ഫിലാഡൽഫിയ ബഥേൽ മാർത്തോമ്മാ ഇടവക കൺവെൻഷന് ഫാദർ.ഡേവിസ് ചിറമേൽ മുഖ്യവചന സന്ദേശം നൽകുന്നു.

ഫിലാഡൽഫിയ : സെപ്റ്റംബർ 14 വ്യാഴാഴ്ച മുതൽ 17 ഞായറാഴ്ച വരെ  ഫിലാഡൽഫിയ  ബഥേൽ മാർത്തോമ്മാ ഇടവകയുടെ നേതൃത്വത്തിൽ ദേവാലയത്തിൽ (532 Levick St, Philadelphia, PA 19111) വെച്ച് നടത്തപ്പെടുന്ന കൺവെൻഷനിൽ പ്രമുഖ ആത്മീയ പ്രഭാഷകൻ  ഫാദർ. ഡേവിസ് ചിറമേൽ മുഖ്യ വചന സന്ദേശം നൽകുന്നു. സ്വന്തം കിഡ്നി ദാനം നൽകി മറ്റൊരാളിന്റെ ജീവൻ രക്ഷിച്ച് സ്നേഹത്തിന്റെയും, കാരുണ്യത്തിന്റെയും പ്രകാശമായി മാറിയ പുരോഹിത ശ്രേഷ്ഠനാണ് ഫാദർ ഡേവിസ് ചിറമേൽ. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ, ആക്സിഡന്റ് കെയർ ആൻഡ് ട്രാൻസ്‌പോർട്ട് സർവ്വീസ്  എന്നീ  സംഘടനകളുടെ സ്ഥാപകനുമാണ്. ദൈവ വചനത്തെ അർത്ഥ സമ്പുഷ്ടമായ ശൈലിയിലൂടെയും, നർമ്മത്തിൽ ചാലിച്ച ഭാഷയിലൂടെയും പകർന്നു നൽകുവാൻ കത്തോലിക്ക സഭയുടെ സീറോ മലബാർ തൃശൂർ ആർച്ച് ഡയോസിസിലെ വൈദീകൻ കൂടിയായ  ഫാദർ ഡേവിസ് ചിറമേലിന്റെ  അസാധാരണമായ വൈഭവം പ്രത്യേകം ശ്രദ്ധേയമാണ്. കൺവെൻഷൻ സെപ്റ്റംബർ 14…

ഫിലഡല്‍ഫിയ ജര്‍മ്മന്‍ടൗണ്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ സെപ്തംബര്‍ 9 ശനിയാഴ്ച്ച

ഫിലഡല്‍ഫിയ: പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രവും മൈനര്‍ ബസിലിക്കയുമായ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനിലേക്ക് എട്ടുനോമ്പിന്റെ സമാപനത്തോടനുബന്ധിച്ച് ആണ്ടുതോറും നടത്തിവരുന്ന പ്രാര്‍ത്ഥനാപൂര്‍ണമായ മരിയന്‍തീര്‍ത്ഥാടനവും വേളാങ്കണ്ണിമാതാവിന്റെ തിരുനാളും 2023 സെപ്റ്റംബര്‍ 9 ശനിയാഴ്ച്ച ആഘോഷിക്കപ്പെടുന്നു. ജര്‍മ്മന്‍ടൗണിന് തിലകമായി നിലകൊള്ളുന്ന മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ (The Basilica Shrine of Our Lady of the Miraculous Medal; 475 E. Chelten Avenue, Philadelphia, PA 19144) തുടര്‍ച്ചയായി ഇതു പന്ത്രണ്ടാം വര്‍ഷമാണ് വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിക്കപ്പെടുന്നത്. വിവിധ ഇന്‍ഡ്യന്‍ ക്രൈസ്തവസമൂഹങ്ങളുടെയും, ഫിലാഡല്‍ഫിയാ സീറോമലബാര്‍ ഫൊറോനാപള്ളിയുടെയും സഹകരണത്തോടെ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രമാണ് തിരുനാളിന് നേതൃത്വം നല്‍കുന്നത്. സെപ്റ്റംബര്‍ 9 ശനിയാഴ്ച്ച വൈകുന്നേരം നാലുമണിമുതല്‍ ആരംഭിക്കുന്ന തിരുനാള്‍ കര്‍മ്മങ്ങളിലേക്ക് എല്ലാ മരിയ ഭക്തരെയും വിശ്വാസികളെയും സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ ഷ്രൈന്‍ റെക്ടര്‍ ഫാ. തിമോത്തി ലയണ്‍സ്,…

