ഡാളസ് : നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന യുവജനസഖ്യത്തിൻറെ സിൽവർ ജൂബിലിയും, മാർത്തോമാ യുവജന സഖ്യത്തിൻറെ നവതിയും ഒക്ടോബർ 14 ന് ന്യൂജേഴ്സി സെന്റ് പീറ്റേഴ്സ് മാർത്തോമ ചർച്ചിൽ വച്ച് ആഘോഷിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. വൈകിട്ട് 4ന് ആരംഭിക്കുന്ന മീറ്റിങ്ങിന് ഭദ്രാസന അധിപൻ റൈറ്റ്. റവ. ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷതവഹിക്കും. മീറ്റിംഗിൽ റവ. പ്രിൻസ് വർഗീസ് മടത്തലെത്തു മുഖ്യപ്രഭാഷണം നടത്തും. സഭയിലെ എല്ലാ യുവജനങ്ങളും യേശുക്രിസ്തുവിനെ രക്ഷകനും കർത്താവുമായി അംഗീകരിക്കുകയും യേശുവിൻറെ രക്ഷാകര ശക്തിക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യണമെന്ന കാഴ്ചപ്പാടോടുകൂടി 1933ൽ രൂപംകൊണ്ട സംഘടനയാണ് മാർത്തോമാ യുവജന സഖ്യം. ആരാധന, പഠനം, സാക്ഷ്യം, സേവനം, എന്നീ ചതുരംഗ പരിപാടികളോടെയാണ് ഓരോ ശാഖകളും പ്രവർത്തിച്ചുവരുന്നത്. 1998ൽ നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന യുവജനസഖ്യത്തിനു ആരംഭംകുറിച്ചു. ഇപ്പോൾ 33 രജിസ്ട്രേഡ് ശാഖകളും 7 റീജിണലുകളായും അനുഗ്രഹിക്കപ്പെട്ട പ്രവർത്തനങൾ നടത്തി വരുന്നു.…
Category: AMERICA
ഏലിയാമ്മ വർഗീസ് ഒക്കലഹോമയിൽ നിര്യാതയായി
ഒക്കലഹോമ : റാന്നി വെച്ചൂച്ചിറ പുത്തൻപറമ്പിൽ പരേതനായ വർഗീസ് പി. എബ്രഹാമിന്റെ (ജോയി) ഭാര്യ ഏലിയാമ്മ വർഗീസ് (അമ്മിണി -78 ) ഒക്കലഹോമയിൽ നിര്യാതയായി. റാന്നി കണ്ടംപേരൂർ കൊടമലയിൽ കുടുംബാംഗമാണ്. മക്കൾ: എബി, സിബി, ജൂബി. മരുമക്കൾ : ബിൻസി, ഡിറ്റി, ഷിബു പൊതുദർശനം 13ന് വെള്ളിയാഴ്ച വൈകിട്ട് 6.30 മുതൽ 9 വരെ ഐ.പി.സി ഹെബ്രോൻ സഭാ ഹാളിൽ വെച്ച് നടത്തപ്പെടും (115 Briarwood St, Yukon, OK 73099). സംസ്കാര ശുശ്രൂഷകൾ 14ന് ശനിയാഴ്ച രാവിലെ 9. 30 ന് ആരംഭിക്കുന്നതും തുടർന്ന് 12 മണിക്ക് ബഥനി സെമിത്തേരിയിൽ (N Rockwell Ave, Oklahoma City, OK 73132) സംസ്കരിക്കുന്നതുമാണ്. സഹോദരങ്ങൾ : റേച്ചൽ മാത്യു, അന്നമ്മ സാമുവേൽ, ശോശാമ്മ യോഹന്നാൻ, സാറാമ്മ മാത്യു, സൂസമ്മ രാജൻ, പരേതരായ മറിയാമ്മ ചാക്കോ, തോമസ് നൈനാൻ
ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡല്‍ഫിയായില്‍: ബിഷപ് ജോയ് ആലപ്പാട്ട് മുഖ്യാതിഥി
