ഫിലഡല്‍ഫിയയില്‍ സണ്‍‌ഡേ സ്കൂള്‍ കുട്ടികളുടെ വിശ്വാസ പരിശീലന ക്ലാസിനു തുടക്കമായി

ഫിലാഡല്‍ഫിയ: ആത്മീയ ചൈതന്യനിറവില്‍ ‘ദൈവത്തിന്‍റെ സ്വന്തം കുഞ്ഞുങ്ങളുടെ’ വിശ്വാസ പരിശീലന ക്ലാസിന്‍റെ ഉദ്ഘാടനം ലളിതമായ ചടങ്ങില്‍ നിര്‍വഹിക്കപ്പെട്ടു. ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ഫിലാഡല്‍ഫിയ സെന്‍റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂളിലെ 2023-2024 അദ്ധ്യനവര്‍ഷക്ലാസുകള്‍ സെപ്റ്റംബര്‍ 10 ഞായറാഴ്ച്ച ദിവ്യബലിക്കുശേഷം ഇടവക വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീലിന്‍റെ അഭാവത്തില്‍ വികാരിയുടെ താല്ക്കാലിക ചുമതല വഹിക്കുന്ന ഫാ. ജോബി സെബാസ്റ്റ്യന്‍ കാപ്പിപ്പറമ്പില്‍ ങടഠ ഭദ്രദീപം തെളിച്ച് ഉല്‍ഘാടനം ചെയ്തു. ദിവ്യബലിമധ്യേ 225 ല്‍ പരം മതബോധനവിദ്യാര്‍ത്ഥികളെയും, അഞ്ചു സി. എം. സി. സിസ്റ്റേഴ്സ് ഉള്‍പ്പെടെ 40 അധ്യാപകരെയും പുതിയ അധ്യയന വര്‍ഷത്തേക്ക് ഫാ. ജോബി സ്വാഗതം ചെയ്തു. അധ്യാപകര്‍ക്കും, മതബോധന വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ച് പുതിയ അധ്യയനവര്‍ഷം മംഗളകരമാകാന്‍ ആശംസകള്‍ നേര്‍ന്നു. പ്രീകെ മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് എല്ലാ ഞായറാഴ്ച്ചകളിലും രാവിലെ…

കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് പൊന്നോണം സെപ്റ്റംബർ 16 ന്; മജീഷ്യൻ ഗോപിനാഥ് മുതുകാട് മുഖ്യാതിഥി

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യ മലയാളി സംഘടനയായ കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ ഓണാഘോഷ പരിപാടികൾ അതിവിപുലമായി സെപ്റ്റംബർ 16 ന് ശനിയാഴ്‌ച നടത്തുന്നു. ശനിയാഴ്‌ച രാവിലെ 11 മണിക്ക് ന്യൂയോർക്കിൽ എൽമോണ്ടിലുള്ള സെൻറ് വിൻസെൻറ് ഡി പോൾ ഓഡിറ്റോറിയത്തിൽ (1500 DePaul Street, Elmont, New York 11003) വച്ച് നടക്കുന്ന പരിപാടികളിൽ സുപ്രസിദ്ധ മജീഷ്യനും പ്രചോദന പ്രഭാഷകനുമായ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായിരിക്കും. കേരളത്തനിമയാർന്ന പൂക്കളം, താലപ്പൊലി, ചെണ്ടമേളം, മാവേലി എഴുന്നള്ളത്തു, തിരുവാതിര, നൃത്തസംഗീത പരിപാടികൾ, ഇവയോടനുബന്ധിച്ചു പരമ്പരാഗതമായ ഓണസദ്യയും ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടും. സഹവർത്തിത്വന്റെയും, സാഹോദര്യത്തിന്റെയും, സമത്വത്തിന്റെയും, ഒരുമയുടെയും എല്ലാം പ്രതികമായ ഈ മഹോത്സവത്തിൽ വിവിധ സംഘടനകളിൽ നിന്നുള്ള നേതാക്കള്‍ പങ്കെടുക്കും. പ്രവേശന ഫീസ് ഇല്ലാതെ നടത്തുന്ന ഈ ഓണ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഫിലിപ്പോസ് ജോസഫ്, ചെയർമാൻ വർഗീസ് പോത്താനിക്കാട്,…

