“2023 കർഷക ശ്രീ” അവാർഡ് സമ്മാനിച്ചു

ഡാളസ്: ഡാളസ് സെന്റ് പോൾസ് പാരിഷ് മിഷൺ ഇടവകയിലുള്ള 170 ഫാമിലി നിന്നും കർഷക ശ്രീ അവാർഡിന് അപേക്ഷ സ്വീകരിക്കുകയും 2023 ലെ ഏറ്റവും മെച്ചപ്പെട്ട അടുക്കള തോട്ടം പരിചാരകനായി ശ്രീ.പി എം സ്കറിയായെ തെരഞ്ഞെടുക്കുകയും ചെയ്തു.

ഒക്ടോബർ 8 ഞയറാഴ്ച്ച വിശുദ്ധ കർബ്ബാനക്ക് ശേഷം നടന്ന ലളിതമായ ചടങ്ങിൽ ഇടവക വികാരി റവ. ഷൈജു സി. ജോയ് 2023 ലെ “കർഷക ശ്രീ” ആയി തെരഞ്ഞെടുക്കപ്പെട്ട ശ്രീ.പി എം സക്കറിയയെ പൊന്നാട അണിയിച്ചു ആദരിച്ചു.

തിരക്കിട്ട ജോലിത്തിരക്കിനിടയിൽ അടുക്കത്തോട്ടം ക്രമമായി നട്ടു വളർത്തുവാൻ സക്കറിയയെ സഹായിച്ച അദ്ദേഹത്തിന്റെ മരുമകളായ ലിജി സ്കറിയയ്ക്കു പ്രത്യേകമായി ക്യാഷ് അവാർഡും സമ്മാനിച്ചു.

Print Friendly, PDF & Email

Leave a Comment

More News