എഡ്‌മിന്റൺ : പത്തനംതിട്ട പുത്തൻപീടിക വലിയവീട്ടിൽ ജോർജ് ഗീവർഗീസ് (കുഞ്ഞുമോനച്ചായൻ) എഡ്മിന്റണിൽ നിര്യാതനായി. പരേതൻ വലിയവീട്ടിൽ അന്തരിച്ച ഗീവർഗീസ് ഉണ്ണൂണ്ണിയുടെയും കുഞ്ഞമ്മ ഉണ്ണൂണ്ണിയുടെയും മകനാണ്. മിനി ഗീവർഗീസ് ആണ് ഭാര്യ. പരേതൻ പത്തനംതിട്ട പുത്തൻപീടിക സെയിന്റ് മേരീസ് ഓർത്തോക്സ് വലിയപള്ളി ഇടവക അംഗമാണ്. മക്കൾ: ദീപ്തി (പ്രശാന്ത്), വിനു (ഷേബാ), സുനിത. കൊച്ചുമക്കൾ: അലിയ, സക്കായി . സഹോദരങ്ങൾ: പൊന്നമ്മ, പരേതയായ കുഞ്ഞൂഞ്ഞമ്മ, കുഞ്ഞുമോൾ, ബാബു വർഗീസ്. പൊതുദർശനം: ഓഗസ്റ്റ് 13 ഞായറാഴ്ച വൈകീട്ട് 4:00 മുതല്‍ 7.00 വരെ (MST) Westlawn Funeral Home & Cemetery (16310 ,Stoney Plain Road , Edmonton T5P 4A6). സംസ്കാര ശുശ്രൂഷ: ഓഗസ്റ്റ് 13 തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് (MST) മുതൽ എഡ്‌മിന്റൺ സെയിന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ചിൽ ആരംഭിക്കുന്നതും, തുടർന്ന്…
Category: AMERICA
ദൈവീക അനുഗ്രഹം പ്രാപിച്ചവർ മറ്റുള്ളവരെ നിസ്സാരരായി കാണുന്നവരാകരുത്: ബിഷപ് ഡോ. ഉമ്മൻ ജോർജ്
മെസ്‌ക്വിറ്റ് (ഡാളസ് ):ജീവിതത്തിൽ ദൈവീക അനുഗ്രഹം പ്രാപിച്ചവർ മറ്റുള്ളവരെ നിസ്സാരരായി കാണുന്നവരാകരുതെന്നും, ദൈവത്തിൽ നിന്നും നിരവധി അനുഗ്രഹങ്ങൾ പ്രാപിച്ച നമ്മൾ നമുക് ലഭിച്ച അനുഗ്രഹങ്ങൾ മറ്റുള്ളവരുടെ നന്മകായി പ്രയോജനപെടുത്തുവാൻ തയാറാകണെമെന്നു ബിഷപ്പ് ഉമ്മൻ ജോർജ് ഉദ്ബോധിപ്പിച്ചു . കേരള എക്യൂമിനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഇരുപത്തി ആറാമത് സംയുക്ത സുവിശേഷ കൺവെൻഷന്റെ രണ്ടാം ദിനം യൂദാ 24,25 (വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ)എന്നീ വാക്യങ്ങളെ ആധാരമാക്കി തിരുവചന ധ്യാനം നടത്തുകയായിരുന്നു പ്രമുഖ ആത്മീയ പ്രഭാഷകനും, സി എസ് ഐ സഭയുടെ കൊല്ലം – കൊട്ടാരക്കര ഭദ്രാസന അധ്യക്ഷനും, കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റും, വേദ പണ്ഡിതനും…
സ്വന്തം കുഞ്ഞിനെ വെടിവെച്ച് കൊലപ്പെടുത്തി ഡോക്ടർ ആത്മഹത്യ ചെയ്തതായി പോലീസ്
