ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ചാണ്ടി ഉമ്മന്റെ വിജയം സുനിശ്ചിതമാക്കുവാൻ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) ഉന്നതതല സംഘവും. ദേശീയ ഭാരവാഹികളായ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ട്രഷറർ സന്തോഷ് എബ്രഹാം, മീഡിയ ചെയർമാൻ പി.പി. ചെറിയാൻ, ഡാളസ് ചാപ്റ്റർ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ തുടങ്ങിയവർ സംഘത്തിന് നേതൃത്വം നൽകും. തിരഞ്ഞെടുപ്പ് വരെയുള്ള ദിവസങ്ങളിൽ പുതുപ്പള്ളിയിൽ ക്യാമ്പ് ചെയ്താണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഇവർ ഭാഗഭാക്കാകുന്നത്. ചാണ്ടി ഉമ്മന്റെ വിജയത്തിനായി ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കരപ്പിള്ളയുടെ നേതൃത്വത്തിൽ ഗ്ലോബൽ തലത്തിൽ ഓവർസീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട് . ഇതിന്റെ ഭാഗമായി മണ്ഡലത്തില്‍ ഓഫീസും തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഈ ഓഫീസുമായി ചേര്‍ന്നാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നത്. ചാണ്ടി ഉമ്മന്റെ വിജയത്തിനായി ഭവന സന്ദര്‍ശനം, പ്രവാസി സംഗമം തുടങ്ങി വിവിധ പ്രചരണ…
Category: AMERICA
കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 32): ജോണ്‍ ഇളമത
തടിയില്‍ രൂപകല്‍പന ചെയ്ത പുതിയ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയൂടെ മോഡലുമായി മൈക്കിള്‍ആന്‍ജലോ പോപ്പ് ജൂലിയസ് മൂന്നാമനെ മുഖം കാണിക്കാനെത്തി. തിരുമനസ്സ് മോഡല്‍ വാങ്ങി സസൂക്ഷ്മം വീക്ഷിച്ച് വിലയിരുത്തി ചോദിച്ചു: അപ്പോള്‍ ഇത് ശില്പി അന്റോണിയോ ഡസാങ്ലോ രൂപകല്പന ചെയ്ത മോഡലില്‍ നിന്ന് വ്യത്യസ്മാണല്ലേ! അതേ, തിരുമനസ്സേ, ആ മോഡല്‍ അദ്ദേഹത്തിന്റേതാണ്. അതു ചെയ്താല്‍ ദോഷങ്ങളേറെ ഉണ്ടാകാം. ബസിലിക്കയ്ക്ക് തുടക്കമിട്ട മഹാശില്പി ഡോണാറ്റോ ബ്രാംന്റെയുടെ പ്ലാനുകളാണ് എനിക്കേറെയിഷ്ടം. പിന്നെ അതോട് ചേര്‍ന്ന് മദ്ധ്യത്തില്‍ മനോഹരമായ ഒരു ഡോം മുകളിലൊരു താഴികക്കുടവും. അതിനുമേലെ ഒരു കുരിശും. അത് പുതിയ ബസിലിക്കയൂടെ മുഖച്ഛായതന്നെ മാറ്റുമെന്നാണ് എന്റെ പ്രത്യാശ. അത്തരമൊന്നായിരുന്നില്ലേ സാങ്ലോയുടെ പ്ലാനും? ബസിലിക്കായോട് ചേര്‍ന്ന് കിഴക്കേയറ്റത്ത് വലിയ ഒരു ഡോമും, ആ പ്ലാന്‍ താങ്കള്‍ കണ്ടിട്ടില്ലേ? ഉണ്ട്. ആ ഭീമാകാരമായ ഡോമും അത്ര വലിയൊരു പ്ലാനും വേണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ആ…
