്യക്തമായ കാഴ്ചപ്പാടും അർപ്പണബോധവും കൈമുതലായുള്ള മധു ചെറിയേടത്ത് അമേരിക്കൻ മലയാളി ഹിന്ദു സമൂഹത്തിന്റെ ഐക്യത്തിനും ശാക്തീകരണത്തിനുമായി എക്കാലവും പ്രവർത്തിച്ചിട്ടുള്ള യുവനേതാവാണ്. ഗുരുവായൂർ സ്വദേശിയായ മധു 1999 ൽ ഐടി പ്രൊഫഷണലായാണ് അമേരിക്കയിലെത്തിയത്. തുടർന്ന് കാലിഫോർണിയയിലെയും ന്യൂയോർക്കിലെയും പ്രശസ്തമായ പല സ്ഥാപനങ്ങളിലും ഗവേഷണ കേന്ദ്രങ്ങളിലും ജോലി ചെയ്തു.ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ സൈബർ സെക്യൂരിറ്റി മേഖലയിലേക്ക് മാറി. ദേശീയ തലത്തിൽ ആ മേഖലയിലെ വിദഗ്ധരിലൊരാൾ. അക്കാലത്ത്, ‘സൈബർ സെക്യൂരിറ്റി’ എന്ന വാക്ക് പോലും പലർക്കും പരിചിതമല്ലായിരുന്നു. അതിന്റെ പ്രാധാന്യവും ഇന്നത്തെപ്പോലെ മിക്കവരും മനസ്സിലാക്കിയിരുന്നില്ല. ന്യു യോർക്ക് സിറ്റിയിൽ ലോകത്തിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള മധു അവർക്കായി ഒന്നിലധികം…
Category: AMERICA
പന്നി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ രണ്ടാമത്തെ വ്യക്തിയും മരിച്ചു
മേരിലാൻഡ് : ട്രാൻസ്പ്ലാൻറേഷനിൽ ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച രണ്ടാമത്തെ ജീവിച്ചിരിക്കുന്ന വ്യക്തിയായ ലോറൻസ് ഫൗസെറ്റ് പന്നിയുടെതിന് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആറാഴ്ചയ്ക്ക് ശേഷം മരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഹൃദയം തിരസ്‌കരണത്തിന്റെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയെന്ന് പരീക്ഷണ നടപടിക്രമം നടത്തിയ യൂണിവേഴ്‌സിറ്റി ഓഫ് മേരിലാൻഡ് മെഡിക്കൽ സെന്റർ പറഞ്ഞു. “മിസ്റ്റർ. ഫോസെറ്റിന്റെ അവസാന ആഗ്രഹം, ഞങ്ങളുടെ അനുഭവത്തിൽ നിന്ന് പഠിച്ച കാര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നായിരുന്നു, അതിനാൽ ഒരു മനുഷ്യാവയവം ലഭ്യമല്ലാത്തപ്പോൾ മറ്റുള്ളവർക്ക് ഒരു പുതിയ ഹൃദയത്തിനുള്ള അവസരം ഉറപ്പുനൽകിയേക്കാം” മേരിലാൻഡ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ കാർഡിയാക് സെനോട്രാൻസ്പ്ലാന്റേഷൻ പ്രോഗ്രാമിന്റെ ക്ലിനിക്കൽ ഡയറക്ടർ ഡോ. ബാർട്ട്ലി ഗ്രിഫിത്ത് പ്രസ്താവനയിൽ പറഞ്ഞു. ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് സെപ്തംബർ 14-ന് യുഎംഎംസിയിൽ പ്രവേശിപ്പിക്കപ്പെട്ട 58 കാരനായ ഫൗസെറ്റിനെ ആറ് ദിവസത്തിന് ശേഷം പരീക്ഷണാടിസ്ഥാനത്തിൽ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ…
കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാൻജ്) അമേരിക്കൻ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ചു
ന്യൂ ജേഴ്സി : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളില്‍ ഒന്നായ കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സി (കാൻജ്) 2023 വർഷത്തെ സ്കോളർഷിപ്പ് പ്രോഗ്രാം പ്രഖ്യാപിച്ചു. കാൻജ് ചാരിറ്റി വിഭാഗമായ കാൻജ് കെയേഴ്സസ് ആണ് ഈ വർഷവും അമേരിക്കൻ വിദ്യാർത്ഥികളുടെ പഠനാവശ്യങ്ങൾക്ക് ഒരു സഹായഹസ്തവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ആയിരം ഡോളർ ($1,000.00) വീതം ആകെ $ 13000.00 ഡോളറാണ് ഇത്തവണ അർഹതപ്പെട്ട പതിമൂന്നു വിദ്യാർഥികൾക്കായി പ്രസിഡന്റ് വിജേഷ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി നൽകുവാൻ തീരുമാനിച്ചിരിക്കുന്നത്, നോർത്ത് അമരിക്കയിലെ മലയാളി സംഘടനകൾക്ക് മാതൃകയാവുന്നു ഈ സ്കോളർഷിപ്പ് പ്രോഗ്രാമിലേക്കുള്ള തുക ഇനിയുമുയർന്നേക്കാമെന്ന് പ്രസിഡന്റ് വിജേഷ് കാരാട്ട് പ്രത്യാശ പ്രകടിപ്പിച്ചു, 2022 കാലഘട്ടത്തിൽ മുൻ പ്രസിഡന്റ് ജോസഫ് ഇടിക്കുളയുടെ നേതൃത്വത്തിലുള്ള കമ്മറ്റി ആയിരം ഡോളർ വീതം അഞ്ചു വിദ്യാർഥികൾക്ക് അയ്യായിരം ഡോളർ സ്കോളർഷിപ് നൽകിയിരുന്നു, ഈ സ്കോളർഷിപ്പ് പ്രോഗ്രാം യുഎസ്…
ഡേവിസ് ചിറമ്മേലച്ചനും അഡ്വ. ജയ്സൺ ജോസഫിനും മാഗ് ഊഷ്മള സ്വീകരണം നൽകി
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (MAGH) ന്റെ ആഭിമുഖ്യത്തിൽ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ, കിഡ്നി അച്ചൻ എന്നറിയപ്പെടുന്ന റവ. ഫാ. ഡേവിസ് ചിറമ്മേലിനും , വീക്ഷണം ദിനപത്രത്തിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എഡിറ്ററും കെപിസിസി മുൻ ജനറൽ സെക്രട്ടറി അഡ്വ. ജെയ്സൺ ജോസഫിനും നൽകിയ സ്വീകരണം പ്രൗഢഗംഭീരമായി. ഒക്ടോബർ 29 ന് ഞായറാഴ്ച വൈകുന്നേരം 5 .30 നു MAGH ആസ്ഥാനമായ കേരളാ ഹൗസിൽ വച്ച് നടന്ന