ഫിലഡല്‍ഫിയ: വിശാല ഫിലാഡല്‍ഫിയ റീജിയണിലെ ഇന്‍ഡ്യന്‍ കത്തോലിക്കരുടെ പ്രത്യേകിച്ച് കേരള പാരമ്പര്യത്തിലൂള്ള കത്തോലിക്കരുടെ സ്‌നേഹകൂട്ടായ്മയായ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയാ (ഐ. എ. സി. എ.) ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. തേജസുറ്റ പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കന്‍ മലയാളികത്തോലിക്കര്‍ക്ക് മാതൃകയായി സേവനത്തിന്റെ 45 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഫിലാഡല്‍ഫിയ കാത്തലിക് അസോസിയേഷന്‍ ഒക്ടോബര്‍ 14 ശനിയാഴ്ച്ചയണ് ‘ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍’ എന്ന ആപ്തവാക്യത്തിലൂന്നി ഇന്‍ഡ്യന്‍ കത്തോലിക്കരുടെ പൈതൃകദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. വൈകന്നേരം നാലുമണിമുതല്‍ ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ (608 Welsh Road, Philadelphia PA 19115) നടക്കുന്ന ഹെറിറ്റേജ് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി ചിക്കാഗൊ സെ. തോമസ് സീറോമലബാര്‍ കത്തോലിക്കാ രൂപതയുടെ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് ദിവ്യബലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. അന്നേദിവസം നാലുമണിക്ക് അഭിവന്ദ്യ ബിഷപ്പിന്റെ മുഖ്യ കാര്‍മ്മികത്വത്തിലും, കൂട്ടായ്മയുടെ നേതൃത്വം…
ഷിക്കാഗോ മലയാളി അസ്സോസിയേഷന്റെ പുതിയ ഭരണസമിതി ഒക്ടോബര്‍ 29-ന് സ്ഥാനമേൽക്കും
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസ്സോസിയേഷന്റെ 2023- 25 കാലഘട്ടത്തിലേക്കുള്ള ഭരണസമിതി ഒക്ടോബര്‍ 29-ന് സ്ഥാനമേൽക്കും: ജെസ്സി റിന്‍സി (പ്രസിഡന്റ്), ആല്‍വിന്‍ ഷിക്കൂര്‍ (സെക്രട്ടറി), മനോജ് അച്ചേട്ട് (ട്രഷറര്‍), ഫിലിപ്പ് പുത്തന്‍പുര (വൈസ് പ്രസിഡന്റ്), വിവിഷ് ജേക്കബ് (ജോ. സെക്രട്ടറി), ഡോ. സിബിള്‍ ഫിലിപ്പ് (ജോ. ട്രഷറര്‍) എന്നിവരും, വനിതാ പ്രതിനിധികളായി നിഷ സജി, ഷാനാ മോഹന്‍, ഷൈനി ഹരിദാസ് എന്നിവരും, സീനിയര്‍ സിറ്റിസണ്‍ പ്രതിനിധികളായി തോമസ് വിന്‍സെന്റ്, വര്‍ഗീസ് തോമസ് (മോനി), യൂത്ത് പ്രതിനിധികളായി സാറാ അനില്‍, സി.ജെ. മാത്യു, ബോര്‍ഡ് അംഗങ്ങളായി ആഗ്‌നസ് മാത്യു, ബിജു മുണ്ടയ്ക്കല്‍, ബോബി ചിറയില്‍, ഡോ. റോസ് വടകര, ജെയിസണ്‍ മാത്യു, ജോസ് മണക്കാട്ട്, ജോഷി പൂവത്തുങ്കല്‍, കിഷോര്‍ കണ്ണാല, പ്രിന്‍സ് ഈപ്പന്‍, സജി മാലിത്തുരുത്തേല്‍, സജി തോമസ്, സന്തോഷ് വര്‍ഗീസ്, സൂസന്‍ ചാക്കോ എന്നിവരുമാണ് സ്ഥാനമേല്‍ക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിറ്റിയും,…