കാലാവസ്ഥ, ജൈവവൈവിധ്യം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്കായി കനേഡിയൻ പരിസ്ഥിതി മന്ത്രി ചൈനയിലേക്ക്
ഒട്ടാവ: കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിനും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുമുള്ള ചർച്ചകളിൽ പങ്കെടുക്കാൻ കാനഡയിലെ പരിസ്ഥിതി മന്ത്രി സ്റ്റീവൻ ഗിൽബോൾട്ട് ശനിയാഴ്ച ബീജിംഗിലേക്ക് പുറപ്പെട്ടു, നാല് വർഷത്തിനിടെ ചൈനയിലേക്ക് പോകുന്ന ആദ്യത്തെ കനേഡിയൻ മന്ത്രിയാണദ്ദേഹം. ഒരു മാസം മുമ്പ് യുഎസ് കാലാവസ്ഥാ പ്രതിനിധി ജോൺ കെറി സമാനമായ ചർച്ചകൾക്കായി ചൈന സന്ദർശിച്ചിരുന്നു. COVID-19 യാത്രാ നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം ഫ്രാൻസും ജർമ്മനിയും ഉൾപ്പെടെ മറ്റ് G7 രാജ്യങ്ങളും കാലാവസ്ഥാ പ്രതിനിധികളെ അയച്ചിട്ടുണ്ട്. “കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളെക്കുറിച്ച് നമുക്ക് തുറന്നതും വ്യക്തവുമായ സംഭാഷണങ്ങൾ നടത്താനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാനഡയും ചൈനയും വലിയ തോതിൽ ഉദ്വമനം നടത്തുന്ന രാജ്യങ്ങളാണ്, ഒരുപക്ഷേ ഞങ്ങൾക്ക് സഹകരിക്കാൻ കഴിയുന്ന വഴികളുണ്ടാകാം”, സ്റ്റീവൻ ഗിൽബോൾട്ട് വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ഗ്രീൻപീസ് ഉൾപ്പെടെയുള്ള പരിസ്ഥിതി ഗ്രൂപ്പുകളുടെ മുൻ അഭിഭാഷകനായ ഗിൽബോൾട്ട്, ഓഗസ്റ്റ് 28 മുതൽ 30 വരെ…
കാനഡയിലെ ഹേ റിവർ നഗരത്തെ കാട്ടുതീ വിഴുങ്ങുന്നു; പ്രദേശവാസികളോട് അവിടം വിട്ടുപോകാൻ അധികൃതരുടെ ഉത്തരവ്
കാനഡയിലെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ വെള്ളിയാഴ്ചയുണ്ടായ കാട്ടുതീയെത്തുടർന്ന് ഗ്രേറ്റ് സ്ലേവ് തടാകത്തിലെ നാലായിരത്തോളം ആളുകൾ താമസിക്കുന്ന ഹേ റിവര്‍ നഗരത്തിലെ മുഴുവൻ പേരെയും ഒഴിപ്പിക്കാൻ നിർബന്ധിതരായെന്ന് അധികൃതർ അറിയിച്ചു. നോർത്ത് വെസ്റ്റ് ടെറിട്ടറികളുടെ സർക്കാർ നഗരത്തിലെ എല്ലാവരോടും, അവശ്യ തൊഴിലാളികൾ ഉൾപ്പെടെ, ഹേ റിവർ മെർലിൻ കാർട്ടർ എയർപോർട്ടിൽ കൂടുതൽ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കാൻ ഉത്തരവിട്ടു. “മുന്നറിയിപ്പ് അവഗണിച്ച് അവിടെ താമസിക്കുന്ന ഏതൊരാളും അവരുടെ സ്വന്തം ഉത്തരവാദിത്തത്തിലാണ് അത് ചെയ്യുന്നതെന്ന് ഓര്‍മ്മ വേണം,” വടക്കുപടിഞ്ഞാറൻ ടെറിട്ടറി സർക്കാർ വെള്ളിയാഴ്ച പ്രാദേശിക സമയം 3:23 ന് പോസ്റ്റ് ചെയ്ത മുന്നറിയിപ്പില്‍ പറഞ്ഞു. അടിയന്തര സേവനങ്ങളോ പ്രതികരണങ്ങളോ ലഭ്യമായിരിക്കില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു. കാനഡ അതിന്റെ ഏറ്റവും മോശം കാട്ടുതീ സീസൺ അനുഭവിക്കുകയാണ്, കഴിഞ്ഞ ആഴ്‌ചയിൽ നോർത്ത്‌വെസ്റ്റ് ടെറിട്ടറികളുടെ തലസ്ഥാനമായ യെല്ലോനൈഫിലെ മുഴുവൻ ജനങ്ങളും ഉൾപ്പെടെ 50,000-ത്തിലധികം ആളുകൾക്ക് അവരുടെ വീടുകളിൽ നിന്ന് പലായനം…
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം: അറ്റ്‌ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ
അറ്റ്‌ലാന്റ: നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം അറ്റ്ലാന്റ ചാപ്റ്റർ മാധ്യമപ്രവർത്തകരുടെ സമ്മേളനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും അറ്റ്ലാന്റ ചർച്ച് ഓഫ് ഗോഡ് ഓഡിറ്റോറിയത്തിൽ നടന്നു. അറ്റ്ലാന്റാ ഐപിസി സഭ ശുശ്രൂഷകൻ പാസ്റ്റർ ചെറിയാൻ സി. ഡാനിയലിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ കെ.പി.ഡബ്യു.എഫ് ദേശീയ പ്രസിഡന്റ് രാജൻ ആര്യപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ബിലിവേഴ്സ് ജേർണൽ ചീഫ് എഡിറ്ററും ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിയുമായ പാസ്റ്റർ സാംകുട്ടി മാത്യു അനുമോദന പ്രസംഗവും പാസ്റ്റർ സി.വി. ആൻഡ്രൂസ് ആശംസയും അറിയിച്ചു. പാസ്റ്റർ സി വി ആൻഡ്രൂസ് (രക്ഷാധികാരി), സാം. റ്റി. സാമുവൽ (പ്രസിഡന്റ്), പാസ്റ്റർ എബി മാമ്മൻ (വൈസ് പ്രസിഡന്റ് ) ഷാജി വെണ്ണിക്കുളം (സെക്രട്ടറി), ചെറിയാൻ കെ. വി (ജോയിന്റ് സെക്രട്ടറി), എബ്രഹാം തോമസ് (ട്രഷറർ), സിസ്റ്റർ അഞ്ചു സ്റ്റാൻലി ലേഡീസ് പ്രതിനിധി എന്നിവരെ തുടർന്ന്…
ദൈവ വിശ്വാസത്തിനെതിരെയുളള ഒരു പട്ടാളക്കാരന്‍റെ പീഡാനുഭവങ്ങള്‍ : രാജു തരകന്‍