‘NAMAM’ എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ് ഡിസംബര്‍ രണ്ടിന്

ഈ വര്‍ഷത്തെ ‘നാമം’ (North American Malayalee and Aossciated Members) എക്‌സലന്‍സ് അവാര്‍ഡ് പ്രഖ്യാപിച്ചു. ഡിസംബര്‍ രണ്ട് ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് ന്യൂയോര്‍ക്ക് ന്യൂ സിറ്റിയിലുള്ള ക്‌നാനായ കാത്തലിക് സെന്ററില്‍ വെച്ച് നാമം അവാര്‍ഡ് നൈറ്റ് നടത്തപ്പെടുമെന്ന് നാമം എക്സലന്‍സ് അവാര്‍ഡ് ചെയര്‍മാനും സെക്രട്ടറി ജനറലുമായ മാധവന്‍ ബി നായര്‍ അറിയിച്ചു. അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജര്‍ക്കിടയില്‍ നിന്നും സ്വന്തം കര്‍മ്മ പഥങ്ങളില്‍ വെന്നിക്കൊടി നാട്ടി സമൂഹത്തിനു മുതല്‍ക്കൂട്ടായ ശ്രേഷ്ഠരെ ആദരിക്കുന്നതിനായാണ് നാമം എക്‌സലന്‍സ് അവാര്‍ഡ് സംഘടിപ്പിച്ചിട്ടുള്ളത്. കോവിഡിനു ശേഷം ഇതാദ്യമായാണ് അവാര്‍ഡ് ഫംഗ്ഷന്‍ ഒരുക്കുന്നത്. അതി വിപുലമായ രീതിയിലാണ് ഇത്തവണത്തെ നാമം നാമം എക്‌സലന്‍സ് അവാര്‍ഡ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് ഡോ. ആശ മേനോന്‍ അറിയിച്ചു. വളരെ പ്രൊഫഷണലായ, സ്പെഷ്യല്‍ പെര്‍ഫോമന്‍സോടു കൂടിയ അത്യാകര്‍ഷകമായ കലാ സാംസ്‌കാരിക വിരുന്നായിരിക്കും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി നാമം ഒരുക്കുക.…

പാരമ്പര്യത്തിന്റെ കണ്ണിയായി, പതിവ് തെറ്റിക്കാതെ വെസ്റ്റ്‌ചെസ്റ്റര്‍ ഓണാഘോഷം ചരിത്രം തിരുത്തിക്കുറിച്ചു

വൈറ്റ്‌പ്ലെയിൻസ്‌: വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം ഗ്രീൻബർഗ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നിറഞ്ഞുകവിഞ്ഞ സദസിൽ ആഘോഷിച്ചപ്പോൾ അത് അസോസിയേഷന്റെ ഓണാഘോഷങ്ങളിൽ പുതിയ ഒരു ചരിത്രം തിരുത്തി കുറിക്കുകയായിരുന്നു. കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായാണ് ഇത്ര വലിയ ഒരു ഓണാഘോഷം കാണുന്നത്. പള്ളികളും മത സ്ഥാപനങ്ങളും മത്സരിച്ച് ഓണാഘോഷം സംഘടിപ്പിക്കാനാരംഭിച്ചതോടെ സെക്കുലര്‍ സംഘടനകളുടേ ഇടം കയ്യേറുന്ന സ്ഥിതി വിശേഷം സംജാതമായത് വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷത്തില്‍ ചര്‍ച്ചാ വിഷയമായി. നാട്ടില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണിത്. ജനങ്ങളെ മത സംഘടനകളില്‍തളച്ചിടുകയും സമുഹത്തെ ഒറ്റപ്പെട്ട തുരുത്തുകളാക്കുകയും ചെയ്യുന്ന ഈ പ്രവണത നല്ലതല്ലെന്നു അസോസിയേഷന്‍ പ്രസിഡന്റ് ടെറന്‍സന്‍ തോമസ് ചൂണ്ടിക്കാട്ടി. പരമ്പരാഗതമായി ഏറ്റവും വലിയ ഓണാഘോഷങ്ങളിലൊന്നു ഇക്കൊല്ലവും സംഘടിപ്പിച്ചു കൊണ്ട് വെസ്റ്റ്‌ചെസ്റ്റര്‍ ഇക്കുറിയും ശ്രദ്ധ പിടിച്ചു പറ്റി.ആയിരത്തിമുന്നൂറിലേറെ പേര്‍ പങ്കെടുത്ത ഓണസദ്യക്കു ശേഷം നടന്ന പ്രോസഷൻ നയന മനോഹരമായിരുന്നു. ശിങ്കാരി മേളവും ചെണ്ടമേളവും ,…

ട്രിനിറ്റി മാർത്തോമാ ഇടവക സുവർണ്ണ ജൂബിലി – റവ.എം.ജെ.തോമസ് കുട്ടി പ്രസംഗിക്കുന്നു – സെപ്തംബർ 15 ന്

