യുദ്ധം (കവിത): ജോണ്‍ ഇളമത

യുദ്ധം, ഭയാനകം
തീതുപ്പി മനുഷ്യകുരുതി
നടത്തും യുദ്ധം, ഭയാനകം!

യുദ്ധം പരാജയം
ആരും ജയിക്കാത്ത
കരുക്ഷേത്രം, യുദ്ധം!

പകയുടെ വിദ്വേഷം
പുകഞ്ഞു ചിതയായ്‌
കത്തിയമരുമീ യുദ്ധം!

ഭൂമിയൊരു സ്വര്‍ഗ്ഗം-
മതുനരകമാക്കും
യുദ്ധമൊരു മിഥ്യ!

ഒരമ്മപ്പെറ്റ മക്കള്‍
ഇരുന്നു വാങ്ങുന്ന യുദ്ധം
സാര്‍ത്ഥതയുടെ സര്‍പ്പം!

അഹന്തപെരുകി
ആ യുദ്ധം കരുതി
ആത്മഹത്യയൊരു യുദ്ധം!

നിരപരാധികള്‍
നിര്‍ദ്ദയം മരിച്ചു വീഴും
നരകമൊരു യുദ്ധം!

വികലംഗര്‍, വിധവകള്‍,
സകലതും പോയവര്‍
വിതുമ്പും ദുഖമാണ്‌, യുദ്ധം!

അപരന്റെ ദുഃഖത്തില്‍
അര്‍മാതം പൂകുന്ന
വെറിയുടെ ക്രൂരമുഖമീ യുദ്ധം!

Print Friendly, PDF & Email

One Thought to “യുദ്ധം (കവിത): ജോണ്‍ ഇളമത”

  1. Peter

    Any solution ?

Leave a Comment

More News