ഹൂസ്റ്റൺ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സുവർണ ജൂബിലി നിറവിൽ – ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു

ഹൂസ്റ്റൺ: നോർത്ത് അമേരിക്കയിലെ  ഏറ്റവും വലിയ കത്തീഡ്രൽ   ദേവാലയമായ ഹൂസ്റ്റൺ സെന്റ് തോമസ് ഓർത്തഡോൿസ് ഇടവക 2024 ൽ 50 വർഷം പൂർത്തീകരിക്കുന്ന വേളയിൽ ഇടവകയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികൾക്കു തുടക്കം കുറിച്ചു. ഒക്ടോബർ 1 നു ഞായറാഴ്ച രാവിലെ നടന്ന വിശുദ്ധ കുർബാന ശുശ്രൂഷയ്ക്ക്  ദീർഘകാലം ഇടവകയുടെ വികാരിയായി സേവനമനുഷ്ഠിച്ച വന്ദ്യ ഗീവർഗീസ് അരൂപാലാ കോർഎപ്പിസ്‌കോപ്പ മുഖ്യ കാർമികത്വം വഹിച്ചു. സഹവികാരിമാർ   സഹകാർമികത്വം വഹിച്ചു. ശുശ്രൂഷയ്ക്ക് ശേഷം കൂടിയ പൊതു സമ്മേളനത്തിൽ ഇടവകയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ  കിക്ക് ഓഫ് കർമ്മം നടത്തപ്പെട്ടു. ഇടവക സഹവികാരി റവ,ഫാ. രാജേഷ് ജോൺ ഏവർക്കും സ്വാഗതം ആശംസിച്ചു. ഇടവക വികാരി റവ. ഫാ.  പി.എം .ചെറിയാൻ, സഹ വികാരിമാരായ റവ. ഫാ. മാമ്മൻ  മാത്യു, റവ. ഫാ ക്രിസ്റ്റഫർ മാത്യു, ജൂബിലി കൺവീനർ…

സെക്വൊയ ദേശീയ ഉദ്യാനം (യാത്രാവിവരണം): സന്തോഷ് പിള്ള

“എടൈയ് ലോകത്തിലെ ഏറ്റവും പൊക്കം കൂടിയ മരം ഏതെന്നറിയാമോ”? വടസാർ ബോട്ടണി ക്ലാസ്സിലിരിക്കുന്ന എല്ലാവരോടുമായി ചോദിച്ചു. ആർക്കും ഉത്തരമുണ്ടായില്ല. “സസ്യ ശാസ്ത്രം പഠിക്കാൻ എത്തിയിരിക്കുകയാ എല്ലാവരും. ഇതൊന്നും അറിയില്ലേ”? സാറിന്റെ പതിവ് പരിഹാസം. “എടൈയ്.. സെക്വൊയ മരങ്ങൾ എന്നാണവയുടെ പേര്. ഈ മരങ്ങൾ 100 മീറ്ററിൽ കൂടുതൽ ഉയരത്തിൽ വളരും”. രണ്ടാംനിലയിലെ അഴികളില്ലാത്ത ജനാലയിലൂടെ ക്ലാസ്സിനുള്ളിലേക്ക് എത്തിനോൽക്കുന്നു വാക പൂമരത്തെ നോക്കി “മാമലയിലെ പൂമരം പൂത്തനാൾ പൊന്നൂഞ്ഞാലിൽ ആടുന്ന കാറ്റേ വരൂ” എന്ന മൂളിപ്പാട്ടുമായി അടുത്തിരുന്ന ഹാരിസ് പാട്ട് നിറുത്തി ചോദിച്ചു “എവിടെ പോയാൽ ഇവയെ കാണാൻ സാധിക്കും എൻ്റെ സാറേ “? വടസാറിന്റെ നർമത്തിൽ പൊതിഞ്ഞ ഉത്തരം പെട്ടെന്നു വന്നു. “അധികം ദൂരെയൊന്നും പോകണ്ട, അമേരിക്കയിലെ കാലിഫോർണിയവരെ പോയാൽ മതി. നൂറുകണക്കിന് കൂറ്റൻ സെക്വൊയ മരങ്ങളെ കാണാൻ സാധിക്കും.” അപ്പോൾ ഞാൻ വിചാരിച്ചു, “ബെസ്ററ്, നടന്നതുതന്നെ,…