ഹൂസ്റ്റൺ: ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയിൽ കഴിഞ്ഞ 50 വർഷങ്ങൾ ശുശ്രൂഷ ചെയ്ത വൈദികരെ പങ്കെടുപ്പിച്ച്‌ കൊണ്ട് നടത്തുന്ന “പിന്നിട്ട വഴികളിൽ നയിച്ചവരോടൊപ്പം” ധ്യാനയോഗ പരമ്പരയുടെ രണ്ടാം ഭാഗം സെപ്റ്റംബർ 15 നു വെള്ളിയാഴ്ച സൂം പ്ലാറ്റ് ഫോമിൽ നടത്തപ്പെടും. വെള്ളിയാഴ്ച വൈകുന്നേരം 7.30 നു നടത്തപെടുന്ന ധ്യാനയോഗത്തിൽ ഇടവകയുടെ മുൻ വികാരിയും ഇപ്പോൾ ആനിക്കാട് പുന്നവേലി മാർത്തോമാ ഇടവക വികാരിയുമായ റവ.എം.ജെ. തോമസ് കുട്ടി ദൈവവചന പ്രഘോഷണം നടത്തും ഓരോ മാസവും ക്രമീകരിച്ചിരിക്കുന്ന യോഗങ്ങൾക്കു ഇടവകയിലെ പ്രാർത്ഥന ഗ്രൂപ്പുകൾ നേതൃത്വം നൽകും. വെള്ളിയാഴ്ച്ച നടക്കുന്ന യോഗത്തിന്ന് ഗാൽവസ്റ്റേൺ അദർ ഏരിയ പ്രാർത്ഥന ഗ്രൂപ്പ് നേതൃത്വം നൽകും. ആഗസ്റ്റിൽ നടന്ന ധ്യാന യോഗത്തിൽ റവ ഡോ ടി ജെ തോമസ് ദൈവവചന പ്രഘോഷണം നൽകി ജൂബിലി മീഡിയ…

കൊളംബസ് നസ്രാണി കപ്പ് 2023 ക്രിക്കറ്റ് ടൂർണമെന്റ് സെയിൻറ് ചാവറ ടസ്‌കേഴ്‌സ് ടീം സ്വന്തമാക്കി

ഒഹായോ : വര്‍ഷംതോറും സെയിൻറ് മേരീസ് സീറോ മലബാർ മിഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന കൊളംബസ് നസ്രാണി കപ്പ് 2023 ക്രിക്കറ്റ് ടൂർണമെന്റ് , അവിസ്മരണീയമായ പോരാട്ടങ്ങൾക്കൊടുവിൽ ജിൻറോ വറുഗീസ് നയിച്ച സെയിൻറ് ചാവറ ടസ്‌കേഴ്‌സ് ടീം സ്വന്തമാക്കി. ജോസഫ് സെബാസ്റ്റ്യൻ ക്യാപ്റ്റനായ എസ്എം യുണൈറ്റഡ്നെതിരെ നടന്ന വാശിയേറിയ മത്സരത്തിനൊടുവിലാണ് ടസ്‌കേഴ്‌സ് ടീം 2023-ലെ ടൂർണമെന്റിൽ തിളക്കമാർന്ന വിജയം നേടിയത്. ക്യാപ്റ്റനായ ജിൻറോ വറുഗീസിന്റെ അത്യുജ്ജ്വലമായ ആൾറൗണ്ട് പ്രകടനം ആണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. പ്രതീഷ് ചാക്കോ, ടിസൻ ജോൺ, സച്ചിൻ കുര്യൻ, ജോബി തോമസ്, ജോസഫ് തൊഴൽ എന്നിവരുടെ കൃത്യതയോടെയുള്ള ബൗളിംഗും ബാറ്റിംഗും ടീമിന് വളരെ ഗുണകരമായി. ഫൈനൽ മത്സരത്തിന്റെ എല്ലാ നാടകീയതയും ഉൾക്കൊണ്ട മത്സരത്തിൽ, കരുത്തരായ എസ്എം യുണൈറ്റഡിന്റെ മുൻനിര ബാറ്റ്സ്മാൻ മാരെ തുടക്കത്തിലേ പുറത്താക്കി ചാവറ ടസ്കേഴ്സ് അധിപത്യം ഉറപ്പിച്ചു, എന്നാൽ ജോൺ കെ,…

റോക്‌ലാൻഡ് സെന്റ്‌ മേരീസ് പള്ളിയിൽ പരി. കന്യാമറിയത്തിന്റെ തിരുന്നാൾ അനുഗ്രഹീതവും വർണ്ണാഭവുമായി

