ഏലിയാമ്മ വർഗീസ് ഒക്കലഹോമയിൽ നിര്യാതയായി

ഒക്കലഹോമ : റാന്നി വെച്ചൂച്ചിറ പുത്തൻപറമ്പിൽ പരേതനായ വർഗീസ് പി. എബ്രഹാമിന്റെ (ജോയി) ഭാര്യ ഏലിയാമ്മ വർഗീസ് (അമ്മിണി -78 ) ഒക്കലഹോമയിൽ നിര്യാതയായി. റാന്നി കണ്ടംപേരൂർ കൊടമലയിൽ കുടുംബാംഗമാണ്.

മക്കൾ: എബി, സിബി, ജൂബി. മരുമക്കൾ : ബിൻസി, ഡിറ്റി, ഷിബു

പൊതുദർശനം 13ന് വെള്ളിയാഴ്ച വൈകിട്ട് 6.30 മുതൽ 9 വരെ ഐ.പി.സി ഹെബ്രോൻ സഭാ ഹാളിൽ വെച്ച് നടത്തപ്പെടും (115 Briarwood St, Yukon, OK 73099). സംസ്കാര ശുശ്രൂഷകൾ 14ന് ശനിയാഴ്ച രാവിലെ 9. 30 ന് ആരംഭിക്കുന്നതും തുടർന്ന് 12 മണിക്ക് ബഥനി സെമിത്തേരിയിൽ (N Rockwell Ave, Oklahoma City, OK 73132) സംസ്കരിക്കുന്നതുമാണ്.

സഹോദരങ്ങൾ : റേച്ചൽ മാത്യു, അന്നമ്മ സാമുവേൽ, ശോശാമ്മ യോഹന്നാൻ, സാറാമ്മ മാത്യു, സൂസമ്മ രാജൻ, പരേതരായ മറിയാമ്മ ചാക്കോ, തോമസ് നൈനാൻ

Print Friendly, PDF & Email

Leave a Comment

More News