മാർത്തോമ്മാ ഫാമിലി റിട്രീറ്റ് അറ്റ്ലാന്റായിൽ ബിഷപ്പ് ഡോ. മാർ ഫിലക്സിനോസ് ഉത്ഘാടനം ചെയ്തു

അറ്റ്ലാന്റാ: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന  ഫാമിലി വെൽനസ് റിട്രീറ്റ് ഒക്ടോബർ 6 ന് (വെള്ളിയാഴ്ച) അറ്റ്ലാന്റായിലെ കർമ്മേൽ മാർത്തോമ്മാ സെന്ററിൽ തുടക്കം കുറിച്ചു. ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസ് സമ്മേളനം ഉത്ഘാടനം ചെയ്തു.

 സമൃദ്ധമായ ജീവൻ: ദൈവത്തിന്റെ ഉദ്ദേശ്യം വീണ്ടും തിരിച്ചറിയുക എന്നതാണ് ഒക്ടോബർ 6 മുതൽ 8 വരെ അറ്റ്ലാന്റാ കർമ്മേൽ മാർത്തോമ്മാ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന റിട്രീറ്റിന്റെ മുഖ്യ ചിന്താവിഷയം.

കൊളംബിയ തിയോളജിക്കൽ സെമിനാരിയുടെ പ്രസിഡന്റ് റവ.ഡോ.വിക്ടർ അലോയോ ഫാമിലി റിട്രീറ്റിന്റെ മുഖ്യ പ്രഭാഷണം  നടത്തി. മാനുഷിക പോരാട്ടങ്ങൾക്കും വെല്ലുവിളികൾക്കുമിടയിൽ നമ്മെ സൃഷ്ടിച്ചവനിലേക്ക്   നാം നോക്കുമ്പോഴും, പുനരുത്ഥാനത്തിന്റെ ശരിയായ യാഥാർത്ഥ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും നമുക്ക്  പ്രതിസന്ധികളെ തരണം ചെയ്യുവാൻ സാധിക്കുമെന്ന് ഡോ. അലോയോ അഭിപ്രായപ്പെട്ടു.

കൊളംബിയ തിയോളജിക്കൽ സെമിനാരിയിലെ പുതിയ നിയമത്തിന്റെ അസോസിയേറ്റ് പ്രൊഫസർ ഡോ. രാജ് നഡെല്ല, റവ.ഡോ. പ്രമോദ് സക്കറിയ (ന്യൂയോർക്ക്), സൂസൻ തോമസ് (ലോങ്ഐലൻഡ്), ഡോ. സിനി എബ്രഹാം (ഡാലസ്), റോഷിൻ എബ്രഹാം  (അറ്റ്ലാന്റാ) എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

റവ. ജെയ്സൺ എ. തോമസ്, റവ. ക്രിസ്റ്റഫർ ഡാനിയേൽ, റവ.സജു സാമൂവേൽ, റവ. സുധീപ് ഉമ്മൻ, ടോം ഫിലിപ്പ്, ക്രിസ് തോമസ്, ഷൈനോ തോമസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ റിട്രീറ്റിന്റെ ക്രമികരണത്തിനായി പ്രവർത്തിക്കുന്നു എന്ന് ഭദ്രാസന സെക്രട്ടറി റവ. ജോർജ് എബ്രഹാം കല്ലൂപ്പാറ, ഭദ്രാസന ട്രഷറാർ ജോർജ് ബാബു എന്നിവർ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News