മനുഷ്യമനസ്സിന് വേദന ഉളവാക്കുന്ന ഒരു റഷ്യന്‍ പട്ടാളക്കാരന്‍റെ ക്രൂര പീഡനങ്ങളുടെ അനുഭവങ്ങളാണ് അനുവാചകര്‍ക്കായ് ഇവിടെ പങ്കുവെയ്ക്കുന്നത്. വാനിയ എന്ന യൗവ്വനക്കാരന്‍, ആയാളുടെ മുഖം എല്ലായിപ്പോഴും ദൈവീക പ്രസന്നതയാല്‍ ശോഭിച്ചിരുന്നു. അതിന് കാരണം ദൈവത്തെ തന്‍റെ ജീവനെക്കാള്‍ ഉപരി സ്നേഹി,ച്ചിരുന്നു. റഷ്യയില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ കിരാത ഹസ്തങ്ങളാല്‍ ഞെരിച്ചമര്‍ത്തപ്പെട്ട ജനങ്ങളുടെ ഇടയിലായിരുന്നു വാനിയ ജിവിതം നയിച്ചിരുന്നത്. മത നേതൃത്വം എല്ലായിപ്പോഴും ഭരണകര്‍ത്താക്കളുടെ ഹിതാനുസരണമായിട്ടാണ് നിലനിന്നിരുന്നത്. മതം ഒരിക്കലും മനുഷ്യനെ നന്നാക്കുവാന്‍ അനുവദിയ്ക്കില്ലെന്നാണ് ഭരണര്‍ത്താക്കളുടെ നിഗമനം. അതുകൊണ്ട് മതത്തെ സമൂഹത്തില്‍ നിന്ന് തുടച്ചു മാറ്റണമെന്നാണ് ഭരണകര്‍ത്താക്കളുടെ ആഗ്രഹം. ആശയപരമായ് പോരാടുന്നതില്‍ തെറ്റില്ലെന്നാണ് ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. അല്ലാതെയുള്ള ഏതു മാര്‍ഗ്ഗവും മതം വളരാനെ ഉപകരിക്കുകയുള്ളു. ഇത്തരത്തിലുള്ള സാമുഹ്യ വ്യവസ്ഥിതിയിലാണ് വാനിയ പട്ടാളത്തില്‍ തന്‍റെ ഔദ്ദ്യോഗിക ജിവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. തന്‍റെ ദൈവവിശ്വാസം സഹപട്ടാളക്കാരോടും മേലുദ്ദ്യോഗസ്ഥരോടും തുറന്ന് പറയുന്നതിന് വാനിയ വിമുഖത…
പുതിയ ക്രിപ്‌റ്റോ ടാക്സ് റിപ്പോർട്ടിംഗ് നിയമങ്ങൾ നിലവില്‍ വന്നു
വാഷിംഗ്ടണ്‍: എക്‌സ്‌ചേഞ്ചുകളും പേയ്‌മെന്റ് പ്രോസസറുകളും ഉൾപ്പെടെയുള്ള ക്രിപ്‌റ്റോ കറൻസി ബ്രോക്കർമാർ, വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് റൂളിന്റെ കീഴിൽ ഉപയോക്താക്കളുടെ ഡിജിറ്റൽ ആസ്തികളുടെ വിൽപ്പന, കൈമാറ്റം എന്നിവയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ഇന്റേണൽ റവന്യൂ സർവീസിന് (ഐആർഎസ്) റിപ്പോർട്ട് ചെയ്യേണ്ടതുണ്ടെന്ന നിയമം നിലവില്‍ വന്നു. നികുതി അടയ്ക്കുന്നതിൽ പരാജയപ്പെടുന്ന ക്രിപ്‌റ്റോ ഉപയോക്താക്കളെ പിടികൂടാന്‍ കോൺഗ്രസും റെഗുലേറ്ററി അധികാരികളും നടത്തുന്ന വിപുലമായ നീക്കത്തിന്റെ ഭാഗമാണ് ഈ നിയമം. ഫോം 1099-ഡിഎ എന്ന് വിളിക്കപ്പെടുന്ന പുതിയ ടാക്സ് റിപ്പോർട്ടിംഗ് ഫോം നികുതിദായകരെ അവർ നികുതി നൽകേണ്ടതുണ്ടോ എന്ന് നിർണ്ണയിക്കാൻ സഹായിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ്. കൂടാതെ, ക്രിപ്റ്റോ ഉപയോക്താക്കളെ അവരുടെ നേട്ടങ്ങൾ നിർണ്ണയിക്കാൻ സങ്കീർണ്ണമായ കണക്കുകൂട്ടലുകൾ നടത്തുന്നത് ഒഴിവാക്കാൻ സഹായിക്കുമെന്ന് ട്രഷറി വകുപ്പ് അറിയിച്ചു. ഇത് ഡിജിറ്റൽ അസറ്റ് ബ്രോക്കർമാരെ ബോണ്ടുകളും സ്റ്റോക്കുകളും പോലുള്ള മറ്റ് സാമ്പത്തിക ഉപകരണങ്ങൾക്കായുള്ള ബ്രോക്കർമാരുടെ അതേ വിവര…
