ജോയി നാലുന്നാക്കലിന്റെ “ബഹനാന്റെ നടപ്പുകൾ ” പുസ്തകം പ്രകാശനം ചെയ്തു

ഡാളസ് : എഴുത്തുകാരൻ ജോയി നാലുന്നാക്കലിന്റെ “ബഹനാന്റെ നടപ്പുകൾ “എന്ന പുസ്തകം പ്രകാശനം ചെയ്തു. ഒരു ദേശത്തിന്റ സംസ്കാരവും ചരിത്രവും വർത്തമാനവും ജീവിതവും ഇടകലരുന്ന അതീവ സുന്ദരമായ നോവൽ ശില്പമാണ് പ്രകാശനം ചെയ്തത്. വേദിയായത് 13000ൽ പരം പുസ്തകങ്ങളുള്ള കേരള അസോസിയേഷൻ ഓഫ് ഡാളസ് (Kerala Association of Dallas) ലൈബ്രറിയിൽ. അസോസിയേഷൻ ട്രഷററും മുൻ ലൈബ്രേറിയനുമായ ഫ്രാൻസിസ് എ തോട്ടത്തിൽ എഴുത്തുകാരനിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ചു.

ജോയി നാലുന്നാക്കൽ പുസ്തക വിവരണം നടത്തി. ഐ സി ഇ സി സെക്രട്ടറി ജേക്കബ് സൈമൺ അദ്ധ്യക്ഷത വഹിച്ച് ആശംസാ പ്രസംഗം നടത്തി. അസോസിയേഷൻ അംഗമായ സുചൻ ആശംസകൾ നേർന്നു. അസോസിയേഷൻ സെക്രട്ടറി അനശ്വരം മാമ്പിള്ളി നന്ദി പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News