ബലാത്സംഗത്തിനും മോഷണക്കുറ്റത്തിനും ശിക്ഷിക്കപ്പെട്ട വ്യക്തിക്ക് 35 വർഷത്തിനുശേഷം നീതി

ഒക്ലഹോമ സിറ്റി:ബലാത്സംഗത്തിനും മോഷണക്കുറ്റത്തിനും ശിക്ഷിക്കപ്പെട്ട ഒക്ലഹോമയിൽ നിന്നുള്ള വ്യക്തിക്ക് 35 വർഷത്തിനു ശേഷം നീതി ലഭിച്ചു.1987-ലെ ബലാത്സംഗത്തിനും മോഷണത്തിനും 30 വർഷം ജയിലിൽ കിടന്ന പെറി ലോട്ടിനെയാണ്   ഒക്‌ലഹോമ ജഡ്ജി ചൊവ്വാഴ്ച കുറ്റവിമുക്തനാക്കിയത് .. പെറി ലോട്ടിന്റെ(61) ശിക്ഷാവിധി ഒഴിവാക്കുകയും കേസ് ശാശ്വതമായി തള്ളുകയും ചെയ്യുന്ന അന്തിമ ഉത്തരവ് പോണ്ടോട്ടോക്ക് കൗണ്ടി ജില്ലാ ജഡ്ജി സ്റ്റീവൻ കെസിംഗർ ചൊവ്വാഴ്ച പുറപ്പെടുവിച്ചു. ഇങ്ങനെ ഒരു   ദിവസം വരുമെന്ന് തനിക്ക്  അറിയാമായിരുന്നുവെന്നു  ലോട്ട് പറഞ്ഞു. അത് എങ്ങനെ അനുഭവപ്പെടുമെന്നോ’ അത് എങ്ങനെയിരിക്കുമെന്നോ എത്ര സമയമെടുക്കുമെന്നോ തനിക്കറിയില്ലെന്നും എന്നാൽ സത്യം തന്നെ സ്വതന്ത്രനാക്കുമെന്ന് തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. “എനിക്ക് പുനർജന്മമുണ്ടെന്ന് തോന്നുന്നു. എല്ലാം പുതിയതാണെന്ന് എനിക്ക് തോന്നുന്നു, പ്രത്യേകിച്ച് എന്റെ അവസരങ്ങൾ. ഇനി മതിലുകളില്ല. അതൊരു അത്ഭുതകരമായ വികാരമാണ്,ലോട്ട് പറഞ്ഞു. താൻ ഒരിക്കലും ചെയ്യാത്ത ഒരു കുറ്റകൃത്യത്തിന്റെ വില…

ഇസ്രായേലിനെ ആക്രമിച്ച ഹമാസ് ആരാണ്? ആരാണ് നേതൃത്വം നല്‍കുന്നത്? എന്താണ് അവരുടെ ലക്ഷ്യം?

ഒക്‌ടോബർ 7 ശനിയാഴ്ച ഹമാസ് ഇസ്രയേലിനുനേരെ നടത്തിയ ആക്രമണം ഇരുപക്ഷവും തമ്മിൽ വീണ്ടും സംഘർഷത്തിലേക്ക് നയിച്ചു. ഇരുപക്ഷവും ആയുധങ്ങൾ ഉപയോഗിക്കുന്നുണ്ട്, സാധാരണക്കാർക്ക് ജീവഹാനി സംഭവിക്കുന്നു, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുന്നു, ഭവനങ്ങള്‍ നഷ്ടപ്പെടുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ഈ ആക്രമണം ഇന്നുവരെയുള്ള ഏറ്റവും വലിയ ആക്രമണമാണ്. ആക്രമണത്തിന് ശേഷം ഹമാസ് പോരാളികളും ഇസ്രയേലിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് നുഴഞ്ഞുകയറി. ഹമാസ്, അതിന്റെ സ്ഥാപനം, നേതൃത്വം, ഹമാസുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികൾ, ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിൽ അതിന്റെ ലക്ഷ്യങ്ങൾ എന്തൊക്കെയാണ്? എന്താണ് ഹമാസ് ? ‘ഹറകത്ത് അൽ മുഖവാമ അൽ ഇസ്‌ലാമിയ’ എന്നാണ് ഹമാസിന്റെ മുഴുവൻ പേര്. ഇസ്ലാമിക് റെസിസ്റ്റൻസ് മൂവ്‌മെന്റ് എന്നാണ് അതിന്റെ വിവർത്തനം. ഫലസ്തീൻ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ, തീവ്രവാദ സംഘടനയാണിത്. ഹമാസ് പ്രാഥമികമായി സുന്നി മുസ്ലീങ്ങൾ അടങ്ങിയതാണ്, വർഷങ്ങൾക്ക് മുമ്പ് ഇസ്രായേൽ പിടിച്ചടക്കിയ പ്രദേശങ്ങളുടെ…

