കെഎച്ച്എൻഎ വൈസ് പ്രസിഡന്റായി ശാസ്ത്രജ്ഞനും സംരംഭകനായ ഡോ. സുധീർദാസ് പ്രയാഗ മത്സരിക്കുന്നു

കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ)  വൈസ് പ്രസിഡന്റായി  പ്രമുഖ  ശാസ്ത്രജ്ഞനും സംരംഭകനായ  ഡോ. സുധീർദാസ് പ്രയാഗ മത്സരിക്കുന്നു

ശാസ്ത്രജ്ഞൻ, സംരംഭകൻ എന്നീ രണ്ടുനിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച  ഡോ. സുധീർദാസ് പ്രയാഗ ദീർഘകാലമായി  കെഎച്ച്എൻഎയിലും ഹൈന്ദവ സംഘടനകളിലും സജീവസാന്നിധ്യമാണ്. സനാതന ധർമ്മത്തിന്റെ കരുത്തുറ്റ വക്താവായും അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നു

മിസോറിയിലെ സെന്റ് ലൂയിസിൽ സ്ഥിതി ചെയ്യുന്ന ഒരു ബയോടെക് ആർ ആൻഡ് ഡി കമ്പനിയായ ആന്റിബോഡി റിസർച്ച് കോർപ്പറേഷന്റെ (AntibodyResearch.com) ഉടമയും പ്രസിഡന്റും സിഇഒ യുമായ ഡോ. സുധീർദാസ് പ്രയാഗ, സെന്റ് ലൂയിസിൽ സ്ഥിതി ചെയ്യുന്ന അലർജി സയൻസസിന്റെ പ്രസിഡന്റും സിഇഒയും കൂടിയാണ്. കേരളത്തിൽ  കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന പ്രയാഗ സയന്റിഫിക് ലബോറട്ടറീസും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്.  (PrayagaScientific.com)

മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് മൈക്രോബയോളജിയിൽ ബിരുദവും പൂനെ യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോടെക്‌നോളജിയിൽ ബിരുദാനന്തരബിരുദവും നേടിയ ശേഷമാണ് പ്രയാഗ അമേരിക്കയിൽ എത്തിയതും ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇമ്മ്യൂണോളജിയിൽ പി.എച്ച്.ഡി കരസ്ഥമാക്കിയതും. പിന്നീട്  ഫൈസർ, റോഷ് പോലുള്ള വമ്പൻ മരുന്നുകമ്പനികൾക്കു വേണ്ടി പ്രവർത്തിച്ചു.  കഴിഞ്ഞ 18 വർഷങ്ങൾകൊണ്ട് ബയോടെക് സംരംഭങ്ങളുടെ സാരഥിയായും വിജയകണ്ടു. ഇതോടൊപ്പം, മറ്റ് ബയോടെക് സ്റ്റാർട്ടപ്പ് കമ്പനികളുടെ കൺസൾട്ടന്റായും ഉപദേശകനായും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ 33 കണ്ടുപിടുത്തങ്ങൾക്ക് പേറ്റന്റ് ലഭിച്ചിട്ടുണ്ട്. നിരവധി ശാസ്ത്ര പ്രസിദ്ധീകരണങ്ങൾ, അവലോകന ലേഖനങ്ങൾ, പുസ്തക അധ്യായങ്ങൾ എന്നിവ പ്രയാഗ രചിച്ചിട്ടുണ്ട്. 300-ലധികം ഡിഎൻഎ സീക്വൻസുകൾ ജെൻബാങ്ക് ഡാറ്റാബേസിലേക്ക് സമർപ്പിച്ചതും അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ ഉൾപ്പെടും. നിരവധി ദേശീയ അന്തർദേശീയ ശാസ്ത്ര യോഗങ്ങളിൽ ക്ഷണിക്കപ്പെട്ട പ്രഭാഷകനായും പ്രയാഗ തിളങ്ങിയിട്ടുണ്ട്.  ശാസ്ത്ര വിഷയങ്ങളിൽ അദ്ദേഹം നിരവധി ബ്ലോഗുകൾ എഴുതുകയും ലിങ്ക്ഡ്ഇൻ സയന്റിഫിക് ഫോറം മോഡറേറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്.

ഇന്ത്യയിലും അമേരിക്കയിലുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അദ്ദേഹം ഗണ്യമായ തുക ചെലവഴിക്കുന്നു. കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുവേണ്ടി സ്‌കോളർഷിപ്പ് ഏർപ്പെടുത്താനും, സെന്റ് ലൂയിസിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സ്‌കൂൾ വിദ്യാഭ്യാസത്തിനുള്ള ധനസമാഹരണം നടത്താനും അദ്ദേഹം ഒരുപോലെ സഹായഹസ്തം നീട്ടി.

2015-2017 കാലയളവിൽ കെഎച്ച്എൻഎയുടെ ഡയറക്ടർ ബോർഡ് അംഗമായും 2019-2021 കാലയളവിൽ ജനറൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ 2021-2023 ട്രസ്റ്റി ബോർഡ് അംഗം. 2006-ൽ സെന്റ് ലൂയിസിൽ കേരള ഹിന്ദു സംഘടനയായ ‘ഓംകാരം’ ആരംഭിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. രണ്ട് തവണ മുൻ പ്രസിഡന്റും നിലവിൽ ഓംകാരത്തിന്റെ ബോർഡ് ചെയർമാനുമാണ്. മുമ്പ് സെന്റ് ലൂയിസ് മലയാളി അസോസിയേഷൻ ട്രഷററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഡോ. സുധീർദാസ് പ്രയാഗ ഭാര്യ അഞ്ജന പ്രയാഗയ്‌ക്കൊപ്പം  മിസോറിയിലെ ഡാർഡെൻ പ്രേരിയിലാണ് ഇപ്പോൾ താമസിക്കുന്നത്.  മൂത്ത മകൻ ബോസ്റ്റണിലെ ഫൈസർ ഫാർമസ്യൂട്ടിക്കൽസിലും ഇളയ മകൻ ന്യൂയോർക്ക് നഗരത്തിലെ ആമസോണിലും ജോലി ചെയ്യുന്നു. അദ്ദേഹത്തിന്റെ ബ്ലോഗുകൾ prayagaprinciples@blogspot.com എന്ന വിലാസത്തിൽ കാണാം.

Sudhir.prayaga@gmail.com എന്ന ഇ-മെയിൽ  വിലാസത്തിൽ അദ്ദേഹത്തെ ബന്ധപ്പെടാം.

Print Friendly, PDF & Email

Leave a Comment