മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യൻ ക്രിസ്ത്യൻ എക്യുമിനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്‌റ്റൺ

ഹൂസ്റ്റൺ : കലാപകലുഷിതമായ ഇന്ത്യയിലെ മണിപ്പൂർ സംസ്ഥാനത്തിലെ ദുരിതമനുഭവിക്കുന്ന ക്രിസ്തീയ സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യൻ ക്രിസ്ത്യൻ എക്യുമിനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്‌റ്റൺ ( ഐ സി ഈ സി എച്ച്) ജൂലൈ 31ന് സെൻറ് ജോസഫ് സീറോ മലബാർ ഫെറോന ഇടവകയിൽ വച്ച് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗിൽ വച്ച് മണിപ്പൂരിൽ ക്രിസ്തീയ സമൂഹം അനുഭവിക്കുന്ന കഷ്ടതകളുടെയും ദുരിതങ്ങളുടെയും നേർക്കാഴ്ച വിവരിച്ചുകൊണ്ട് റവ ഫാദർ ജെക്കു സക്കറിയ ഐക്യദാർഢ്യ പ്രഖ്യാപനം നടത്തിയത്. തുടർന്ന് കമ്മിറ്റി അംഗങ്ങൾ നടത്തിയ പ്രസ്താവനയിൽ ക്രിസ്തീയ സമൂഹത്തിന് എതിരെ മണിപ്പൂരിൽ നടക്കുന്ന കലാപങ്ങളിലും അക്രമ സംഭവങ്ങളിലും അമർഷത രേഖപ്പെടുത്തുകയുണ്ടായി. ക്രിസ്തീയ സമൂഹത്തിന് തെരഞ്ഞുപിടിച്ച അക്രമിക്കുന്നത് വേദനാജനകമാണ് പ്രത്യേകിച്ച് അവിടെയുള്ള സ്ത്രീകളെയും കുട്ടികളെയും . ഇത്തരം അക്രമാസംഭവങ്ങളിൽ രാജ്യം ഒന്നാകെ ഒരുമിച്ച് നിന്ന് പ്രാർത്ഥിക്കണം എന്ന് ജെക്കുഅച്ചൻ മീറ്റിംഗിൽ ആവശ്യപ്പെടുകയുണ്ടായി.

അതോടൊപ്പം തന്നെ സമാധാനത്തിനു വേണ്ടി ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങൾ അടിയന്തരമായി ഇടപെടണം എന്നും കമ്മിറ്റി ഒന്നടങ്കം ആവശ്യപ്പെട്ടു.

മീറ്റിങ്ങിൽ കേരളത്തിലെ മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനവും പരേതാത്മാവിന് നിത്യശാന്തി നേരുകയും ചെയ്തു.

ഐ സി ഇ സി എച്ച് പ്രസിഡൻറ് റവ: ഫാദർ ജെക്കു സക്കറിയ വൈസ് പ്രസിഡൻറ് റവ: ജോബി മാത്യു , സെക്രട്ടറി ആൻസി സാമുവൽ , ട്രഷറർ രാജൻ അങ്ങാടിയിൽ മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ മീറ്റിംഗിൽ പങ്കെടുക്കുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News