ജോയി നാലുന്നാക്കലിന്റെ “ബഹനാന്റെ നടപ്പുകൾ ” പുസ്തകം പ്രകാശനം ചെയ്തു

ഡാളസ് : എഴുത്തുകാരൻ ജോയി നാലുന്നാക്കലിന്റെ “ബഹനാന്റെ നടപ്പുകൾ “എന്ന പുസ്തകം പ്രകാശനം ചെയ്തു. ഒരു ദേശത്തിന്റ സംസ്കാരവും ചരിത്രവും വർത്തമാനവും ജീവിതവും ഇടകലരുന്ന അതീവ സുന്ദരമായ നോവൽ ശില്പമാണ് പ്രകാശനം ചെയ്തത്. വേദിയായത് 13000ൽ പരം പുസ്തകങ്ങളുള്ള കേരള അസോസിയേഷൻ ഓഫ് ഡാളസ് (Kerala Association of Dallas) ലൈബ്രറിയിൽ. അസോസിയേഷൻ ട്രഷററും മുൻ ലൈബ്രേറിയനുമായ ഫ്രാൻസിസ് എ തോട്ടത്തിൽ എഴുത്തുകാരനിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ചു. ജോയി നാലുന്നാക്കൽ പുസ്തക വിവരണം നടത്തി. ഐ സി ഇ സി സെക്രട്ടറി ജേക്കബ് സൈമൺ അദ്ധ്യക്ഷത വഹിച്ച് ആശംസാ പ്രസംഗം നടത്തി. അസോസിയേഷൻ അംഗമായ സുചൻ ആശംസകൾ നേർന്നു. അസോസിയേഷൻ സെക്രട്ടറി അനശ്വരം മാമ്പിള്ളി നന്ദി പറഞ്ഞു.  

കേരള അസോസിയേഷൻ ഓഫ്‌ ഡാളസ്‌ ഓണാഘോഷം അതിവിപുലമായി ആഘോഷിക്കപ്പെട്ടു

ഡാളസ് : 2023 സെപ്റ്റംബർ 2 ന് രാവിലെ 10.30 മുതൽ ഗാർലാൻഡിലെ എം ജി എം ഓഡിറ്റോറിയത്തിൽ വച്ചു നടന്ന കേരള അസോസിയേഷൻ ഓണാഘോഷത്തിൽ ഡാളസിലെ (Kerala Association of Dallas) മലയാളികൾ കുടുംബസമേതം പങ്കെടുത്തു. ഏതാണ്ട് 1500 പേർ പങ്കെടുത്ത ഈ ഓണാഘോഷം ടെക്സാസിലെ ഏറ്റവും വലിയ മലയാളി സംഗമ വേദിയായി. കേരള അസോസിയേഷൻ ഓഫ് ഡാളസ് അമേരിക്കയിലെ തന്നെ ഏറ്റവും വലുതും പ്രായമേറിയതുമായ സംഘടനയിൽ ഒന്നാണ്. നാല്പത്തെട്ടിലേറെ വർഷങ്ങളായി ഡാളസ് മലയാളികളുടെ ഹൃദയ സ്പന്ദനങ്ങളറിഞ്ഞു സമൂഹ്യമായ ഏകീകരണത്തിന് ജാതി -മത- വർണ്ണ -വർഗ്ഗ -രാഷ്ട്രീയ ഭേദമില്ലാതെ പ്രവർത്തിക്കുന്ന ഈ സംഘടനയുടെ ജനപിന്തുണയും സ്വീകാര്യതയും വിളിച്ചറിയിന്നതായിരുന്നു, ഈ ഓണാഘോഷ പരിപാടി ആസ്വദിക്കാൻ എത്തിയ വലിയ ജനസഞ്ചയം. മുഖ്യതിഥിയായി പങ്കെടുത്ത ഡോ. ഡോണൾഡ് ഡേവിസ് (University of Texas at Austin Department of Asian…

“ഇവിടെ വരാന്‍ കഴിഞ്ഞതില്‍ സന്തോഷം”; യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ 20 ഉച്ചകോടിക്കായി ന്യൂഡൽഹിയിലെത്തി

ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയിൽ (G-20 Summit) പങ്കെടുക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ (Joe Biden) ഇന്ന് (വെള്ളിയാഴ്ച) ന്യൂഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം വെള്ളിയാഴ്ച വൈകുന്നേരം പ്രധാനമന്ത്രിയുടെ വസതി 7, ലോക് കല്യാൺ മാർഗിൽ ഉഭയകക്ഷി ചർച്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ അദ്ദേഹം ജനക്കൂട്ടത്തിനു നേരെ കൈവീശി. ബൈഡനെ സ്വീകരിക്കാന്‍ റോഡ് ഗതാഗത-ഹൈവേ-വ്യോമയാന സഹമന്ത്രി ജനറൽ വികെ സിംഗ് (Gen. V K Singh) വിമാനത്താവളത്തില്‍ എത്തിയിരുന്നു. “എനിക്ക് ഇവിടെ വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന്” ജനറൽ വി കെ സിംഗുമായുള്ള ഒരു ഹ്രസ്വ സംഭാഷണത്തിൽ പ്രസിഡന്റ് ബൈഡൻ പറഞ്ഞു. 2020 ൽ യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ജോ ബൈഡന്റെ ആദ്യത്തെ ഇന്ത്യാ സന്ദർശനമാണിത്. എയർഫോഴ്സ് വണ്ണിൽ അദ്ദേഹത്തോടൊപ്പം യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ, ഡെപ്യൂട്ടി…

വേൾഡ് മലയാളി കൗൺസിൽ ന്യൂയോർക്ക് പ്രോവിൻസ് ഓണാഘോഷത്തിന് രമ്യാ ഹരിദാസ് എം.പി. മുഖ്യാതിഥി

ന്യൂയോർക്ക്: വേൾഡ് മലയാളി കൗൺസിൽ ന്യൂയോർക്ക് പ്രോവിൻസ് (World Malayalee Council, New York Province) 2023-ലെ ഓണാഘോഷവും അടുത്ത രണ്ടു വർഷത്തേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക ഭാരവാഹികളുടെ സ്ഥാനാരോഹണവും സെപ്റ്റംബർ 9 ശനി വൈകിട്ട് 5 മണി മുതൽ ന്യൂയോർക്ക് എൽമോണ്ടിലുള്ള സെന്റ് വിൻസെൻറ് ഡീപോൾ പള്ളി ഓഡിറ്റോറിയത്തിൽ വച്ച് (1500 De Paul Street, Elmont, NY 11003) അതി വിപുലമായി നടത്തപ്പെടുന്നു. പാലക്കാട് ആലത്തൂർ പാർലമെൻറ് നിയോജക മണ്ഡലം പ്രതിനിധി രമ്യാ ഹരിദാസ്, എം.പി. മുഖ്യാതിഥിയായി ആഘോഷത്തിൽ പങ്കെടുക്കുന്നു. വേൾഡ് യോഗാ കമ്മ്യൂണിറ്റി സ്ഥാപക ചെയർമാൻ ആദരണീയ ഗുരുജി ദിലീപ്‌ജി മഹാരാജ് ഓണസന്ദേശം നൽകുന്നു. 2019 മെയ് മാസം നടന്ന ഇന്ത്യൻ പാർലമെൻറ് തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ ആലത്തൂർ ലോകസഭാ മണ്ഡലത്തിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ കോൺഗ്രസ്സ് സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ട രമ്യാ ഹരിദാസ്…

