ചെമഞ്ഞകൊടി പാറി ന്യൂ ജേഴ്‌സിയിൽ മിഷൻ ലീഗ് പ്രവർത്തനവർഷ ഉദ്ഘാടനം

ന്യൂജേഴ്‌സി: ചെറുപുഷ്പ മിഷൻ ലീഗിന്റെ പുതിയ പ്രവർത്തന വർഷത്തിന് അമേരിക്കയിലെ ക്‌നാനായ റീജിയണിലെ വിവിധ ഇടവകളിൽ ആവേശഭരിതമായ തുടക്കം. ന്യൂ ജേഴ്‌സിയിലെ ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ 2023 – 2024 വർഷത്തെ മിഷൻ ലീഗ് പ്രവർത്തനങ്ങൾ ഇടവക വികാരി ഫാ. ബിൻസ് ചേത്തലിൽ ഉദ്ഘാടനം ചെയ്‌തു.

പുതിയ ഭാരവാഹികളായി ആൻലിയാ കൊളങ്ങായിൽ (പ്രസിഡന്റ്), ആദിത്യ വാഴക്കാട്ട് (വൈസ് പ്രസിഡന്റ്), അലീഷാ പോളപ്രയിൽ (സെക്രട്ടറി), സൈമൺ കട്ടപ്പുറം (ജോയിന്റ് സെക്രട്ടറി), സിജോയ് പറപ്പള്ളിൽ (വൈസ് ഡയറക്ടർ), ജൂബി പോളപ്രായിൽ (ഓർഗനൈസർ), ആൻമരിയാ കൊളങ്ങായിൽ (ജോയിന്റ് ഓർഗനൈസർ) എന്നിവർ സത്യപ്രതിജ്ഞ ചെയ്‌ത്‌ ശുശ്രുഷ ഏറ്റെടുത്തു.

തുടർന്ന് ചെമഞ്ഞകൊടിയും പിടിച്ചു കുട്ടികൾ നടത്തിയ മിഷൻ റാലിയും മുദ്രാവാക്യം വിളിയും വിശുദ്ധ കൊച്ചു ത്രേസ്യയുടെ വേഷവിധാനത്തോടെ അണിനിരന്നവരും പതാക ഉയർത്തലും മിഷൻ ലീഗിന്റെ ആവേശം ഏവരിലും വാനോളം ഉയർത്തി. പരിപാടികൾ മുതിർന്നവർക്ക് കുട്ടികാലത്തെ മിഷൻ ലീഗ് പ്രവർത്തനങ്ങളുടെ ഓർമ്മ പുതുക്കൽ അനുഭവമാക്കി മാറ്റി.

എഴുപത്താറ് വർഷങ്ങൾക്ക്‌ മുൻപ് ഇന്ത്യയിലെ ഭരണങ്ങാനത്ത് ഉദ്ഘാടനം ചെയ്‌ത ചെറുപുഷ്പ മിഷൻ ലീഗ് എന്ന അത്മായ പ്രേഷിത സംഘടന, ഇന്ന് ക്‌നാനായ റീജിയണിലെ എല്ലാ ഇടവകകളിലും വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു.

Print Friendly, PDF & Email

Leave a Comment

More News