ഹമാസ് – ഇസ്രയേല്‍ സംഘര്‍ഷം: അമേരിക്കയിലുടനീളം ഇസ്രായേൽ-പലസ്തീൻ അനുകൂലികൾ റാലി നടത്തി

ന്യൂയോർക്ക്: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിനിടെ മിഡിൽ ഈസ്റ്റിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തില്‍ ഇസ്രായേലിനെ പിന്തുണയ്ക്കുന്നവരും പലസ്തീൻ ആവശ്യത്തെ പിന്തുണയ്ക്കുന്നവരും നിരവധി അമേരിക്കൻ നഗരങ്ങളിൽ ഞായറാഴ്ച മത്സരിച്ച് റാലികൾ നടത്തി.

ന്യൂയോർക്ക് സിറ്റിയിലെ ടൈംസ് സ്ക്വയറിൽ ഒരു വലിയ കൂട്ടം ഫലസ്തീൻ അനുകൂലികൾ റാലി നടത്തിയതിന് ശേഷം ഐക്യരാഷ്ട്രസഭയുടെ കോമ്പൗണ്ടിന് സമീപം എതിർ പ്രകടനക്കാർ തമ്മിൽ ഏറ്റുമുട്ടി. അറ്റ്‌ലാന്റയിലേയും ഷിക്കാഗോയിലെയും ഇസ്രായേൽ കോൺസുലേറ്റുകൾക്ക് പുറത്ത് ഫലസ്തീൻ അമേരിക്കക്കാർ പ്രതിഷേധ പ്രകടനം നടത്തി. അതേസമയം, മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസി സാൻ ഫ്രാൻസിസ്കോയിലെ ഒരു സിനഗോഗിൽ ഇസ്രായേലിനെ പിന്തുണയ്ക്കുന്നതിനായി ഒരു ജൂത സമൂഹത്തെ നയിച്ചു.

അമേരിക്കൻ രാഷ്ട്രീയ നേതാക്കളുടെ പ്രകടനങ്ങളും ഇടപെടലുകളും ഒരു സംഘട്ടനത്തിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ കാണിക്കുന്നതായിരുന്നു. അമേരിക്കയുടെ ഈ ഇടപെടല്‍ ഇസ്രായേലിനെ സഹായിക്കാൻ തയ്യാറായി കിഴക്കൻ മെഡിറ്ററേനിയനിലേക്ക് നാവിക സേനയെ വിന്യസിക്കാൻ ഉത്തരവിടാനാണെന്ന് ഫലസ്തീന്‍ പ്രകടനക്കാര്‍ പറഞ്ഞു.

ന്യൂയോർക്ക് സിറ്റിയിൽ, പലസ്തീൻ അനുകൂല പ്രക്ഷോഭകർ ഒരു ബ്ലോക്ക് അകലെ ഒത്തുകൂടി, മുദ്രാവാക്യം വിളിക്കുകയും പതാകകൾ വീശുകയും ചെയ്തപ്പോൾ പോലീസ് യുഎൻ കോമ്പൗണ്ട് വളഞ്ഞു. തെരുവിന് കുറുകെയുള്ള എതിർ ഗ്രൂപ്പിൽ നിന്ന് അവരെ വേർപെടുത്താൻ ഉദ്യോഗസ്ഥർ കിണഞ്ഞു പരിശ്രമിച്ചു. മെറ്റൽ ബാരിക്കേഡുകൾക്കിരുവശവും നിന്ന് ചിലര്‍ ഫലസ്തീന്‍ പതാകകളും മറ്റു ചിലര്‍ ഇസ്രായേലി പതാകകളും വീശി.