കേരള ഹിന്ദൂസ് ഓഫ് അരിസോണയുടെ ഓണാഘോഷം ‘ഓണം പൊന്നോണം 2023’ പ്രൗഢഗംഭീരമായി

ഫീനിക്സ്: കേരള ഹിന്ദൂസ് ഓഫ് അരിസോണ (Kerala Hindus of Arizona) യുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 26ന് ഇൻഡോ അമേരിക്കൻ കൾച്ചറൽ സെന്റര് ഓഡിറ്റോറിയത്തില്‍ വച്ച് വൈവിദ്ധ്യമാർന്ന പരിപാടികളോടെ വിപുലമായ രീതിയില്‍ പൊന്നോണം ആഘോഷിച്ചു. പ്രവാസി മലയാളികള്‍ക്ക് ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ സമ്മാനിച്ചുകൊണ്ടാണ് ഈ വർഷത്തെ ഓണാഘോഷവും കടന്നുപോയത്. രാവിലെ ഗിരിജ മേനോന്റെ നേതൃത്വത്തിൽ ദിവ്യ അനൂപ്, ലേഖ നായർ, നിഷ പിള്ള, എന്നിവർ ചേർന്ന്അത്തപൂക്കളമൊരുക്കി ഓണത്തപ്പനെ വരവേറ്റു. വിശിഷ്ടാതിഥി ഗ്ലെൻഡെയ്ൽ സിറ്റി മേയർ ജെറി വെയെർസ് ഭദ്രദീപം തെളിയിച്ചു ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഔപചാരികമായി ഉൽഘാടനം ചെയ്തു. വിശിഷ്ടാതിഥിയെ പ്രസിഡന്റ് ജിജു അപ്പുക്കുട്ടൻ പൂച്ചെണ്ട് നൽകി സ്വീകരിച്ചപ്പോൾ അരിസോണയിലെ പ്രമുഖ വ്യവസായിയും വിവിധ സാമൂഹിക സാംസ്ക്കാരിക സന്നദ്ധ സംഘടനകളിലെ സജീവ സാന്നിധ്യവുമായ രാജ് മേനോൻ പൊന്നാട അണിയിച്ചു അരിസോണയിലെ മലയാളി സമൂഹത്തിന്റെ സ്നേഹാദരങ്ങളറിയിച്ചു. ഓണാഘോഷ പരിപാടികള്ക്ക്…

മെക്‌സിക്കോ ആദ്യ വനിതാ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ തയ്യാറെടുക്കുന്നു

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ ഭരണകക്ഷി ബുധനാഴ്ച മുൻ മെക്‌സിക്കോ സിറ്റി മേയർ ക്ലോഡിയ ഷെയ്ൻബോമിനെ (Claudia Sheinbaum) 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ, ആദ്യമായി ലാറ്റിനമേരിക്കൻ ശക്തിയെ നയിക്കുന്ന രണ്ട് പ്രധാന എതിരാളികൾ സ്ത്രീകളായിരിക്കുമെന്ന് ഉറപ്പായി. 61-കാരിയും ശാസ്ത്രജ്ഞയുമായ ഷെയിൻബോം, പ്രതിപക്ഷ സഖ്യമായ ബ്രോഡ് ഫ്രണ്ട് ഫോർ മെക്സിക്കോയെ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട തദ്ദേശീയ വേരുകളുള്ള വ്യവസായിയും സെനറ്ററുമായ Xochitl Galvez-നെ നേരിടും. 2024 ജൂണിലെ തെരഞ്ഞെടുപ്പിൽ മുൻ വിദേശകാര്യ മന്ത്രി മാർസെലോ എബ്രാർഡ് ഉൾപ്പെടെയുള്ള എതിരാളികളെ പിന്തള്ളി ഷെയിൻബോം ആഭ്യന്തര മത്സരത്തിൽ വിജയിച്ചതായി പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോറിന്റെ (Andres Manuel Lopez Obrador) മൊറേന പാർട്ടി പ്രഖ്യാപിച്ചു. 60 ശതമാനത്തിലധികം അംഗീകൃത റേറ്റിംഗ് ആസ്വദിക്കുന്ന ഒരു ഇടതുപക്ഷ പോപ്പുലിസ്റ്റായ ലോപ്പസ് ഒബ്രഡോറിന്റെ ഉറച്ച പിന്തുണക്കാരിയും വിശ്വസ്തയുമാണ് ഷെയിൻബോം. “ലോപ്പസ് ഒബ്രഡോറിന്റെ രാഷ്ട്രീയ…

മാവേലി തമ്പുരാന്റെ ഫ്ലൈയിംഗ് കിസ് (നർമ്മലേഖനം)