ഹമാസ് – ഇസ്രയേല്‍ സംഘര്‍ഷം: അമേരിക്കയിലുടനീളം ഇസ്രായേൽ-പലസ്തീൻ അനുകൂലികൾ റാലി നടത്തി
ന്യൂയോർക്ക്: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിനിടെ മിഡിൽ ഈസ്റ്റിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തില്‍ ഇസ്രായേലിനെ പിന്തുണയ്ക്കുന്നവരും പലസ്തീൻ ആവശ്യത്തെ പിന്തുണയ്ക്കുന്നവരും നിരവധി അമേരിക്കൻ നഗരങ്ങളിൽ ഞായറാഴ്ച മത്സരിച്ച് റാലികൾ നടത്തി. ന്യൂയോർക്ക് സിറ്റിയിലെ ടൈംസ് സ്ക്വയറിൽ ഒരു വലിയ കൂട്ടം ഫലസ്തീൻ അനുകൂലികൾ റാലി നടത്തിയതിന് ശേഷം ഐക്യരാഷ്ട്രസഭയുടെ കോമ്പൗണ്ടിന് സമീപം എതിർ പ്രകടനക്കാർ തമ്മിൽ ഏറ്റുമുട്ടി. അറ്റ്‌ലാന്റയിലേയും ഷിക്കാഗോയിലെയും ഇസ്രായേൽ കോൺസുലേറ്റുകൾക്ക് പുറത്ത് ഫലസ്തീൻ അമേരിക്കക്കാർ പ്രതിഷേധ പ്രകടനം നടത്തി. അതേസമയം, മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസി സാൻ ഫ്രാൻസിസ്കോയിലെ ഒരു സിനഗോഗിൽ ഇസ്രായേലിനെ പിന്തുണയ്ക്കുന്നതിനായി ഒരു ജൂത സമൂഹത്തെ നയിച്ചു. അമേരിക്കൻ രാഷ്ട്രീയ നേതാക്കളുടെ പ്രകടനങ്ങളും ഇടപെടലുകളും ഒരു സംഘട്ടനത്തിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ കാണിക്കുന്നതായിരുന്നു. അമേരിക്കയുടെ ഈ ഇടപെടല്‍ ഇസ്രായേലിനെ സഹായിക്കാൻ തയ്യാറായി കിഴക്കൻ മെഡിറ്ററേനിയനിലേക്ക് നാവിക സേനയെ…
“2023 കർഷക ശ്രീ” അവാർഡ് സമ്മാനിച്ചു
ഡാളസ്: ഡാളസ് സെന്റ് പോൾസ് പാരിഷ് മിഷൺ ഇടവകയിലുള്ള 170 ഫാമിലി നിന്നും കർഷക ശ്രീ അവാർഡിന് അപേക്ഷ സ്വീകരിക്കുകയും 2023 ലെ ഏറ്റവും മെച്ചപ്പെട്ട അടുക്കള തോട്ടം പരിചാരകനായി ശ്രീ.പി എം സ്കറിയായെ തെരഞ്ഞെടുക്കുകയും ചെയ്തു. ഒക്ടോബർ 8 ഞയറാഴ്ച്ച വിശുദ്ധ കർബ്ബാനക്ക് ശേഷം നടന്ന ലളിതമായ ചടങ്ങിൽ ഇടവക വികാരി റവ. ഷൈജു സി. ജോയ് 2023 ലെ “കർഷക ശ്രീ” ആയി തെരഞ്ഞെടുക്കപ്പെട്ട ശ്രീ.പി എം സക്കറിയയെ പൊന്നാട അണിയിച്ചു ആദരിച്ചു. തിരക്കിട്ട ജോലിത്തിരക്കിനിടയിൽ അടുക്കത്തോട്ടം ക്രമമായി നട്ടു വളർത്തുവാൻ സക്കറിയയെ സഹായിച്ച അദ്ദേഹത്തിന്റെ മരുമകളായ ലിജി സ്കറിയയ്ക്കു പ്രത്യേകമായി ക്യാഷ് അവാർഡും സമ്മാനിച്ചു.
ഇന്ത്യ പ്രസ് ക്ളബ് സമ്മേളനത്തിൽ ജന്മഭൂമി ഓൺലൈൻ എഡിറ്റർ പി ശ്രീകുമാർ പങ്കെടുക്കുന്നു
മയാമി: 2023 നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിൽ പി ശ്രീകുമാർ പങ്കെടുക്കും. ജന്മഭൂമി തിരുവനന്തപുരം, ന്യൂഡൽഹി എന്നീ ബ്യുറോകളുടെ ചീഫ് ആയിരുന്നു. ഇപ്പോൾ ജന്മഭൂമി ഓൺലൈൻ എഡിറ്റർ ആണ്. കോട്ടയം പുതുപ്പള്ളി തൃക്കോതമംഗലം സ്വദേശിയായ ശ്രീകുമാർ 33 വര്‍ഷമായി പത്രപ്രവര്‍ത്ത രംഗത്തു പ്രതിഭ തെളിയിച്ച വ്യക്തിത്വമാണ്. നിരവധി ദേശീയ അന്തര്‍ദേശീയ കായികമത്സരങ്ങള്‍, ന്യൂഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടി ഉള്‍പ്പെടെ പ്രധാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജന്മഭൂമി, കേസരി, ചിതി, നേര്‍ക്കാഴ്ച തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കോളം എഴുതുന്ന പി ശ്രീകുമാർ ചാനല്‍ ചര്‍ച്ചകളില്‍ ദേശീയ കാഴ്ചപ്പാടോടെ വിഷയങ്ങള്‍ അവതരിപ്പിക്കുന്ന സംവാദകൻ കൂടിയാണ് . കേസരി ട്രസ്റ്റ്, പത്രപ്രവര്‍ത്തക യൂണിയന്‍, ബാലഗോകുലം…
ഹമാസിന്റെ ആക്രമണം സൗദി-ഇസ്രായേൽ ബന്ധം സാധാരണ നിലയിലാക്കുന്നതിന് തടസ്സമാകുമെന്ന് ബ്ലിങ്കന്‍
വാഷിംഗ്ടൺ: ഇസ്രായേലിനെതിരായ ഹമാസിന്റെ ഏറ്റവും പുതിയ ആക്രമണം ഇസ്രായേൽ-സൗദി അറേബ്യ ബന്ധം സാധാരണ നിലയിലാക്കുന്നതിന് തടസ്സമാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു. അതോടൊപ്പം, വാഷിംഗ്ടൺ ഇസ്രായേലിന് പുതിയ സഹായം ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് കൂട്ടിച്ചേർത്തു. പതിറ്റാണ്ടുകളിലെ ഏറ്റവും രക്തരൂക്ഷിതമായ ദിനം ശനിയാഴ്ച ഹമാസ് പോരാളികൾ ഇസ്രായേലി പട്ടണങ്ങളിൽ ആക്രമണം നടത്തിയതോടെ രാജ്യം അനുഭവിച്ചു. തുടർന്ന് ഞായറാഴ്ച ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിലൂടെ ഫലസ്തീനികളെ ഇസ്രയേല്‍ പാഠം പഠിപ്പിച്ചു. “ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ താൽപ്പര്യമുള്ള മറ്റ് രാജ്യങ്ങൾക്കൊപ്പം സൗദി അറേബ്യയെയും ഇസ്രായേലിനെയും ഒരുമിച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നത് പ്രചോദനത്തിന്റെ ഭാഗമാകാം എന്നതില്‍ അതിശയിക്കാനില്ല,” ബ്ലിങ്കെൻ സിഎന്‍എന്നിനോട് ഞായറാഴ്ച ഒരു അഭിമുഖത്തിൽ പറഞ്ഞു. ഇസ്രായേലിൽ നിരവധി അമേരിക്കക്കാർ കൊല്ലപ്പെടുകയും കാണാതാവുകയും ചെയ്തതിന്റെ റിപ്പോർട്ടുകൾ അമേരിക്ക ശ്രദ്ധിച്ചിട്ടുണ്ടെന്നും വിശദാംശങ്ങളും കണക്കുകളും പരിശോധിക്കാൻ വാഷിംഗ്ടൺ ശ്രമിക്കുന്നുണ്ടെന്നും ബ്ലിങ്കെൻ കൂട്ടിച്ചേർത്തു. ഇസ്രയേലിനെതിരായ ആക്രമണത്തെ…
സംഘർഷത്തിനിടയിൽ ജർമ്മൻ യുവതിയുടെ നഗ്നശരീരവുമായി ഫലസ്തീൻ ഭീകരർ ഇസ്രായേല്‍ തെരുവുകളിലൂടെ പരേഡ് നടത്തി