ചടങ്ങിൽ മാഗ് പ്രസിഡന്റ് ജോജി ജോസഫ് അധ്യക്ഷ പ്രസംഗം നടത്തി അച്ചനെയും ജെയ്സൺ ജോസഫിനെയും സദസിനു പരിചയപ്പെടുത്തി. അഡ്വ. ജെയ്സൺ ജോസഫിനെ ജോജി ജോസഫും മാഗ് വനിതാ പ്രതിനിധി ശ്രീമതി പൊടിയമ്മ പിള്ള ഫാദർ ചിറമ്മേലിനും ബൊക്കെ നൽകി സ്വീകരിച്ചു. ഹൂസ്റ്റനിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു. ഫോർട്ട് ബെൻഡ്…
നവജാതശിശുവിന് 14 പൗണ്ട്, എട്ട് ഔൺസ് കനേഡിയൻ ഹോസ്പിറ്റലിൽ പുതിയ റെക്കോർഡ്
ഒന്റാറിയോ : ഹാലോവീൻ ഡെലിവറി തീയതിക്ക് ഒരാഴ്ച മുൻപ് അഞ്ച് കുട്ടികളുടെ അമ്മയായ ബ്രിറ്റേനി അയേഴ്‌സിനു ജനിച്ച , നവജാതശിശുവിന്റെ ഭാരം 14 പൗണ്ട്, എട്ട് ഔൺസ്.കുഞ്ഞു ആരോഗ്യവാനാണെന്നും സങ്കീർണതകളൊന്നുമില്ലെന്നും കുടുംബം പറഞ്ഞു. പ്രസവിക്കാൻ സഹായിച്ച കനേഡിയൻ ഡോക്ടർ ആൺകുഞ്ഞിന് 14 പൗണ്ട്, എട്ട് ഔൺസ്, 3 മാസം പ്രായമുള്ള കുഞ്ഞിനോട് താരതമ്യപ്പെടുത്താവുന്ന ഭാരമുണ്ടെന്ന് കണ്ടെത്തിയപ്പോൾ “ഞെട്ടിപ്പോയി”. 2010-ൽ ഡാറ്റ ട്രാക്ക് ചെയ്യാൻ ആരംഭിച്ച കേംബ്രിഡ്ജ് മെമ്മോറിയൽ ഹോസ്പിറ്റലിൽ ഈ ജനനം ഒരു പുതിയ റെക്കോർഡ് സ്ഥാപിച്ചു. സിസേറിയൻ വഴിയോ സി-സെക്ഷൻ വഴിയോ ജനിച്ച സോണി അയേഴ്‌സ്, പിന്നീട് തെക്കൻ ഒന്റാറിയോയിലെ മാതാപിതാക്കളായ ബ്രിട്ടെനിയുടെയും ചാൻസിന്റെയും കൂടെ വീട്ടിലേക്ക് പോയി. സോണിയുടെ രണ്ട് മൂത്ത സഹോദരന്മാർക്ക് ഓരോരുത്തർക്കും 13 പൗണ്ടിലധികം ഭാരമുണ്ടെന്നും സി-സെക്ഷൻ വഴി പ്രസവിച്ചവരാണെന്നും ഇപ്പോൾ അഞ്ച് വയസ്സുള്ള അമ്മയായ ബ്രിട്ടെനി അയേഴ്‌സ് പറയുന്നു. തന്റെ…
കെ ഇ ഈപ്പൻ അന്തരിച്ചു
ഹ്യൂസ്റ്റൺ: പുറമറ്റം കണ്ണേത്ത് കെ ഇ ഈപ്പൻ( 88) അന്തരിച്ചു. ഭാര്യ: പരേതയായ അന്നമ്മ കെ ഈപ്പൻ മക്കൾ: പ്രീതി വർഗീസ്, ജോ ഈപ്പൻ(ഹ്യൂസ്റ്റൺ) മരുമക്കൾ: മോൻസി വർഗ്ഗീസ്, മിനി ഈപ്പൻ( ഹ്യൂസ്റ്റൺ) കൊച്ചുമക്കൾ: സ്റ്റാൻലി, ആഷ്‌ലി, ഫെയ്ത്ത്, കാലേബ്. സഹോദരങ്ങൾ: അമ്മിണി, കുഞ്ഞുമോൻ,ചിന്നമ്മ, സാറാമ്മ, പൊടിയമ്മ, കുഞ്ഞുകുഞ്ഞമ്മ, ( എല്ലാവരും യു എസ് എ)
സാക്രമെന്റോയിലെ ഹിന്ദു ക്ഷേത്രം തകർത്ത് സംഭാവനപ്പെട്ടി മോഷ്ടിച്ചു