ഫ്രാൻസിലെ ഏറ്റവും ഉയരം കൂടിയ പർവതമായ മോണ്ട് ബ്ലാങ്ക് ചുരുങ്ങുന്നു

ഫ്രാൻസിലെ ഏറ്റവും ഉയരം കൂടിയ പർവ്വതം കഴിഞ്ഞ രണ്ട് വർഷത്തിനിടെ ചുരുങ്ങിക്കൊണ്ടിരിക്കുന്നതായി ഗവേഷകർ. മോണ്ട് ബ്ലാങ്കിന്റെ കൊടുമുടി 4,805.59 മീറ്റർ (15,766 അടി 4 ഇഞ്ച്) ആയി കണക്കാക്കപ്പെട്ടിരിക്കുന്നു, ഇത് 2021 നെ അപേക്ഷിച്ച് 2.22 മീറ്റർ കുറവാണ്. ഈ വേനലിൽ മഴ കുറഞ്ഞതാണ് ചുരുങ്ങലിന് കാരണമെന്ന് ചീഫ് ജ്യാമീറ്റർ ജീൻ ഡെസ് ഗാരറ്റ്സ് പറഞ്ഞു. ആൽപ്‌സ് പർവതനിരകളിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ട്രാക്ക് ചെയ്യുന്നതിനായി തെക്ക് കിഴക്കൻ ഫ്രാൻസിലെ പർവ്വതം ഓരോ രണ്ട് വർഷത്തിലും അളക്കുന്നു. 2001-ൽ അളവുകൾ ആരംഭിച്ചതു മുതൽ മോണ്ട് ബ്ലാങ്കിനെക്കുറിച്ച് തന്റെ ടീം ഒരുപാട് പഠിച്ചിട്ടുണ്ടെന്ന് ഡെസ് ഗാരറ്റ്സ് പറഞ്ഞു. “പര്‍‌വ്വതം ഉയരത്തിലും സ്ഥാനത്തിലും നിരന്തരം മാറിക്കൊണ്ടിരിക്കുന്നു, അഞ്ച് മീറ്റർ വരെ മാറ്റങ്ങളോടെ,” അദ്ദേഹം പറഞ്ഞു. അതേസമയം, 2021 ലെ മെഷർമെന്റ് വിദഗ്ധർ പറയുന്നത്, പർവതത്തിന് ഒരു വർഷം ശരാശരി 13…

പ്രായം കൂടുന്നത് ശരീരത്തെ മാത്രമല്ല, ഹൃദയത്തെയും മനസ്സിനെയും ബാധിക്കുന്നു

നാം നമ്മുടെ ജീവിതത്തിലൂടെ സഞ്ചരിക്കുമ്പോൾ പ്രായമാകൽ പ്രക്രിയ അനിവാര്യമായും നമ്മെ പിടികൂടുന്നു. പ്രായമാകുമ്പോൾ അതിന്റേതായ സന്തോഷങ്ങളും ജ്ഞാനവും ലഭ്യമാകുമ്പോള്‍ തന്നെ, അത് നമ്മുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തിന് ചില വെല്ലുവിളികളും കൊണ്ടുവരുന്നു. നമ്മുടെ ഹൃദയത്തിലും മനസ്സിലും വർധിച്ചുവരുന്ന പ്രായത്തിന്റെ പ്രത്യാഘാതങ്ങൾ പരിശോധിക്കുകയും, പ്രായമാകുമ്പോൾ ആരോഗ്യകരവും സംതൃപ്തവുമായ ജീവിതം ഉറപ്പാക്കുന്നതിനുള്ള പ്രായോഗിക വഴികൾ കണ്ടെത്തുകയും വേണം. പ്രായമാകൽ പ്രക്രിയ ഒരു സ്വാഭാവിക പ്രതിഭാസം എല്ലാ ജീവജാലങ്ങളും അനുഭവിക്കുന്ന ഒരു സ്വാഭാവിക പ്രതിഭാസമാണ് വാർദ്ധക്യം. വിവിധ ജനിതക, പാരിസ്ഥിതിക, ജീവിതശൈലി ഘടകങ്ങളാൽ സ്വാധീനിക്കപ്പെട്ട ഒരു സങ്കീർണ്ണ പ്രക്രിയയാണിത്. നാം ജനിച്ച നിമിഷം മുതൽ ആരംഭിക്കുന്ന ഒരു പ്രക്രിയയാണ് വാർദ്ധക്യം. പ്രായമായവരുമായി വാർദ്ധക്യം ബന്ധപ്പെടുത്തുന്നത് എളുപ്പമാണെങ്കിലും, നമ്മുടെ ശരീരത്തിൽ എല്ലാ ദിവസവും വാർദ്ധക്യം സംഭവിക്കുന്നു എന്നതാണ് സത്യം. നമ്മുടെ കോശങ്ങൾ നിരന്തരം പുതുക്കുകയും നന്നാക്കുകയും ചെയ്യുന്നു. എന്നാൽ, പ്രായമാകുമ്പോൾ ഈ പ്രക്രിയകൾ…