ന്യൂയോർക്ക് :സിറ്റിയിലെ സീനായ് മൗണ്ടിൽ സ്തനാർബുദ ഗവേഷണത്തിൽ വിദഗ്ധയായ പ്രമുഖ കാൻസർ ഡോക്ടർ ശനിയാഴ്ച രാവിലെ വെസ്റ്റ്ചെസ്റ്ററിലെ അവരുടെ വീട്ടിൽ വച്ച് തന്റെ കുഞ്ഞിനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിർത്തു ആത്മഹത്യ ചെയ്തതായി പോലീസ് വിശ്വസിക്കുന്നു. മൌണ്ട് സിനായ് ഹോസ്പിറ്റലിലെ ഹെമറ്റോളജി-ഓങ്കോളജി സ്പെഷ്യലിസ്റ്റായ ഡോ. ക്രിസ്റ്റൽ കാസെറ്റ (40) തന്റെ കുട്ടിയെ വെടിവച്ച ശേഷം സ്വയം വെടിവച്ചു മരിക്കുകയായിരുന്നു . “ഏകദേശം രാവിലെ 7:00 മണിയോടെ, ക്രിസ്റ്റൽ കാസെറ്റ തന്റെ കുട്ടിയുടെ മുറിയിൽ പ്രവേശിച്ച് കുഞ്ഞിനെ വെടിവെച്ച് തോക്ക് സ്വയം തിരിക്കുകയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്നു ,” സ്റ്റേറ്റ് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. സോമേഴ്‌സിലെ ഡോക്ടറുടെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്, ഒരു മില്യൺ ഡോളറിന്റെ വീടാണ് അവർ ഭർത്താവ് 37 കാരനായ ടിം ടാൽറ്റിയുമായി പങ്കിട്ടത്.2019-ൽ ബ്രൂക്ലിനിലെ ഗ്രീൻ പോയിന്റിൽ നടന്ന ചടങ്ങിലാണ് കാസെറ്റയും…
കെഇസിഎഫ് ന്റെ നേതൃത്വത്തിൽ മണിപ്പൂർ ഐക്യദാർഢ്യ സമ്മേളനം ഇന്ന് ഡാളസിൽ
ഡാളസ് : കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (KECF) നേതൃത്വത്തിൽ മണിപ്പൂർ ഐക്യദാർഢ്യ സമ്മേളനം ഇന്ന് ഡാളസിലെ മെസ്ക്വിറ്റിലുള്ള സെന്റ്. പോൾസ് മാർത്തോമ്മ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നു. ഇരുപത്തി ആറാമത് സംയുക്ത സുവിശേഷ കൺവെൻഷന്റെ സമാപനത്തോട് അനുബന്ധിച്ച് ഇന്ന് (ഞായർ ) വൈകിട്ട് 8 മണിക്ക് നടത്തപ്പെടുന്ന സമ്മേളനത്തിൽ ബിഷപ് ഡോ. ഉമ്മൻ ജോർജ് (കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റ്), ബിഷപ് മാത്യൂസ് മാർ അപ്രേം (മലങ്കര യാക്കോബായ അങ്കമാലി ഭദ്രാസനം), മേയർ സജി ജോർജ് (സിറ്റി ഓഫ് സണ്ണി വെയിൽ), പ്രോടെം മേയർ ബിജു മാത്യു (കോപ്പൽ സിറ്റി), പാസ്റ്റർ ചിൻചിൻ ടങ്നങ് (മണിപ്പൂർ ), വിവിധ സഭകളിലെ വൈദീകർ തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും. കൺവെൻഷന്റെ സമാപന ദിവസമായ ഇന്ന് രാവിലെ 10:15 ന് ഡാളസിലെ സെന്റ്.പോൾസ് മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് (1002 Barnes…
ട്രാഫിക് സ്റ്റോപ്പിൽ രണ്ട് ഉദ്യോഗസ്ഥരെ വെടിവെച്ച 28 കാരൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ഫ്‌ളോറിഡ: ട്രാഫിക് സ്റ്റോപ്പിൽ രണ്ട് ഉദ്യോഗസ്ഥരെ വെടിവെച്ചു ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ സംശയിക്കുന്ന യുവാവ് പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു . ഒർലാൻഡോ പോലീസ് ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർ രാത്രി 11 മണിയോടെ ഒരു കാർ തടഞ്ഞു നിർത്തി വെള്ളിയാഴ്ച, മിയാമിയിലെ ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് ഇത് ആവശ്യമായിരുന്നുവെന്നു ഒർലാൻഡോ പോലീസ് മേധാവി എറിക് സ്മിത്ത് ശനിയാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 28 കാരനായ ഡാറ്റൻ വിയൽ എന്ന് പോലീസ് തിരിച്ചറിഞ്ഞ പ്രതി രണ്ട് ഉദ്യോഗസ്ഥരെയും വെടിവച്ചു, മറ്റൊരു വാഹനം തട്ടിയെടുത്ത് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. പോലീസ് പ്രതിയെ പിന്തുടർന്നു. ഒടുവിൽ കാരവൻ കോർട്ടിലെ 5900 ബ്ലോക്കിലെ ഒരു ഹോളിഡേ ഇൻ എന്ന സ്ഥലത്താണ് അധികൃതർ വിയലിനെ കണ്ടെത്തിയത്, സ്മിത്ത് പറഞ്ഞു. പോലീസ് ഹോട്ടൽ ഒഴിപ്പിക്കുകയും വിയേലിനെ മുറിയിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുകയും ചെയ്തു, അവിടെ അദ്ദേഹം സ്വയം ബാരിക്കേഡ്…
മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യൻ ക്രിസ്ത്യൻ എക്യുമിനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്‌റ്റൺ
ഹൂസ്റ്റൺ : കലാപകലുഷിതമായ ഇന്ത്യയിലെ മണിപ്പൂർ സംസ്ഥാനത്തിലെ ദുരിതമനുഭവിക്കുന്ന ക്രിസ്തീയ സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യൻ ക്രിസ്ത്യൻ എക്യുമിനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്‌റ്റൺ ( ഐ സി ഈ സി എച്ച്) ജൂലൈ 31ന് സെൻറ് ജോസഫ് സീറോ മലബാർ ഫെറോന ഇടവകയിൽ വച്ച് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗിൽ വച്ച് മണിപ്പൂരിൽ ക്രിസ്തീയ സമൂഹം അനുഭവിക്കുന്ന കഷ്ടതകളുടെയും ദുരിതങ്ങളുടെയും നേർക്കാഴ്ച വിവരിച്ചുകൊണ്ട് റവ ഫാദർ ജെക്കു സക്കറിയ ഐക്യദാർഢ്യ പ്രഖ്യാപനം നടത്തിയത്. തുടർന്ന് കമ്മിറ്റി അംഗങ്ങൾ നടത്തിയ പ്രസ്താവനയിൽ ക്രിസ്തീയ സമൂഹത്തിന് എതിരെ മണിപ്പൂരിൽ നടക്കുന്ന കലാപങ്ങളിലും അക്രമ സംഭവങ്ങളിലും അമർഷത രേഖപ്പെടുത്തുകയുണ്ടായി. ക്രിസ്തീയ സമൂഹത്തിന് തെരഞ്ഞുപിടിച്ച അക്രമിക്കുന്നത് വേദനാജനകമാണ് പ്രത്യേകിച്ച് അവിടെയുള്ള സ്ത്രീകളെയും കുട്ടികളെയും . ഇത്തരം അക്രമാസംഭവങ്ങളിൽ രാജ്യം ഒന്നാകെ ഒരുമിച്ച് നിന്ന് പ്രാർത്ഥിക്കണം എന്ന് ജെക്കുഅച്ചൻ മീറ്റിംഗിൽ ആവശ്യപ്പെടുകയുണ്ടായി. അതോടൊപ്പം തന്നെ…
കേരളത്തിൽ നടക്കുന്ന ഹൈന്ദവ നിന്ദക്കെതിരെ ന്യൂയോര്‍ക്കില്‍ പ്രതിഷേധ സമ്മേളനം