സാക്രമെന്റോ: ലാ മഞ്ച വേയിലെ ഹരി ഓം രാധാകൃഷ്ണ മന്ദിറിലേക് അതിക്രമിച്ചു കയറിയ രണ്ട് പ്രതികൾ ഇവിടെയുള്ള ഹിന്ദു ക്ഷേത്രം തകർത്ത് സംഭാവനപ്പെട്ടി മോഷ്ടിച്ചു. ഒക്‌ടോബർ 31 ന് പുലർച്ചെ 2:15 ന് കവർച്ച നടന്നതായി റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന് സാക്രമെന്റോ പോലീസ് ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർ ലാ മഞ്ച വേയിലെ ഹരി ഓം രാധാകൃഷ്ണ മന്ദിറിലെത്തി. രണ്ട് മോഷ്ടാക്കൾ ബലിപീഠത്തിലേക്ക് ഓടുന്നതും സംഭാവന പെട്ടിയിലേക്ക് പോകുന്നതും നിരീക്ഷണ വീഡിയോകൾ പകർത്തി.100 പൗണ്ടിനടുത്ത് ഭാരമുള്ള പെട്ടി അവർ ക്ഷേത്ര കെട്ടിടത്തിന് പിന്നിൽ എടുത്ത് രക്ഷപ്പെടുന്നതിന് മുമ്പ് ഒരു കാറിൽ കയറ്റുന്നത് ദൃശ്യങ്ങളിൽ കാണിച്ചു. പെട്ടിയിൽ ആയിരക്കണക്കിന് ഡോളർ ഉണ്ടായിരുന്നതായി ക്ഷേത്രപാലകൻ ഗുരു മഹാരാജ് ന്യൂസിനോട് പറഞ്ഞു.ഈ കവർച്ച മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന്,” മഹാരാജ് ചാനലിനോട് പറഞ്ഞു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല, സംശയിക്കുന്നവരെ തിരിച്ചറിയാനോ മോഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ…
ഹെല്‍പ് സേവ് ലൈഫ് 22 വർഷത്തെ സേവനം പൂർത്തിയാക്കുന്നു
ന്യൂജേഴ്സി: ന്യൂജേഴ്സി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹെല്‍പ് സേവ് ലൈഫ് (HelpSaveLife) എന്ന ജീവകാരുണ്യ സംഘടന അവരുടെ 22 വർഷത്തെ സേവനം നവംബർ 1, 2023 ന് പൂർത്തിയാക്കുന്നു . ‘ഒരു ജീവിതം വീണ്ടെടുക്കാന്‍ ഒരു കൈ സഹായം.’ (Lend a hand to mend a life) എന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന്ന സംഘടന 22 വര്ഷം പിന്നിടുമ്പോൾ 1700 ലധികം പാവപ്പെട്ട കുടുംബങ്ങൾക്കായി US$1.42 Million (ഇന്നത്തെ നിരക്കിൽ പതിനൊന്നരകോടിയിലധികം ഇന്ത്യൻ രൂപ ) സാമ്പത്തിക സഹായം ചെയ്തു കഴിഞ്ഞു. 1000 ലധികം വ്യക്തികൾ ഒരു പ്രാവശ്യമെങ്കിലും സംഘടനക്ക് സംഭാവന നൽകിയിട്ടുണ്ട്. പ്രധാനമായും രണ്ടു വിധത്തിലുള്ള ജീവകാരുണ്യ പ്രവർത്തനമാണ് സംഘടന ചെയ്യുന്നത്. അർഹരായ പാവപ്പെട്ടവർക്ക് ചികിത്സാ സഹായം നൽകുക. നിർധനരായ വിദ്യാര്ഥികള്ക്ക് സ്കൂൾ കോളേജിൽ പഠിക്കാൻ സാമ്പത്തിക സഹായം നൽകുക. അതോടൊപ്പം പ്രളയം, ഭൂകമ്പം പോലുള്ള ദുരന്തങ്ങളുണ്ടാവുന്ന…