ഇസ്രായേൽ-ഗാസ സംഘർഷങ്ങൾക്കിടയിൽ, ഫലസ്തീൻ സായുധ ഗ്രൂപ്പായ ഹമാസിന്റെ അംഗങ്ങൾ ജർമ്മൻ യുവതി ഷാനി ലൂക്കിന്റെ നഗ്നമായ മൃതദേഹം ഇസ്രായേലിന്റെ തെരുവുകളിലൂടെ പരേഡ് ചെയ്യുന്നതിന്റെ വേദനാജനകമായ ദൃശ്യങ്ങൾ പുറത്തുവന്നു. ഞെട്ടിക്കുന്ന സംഭവം സംഘർഷമേഖലയിലെ സാധാരണക്കാരോടുള്ള പെരുമാറ്റത്തെക്കുറിച്ച് കടുത്ത ആശങ്ക ഉയർത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളില്‍, ഷാനി ലൂക്കിന്റെ ചേതനയറ്റ ശരീരം വഹിച്ച ഹമാസ് വാഹനത്തിന് ചുറ്റും ഒരു ജനക്കൂട്ടത്തെയും ചിത്രീകരിച്ചിട്ടുണ്ട്. ആൾക്കൂട്ടം അട്ടഹസിക്കുകയും പരിഹസിക്കുകയും യുവതിയുടെ മൃതദേഹത്തില്‍ തുപ്പുകയും ചെയ്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഇര ഒരു വനിതാ ഇസ്രായേൽ സൈനികയാണെന്ന് ഹമാസ് ആദ്യം അവകാശപ്പെട്ടിരുന്നുവെങ്കിലും, ഷാനി ലൂക്കിന്റെ സഹോദരി ആദി ലൂക്ക് പിന്നീട് അവരുടെ വ്യക്തിത്വം സ്ഥിരീകരിച്ചു. ഒരു ജർമ്മൻ പൗരയും ടാറ്റൂ ആർട്ടിസ്റ്റുമായിരുന്നു ഷാനി. ഹൃദയസ്പർശിയായ ഒരു വീഡിയോ സന്ദേശത്തിൽ, ഷാനിയുടെ അമ്മ മകളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുകയും അവൾ എവിടെയാണെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി അപേക്ഷിക്കുകയും ചെയ്തു. The…
മാർത്തോമ്മാ ഫാമിലി റിട്രീറ്റ് അറ്റ്ലാന്റായിൽ ബിഷപ്പ് ഡോ. മാർ ഫിലക്സിനോസ് ഉത്ഘാടനം ചെയ്തു
അറ്റ്ലാന്റാ: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന ഫാമിലി വെൽനസ് റിട്രീറ്റ് ഒക്ടോബർ 6 ന് (വെള്ളിയാഴ്ച) അറ്റ്ലാന്റായിലെ കർമ്മേൽ മാർത്തോമ്മാ സെന്ററിൽ തുടക്കം കുറിച്ചു. ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസ് സമ്മേളനം ഉത്ഘാടനം ചെയ്തു. സമൃദ്ധമായ ജീവൻ: ദൈവത്തിന്റെ ഉദ്ദേശ്യം വീണ്ടും തിരിച്ചറിയുക എന്നതാണ് ഒക്ടോബർ 6 മുതൽ 8 വരെ അറ്റ്ലാന്റാ കർമ്മേൽ മാർത്തോമ്മാ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന റിട്രീറ്റിന്റെ മുഖ്യ ചിന്താവിഷയം. കൊളംബിയ തിയോളജിക്കൽ സെമിനാരിയുടെ പ്രസിഡന്റ് റവ.ഡോ.വിക്ടർ അലോയോ ഫാമിലി റിട്രീറ്റിന്റെ മുഖ്യ പ്രഭാഷണം നടത്തി. മാനുഷിക പോരാട്ടങ്ങൾക്കും വെല്ലുവിളികൾക്കുമിടയിൽ നമ്മെ സൃഷ്ടിച്ചവനിലേക്ക് നാം നോക്കുമ്പോഴും, പുനരുത്ഥാനത്തിന്റെ ശരിയായ യാഥാർത്ഥ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും നമുക്ക് പ്രതിസന്ധികളെ തരണം ചെയ്യുവാൻ സാധിക്കുമെന്ന് ഡോ. അലോയോ അഭിപ്രായപ്പെട്ടു. കൊളംബിയ തിയോളജിക്കൽ സെമിനാരിയിലെ പുതിയ നിയമത്തിന്റെ അസോസിയേറ്റ് പ്രൊഫസർ ഡോ.…