ഡാലസ് സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് വ ലിയപള്ളി ജുബിലീ ആഘോഷ സമാപനം ഒക്ടോ 12 നു പരിശുദ്ധ കാതോലിക്കാ ബാവ മുഖ്യാതിഥി

ഡാലസ് : അമേരിക്കയിലെ അതിപുരാതന ദേവാലയങ്ങളിലൊന്നായ ഡാലസ് സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് വലിയപള്ളിയുടെ സുവർണജൂബിലി സമാപന ആഘോഷങ്ങൾ ഒക്ടോബർ 12 മുതൽ 15 വരെ നടത്തപ്പെടും. ജുബിലീ ആഘോഷ സമാപനത്തിന്റെ ഭാഗമായുള്ള വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനി പ്രധാനകാർമ്മികത്വം വഹിക്കുകയും സൗത്ത് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാർ ഈവാനിയോസ് തിരുമേനി, തൃശൂർ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് തിരുമേനി എന്നിവർ സഹകാർമ്മികത്വം വഹിക്കും .ജൂബിലി സമാപന ചടങ്ങിൽ മേയർ റ്റെറി ലിൻ മുഖ്യാതിഥിയും ആയിരിക്കും. സുവർണവർഷമായ 2023-ൽ വൈവിധ്യപൂർണമായ അനവധി കാര്യങ്ങളാണ് ഡാലസ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ ദേവാലയം പ്രാവർത്തികമാക്കിയത്. മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ അഭിവന്ദ്യ പിതാക്കന്മാർ, മലങ്കര…

യുദ്ധം (കവിത): ജോണ്‍ ഇളമത

യുദ്ധം, ഭയാനകം തീതുപ്പി മനുഷ്യകുരുതി നടത്തും യുദ്ധം, ഭയാനകം! യുദ്ധം പരാജയം ആരും ജയിക്കാത്ത കരുക്ഷേത്രം, യുദ്ധം! പകയുടെ വിദ്വേഷം പുകഞ്ഞു ചിതയായ്‌ കത്തിയമരുമീ യുദ്ധം! ഭൂമിയൊരു സ്വര്‍ഗ്ഗം- മതുനരകമാക്കും യുദ്ധമൊരു മിഥ്യ! ഒരമ്മപ്പെറ്റ മക്കള്‍ ഇരുന്നു വാങ്ങുന്ന യുദ്ധം സാര്‍ത്ഥതയുടെ സര്‍പ്പം! അഹന്തപെരുകി ആ യുദ്ധം കരുതി ആത്മഹത്യയൊരു യുദ്ധം! നിരപരാധികള്‍ നിര്‍ദ്ദയം മരിച്ചു വീഴും നരകമൊരു യുദ്ധം! വികലംഗര്‍, വിധവകള്‍, സകലതും പോയവര്‍ വിതുമ്പും ദുഖമാണ്‌, യുദ്ധം! അപരന്റെ ദുഃഖത്തില്‍ അര്‍മാതം പൂകുന്ന വെറിയുടെ ക്രൂരമുഖമീ യുദ്ധം!

