നവകേരള സൗത്ത് ഫ്ലോറിഡ ഓണാഘോഷം പ്രൗഢ ഗംഭീരമായി

സൗത്ത് ഫ്ലോറിഡയിലെ പ്രമുഖ മലയാളി സംഘടനായ നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡയുടെ ഓണാഘോഷം വർണാഭമായി. വൻ ജനപങ്കാളിത്വവും വൈവിധ്യമാർന്നതും, പുതുമയാർന്നതുമായ കലാപരിപാടികളും , വിഭവസമൃദ്ധമായ ഓണസദ്യയും ഓണാഘോഷത്തിന്റെ മാറ്റ് കൂട്ടി.

കൂപ്പർ സിറ്റി ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ ഓണസദ്യയോടെ തുടക്കം. തുടർന്ന് വാദ്യമേളങ്ങളുടെയും ,താലപ്പൊലിയേന്തിയ മലയാളിമങ്കമാരുടെയും അകമ്പടിയോടെ മാവേലിമന്നനെ ആഘോഷവേദിയിലേക്ക് ആനയിച്ചു . ആർപ്പോ വിളികളോടെ ,പൂക്കൾ വിതറിയും, കാഘോഷമുയർത്തിയും ആണ് മാവേലി മന്നനെ വരവേറ്റത് . നവകേരള മലയാളി അസോസിയേഷൻ പ്രസിഡന്റ് ഷിബു സ്കറിയ ഓണസന്ദേശം നൽകി. തുടർന്ന് വേദിയിൽ അരങ്ങേറിയത് കാണികൾക്ക് ഹൃദ്യമായി ഒരു നോൺ സ്റ്റോപ്പ് ഗാന-നൃത്ത–വാദ്യ-മേളങ്ങൾ കോർത്തിണക്കിയ കലാസന്ധ്യയായിരുന്നു .

സൗത്ത് ഫ്ലോറിഡ മലയാളികൾക്ക് നവ്യാനുഭവമായി സമയബന്ധിതമായി വർണകാഴ്ച ഒരുക്കിയ സംഘാടക മികവ് ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രശംസ നേടുകയുമുണ്ടായി.

Print Friendly, PDF & Email

Leave a Comment

More News