ന്യൂയോർക്ക്: വിവിധ ഹൈന്ദവ സംഘടനകളെയും, ക്ഷേത്രസംഘടനകളെയും പങ്കെടുപ്പിച്ചുകൊണ്ട് നായർ ബനവലന്റ് അസോസിയേഷൻ ന്യൂയോർക്കിലെ ഫ്ലഷിംഗിലുള്ള മഹാഗണപതി ക്ഷേത്രത്തിൽ രാവിലെ 8 മണി മുതൽ മഹാഗണപതി ഹോമം, അഭിഷേകം, ആരതി, പ്രാർത്ഥനകൾ എന്നിവ നടത്തി. തുടർന്ന് ക്ഷേത്രത്തിനു വെളിയിൽ ഭക്തജനങ്ങൾ ഒത്തുകൂടി കേരളത്തിൽ നടക്കുന്ന ഹൈന്ദവ നിന്ദയ്ക്കെതിരെയുള്ള തങ്ങളുടെ പ്രതിഷേധം അറിയിച്ചുകൊണ്ട് സംസാരിച്ചു. എൻ.ബി.എ. പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ, കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ട്രസ്റ്റീ ബോർഡ് മെമ്പറും അയ്യപ്പ സേവാ സംഘം പ്രസിഡന്റുമായ ഗോപിനാഥക്കുറുപ്പ്, കെ.എച്ച്.എൻ.എ. ഡയറക്ടർ ബോർഡ് മെമ്പറും ബി.ജെ.പി. നേതാവുമായ ഡോ. ജയശ്രീ നായർ, എൻ.ബി.എ. ചെയർമാനും അയ്യപ്പ സേവാ സംഘം സെക്രട്ടറിയുമായ രഘുവരൻ നായർ, എൻ.ബി.എ. മുൻ പ്രസിഡന്റ് ജയപ്രകാശ് നായർ, ഹിന്ദു സേവാ സംഘം പ്രവർത്തകൻ അജീഷ് നായർ, ലോംഗ് ഐലന്റ് ക്ഷേത്ര സമിതി സെക്രട്ടറി ശോഭ കറുവക്കാട്ട്, സ്റ്റാറ്റൻ…
എഐ എങ്ങനെ ജനങ്ങളുടെ ജീവൻ അപകടത്തിലാക്കും?; ബിൽ ഗേറ്റ്സ് സൂചനകൾ പങ്കുവെക്കുന്നു
മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് പ്രവചിക്കുന്നത് ഒരു സിസ്റ്റം ലോകത്തെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം വിഴുങ്ങുമെന്നാണ്. ഭാവിയിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തുമെന്നും അത് ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കുമെന്നും ഗേറ്റ്സ് പറഞ്ഞു. തന്റെ മുൻ പ്രസ്താവനകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ തൊഴിൽ വിപണിയെ എങ്ങനെ ബാധിക്കുമെന്ന് അദ്ദേഹം ഈ വിഷയത്തിൽ തന്റെ വീക്ഷണം പ്രകടിപ്പിച്ചിരുന്നു. ഹിരോഷിമയും നാഗസാക്കിയും പോലുള്ള ദുരന്തങ്ങൾ AI-ക്ക് സൂചിപ്പിക്കാൻ കഴിയുമെന്ന് പരാമർശിച്ചുകൊണ്ട് ഗവൺമെന്റുകൾക്ക് ഈ സാങ്കേതികവിദ്യ എങ്ങനെ തെറ്റായ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാമെന്ന് ഗേറ്റ്സ് തന്റെ സമീപകാല പ്രസ്താവനയിൽ വിശദീകരിച്ചു. എഐ യുടെ സഹായത്തോടെ ഒരു രാജ്യം ആണവോർജ്ജം നേടാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് രാജ്യങ്ങൾക്കെതിരായ സൈബർ ആക്രമണത്തിനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഓരോ രാജ്യവും തങ്ങളുടെ ശത്രുക്കളുടെ ആക്രമണങ്ങളെ തടയാൻ ശക്തി പ്രാപിക്കാൻ ശ്രമിക്കുന്ന ഈ…
വിശ്വാസപ്രഭയിൽ സൗത്ത് ഫ്‌ളോറിഡ സെന്റ് മേരീസ് യാക്കോബായ പള്ളി കൂദാശയും സമർപ്പണവും ഓഗസ്റ്റ് 11 ,12 തീയതികളിൽ