ഈ ഓണക്കാലത്ത് പതിവുപോലെ ഈ വർഷവും പ്രജാവൽസലനായ മാവേലി തമ്പുരാൻ നാട്ടിലും മറുനാട്ടിലും ഉള്ള പ്രജകളെ അത്യന്തം ആഹ്ലാദപൂർവ്വം, സ്നേഹമസൃണമായി സന്ദർശിച്ചുകൊണ്ടിരിക്കുകയാണ്. മഹാബലി തമ്പുരാൻ അന്നത്തെ കേരളം എന്ന രാഷ്ട്രത്തിന്റെ ഭരണത്തലവൻ ആയിരുന്നു എന്നാണല്ലോ ഐതിഹ്യം. അതിനാൽ മാവേലി മഹാരാജാവിന്റെ ഈ ഓണക്കാല യാത്രയിൽ ഒരല്പം രാഷ്ട്രീയത്തിന്റെ മേമ്പൊടിയും കലർത്തുന്നതിൽ ഒരു തരത്തിലും അനൗചിത്യം ഇല്ലല്ലോ? ഇപ്പോഴത്തെ കേരള സംസ്ഥാന ആസ്ഥാനമായ അനന്തപുരി അല്ലെങ്കിൽ തിരുവനന്തപുരത്തെ പാവങ്ങളുടെ ചേരിയാണ് മാവേലി തമ്പുരാൻ ആദ്യം സന്ദർശിച്ചത്. മാവേലിയുടെ ഭരണകാലത്ത് മനുഷ്യരെല്ലാം ഒന്നുപോലെയായിരുന്നു. എല്ലാവർക്കും കുടിക്കാനും തിന്നാനും ഉണ്ടായിരുന്നു. ഒരുതരത്തിലുള്ള സ്ഥിതി സമത്വം അവിടെല്ലാം കളിയാടിയിരുന്നു. ഇന്ന് കാലം മാറി കോലം മാറി. ധനവാനും ദരിദ്രനും തമ്മിലുള്ള വിടവ് പ്രതിദിനവും കൂടിക്കൊണ്ടിരിക്കുന്നു. അതിനാൽ നീതിനിഷ്ഠനും, ഏഴകളുടെ തോഴനുമായ മാവേലി ചക്രവർത്തി അവിടുത്തെ ദരിദ്രരുടെ കുടിലുകളാണ് ആദ്യം സന്ദർശിച്ചത്. ഓണമല്ലേ ഈ…

അമ്പത്താറു കറി (ഓണ വിശേഷങ്ങള്‍): ജോണ്‍ ഇളമത

“കേട്ടില്ലേടീ മറിയാമ്മെ, കേരള സമാജത്തിന്റെ ഓണത്തിന്‌ അമ്പത്താറു കറി! ” “നേരോ, അമ്പത്താറു ചീട്ടു കളീന്ന്‌ കേട്ടിട്ടൊണ്ട്‌. ഇതിപ്പം പുതുക്കം! സദ്യേലും മത്സരം. കോളസ്ട്രോളും, ഷുഗറും മൂത്തു വന്നിട്ട്‌ ഒന്നും തിന്നാം വയ്യാണ്ടുമായി.” “കേട്ടോടീ ഇക്കൊല്ലത്തെ മാവേലി പെണ്ണാ. ആ, ആ……..മ്മേടെ കെട്ടാതെ നിക്കുന്ന പെണ്ണാ!” “ഇതെന്തൊരു കൂത്ത്‌, മാവേലിനിയോ!” “ആ, ഇതിലും വലിയാ കൂത്താ നാട്ടി നടക്കുന്നെ. അവിടെ തൃശൂര്‍ പെണ്‍പുലി എറങ്ങി. ആണുങ്ങളു വയറമ്മാര്‍ വയറേല്‍ വായും പൊളിച്ചിരിക്കുന്ന പുലിരുപം വരച്ച്‌ കളിക്കുന്നതു കണ്ടിട്ടില്ലേ, അതിന്റെ പെണ്‍പതിപ്പ്‌, കാലംമാറി, കോലം മാറി!.” ഞാനും മറിയമ്മേം കൂടെ ഓണം കൂടാമ്പോയി. അവിടെ ചെന്നപ്പം മുഴുവന്‍ സ്ത്രീമയം. പണ്ട്‌ പുരുഷമ്മാര്‍ കൊട്ടികൊണ്ടിരുന്ന ചെണ്ടേടെ സ്ഥാനത്ത്‌ കുറെ പെണ്‍ സുന്ദരിമാര്‍ അസ്സലായി അരക്കെട്ടും കെട്ടി, അരക്കട്ടക്കും, പത്തൊമ്പതര കട്ടക്കും താളം പിടിച്ച്‌ ഉശിരന്‍ ചെണ്ടകൊട്ട്‌! കൊറെ കഴിഞ്ഞപ്പം പെണ്‍മാവേലി…