ന്യൂയോർക്ക് : റോക്ക്‌ലാന്റിലുള്ള സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിലെ പ്രധാന തിരുനാൾ (46 conklin ave Haverstraw NY) പരി. കന്യാമറിയതിന്റെ ജനന തിരുന്നാളിനോടനുബന്ധിച്ച് സെപ്തംബര്‍ 8 ,9 ,10 തീയതികളിൽ ഭക്തിനിർഭരമായി കൊണ്ടാടി. പരി. മാതാവിന്റെ തിരുന്നാൾ ചടങ്ങുകൾ ന്യൂയോർക്കിലെ റോക്‌ലാൻഡ് ക്നാനായ ഇടവക സമൂഹത്തിനു ആദ്ധ്യാത്മിക സമർപ്പണത്തിന്റെയും വർണാഭമായ ആഘോഷത്തിന്റെയും അസുലഭ നിമിഷങ്ങൾ സമ്മാനിച്ചു. ഇടവകയിലെ 10 വനിതകളാണ് ഇക്കുറി പ്രസുദേന്തിമാരായത്. അവർക്കൊപ്പം 5 കൂടാര യോഗങ്ങളിലെ അംഗങ്ങൾ സജീവമായി പങ്കെടുത്തു സെപ്തംബര്‍ 3-ന് മരിയൻ ദർശനങ്ങൾ മ്യൂസിക്കൽ പ്രയർ ഷോ മനോഹരമായി അവതരിപ്പിക്കപ്പെട്ടു. സെപ്തംബര്‍ 8 വെള്ളിയാഴ്ച ഇടവക വികാരി ഫാ. ഡോ. ബിബി തറയിൽ തിരുന്നാളിന്റെ കൊടിയുയർത്തി. തുടർന്ന് വി. കുർബാനയും (മലങ്കര റീത്തിൽ) കുടുംബ നവീകരണ ധ്യാനവും റവ. ഫാ. വിൻസെന്റ് ജോർജ് പൂന്നന്താനത്തിന്റെ കാർമ്മികത്വത്തിൽ ഉണ്ടായിരിന്നു. സെപ്തംബര്‍…

ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വേളാങ്കണ്ണിമാതാവിന്റെ തിരുനാള്‍ ഭക്തിസാന്ദ്രം

ഫിലാഡല്‍ഫിയ: പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രവും മൈനര്‍ ബസിലിക്കയുമായ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനില്‍ 2012 മുതല്‍ ആണ്ടുതോറും നടത്തിവരുന്ന പ്രാര്‍ത്ഥനാപൂര്‍ണമായ മരിയന്‍തീര്‍ത്ഥാടനവും വേളാങ്കണ്ണിമാതാവിന്റെ തിരുനാളും ഈ വര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി ആഘോഷിച്ചു. കിഴക്കിന്റെ ലൂര്‍ദ്ദായ വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിക്കപ്പെട്ട ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എട്ടുനോമ്പിന്റെ സമാപനത്തോടനുബന്ധിച്ച് 2023 സെപ്റ്റംബര്‍ 9 ശനിയാഴ്ച്ചയായിരുന്നു പരിശുദ്ധ കന്യാമറിയത്തിന്റെ ജനനതിരുനാളും, തിരുസ്വരൂപപ്രതിഷ്ഠയുടെ പന്ത്രണ്ടാം വാര്‍ഷികവും ഭക്തിനിര്‍ഭരമായി ആഘോഷിച്ചത്. മിറാക്കുലസ് മെഡല്‍ നൊവേന, സീറോമലബാര്‍ റീത്തിലുള്ള ആഘോഷമായ തിരുനാള്‍ കുര്‍ബാന, വേളാങ്കണ്ണി മാതാവിന്റെ നൊവേന, വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, വിവിധ ഭാഷകളിലുള്ള ജപമാലപ്രാര്‍ത്ഥന, രോഗസൗഖ്യ പ്രാര്‍ത്ഥന, ആരോഗ്യമാതാവിന്റെ രൂപം വണങ്ങി നേര്‍ച്ചസമര്‍പ്പണം എന്നിവയായിരുന്നു തിരുക്കര്‍മ്മങ്ങള്‍. ന്യൂയോര്‍ക്കില്‍ കാത്തലിക് ചര്‍ച്ച് പാസ്റ്ററായും, ഹോസ്പിറ്റല്‍ ചാപ്ലെയിനായും സേവനമനുഷ്ഠിക്കുന്ന റവ. ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ മുഖ്യകാര്‍മ്മികനായും, സീറോമലബാര്‍പള്ളി വികാരി…

