ഷിക്കാഗോ തിരുഹൃദയ ഫൊറോന ദൈവാലയ പുനഃസ്ഥാപനത്തിനുള്ള ഫണ്ട് റൈസിംഗ് കിക്കോഫ് അവിസ്മരണിയമായി

ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തിൽ, ഒക്ടോബർ 8 ഞായറാഴ്ച, 9.45 നുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം ഫൊറോനാ വികാരി മോൺ. ഫാ. തോമസ് മുളവനാലിന്റെയും ഫണ്ട് റൈസിംഗ് കമ്മിറ്റിയുടെയും നേത്ര്യുത്വത്തിൽ നടന്ന ഫണ്ട്‌ റെയിസിംഗ്‌ കിക്കോഫ്‌ ഏവരുടെയും ഒരുമയുടെ അവിസ്മരണിയ നിമിഷമായി നടത്തിപ്പെട്ടു.
ഷിക്കാഗോ തിരുഹൃദയ ഫൊറോനാപ്പള്ളിയിലെ എല്ലാം കുടുംബങ്ങളും തങ്ങളുടെ കഴിവിനപ്പുറം സംഭാവനങ്ങൾ നൽകി ഈ ഫണ്ട്‌ റെയിസിംഗ് വൻവിജയമാക്കി മാറ്റി.  മോർട്ടൺ ഗ്രോവ് സെ. മേരീസിൽ നിന്നും ഇടവക പ്രതിനിധികൾ തദവസരത്തിൽ  എത്തിചേരുകയും വലിയ സഹകരണം കാഴ്ച വയ്ക്കുകയും ചെയ്തു.
ബെൻസൺവില്ലെയിലുള്ള ദൈവാലയവും, യൂത്ത് സെന്ററും, റെക്ടറിയും ഏഴേകാൽ ഏക്കർ സ്ഥലവും വാങ്ങുന്നതിനുള്ള ധനശേഖരണാര്‍ത്ഥം നടത്തിയ ഈ കിക്കോഫ് യുവജനങ്ങളുടെയും ഫോറോനാംഗങ്ങളുടെയും സഹകരണത്തോടെ ഏറെപ്രതീക്ഷകള്‍ക്കും അപ്പുറമായി മുന്നോട്ടു പോകുന്നു. ഫണ്ട് റൈസിംഗ് കമ്മിറ്റി കൺവീനർ തോമസ് നെടുവാമ്പുഴ, യുത്ത് ഫണ്ട് റൈസിംഗ് കോർഡിനേറ്റർ  സാബു മുത്തോലം, അക്കൗണ്ടൻറ് സണ്ണി മുത്തോലത്ത്, മോൺ. ഫാ. തോമസ് മുളവനാൽ, റവ. ഫാ. ബിൻസ് ചേത്തലിൻ, എക്ക്സികൂട്ടിവ് അംഗങ്ങളായ ജോർജ് ചക്കാലത്തൊട്ടിയിൽ, മാത്യു ഇടിയാലി, സണ്ണി മൂക്കേട്ട്, ജിതിൻ ചെമ്മലക്കുഴി, സണ്ണി മുത്തോലം, ബിനോയി കിഴക്കനടിയിൽ, സുജ ഇത്തിത്തറ, ഡി.ആർ.ഇ. സക്കറിയ ചേലക്കൽ, 65 പേരടങ്ങുന്ന ഫണ്ട് റൈസിംഗ് കമ്മിറ്റി എന്നിവരാണ് ഈ കിക്കോഫിന് നേതൃത്വം നൽകിയത്. ഫൊറോനാ വികാരി മോൺ. ഫാ. തോമസ് മുളവനാൽ എല്ലാവര്‍ക്കും നന്ദി പറയുകയും ഇനിയും കൂടുതല്‍ സാമ്പത്തിക സഹായങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു. തിരുഹൃദയ ക്നാനായ ഫൊറോന ഇടവക ദൈവജനത്തിന്റെ ഒരുമയുടെ കൈകോർക്കലായി ഈ ഫണ്ട് റൈസിംഗ് കിക്കോഫ് മാറി.
Print Friendly, PDF & Email

Leave a Comment

More News