സെന്റ്‌ അല്‍ഫോന്‍സാ കാത്തലിക്ക്‌ വുമന്‍സ്‌ ഫോറം സംഘടിപ്പിച്ച പിക്നിക്ക്‌ അതിമനോഹരമായി

ഡാളസ്‌: കൊപ്പേല്‍ സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക്ക്‌ ദേവാലയത്തില്‍ സ്ത്രികളുടെ കൂട്ടായ്മയില്‍ രൂപീകൃതമായ സെന്റ്‌ അല്‍ഫോന്‍സാ കാത്തലിക്ക്‌ വുമന്‍സ്‌ ഫോറം (SACW) ഒക്ടോബര്‍ 7 ശനിയാഴ്ച ആന്‍ഡ്രു ബ്രൗണ്‍ കമ്മ്യൂണിററി പാര്‍ക്ക്‌ കൊപ്പെലില്‍ സംഘടിപ്പിച്ച പിക്നിക്ക്‌ ഏവര്‍ക്കും ഹൃദ്യമായ ഒരു അനുഭവമായി മാറി. എല്ലാവര്‍ക്കും ഒത്തുകൂടുവാനും പരസ്പരം പരിചയപ്പെടുവാനും ഈ ഒത്തുചേരല്‍ അവസരം ഒരുക്കി. അബിളി ടോമിന്റെ നേതൃത്വത്തില്‍ നടത്തിയ കുളംകര, വെള്ളംകുടി കസേരകളി, ഡംബ്ഷറാഡസ്‌ തുടങ്ങിയ കളികള്‍ എല്ലാവരേയും മാനസിക ഉല്ലാസത്തില്‍ എത്തിച്ചു. ഓരോരുത്തരും വീടുകളില്‍ നിന്ന്‌ ഉണ്ടാക്കി കൊണ്ടു വന്ന സ്‌നാക്കുകള്‍ കൂടാതെ ഉച്ചഭക്ഷണത്തിന്‌ ബിരിയാണിയും ഒരുക്കിയിരുന്നു. വുമന്‍സ്‌ ഫോറം രൂപീകൃതമായിട്ട്‌ മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളു, എങ്കിലും ഇതിനോടകം സെന്റ്‌ അല്‍ഫോന്‍സാ ചര്‍ച്ചില്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന 10 ദിവസത്തെ തിരുനാള്‍ ജൂലൈ 2023 ല്‍ ഏറെറടുത്ത്‌ നടത്തിയത്‌ സംഘടനയുടെ കൂട്ടായ്മയുടെ ഒരു…

ഇ. എസ് ജോഷ്വയുടെ സംസ്കാരം 9 ന് തിങ്കളാഴ്ച

പത്തനംതിട്ട: വിമുക്ത ഭടൻ കോന്നി തെങ്ങുംകാവ് ഈട്ടിമൂട്ടിൽ ഇ. എസ് ജോഷ്വയുടെ (77) സംസ്കാര ശുശ്രൂഷ 9 ന് തിങ്കളാഴ്ച രാവിലെ 8.30 ന് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് 12 ന് തെങ്ങുംകാവ് ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ സംസ്കരിക്കും. ഊന്നുകൽ പച്ചയിൽ കുടുംബാഗം റോസമ്മ ജോഷ്വയാണ് ഭാര്യ. മക്കൾ: ഷെറിൻ (കുവൈറ്റ് ), സ്റ്റാൻലി (യു.എസ്.എ), ആശ (കാനഡ). മരുമക്കൾ: ജിൻസി (കുവൈറ്റ് ), സിനി (യു.എസ്.എ), ബിനു (കാനഡ) കൊച്ചുമക്കൾ: പ്രിസില്ല, പ്രെസ്ലി, പെർസിസ്, ഐസയ്യ, എലിസ, ജോനാ, ലിലിയാന, ആരൺ, ഐലീൻ Right Way Media YouTube ചാനലിൽ സംസ്കാര ശ്രൂഷകളുടെ ലൈവ് ഉണ്ടായിരിക്കും.