ഉക്രെയിനിലെ കുട്ടികളെ നിർബന്ധിതമായി നാടുകടത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ അമേരിക്കയുടെ ഉപരോധം
വാഷിംഗ്ടൺ: യുക്രെയ്‌നിലെ കുട്ടികളെ നിർബന്ധിത നാടുകടത്തലും കൈമാറ്റവുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്ത 13 വ്യക്തികള്‍ക്കും സ്ഥാപനങ്ങൾക്കും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യാഴാഴ്ച ഉപരോധം ഏർപ്പെടുത്തി. ഉക്രെയിനിലെ പ്രായപൂർത്തിയാകാത്തവരുടെ മനുഷ്യാവകാശ ലംഘനങ്ങളിൽ പങ്കാളികളായതിന്റെ പേരിൽ റഷ്യയുടെ മൂന്ന് അധികാരികൾക്ക് വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നടപടികളും അമേരിക്ക സ്വീകരിക്കുന്നുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രസ്താവനയിൽ പറഞ്ഞു. ഉക്രൈനിന്റെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചായിരുന്നു ഉപരോധം. റഷ്യ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും നടത്തുമ്പോൾ അമേരിക്ക വെറുതെ നോക്കി നില്‍ക്കുകയില്ലെന്ന് യുഎന്നിലെ യുഎസ് അംബാസഡർ ലിൻഡ തോമസ്-ഗ്രീൻഫീൽഡ് യുക്രെയ്നിലെ യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ വ്യാഴാഴ്ച പറഞ്ഞു. 2022-ൽ റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശത്തിനു ശേഷം റഷ്യൻ അധികാരികൾ 19,500-ലധികം കുട്ടികളെ അവരുടെ വീടുകളിൽ നിന്ന് നാടുകടത്തുകയും/അല്ലെങ്കിൽ നിർബന്ധിതമായി നാടുകടത്തുകയും ചെയ്‌തതായി ഉക്രെയ്‌ൻ സർക്കാർ കണക്കാക്കുന്നു. ഉക്രേനിയൻ കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് പാശ്ചാത്യ രാജ്യങ്ങൾ കള്ളം പറയുകയാണെന്നും…
ട്രംപ് അറ്റ്‌ലാന്റ ജയിലിലെത്തി കീഴടങ്ങി; നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി; രണ്ട് ലക്ഷം ഡോളര്‍ ബോണ്ടില്‍ ജാമ്യത്തില്‍ വിട്ടു
