റോക്‌ലാൻഡ് സെന്റ്‌ മേരീസ് പള്ളിയിൽ പരി. കന്യാമറിയത്തിന്റെ തിരുന്നാൾ അനുഗ്രഹീതവും വർണ്ണാഭവുമായി

ന്യൂയോർക്ക് : റോക്ക്‌ലാന്റിലുള്ള സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിലെ പ്രധാന തിരുനാൾ (46 conklin ave Haverstraw NY) പരി. കന്യാമറിയതിന്റെ ജനന തിരുന്നാളിനോടനുബന്ധിച്ച് സെപ്തംബര്‍ 8 ,9 ,10 തീയതികളിൽ ഭക്തിനിർഭരമായി കൊണ്ടാടി. പരി. മാതാവിന്റെ തിരുന്നാൾ ചടങ്ങുകൾ ന്യൂയോർക്കിലെ റോക്‌ലാൻഡ് ക്നാനായ ഇടവക സമൂഹത്തിനു ആദ്ധ്യാത്മിക സമർപ്പണത്തിന്റെയും വർണാഭമായ ആഘോഷത്തിന്റെയും അസുലഭ നിമിഷങ്ങൾ സമ്മാനിച്ചു.

ഇടവകയിലെ 10 വനിതകളാണ് ഇക്കുറി പ്രസുദേന്തിമാരായത്. അവർക്കൊപ്പം 5 കൂടാര യോഗങ്ങളിലെ അംഗങ്ങൾ സജീവമായി പങ്കെടുത്തു

സെപ്തംബര്‍ 3-ന് മരിയൻ ദർശനങ്ങൾ മ്യൂസിക്കൽ പ്രയർ ഷോ മനോഹരമായി അവതരിപ്പിക്കപ്പെട്ടു. സെപ്തംബര്‍ 8 വെള്ളിയാഴ്ച ഇടവക വികാരി ഫാ. ഡോ. ബിബി തറയിൽ തിരുന്നാളിന്റെ കൊടിയുയർത്തി. തുടർന്ന് വി. കുർബാനയും (മലങ്കര റീത്തിൽ) കുടുംബ നവീകരണ ധ്യാനവും റവ. ഫാ. വിൻസെന്റ് ജോർജ് പൂന്നന്താനത്തിന്റെ കാർമ്മികത്വത്തിൽ ഉണ്ടായിരിന്നു.

സെപ്തംബര്‍ 9 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് റവ. ഫാ. ജോസ് ആദോപ്പിള്ളിൽ വി. കുർബ്ബാന (ഇംഗ്ലീഷ് ) അർപ്പിച്ചു. തുടർന്നു രാത്രി 8 മണിക്ക് ഇടവക ദിന കലാസന്ധ്യയുടെ ഉത്ഘാടനം ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് കമ്മ്യൂണിറ്റി അഫയേഴ്സ് കോണ്‍സുല്‍ എ.കെ വിജയകൃഷ്‌ണൻ നിർ‌വ്വഹിച്ചു. തുടർന്ന് മനോഹരമായ കലാസന്ധ്യ നടന്നു. മനം കുളിർപ്പിക്കുന്ന വര്‍ണ്ണങ്ങളാൽ അലങ്കരിക്കപ്പെട്ട പള്ളിയിൽ സെപ്തംബര്‍10 ഞായറാഴ്ച ആഘോഷമായ “തിരുന്നാൾ റാസ “ഫാ. ലിജോ കൊച്ചുപറമ്പിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. ഫാ. ജോസ് ആദോപ്പിള്ളി, ഫാ. ജോൺസൻ മൂലക്കാട്ട്, ഫാ. സെബാസ്റ്റ്യന്‍ ഇല്ലിക്കക്കുന്നേൽ, ഫാ. ലൂക്ക് കളരിക്കൽ എന്നിവർ സഹകാർമികരായിരുന്നു. ഫാ. ജോൺസൻ മൂലക്കാട്ട് തിരുന്നാൾ സന്ദേശം നൽകി.

ഇമ്പമാർന്ന ഗാനങ്ങളിലൂടെ ക്വയര്‍ ഒരുക്കിയ സംഗീതവിരുന്നു അനുഗ്രഹപൂരിതമാക്കി ദേവാലയ ചടങ്ങുൾക്കു ശേഷം ചെണ്ടമേളത്തോടെയുള്ള ആഘോഷമായ തിരുന്നാൾ പ്രദക്ഷണം, കൊച്ചു കുട്ടികൾ വിശുദ്ധരുടെ വേഷത്തിൽ പ്രദക്ഷണത്തിന്റെ മുമ്പിൽ കൂടെ വൈദികർക്കൊപ്പം കത്തിച്ച ദീപങ്ങളുമായി ഇടവകയിലെ പ്രസുദേന്തിമാരായ10 വനിതകൾ, മാതാവിന്റെ രൂപവുമായി പള്ളിക്കു ചുറ്റുമുള്ള പ്രദക്ഷിണം അക്ഷരാർത്ഥത്തിൽ കാലാവസ്ഥ പോലും അനുകൂലമാക്കി. ഫൊറാന വികാരി ഫാ. ജോസ് തറക്കൽ പരിശുദ്ധ കുർബ്ബാനയുടെ ആശീർവാദം നൽകി. തുടർന്ന് 14 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഡിട്രോയിറ്റ്‌ പള്ളിയിലേക്ക് സ്ഥലം മാറി പോകുന്ന ഫൊറോനാ വികാരി ഫാ. ജോസ് തറക്കൽ അച്ചന് യാത്രയയപ്പും നൽകി

പെരുന്നാളിന്റെ വിജയത്തിനായി പ്രവർത്തിച്ച ഓരോരുത്തരോടും വികാരി ഫാ. ഡോ. ബിബി തറയിൽ നന്ദി അർപ്പിച്ചു. തുടർന്ന് സ്‌നേഹവിരുന്നോടെ തിരുന്നാൾ സമാപിച്ചു.

Print Friendly, PDF & Email

Leave a Comment

More News