ഫലസ്തീൻ അനുകൂല പ്രകടനക്കാർക്കു നേരെ ചിലര്‍ ആക്രോശിക്കുകയും ഇസ്രായേല്‍ അനുകൂല മുദ്രാവാക്യങ്ങളി വിളിക്കുകയും ചെയ്തപ്പോള്‍, ചെറിയൊരു കൈയ്യാങ്കളിയും നടന്നു. ഇതിനിടെ, ഒരാൾ ഇസ്രായേൽ പതാക പറിച്ചെടുത്ത് നടപ്പാതയിലേക്ക് എറിഞ്ഞു.

ഡെമോക്രാറ്റായ ന്യൂയോർക്ക് ഗവർണർ കാത്തി ഹോചുൽ ശനിയാഴ്ച രാത്രി ഫലസ്തീൻ അനുകൂല റാലിയെ അപലപിച്ചു. അതിനെ “വെറുപ്പുളവാക്കുന്നതും അധാർമ്മികമെന്നും” വിശേഷിപ്പിച്ചു. ന്യൂയോർക്കിലെ മറ്റ് രാഷ്ട്രീയ നേതാക്കളും സമാനമായ പ്രസ്താവനകൾ പുറപ്പെടുവിച്ചിട്ടുണ്ട്.

അറ്റ്‌ലാന്റയിൽ, 75-ലധികം ആളുകൾ ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഇസ്രായേൽ കോൺസുലേറ്റിൽ പ്രകടനം നടത്തി, ഹമാസിനെ പിന്തുണച്ചും ഇസ്രായേലിനുള്ള യുഎസ് സഹായം അവസാനിപ്പിക്കണമെന്നും മുദ്രാവാക്യം മുഴക്കി.

“അമേരിക്ക ഇസ്രായേലി വർണ്ണവിവേചനത്തിന് ധനസഹായം നൽകുന്നുണ്ടെന്ന് കരുതുന്നതിനാലാണ് ഞങ്ങൾ ഇവിടെ വന്നത്,” പാർട്ടി ഫോർ സോഷ്യലിസം ആൻഡ് ലിബറേഷൻ അംഗമായ നതാലി വില്ലാസന പറഞ്ഞു. ഹമാസിന്റെ പ്രവർത്തനങ്ങൾ ഇസ്രായേൽ നടപടികളാൽ ന്യായീകരിക്കപ്പെടുന്നുവെന്ന് പ്രകടനക്കാര്‍ വാദിച്ചെങ്കിലും പ്രശ്നങ്ങൾക്ക് യുഎസ് സൈനിക സഹായം കൂടുതൽ നല്‍കുകയാണെന്നും അവര്‍ ആരോപിച്ചു.

ചിക്കാഗോയിൽ, ഇസ്രായേൽ കോൺസുലേറ്റിന് പുറത്ത് റാലി നടത്തിയ നൂറുകണക്കിന് ഫലസ്തീൻ അനുകൂല പ്രകടനക്കാരിൽ പ്രിസില്ല റീഡും ഉൾപ്പെടുന്നു. പലരും പലസ്തീൻ പതാകകൾ വീശുകയോ പലസ്തീൻ ഐക്യദാർഢ്യത്തിന്റെ പ്രതീകമായി വന്ന കറുപ്പും വെളുപ്പും ചെക്കർഡ് സ്കാർഫുകൾ ധരിക്കുകയോ ചെയ്തു. “നെതന്യാഹു നിങ്ങൾ കാണാനിരിക്കുന്നതേ ഉള്ളൂ, പലസ്തീൻ സ്വതന്ത്രമാകും!” ഇംഗ്ലീഷിലും അറബിയിലുമായിരുന്നു അവരുടെ മുദ്രാവാക്യങ്ങൾ,

ഫലസ്തീനികൾക്കെതിരെയുള്ള ഇസ്രായേലിന്റെ വ്യവസ്ഥാപിത ദൈനംദിന അക്രമങ്ങൾക്ക് മറുപടിയായാണ് ഹമാസിന്റെ ആക്രമണമെന്ന് റിട്ടയേർഡ് അദ്ധ്യാപകനായ റീഡ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News