അറ്റ്‌ലാന്റ (ജോര്‍ജിയ): 2020 ലെ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള മുൻ യുഎസ് പ്രസിഡന്റിന്റെ ശ്രമങ്ങളിൽ നിന്ന് ഉടലെടുത്ത ക്രിമിനൽ കേസിന്റെ ഭാഗമായി ഒരു ഡസനിലധികം കുറ്റകൃത്യങ്ങൾ ചുമത്തപ്പെട്ട ട്രംപ് അറ്റ്‌ലാന്റ ജയിലിലെത്തി. ഫുൾട്ടൺ കൗണ്ടി ജയിൽ രേഖകൾ പ്രകാരം അന്തേവാസി നമ്പർ P01135809 ആയ ട്രംപിന്റെ വിരലടയാളവും മഗ് ഷോട്ടും സാധാരണ നടപടിക്രമത്തിന്റെ ഭാഗമായി ജയില്‍ അധികൃതര്‍ രേഖപ്പെടുത്തി. മഗ് ഷോട്ട് വ്യാഴാഴ്ച വൈകുന്നേരം തന്നെ പുറത്താകുകയും ചെയ്തു. ജയില്‍ അധികൃതര്‍ പുറത്തുവിട്ട ട്രംപിന്റെ മഗ് ഷോട്ട് ട്രംപിന്റെ ശത്രുക്കളും അനുയായികളും വ്യാപകമായി പ്രചരിപ്പിക്കുമെന്ന് ഉറപ്പാണ്. തന്റെ ന്യൂജേഴ്‌സി ഗോൾഫ് ക്ലബ്ബിലേക്ക് മടങ്ങുന്നതിന് മുമ്പ് ട്രംപ് ജയിലിൽ ചെലവഴിച്ചത് 20 മിനിറ്റ് മാത്രമാണ്. അറ്റ്‌ലാന്റയിലെ ഹാർട്ട്‌സ്‌ഫീൽഡ്-ജാക്‌സൺ വിമാനത്താവളത്തിൽ തന്റെ സ്വകാര്യ വിമാനത്തിൽ കയറുന്നതിന് മുമ്പ്, പ്രോസിക്യൂഷൻ രാഷ്ട്രീയ പ്രേരിതമാണെന്ന തന്റെ അവകാശവാദം അദ്ദേഹം ആവർത്തിച്ചു. ഇവിടെ നടന്നത് നീതിയുടെ…
പുതുപ്പള്ളിയില്‍ കുഞ്ഞൂഞ്ഞിന്‍റെ കുഞ്ഞോ, കമ്മ്യൂണിസ്റ്റ് കുട്ടിയോ?
ഓണത്തിനിടയ്ക്ക് പൂട്ടുകച്ചവടമെന്നു പറയുംപോലെയാണ് ഓണത്തിനിടയ്ക്ക് പുതുപ്പള്ളി തെരഞ്ഞെടുപ്പ്. ഭരണകക്ഷിയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ സി.പി.എമ്മും പ്രതിപക്ഷ മുന്നണിയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസ്സുമാണ് ഏറ്റുമുട്ടുന്നത് എന്നു പറഞ്ഞാല്‍ നേര്‍ക്കുനേര്‍ ഉള്ള പോരാട്ടമാണ് പുതുപ്പള്ളിയില്‍ അരങ്ങേറുന്നത്. കൈപ്പത്തി ചിഹ്നവും അരിവാള്‍ ചുറ്റിക നക്ഷത്രവും തമ്മിലുള്ള ബാലറ്റ് യുദ്ധമായിരിക്കും പുതുപ്പള്ളിയിലേത്. ആര് ജയിക്കുമെന്നത് വോട്ടെണ്ണി കഴിയുമ്പോള്‍ മാത്രമെ പറയാന്‍ കഴിയുയെങ്കിലും പല അനുകൂല ഘടകങ്ങളും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്കുണ്ടെന്നതാണ് സത്യം. കഴിഞ്ഞ അന്‍പത്തിമൂന്ന് വര്‍ഷമായി യു.ഡി.എഫിന്‍റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചത് ഉമ്മന്‍ചാണ്ടിയാണ്. ഏറ്റവും കൂടുതല്‍ കാലം പരാജയപ്പെടാതെ ഒരേ മണ്ഡലത്തില്‍ നിന്ന് ജയിച്ചുവന്ന അംഗമെന്ന ബഹുമതിക്ക് അര്‍ഹനാണ് ഉമ്മന്‍ചാണ്ടി. കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍ തന്നെ ഇത് അപൂര്‍വ്വ ബഹുമതിയാണ്. ഇങ്ങനെ ഒരു ബഹുമതി ഇനിയൊരാള്‍ക്ക് ഉണ്ടാകുമോയെന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടു തന്നെ ഇങ്ങനെയൊരു ബഹുമതി ഉമ്മന്‍ ചാണ്ടിക്കവകാശപ്പെട്ടതു മാത്രമാണ്.…
