വാഷിംഗ്ടണ്‍: സൗദി അറേബ്യ ചൈനീസ് ക്യാമ്പിലേക്ക് ചേക്കേറുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച അമേരിക്ക, മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി ചർച്ച നടത്താൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവനെ സൗദി അറേബ്യയിലേക്ക് അയച്ചു. സൗദി അറേബ്യ ചൈനയുടെ പാളയത്തിൽ ചേർന്നതോടെ അമേരിക്ക അസ്വസ്ഥമായെന്നാണ് വിവരം. പെട്ടെന്ന് എന്തെങ്കിലും ചെയ്തില്ലെങ്കിൽ, മിഡിൽ ഈസ്റ്റ് മുഴുവൻ തങ്ങളുടെ കൈകളിൽ നിന്ന് വഴുതിപ്പോവുമെന്ന് ബൈഡന്‍ ഭരണകൂടം ഇപ്പോൾ ഭയപ്പെടാൻ തുടങ്ങിയിരിക്കുന്നു എന്നാണ് സൂചന. യഥാർത്ഥത്തിൽ സൗദി അറേബ്യയെ ഗൾഫ് രാജ്യങ്ങളുടെ നേതാവായാണ് കണക്കാക്കപ്പെടുന്നത്. മിക്ക ഗൾഫ് രാജ്യങ്ങളും സൗദിയുടെ വിദേശ നയം മാത്രമാണ് പിന്തുടരുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് യു എസ് പ്രസിഡന്റ് ജോ ബൈഡൻ ജേക്ക് സള്ളിവനെ സൗദി അറേബ്യയിലേക്ക് അയച്ചത്. സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും അദ്ദേഹം ജിദ്ദയിൽ ദീർഘനേരം ചര്‍ച്ച നടത്തി. ദൂരവ്യാപകമായ നയതന്ത്ര നീക്കത്തിന്റെ ഭാഗമായാണ്…
Category: AMERICA
കാൽഗറിയിൽ ചെറുവിമാനം തകർന്ന് ആറ് പേർ മരിച്ചു
കാൽഗറിയുടെ പടിഞ്ഞാറ് പർവതപ്രദേശമായ കനനാസ്‌കിസ് കൺട്രിയിൽ ചെറുവിമാനം തകർന്ന് ആറ് പേർ മരിച്ചതായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർസിഎംപി) ശനിയാഴ്ച അറിയിച്ചു. അഞ്ച് യാത്രക്കാരും ഒരു പൈലറ്റും ഉള്ള ഒരു വിമാനം വെള്ളിയാഴ്ച രാത്രി കാൽഗറിക്ക് സമീപമുള്ള സ്പ്രിംഗ്ബാങ്ക് വിമാനത്താവളത്തിൽ നിന്ന് ബ്രിട്ടീഷ് കൊളംബിയയിലെ സാൽമൺ ആമിലേക്കുള്ള യാത്രാമധ്യേ പുറപ്പെട്ടതായി RCMP പറഞ്ഞു. പ്രാദേശിക സമയം രാത്രി 9:30 ഓടെ (0330 GMT ശനിയാഴ്ച) വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി RCMP സ്റ്റാഫ് Sgt. റയാൻ സിംഗിൾടൺ പറഞ്ഞു. വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ട റിപ്പോർട്ട് ചെയ്യപ്പെട്ടതിന് തൊട്ടുപിന്നാലെ, വിന്നിപെഗിലെ റോയൽ കനേഡിയൻ എയർഫോഴ്സ് (ആർസിഎഎഫ്) സ്ക്വാഡ്രൺ തിരച്ചിൽ നടത്തി. സ്ക്വാഡ്രൺ ക്രാഷ് സൈറ്റ് കണ്ടെത്തി, ആൽബർട്ട പാർക്ക്സ് മൗണ്ടൻ റെസ്ക്യൂവിന്റെ സഹായത്തോടെ രക്ഷപ്പെട്ടവർക്കായി തിരച്ചിൽ നടത്തി. എന്നാല്‍, വിമാനത്തിലുണ്ടായിരുന്ന ആറ് പേരും മരിച്ചതായി സിംഗിൾടൺ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ…
2025 ഓടെ ഗൈഡഡ് മിസൈലുകൾ നിർമ്മിക്കാൻ ഓസ്‌ട്രേലിയയെ സഹായിക്കുമെന്ന് യുഎസ്