ഏഷ്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം; BAPS സ്വാമിനാരായണൻ അക്ഷര്‍ധാം ക്ഷേത്രം ന്യൂജെഴ്സിയില്‍

ന്യൂജേഴ്‌സി: യുഎസിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമെന്ന വിശേഷണമുള്ള ഗ്രാൻഡ് ബിഎപിഎസ് സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രം ന്യൂജേഴ്‌സിയിലെ റോബിൻസ്‌വില്ലിൽ ഔദ്യോഗികമായി തുറന്നു. 183 ഏക്കർ വിസ്തൃതിയുള്ള ക്ഷേത്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നതിനാൽ ഈ മാസം 18 മുതൽ പൊതുജനങ്ങൾക്ക് ദർശനത്തിന് അവസരമുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആദരണീയനായ ആത്മീയ ആചാര്യനായ ശ്രീ അക്ഷര പുരുഷോത്തം സ്വാമിനാരായണൻ സൻസ്തയുടെ സമർപ്പണമാണ് ഈ മഹത്തായ ക്ഷേത്രം. സ്വാമി നാരായണന്റെ ആത്മീയ പിൻഗാമിയായ മഹന്ത് സ്വാമി മഹാരാജിൽ നിന്നാണ് ക്ഷേത്രത്തിന്റെ പ്രചോദനം. ഇന്ത്യയിൽ നിന്നുള്ള ഒരു കൂട്ടം BAPS സന്യാസിമാരുടെയും സന്നദ്ധപ്രവർത്തകരുടെയും സർഗ്ഗാത്മകതയുടെയും അർപ്പണബോധത്തിന്റെയും തെളിവാണ് ഇതിന്റെ രൂപകൽപ്പന. ഈ വാസ്തുവിദ്യാ വിസ്മയത്തിന്റെ നിർമ്മാണം ഒരു വലിയ സംരംഭമായിരുന്നു, വടക്കേ അമേരിക്കയിൽ നിന്നുള്ള 12,500-ലധികം തൊഴിലാളികളാണ് അതിന്റെ നിര്‍മ്മാണത്തില്‍ പങ്കെടുത്തത്. 2015-ൽ ആരംഭിച്ച ക്ഷേത്ര നിര്‍മ്മാണം, ഇറ്റലിയിൽ നിന്നുള്ള…

ഇരുപത്തിനാലാമത് അന്തർദേശീയ 56 ചീട്ടുകളി മത്സരത്തിന് ആവേശകരമായ പരിസമാപ്തി

ന്യൂജേഴ്സി: ന്യൂജേഴ്സിയിൽ സെപ്റ്റംബർ 29 ,30 ഒക്ടോബർ 1 തീയതികളിൽ നടന്ന ഇരുപത്തിനാലാമത് അന്തർദേശീയ 56 ചീട്ടുകളി മത്സരത്തിന് ആവേശകരമായ പരിസമാപ്തി. കണക്റ്റികട്ടിൽ നിന്നെത്തിയ മധു കുട്ടി സി, രാജീവ് ജോസഫ്, നിതിൻ ഈപ്പൻ തുടങ്ങിയവരുടെ ടീം ചാമ്പ്യൻ മാരായി. പ്രഗത്ഭരായ ടീമുകളെ ക്വാര്‍ട്ടറിലും, സെമിയിലും തറപറ്റിച്ചു മുന്നേറിയ മധു കുട്ടി സി, രാജീവ് ജോസഫ്, നിതിൻ ഈപ്പൻ ടീം ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായിരുന്നു. ഒന്നാം സമ്മാനമായ ട്രോഫിയും, ടോം തോമസ്, സൈമൺ ജോർജ്, ഷാജി തോമസ് എന്നിവർ സ്പോൺസർ ചെയ്ത ക്യാഷ് അവാർഡ് രണ്ടായിരത്തി അഞ്ഞൂറ് ഡോളറും നേടി. ഫസ്റ്റ് റണ്ണറപ്പ് ആയി ചിക്കാഗോയിൽനിന്നുള്ള ബെന്നി ജോർജ്, ഡോമി റാത്തപ്പള്ളി,സജി റാത്തപ്പള്ളി എന്നിവരുടെ ടീമിന് രണ്ടാം സമ്മാനമായി ദിലീപ് വർഗീസ് സ്പോൺസർ ചെയ്ത ആയിരത്തി അഞ്ഞൂറ് ഡോളർ ക്യാഷ് അവാർഡും ട്രോഫിയും നേടി. സെക്കൻഡ് റണ്ണറപ്പ്…

ഷിക്കാഗോ തിരുഹൃദയ ഫൊറോന ദൈവാലയ പുനഃസ്ഥാപനത്തിനുള്ള ഫണ്ട് റൈസിംഗ് കിക്കോഫ് അവിസ്മരണിയമായി

ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തിൽ, ഒക്ടോബർ 8 ഞായറാഴ്ച, 9.45 നുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം ഫൊറോനാ വികാരി മോൺ. ഫാ. തോമസ് മുളവനാലിന്റെയും ഫണ്ട് റൈസിംഗ് കമ്മിറ്റിയുടെയും നേത്ര്യുത്വത്തിൽ നടന്ന ഫണ്ട്‌ റെയിസിംഗ്‌ കിക്കോഫ്‌ ഏവരുടെയും ഒരുമയുടെ അവിസ്മരണിയ നിമിഷമായി നടത്തിപ്പെട്ടു. ഷിക്കാഗോ തിരുഹൃദയ ഫൊറോനാപ്പള്ളിയിലെ എല്ലാം കുടുംബങ്ങളും തങ്ങളുടെ കഴിവിനപ്പുറം സംഭാവനങ്ങൾ നൽകി ഈ ഫണ്ട്‌ റെയിസിംഗ് വൻവിജയമാക്കി മാറ്റി.  മോർട്ടൺ ഗ്രോവ് സെ. മേരീസിൽ നിന്നും ഇടവക പ്രതിനിധികൾ തദവസരത്തിൽ  എത്തിചേരുകയും വലിയ സഹകരണം കാഴ്ച വയ്ക്കുകയും ചെയ്തു. ബെൻസൺവില്ലെയിലുള്ള ദൈവാലയവും, യൂത്ത് സെന്ററും, റെക്ടറിയും ഏഴേകാൽ ഏക്കർ സ്ഥലവും വാങ്ങുന്നതിനുള്ള ധനശേഖരണാര്‍ത്ഥം നടത്തിയ ഈ കിക്കോഫ് യുവജനങ്ങളുടെയും ഫോറോനാംഗങ്ങളുടെയും സഹകരണത്തോടെ ഏറെപ്രതീക്ഷകള്‍ക്കും അപ്പുറമായി മുന്നോട്ടു പോകുന്നു. ഫണ്ട് റൈസിംഗ് കമ്മിറ്റി കൺവീനർ തോമസ് നെടുവാമ്പുഴ, യുത്ത് ഫണ്ട് റൈസിംഗ് കോർഡിനേറ്റർ  സാബു…

ചെമഞ്ഞകൊടി പാറി ന്യൂ ജേഴ്‌സിയിൽ മിഷൻ ലീഗ് പ്രവർത്തനവർഷ ഉദ്ഘാടനം

ന്യൂജേഴ്‌സി: ചെറുപുഷ്പ മിഷൻ ലീഗിന്റെ പുതിയ പ്രവർത്തന വർഷത്തിന് അമേരിക്കയിലെ ക്‌നാനായ റീജിയണിലെ വിവിധ ഇടവകളിൽ ആവേശഭരിതമായ തുടക്കം. ന്യൂ ജേഴ്‌സിയിലെ ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ 2023 – 2024 വർഷത്തെ മിഷൻ ലീഗ് പ്രവർത്തനങ്ങൾ ഇടവക വികാരി ഫാ. ബിൻസ് ചേത്തലിൽ ഉദ്ഘാടനം ചെയ്‌തു. പുതിയ ഭാരവാഹികളായി ആൻലിയാ കൊളങ്ങായിൽ (പ്രസിഡന്റ്), ആദിത്യ വാഴക്കാട്ട് (വൈസ് പ്രസിഡന്റ്), അലീഷാ പോളപ്രയിൽ (സെക്രട്ടറി), സൈമൺ കട്ടപ്പുറം (ജോയിന്റ് സെക്രട്ടറി), സിജോയ് പറപ്പള്ളിൽ (വൈസ് ഡയറക്ടർ), ജൂബി പോളപ്രായിൽ (ഓർഗനൈസർ), ആൻമരിയാ കൊളങ്ങായിൽ (ജോയിന്റ് ഓർഗനൈസർ) എന്നിവർ സത്യപ്രതിജ്ഞ ചെയ്‌ത്‌ ശുശ്രുഷ ഏറ്റെടുത്തു. തുടർന്ന് ചെമഞ്ഞകൊടിയും പിടിച്ചു കുട്ടികൾ നടത്തിയ മിഷൻ റാലിയും മുദ്രാവാക്യം വിളിയും വിശുദ്ധ കൊച്ചു ത്രേസ്യയുടെ വേഷവിധാനത്തോടെ അണിനിരന്നവരും പതാക ഉയർത്തലും മിഷൻ ലീഗിന്റെ ആവേശം ഏവരിലും വാനോളം ഉയർത്തി.…