നവകേരള സൗത്ത് ഫ്ലോറിഡ ഓണാഘോഷം പ്രൗഢ ഗംഭീരമായി

സൗത്ത് ഫ്ലോറിഡയിലെ പ്രമുഖ മലയാളി സംഘടനായ നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡയുടെ ഓണാഘോഷം വർണാഭമായി. വൻ ജനപങ്കാളിത്വവും വൈവിധ്യമാർന്നതും, പുതുമയാർന്നതുമായ കലാപരിപാടികളും , വിഭവസമൃദ്ധമായ ഓണസദ്യയും ഓണാഘോഷത്തിന്റെ മാറ്റ് കൂട്ടി. കൂപ്പർ സിറ്റി ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ ഓണസദ്യയോടെ തുടക്കം. തുടർന്ന് വാദ്യമേളങ്ങളുടെയും ,താലപ്പൊലിയേന്തിയ മലയാളിമങ്കമാരുടെയും അകമ്പടിയോടെ മാവേലിമന്നനെ ആഘോഷവേദിയിലേക്ക് ആനയിച്ചു . ആർപ്പോ വിളികളോടെ ,പൂക്കൾ വിതറിയും, കാഘോഷമുയർത്തിയും ആണ് മാവേലി മന്നനെ വരവേറ്റത് . നവകേരള മലയാളി അസോസിയേഷൻ പ്രസിഡന്റ് ഷിബു സ്കറിയ ഓണസന്ദേശം നൽകി. തുടർന്ന് വേദിയിൽ അരങ്ങേറിയത് കാണികൾക്ക് ഹൃദ്യമായി ഒരു നോൺ സ്റ്റോപ്പ് ഗാന-നൃത്ത–വാദ്യ-മേളങ്ങൾ കോർത്തിണക്കിയ കലാസന്ധ്യയായിരുന്നു . സൗത്ത് ഫ്ലോറിഡ മലയാളികൾക്ക് നവ്യാനുഭവമായി സമയബന്ധിതമായി വർണകാഴ്ച ഒരുക്കിയ സംഘാടക മികവ് ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രശംസ നേടുകയുമുണ്ടായി.

ബൈഡനെതിരെ ഇംപീച്ച്‌മെന്റ് അന്വേഷണം വേണമെന്ന് ഹൗസ് റിപ്പബ്ലിക്കൻ സ്പീക്കര്‍ കെവിന്‍ മക്കാർത്തി

വാഷിംഗ്ടണ്‍: റിപ്പബ്ലിക്കൻ യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ കെവിൻ മക്കാർത്തി സെപ്തംബർ 12 ന് ഡെമോക്രാറ്റിക് പ്രസിഡന്റ് ജോ ബൈഡനെതിരെ ഇംപീച്ച്‌മെന്റ് അന്വേഷണത്തിന് ആഹ്വാനം ചെയ്തു. സർക്കാർ അടച്ചുപൂട്ടൽ ഒഴിവാക്കാൻ നിയമനിർമ്മാണത്തിനായി പോരാടുമ്പോൾ നിയമനിർമ്മാതാക്കളെ കൂടുതൽ ഭിന്നിപ്പിക്കാനുള്ള നീക്കമായി ഇതിനെ ഡെമോക്രാറ്റുകള്‍ വിശേഷിപ്പിച്ചു. “പ്രസിഡന്റ് ജോ ബൈഡനെതിരെ ഔപചാരികമായ ഇംപീച്ച്‌മെന്റ് അന്വേഷണം ആരംഭിക്കാൻ ഞാൻ ഞങ്ങളുടെ ഹൗസ് കമ്മിറ്റികളോട് നിർദ്ദേശിക്കുന്നു,” മക്കാർത്തി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. റിപ്പബ്ലിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ രണ്ട് തവണ ഇംപീച്ച് ചെയ്തപ്പോൾ – 2019 ലും 2021 ലും – സെനറ്റിൽ രണ്ട് തവണയും കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും, പിന്നീട് ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലുള്ള ഹൗസില്‍, മക്കാർത്തിയുടെ പാർട്ടിയിലെ പലരും പ്രകോപിതരായിരുന്നു. 2020ലെ തിരഞ്ഞെടുപ്പിൽ ട്രംപിനെ പരാജയപ്പെടുത്തിയ ബൈഡൻ അടുത്ത വർഷം വീണ്ടും ജനവിധി തേടുന്നുണ്ട്. ഇപ്പോൾ സഭയെ സങ്കുചിതമായി നിയന്ത്രിക്കുന്ന റിപ്പബ്ലിക്കൻമാർ, 2009 മുതൽ…