കാൻബെറ/വാഷിംഗ്ടണ്‍: ഇന്തോ-പസഫിക്കിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കുന്നതിന് പ്രതിരോധ സഹകരണം വർധിപ്പിച്ച് രണ്ട് വർഷത്തിനുള്ളിൽ ഇരു രാജ്യങ്ങൾക്കുമായി ഗൈഡഡ് മിസൈലുകളും റോക്കറ്റുകളും നിർമ്മിക്കാൻ ഓസ്‌ട്രേലിയയെ സഹായിച്ചുകൊണ്ട് അമേരിക്ക സൈനിക വ്യാവസായിക അടിത്തറ വിപുലീകരിക്കുമെന്ന് സഖ്യകക്ഷികൾ ശനിയാഴ്ച പ്രഖ്യാപിച്ചു. ഗൈഡഡ് ആയുധ ഉൽപ്പാദനത്തിൽ പുതിയ സഹകരണം മാർച്ചിൽ നടന്ന ത്രിരാഷ്ട്ര പങ്കാളിത്ത പ്രഖ്യാപനത്തെ തുടർന്നാണ്, യു.എസ് ആണവ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന എട്ട് അന്തർവാഹിനികളുടെ ഒരു കപ്പൽ ബ്രിട്ടൻ ഓസ്‌ട്രേലിയയ്ക്ക് നൽകുന്നത്. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനും ഓസ്‌ട്രേലിയൻ പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലെസും വിദേശകാര്യ മന്ത്രി പെന്നി വോങ്ങും തമ്മിലുള്ള വാർഷിക ചർച്ചകൾക്ക് ശേഷമാണ് യുഎസ്- ഓസ്‌ട്രേലിയൻ സൈനികരുടെ വലിയ ഏകീകരണം പ്രഖ്യാപിച്ചത്. 2025 ഓടെ ഓസ്‌ട്രേലിയ ഗൈഡഡ് മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സിസ്റ്റങ്ങൾ നിർമ്മിക്കുന്നതിൽ സഹകരിക്കാൻ അവർ സമ്മതിച്ചതായി…
മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം ശതാബ്ദി പ്രവർത്തന ഉത്ഘാടനം ഇന്ന്
ന്യൂയോർക്ക് : ഓരോ മാർത്തോമ്മാക്കാരനും ഓരോ സുവിശേഷകനായിരിക്കണമെന്ന ദർശനം വിശ്വാസ സമൂഹത്തിന് നൽകിയ മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം ശതാബ്ദി നിറവിൽ. ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങൾ ജൂലൈ 30 ഞായറാഴ്ച (ഇന്ന്) ആരംഭിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് മാർത്തോമ്മ സഭയുടെ കൊട്ടാരക്കര ജൂബിലി മന്ദിരം ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡൻ്റ് ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പയുടെ അദ്ധ്യക്ഷതയിൽ സഭയിലെ ബിഷപ്പുമാരെ കൂടാതെ കേരള സംസ്ഥാന സാംസ്‌കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ, എൻ. കെ. പ്രേമചന്ദ്രൻ എം. പി. തുടങ്ങിയവർ പ്രസംഗിക്കും. ഒരു സുവിശേഷകനായി മാത്രം ആയുസ്സ് പൂർത്തീകരിക്കണമെന്നതു മാത്രമാണ് എൻ്റെ അഭിവാജ്ഞ എന്ന് പ്രസ്താവിച്ച ഭാഗ്യസ്മരണീയനായ ഡോ. ഏബ്രഹാം മാർത്തോമ്മാ മെത്രാപ്പൊലീത്തായുടെ സുവിശേഷ വേലയോടുളള അടങ്ങാത്ത അഭിവാജ്ഞയാണ്…
ഇന്ത്യയിൽ 400 മില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് യു.എസ് ചിപ്പ് മേക്കർ
കാലിഫോർണിയ: 2028-ഓടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഏകദേശം 400 മില്യൺ ഡോളർ നിക്ഷേപിക്കുമെന്നും തങ്ങളുടെ ഏറ്റവും വലിയ ഡിസൈൻ സെന്റർ ബെംഗളൂരുവിലെ ടെക് ഹബ്ബിൽ നിർമ്മിക്കുമെന്നും യുഎസ് ചിപ്പ് മേക്കർ അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ് വെള്ളിയാഴ്ച അറിയിച്ചു.കാലിഫോർണിയയിലെ സാന്താ ക്ലാര ആസ്ഥാനമായുള്ള ഒരു അമേരിക്കൻ ബഹുരാഷ്ട്ര സെമി കണ്ടക്ടർ കമ്പനിയാണ് അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ വെള്ളിയാഴ്ച ആരംഭിച്ച വാർഷിക സെമികണ്ടക്ടർ കോൺഫറൻസിൽ ചീഫ് ടെക്‌നോളജി ഓഫീസർ മാർക്ക് പേപ്പർമാസ്റ്ററാണ് എഎംഡിയുടെ പ്രഖ്യാപനം നടത്തിയത്. ഫോക്‌സ്‌കോൺ ചെയർമാൻ യംഗ് ലിയു, മൈക്രോൺ സിഇഒ സഞ്ജയ് മെഹ്‌റോത്ര എന്നിവരാണ് പ്രധാന പരിപാടിയിലെ മറ്റ് പ്രസംഗകർ. വൈകിയെത്തിയെങ്കിലും, ചിപ്പ് മേക്കിംഗ് ഹബ് എന്ന നിലയിൽ അതിന്റെ ക്രെഡൻഷ്യലുകൾ സ്ഥാപിക്കുന്നതിനായി മോദി സർക്കാർ ഇന്ത്യയുടെ നവീന ചിപ്പ് മേഖലയിലേക്ക് നിക്ഷേപം നടത്തുകയാണ്. ഈ…