സൗത്ത് ഫ്ലോറിഡ : ഒന്നര പതിറ്റാണ്ടിലേറെ പ്രാർത്ഥനാപൂർവ്വം കാത്തിരുന്ന സൗത്ത് ഫ്ലോറിഡയിലെ സെൻറ് മേരീസ് യാക്കോബായ ഇടവക അംഗങ്ങൾക്ക് സ്വപ്നസാഫല്യമായി ഒരു ദേവാലയം .. സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് ദേവാലയം ആഗസ്റ്റ് 11 വെള്ളി, ഓഗസ്റ്റ് 12 ശനി തീയതികളിൽ നടക്കുന്ന ഭക്തിനിർഭരമായ വിശുദ്ധകർമങ്ങളോടെ ആർച്ച് ബിഷപ്പ് മോർ തീത്തോസ് യെൽദോ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ കൂദാശ ചെയ്യപ്പെടുന്നു. 2006 ൽ ആണ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് ഇടവക സൗത്ത് ഫ്ലോറിഡയിൽ ആരംഭിക്കുന്നത്, ഓഗസ്റ്റ് 11-ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ദേവാലയത്തിൽ എത്തുന്ന ആർച്ച് ബിഷപ്പിനും , മുൻ വികാരിമാർക്കും , മറ്റ് വൈദികർക്കും വിശ്വാസികൾ ഊഷ്മള സ്വീകരണം നൽകും. തുടർന്ന് സന്ധ്യാ പ്രാർത്ഥനയോടെ പള്ളി കൂദാശ ചടങ്ങുകൾ ആരംഭിക്കും. വിശുദ്ധ പള്ളി കൂദാശയുടെ ആദ്യഭാഗം സമാപിച്ചശേഷം അന്നേദിവസത്തെ ആശീർവാദത്തോടും…
വാഗ്നർ പോരാളികൾ പോളണ്ടിൽ പ്രവേശിച്ച് ആക്രമിച്ചാല്‍ നേറ്റോയ്ക്കെതിരായ ആക്രമണമായി കണക്കാക്കുമെന്ന് അമേരിക്ക
വാഗ്നർ പോരാളികളെ ചൊല്ലി പോളണ്ടിനും ബെലാറസിനും ഇടയിൽ സംഘർഷം തുടരുകയാണ്. കൂടുതൽ പ്രകോപനങ്ങൾക്കെതിരെ റഷ്യയ്ക്കും ബെലാറസിനും പോളിഷ് പ്രധാനമന്ത്രി മറ്റെയുസ് മൊറാവിക്കി മുന്നറിയിപ്പ് നൽകി. വാഗ്നർ ഗ്രൂപ്പിന് അട്ടിമറിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ, വാഗ്നറുടെ സൈന്യം പോളണ്ടിൽ നടത്തുന്ന ഏത് ആക്രമണവും നേറ്റോയ്‌ക്കെതിരായ ആക്രമണമായി കണക്കാക്കുമെന്ന് യുഎസ് മുന്നറിയിപ്പ് നൽകി. അമേരിക്കയുടെയും പോളണ്ടിന്റെയും ഈ പ്രസ്താവനകൾക്ക് ശേഷം, ബെലാറസുമായുള്ള അവരുടെ പിരിമുറുക്കം കൂടുതൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, റഷ്യക്ക് ബെലാറസിന്റെ മേൽ കൈയുണ്ട്, അടുത്തിടെ അവര്‍ തന്ത്രപരമായ അണുബോംബ് നൽകി. ഭീഷണിയെ കുറച്ചു കാണുന്നവർ പ്രകോപനങ്ങൾക്കും ഗൂഢാലോചനകൾക്കും ഉത്തരവാദികളാകുമെന്ന് പോളിഷ് പ്രധാനമന്ത്രി പറഞ്ഞു. പോളണ്ടിനും ലിത്വാനിയയ്ക്കും ഇടയിലുള്ള സുവാവിക് ഇടനാഴി എന്നറിയപ്പെടുന്ന ഇടുങ്ങിയ പ്രദേശത്ത് നൂറിലധികം വാഗ്നർ പോരാളികൾ എത്തിയതായി ജൂലൈ 29 ന് പോളിഷ് പ്രധാനമന്ത്രി പറഞ്ഞു. പോളണ്ടിന്റെ പ്രദേശത്ത് ഒരു സങ്കര ആക്രമണത്തിലേക്കുള്ള ചുവടുവെപ്പാണ്…