യുഎസുമായുള്ള ആണവായുധ നിയന്ത്രണ ചർച്ചകൾക്ക് ചൈന സമ്മതിച്ചു
വാഷിംഗ്ടണ്‍: അടുത്തയാഴ്ച അമേരിക്കയുമായി ആണവായുധ നിയന്ത്രണ ചർച്ച നടത്താൻ ചൈന സമ്മതിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഒബാമ ഭരണത്തിന് ശേഷം ഇതാദ്യമാണ് ചൈനയുടെ ഭാഗത്തുനിന്നുള്ള ഈ നീക്കം. യു എസ്, ചൈന, റഷ്യ എന്നിവയ്‌ക്കിടയിലുള്ള അപകടകരമായ ത്രിതല ആയുധ മത്സരം ഒഴിവാക്കാനാണ് ചർച്ചകൾ ലക്ഷ്യമിടുന്നത്. എന്നാൽ, ആണവായുധങ്ങളുടെ പരിധിയെക്കുറിച്ചുള്ള ഔപചാരിക ചർച്ചകളുടെ തുടക്കമല്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മില്‍ നവംബറിൽ സാൻ ഫ്രാൻസിസ്കോയിൽ കൂടിക്കാഴ്ച നടത്തുന്നതിന് തത്വത്തിൽ ധാരണയായെന്ന് ബൈഡന്‍ അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. അടുത്ത മാസങ്ങളിലെ ഉഭയകക്ഷി നയതന്ത്ര ഇടപെടലുകള്‍, പ്രധാനമായും യുഎസിന്റെ അഭ്യർത്ഥന പ്രകാരം, അമേരിക്കയ്ക്ക് മുകളിലൂടെ ചൈനീസ് ചാര ബലൂൺ യുഎസ് തകർത്തതിനെത്തുടർന്ന് ബെയ്ജിംഗും വാഷിംഗ്ടണും തമ്മിലുള്ള അതിവേഗം വഷളായിക്കൊണ്ടിരിക്കുന്ന ബന്ധം സംരക്ഷിക്കാനുള്ള ശ്രമമാണ്.
കെനിയൻ പെന്തക്കോസ്ത് സഭകളുടെ ത്രിദിന വാർഷിക കൺവെൻഷൻ മുഖ്യപ്രഭാഷകൻ സ്റ്റാൻലി ജോർജ്
ന്യൂയോർക് :കെനിയൻ പെന്തക്കോസ്ത് സഭകളുടെ വാർഷിക കൺവെൻഷനിൽ മുഖ്യപ്രഭാഷകരിൽ ഒരാളായി ന്യൂയോർക്കിൽ നിന്നുള്ള അമേരിക്കൻ മലയാളിയും പൊളിറ്റിക്കൽ സ്റ്റാറ്റർജിസ്റ്റുമായ സ്റ്റാൻലി ജോർജ് പങ്കെടുക്കും. നെയ്റോബിയിൽ നവംബർ രണ്ടിന് തുടങ്ങുന്ന ത്രിദിന സമ്മേളനത്തെ കെനിയൻ പ്രസിഡണ്ട് ഡോക്ടർ വില്യം റുത്തോ അഭിസംബോധന ചെയ്യും.” പരിശുദ്ധാത്മാവ് ഇന്ന് “എന്ന വിഷയത്തിൽ ചർച്ചകളും സെമിനാറുകളും നടക്കും നവംബര് 4 നു നടക്കുന്ന മാസ്റ്റേഴ്സ് കമ്മീഷൻ ഇൻറർനാഷണൽ സ്ഥാപനമായ കെനിയൻ മിഷൻ സ്കൂളിൻറെ പ്രഥമ ബിരുദദാന ചടങ്ങിൽ കെനിയൻ വനിതാ ഡോക്ടറേറ്റ് റൂത്ത് ഐപിസി അരുണാചൽ പ്രദേശ് സ്റ്റേറ്റ് പ്രസിഡണ്ട് ഡോക്ടർ ആൽവിൻ എന്നിവർ പ്രസംഗിക്കും. വിവിധ രാജ്യങ്ങളിലെ ലീഡർഷിപ്പ് മിഷൻ പരിശീലന കേന്ദ്രങ്ങൾക്ക് നേതൃത്വം നൽകുന്ന മാസ്റ്റേഴ്സ് കമ്മീഷൻ ഇൻറർനാഷണൽ പ്രസിഡണ്ടായ സ്റ്റാൻലി ജോർജ് റിപ്പബ്ലിക്കൻ പാർട്ടി ദേശീയ തെരഞ്ഞെടുപ്പ് ഉപദേശക സമിതി അംഗമാണ്