എല്ലാ പ്രശ്‌നങ്ങളുടേയും പരിഹാരം ഗാന്ധിയന്‍ ചിന്തകളിലൂടെ മാറ്റിയെടുക്കാം: രമേഷ് ചെന്നിത്തല

ചിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗാന്ധി ജയന്തി ആഘോഷത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുന്‍ മന്ത്രിയും, പ്രതിപക്ഷനേതാവും ഇപ്പോള്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയുടെ സ്ഥിരം ക്ഷണിതാവുമായ രമേഷ് ചെന്നിത്തല. ഗാന്ധിയന്‍ ആശയങ്ങള്‍ എല്ലാറ്റിനുമുള്ള പ്രശ്‌നപരിഹാരമാണെന്നും ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച മതേതരത്വം നാനാജാതി മതസ്ഥരെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടു പോകുവാനും, കൂടാതെ എല്ലാ മതങ്ങളും ഒരു പോലെ  കാണുവാന്‍ കഴിയുന്ന ഒരു ബൃഹത്തായ ആശയം ലോകത്തിനു നല്‍കിയ ഒരു രാജ്യമാണ് ഭാരതം എന്നും അദ്ദേഹം എടുത്തു പറഞ്ഞു. ഐ.ഓ.സി.ചിക്കാഗോ  പ്രസിഡന്റ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിയന്‍ ആശയങ്ങള്‍ അടിയുറച്ചു വിശ്വസിക്കുകയും അതു പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രസിഡന്റ് സന്തോഷ് നായര്‍ പറഞ്ഞു. തദവസരത്തില്‍ മുന്‍ മന്ത്രി പന്തളം സുധാകരനും സന്നിഹിതനായിരുന്നു. ആരു വിചാരിച്ചാലും ഗാന്ധിയന്‍ ചിന്തകളെ ഇല്ലാതാക്കുവാന്‍ സാധിക്കുകയില്ലെന്നും ലോകം മുഴുവന്‍ ആദരിക്കുന്ന ഒരു മഹാവ്യക്തിത്വമാണ്…

അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് യുണൈറ്റഡിന്റെ ഓണാഘോഷം ശ്രദ്ധേയമായി

ഫിലാഡൽഫിയ: അമേരിക്കയിലെ പോലീസ് സേനയില്‍ ജോലി ചെയ്യുന്ന മലയാളികളുടെ കൂട്ടായ്മയായ അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്‌സ്‌മെന്റ് യുണൈറ്റഡ് (AMLEU) വിപുലമായി ഓണാഘോഷം സംഘടിപ്പിച്ചു. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽനിന്നാണ് സംഘടനയിലെ അംഗങ്ങളും കുടുംബാങ്ങളും ഓണാഘോഷത്തിനായി ഒത്തുകൂടിയെന്നതും പ്രത്യേകതയായി. ഫിലാഡൽഫിയ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ജോയൽ ഡെയ്ൽസ്, ഗാർലൻഡ് ഡാളസ് – മേയർ സ്ഥാനാർത്ഥി ഡോ. ഷിബു സാമുവൽ, മിസ് സ്റ്റാറ്റൻ ഐലൻഡ് മീര മാത്യു, ഫിലാഡൽഫിയ മേയർ സ്ഥാനാർത്ഥി ഡേവിഡ് ഓ , ഡബ്ല്യുഎംസി ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ എന്നിവർ വിവിധ നഗരങ്ങളിൽ നിന്ന് മുഖ്യാതിഥികളായി എത്തി ചടങ്ങിനെ ധന്യമാക്കി. അമേരിക്കയിലുടെനീളം വിവിധ നിയമ നിർവ്വഹണ വകുപ്പുകളെ പ്രതിനിധീകരിക്കുകയും വ്യത്യസ്ത പദവികൾ അലങ്കരിക്കുകയും ചെയ്യുന്ന 155-ലധികം മലയാളി ഓഫീസർമാരുടെ അംഗത്വമാണ് AMLEU സംഘടനക്കു ശക്തി പകരുന്നത്. നേതൃത്വം: പ്രസിഡന്റ് – ലഫ്റ്റനന്റ് നിധിൻ എബ്രഹാം (ന്യൂയോർക്ക് സിറ്റി…

അർജന്റീനയുടെ മുൻ സൗന്ദര്യ റാണി ജാക്വലിൻ കാരിയേരി സൗന്ദര്യ ശസ്ത്രക്രിയയെ തുടർന്ന് അന്തരിച്ചു

വാഷിംഗ്ടൺ: മുൻ അർജന്റീനിയൻ സുന്ദരിയും നടിയുമായ ജാക്വലിൻ കാരിയേരി (48) സൗന്ദര്യ ശസ്ത്രക്രിയയെ തുടർന്ന് അന്തരിച്ചു. ലാറ്റിനമേരിക്കൻ സിനിമയിലെ അറിയപ്പെടുന്ന നടിയും, മോഡലുമായ ജാക്വലിന്‍ കാലിഫോർണിയയിൽ മരിച്ച വാർത്ത ആരാധകരെ ഞെട്ടിച്ചു. രക്തം കട്ടപിടിച്ചതാണ് മരണകാരണമെന്നാണ് സൂചന. റിപ്പോർട്ടുകൾ പ്രകാരം നിരവധി മെഡിക്കൽ സങ്കീർണതകൾ ഉണ്ടാകുകയും, അത് ആത്യന്തികമായി രക്തം കട്ടപിടിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തതാണ് അവരുടെ ദാരുണമായ മരണത്തിലേക്ക് നയിച്ചത്. അന്ത്യശ്വാസം വലിച്ചപ്പോൾ മക്കളായ ക്ലോയും ജൂലിയനും ഒപ്പമുണ്ടായിരുന്നു. സൗന്ദര്യ റാണിയുടെ മരണവാർത്ത സോഷ്യൽ നെറ്റ്‌വർക്കിലൂടെയാണ് ലോകം അറിഞ്ഞത്. ജാക്വലിൻ തന്റെ ജില്ലയുടെ രാജ്ഞിയായി തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, 1996 ൽ അർജന്റീനയിൽ നടന്ന സാൻ റാഫേൽ എൻ വെൻഡിമിയ മുന്തിരി വിളവെടുപ്പ് ഫെസ്റ്റിവലിൽ സൗന്ദര്യമത്സരത്തിൽ റണ്ണറപ്പും ആയിരുന്നു. അവരുടെ ഇൻസ്റ്റാഗ്രാം പേജിലെ ഒരു പോസ്റ്റ് ഇങ്ങനെയായിരുന്നു: “ജാക്വലിൻ കാരിയേരി അന്തരിച്ചു എന്ന സങ്കടകരമായ വാർത്ത ഇന്ന് ഞങ്ങളുടെ…

ഏലിക്കുട്ടി തോമസ് മക്കനാൽ നിര്യാതയായി

കുളത്തൂർ: പത്തനംതിട്ട കുളത്തൂർ കുഴിപ്പള്ളിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിക്കുട്ടി തോമസ് മക്കനാൽ (99 വയസ്സ് ) നിര്യാതയായി. സംസ്കാര കർമങ്ങൾ ഒക്ടോബർ 9 തിങ്കളാഴ്ച്ച ഉച്ച കഴിഞ്ഞു 2.30 ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കുളത്തൂർ ചെറുപുഷ്പ്പ ദേവാലയ സെമിത്തേരിയിൽ. പരേത കണ്ണൂർ വെളിമാനം പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: മേരിക്കുട്ടി ആലഞ്ചേരിൽ, (യൂഎസ്എ ) മോനിയമ്മ വെള്ളക്കട, ചെറുവള്ളി ,പരേതയായ സിസിലി തെങ്ങും പറമ്പിൽ, സെബാസ്റ്റ്യൻ എം ടി (റിട്ട. പ്രൊഫസർ ), പരേതനായ സേവ്യർ എം ടി.ജോസ് മക്കനാൽ (യൂ എസ് എ ), എലിസബത്ത് തോമസ്. ടോം മക്കനാൽ (യുഎസ് എ ). മരുമക്കൾ: തോമസ് ആലഞ്ചേരി, തോമസ് വെള്ളക്കട,പരേതയായ സോഫിയമ്മ,ബെറ്റി തൊടുപുഴ, മിനി വട്ടക്കാവുങ്കൽ.

മാർത്തോമ്മ നോർത്ത് ഈസ്റ്റ് റീജിയണൽ കൺവെൻഷൻ ഒക്ടോബർ 27-നു ആരംഭിക്കുന്നു

ന്യൂയോർക്ക് : മാർത്തോമ്മാ സഭയുടെ വടക്കേ അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിൽ അമേരിക്കയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുൾപ്പെട്ട ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ (മാർത്തോമ്മ നോർത്ത് ഈസ്റ്റ് റീജിയണൽ ആക്റ്റിവിറ്റി കമ്മിറ്റി) ഈ വർഷത്തെ മേഖലാ കൺവെൻഷൻ(റീജിയണൽ കൺവെൻഷൻ) ഒക്ടോബർ മാസം 27, 28, 29, എന്നീ തീയതികളിൽ യഥാക്രമം സെൻറ്. ജോൺസ് മാർത്തോമ്മാ പള്ളി (ക്യുൻസ്‌ വില്ലേജ്), സെൻറ്. തോമസ് മാർത്തോമ്മാ പള്ളി (യോങ്കേഴ്‌സ്), ക്യുൻസ്‌ബോറോ കമ്മ്യൂണിറ്റി കോളേജ് ഓഡിറ്റോറിയം, എന്നിവിടങ്ങളിൽ വച്ചു നടത്തപ്പെടുന്നു. ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മ ഇടവക വികാരി റവ. ഡോ. ഈപ്പൻ വർഗീസ് മുഖ്യ പ്രസംഗകനായിരിക്കും. സെൻറ്. ജോൺസ് മാർത്തോമ്മാ പള്ളിയിൽ വച്ചു നടക്കുന്ന കൺവെൻഷൻറെ ഉത്‌ഘാടനം ഭദ്രാസനാധിപൻ അഭിവന്ദ്യ. ഡോ. ഐസക് മാർ ഫീലക്സിനോസ് എപ്പിസ്കോപ്പ നിർവ്വഹിക്കും. കൺവെൻഷൻറെ സമാപനദിവസമായ ഞായറാഴ്ച്ച ഈ മേഖലയിലെ (റീജിയൺ) എല്ലാ ഇടവകകളും ചേർന്നുള്ള വിശുദ്ധ കുർബാനയ്ക്കു ഭദ്രാസന എപ്പിസ്കോപ്പ…

ആദ്യമായി ഡാളസിൽ എത്തിച്ചേർന്ന ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവായ്ക്ക് വൻ വരവേൽപ്പ്

ഡാളസ്: ആദ്യമായി ഡാളസിൽ എത്തിച്ചേർന്ന മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവായ്ക്ക് വൻ വരവേൽപ്പ് ഡാളസ് ഡി എഫ് ഡബ്ല്യൂ എയർപോർട്ടിൽ നൽകി. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭി. ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ, കോട്ടയം ഭദ്രാസനാധിപൻ അഭി. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്താ, നിലക്കൽ ഭദ്രാസനാധിപൻ അഭി.ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ എന്നിവരെ കൂടാതെ വെരി.റവ.രാജു ദാനിയേൽ കോർ എപ്പിസ്കോപ്പായുടെ നേതൃത്വത്തിൽ അനേക വൈദിക ശ്രേഷ്ടർ, ആത്മായ നേതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. എയർ പോർട്ടിൽ നിന്ന് അനേക വാഹനങ്ങളുടെ അകമ്പടിയോടു കൂടി 6,7 (വെള്ളി, ശനി) തീയതികളിൽ കൂദാശ ചെയ്യപ്പെടുന്ന ഡാളസ് സെന്റ്.പോൾസ് ഓർത്തഡോക്സ് ദേവാലയത്തിലേക്ക് (5088 Baxter Well Road, Mckinney, TX 75071 ) ആനയിച്ചു.