മണിപ്പൂരിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമത്തിനെതിരെ ഡാളസിൽ പ്രതിഷേധം ഇരമ്പി
ഡാളസ്:മണിപ്പൂരിൽ ന്യൂനപക്ഷങ്ങൾക്കു നേരെ നടക്കുന്ന അക്രമ പ്രവർത്തനെതിരെയും”പ്രത്യേകിച്ച് കുക്കി-സോ ന്യൂനപക്ഷങ്ങൾക്കു ഐക്യദാർഡ്യം പ്രകടിപ്പിച്ചും ഡാളസിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു ജൂലൈ 29 നു ശനിയാഴ്ച രാവിലെ 10 മണിക് തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഒക്ലഹോമ തുട്ങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നും ഗാന്ധി മെമ്മോറിയൽ പാർക്കിൽ അതികഠിനമായ ചൂടിനെപോലും അവഗണിച്ചു നൂറു കണക്കിനാളുകൾ എത്തിച്ചേർന്നിരുന്നു.പ്ലാക്കാർഡുകളും,ഇന്ത്യൻ അമേരിക്കൻ ദേശീയ പതാകകളും കൈകളിലേന്തി ഗാന്ധി പ്രതിമക് സമീപം അണിനിരന്നതോടെ സമ്മേളന നടപടികൾ ആരംഭിച്ചു. ജോസഫ് ലാൽറിൻമാവിയ പ്രാർത്ഥനാ ഗാനം ആലപിച്ചു. ഡോ ഇമ്മാനുവേൽ പ്രാരംഭ പ്രാത്ഥന നടത്തി. തുടർന്നു ഹോൾഖോസി ടൗതാങ് – കുക്കി ഇന്നി പ്രസിഡന്റ്, ഫ്ലോറൻസ് ലോ – നോർത്ത് അമേരിക്കൻ മണിപ്പൂർ ട്രൈബൽ അസോസിയേഷൻ ,’ലിഡിയ ടോംബിംഗ് ഖുപ്‌ടോംഗ്,ഡാനിയേൽ മുട്ട്യാല ( ക്രിസ്ത്യൻ കമ്മ്യൂണിറ്റി), അബ്ദുൾ ഗഫാർ – ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ,…
വിന വിലയ്ക്കു വാങ്ങിയ വിനായകന്‍ (ലേഖനം): ലാലി ജോസഫ്
ഉമ്മന്‍ ചാണ്ടി സാറിന്‍റെ വിയോഗത്തിനു ശേഷം സോഷ്യല്‍ മീഡീയായില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന ഒരു പേരാണ് ‘വിനായകന്‍’ വിനായകന്‍ ഉമ്മന്‍ ചാണ്ടി സാറിന്‍റെ വിയോഗത്തെ കുറിച്ചു പറയുന്ന വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത് വളരെ പരുക്കമായ രീതിയിലുള്ള ഭാഷയാണ്, ഉഗ്രമായ ധിക്കാര ഭാവം, ആചാരോപചാരങ്ങളില്ലാത്ത വാക്കുകള്‍ എന്നിവയാണെന്നുള്ളത് ആ വീഡിയോ കണ്ടിട്ടുള്ള ഏതൊരു മലയാളിക്കും മനസ്സിലാക്കാവുന്നതേയുള്ളു. ‘വിനായകന്‍’ ഈ പേരിന്‍റെ അര്‍ത്ഥം അറിയാനായിരുന്നു എന്‍റെ ആദ്യത്തെ തിരച്ചില്‍. ഹിന്ദു ദൈവമായ ഗണേശന്‍റെ (Lord Ganesha) പര്യായമാണ് ‘വിനായകന്‍’. ഏതു തരത്തിലുള്ള വിഘ്നങ്ങള്‍ക്കും തീര്‍പ്പു കല്‍പ്പിക്കുന്ന ദൈവമാണ് ഗണപതി എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഉമ്മന്‍ ചാണ്ടിസാറിനെക്കുറിച്ച് മീഡിയായില്‍ വിനായകന്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വിഘ്നങ്ങള്‍ വിളിച്ചു വരുത്തുന്നതായിട്ടാണ് കാണുവാന്‍ സാധിക്കുന്നത്. മാതാപിതാക്കള്‍ ദൈവത്തിന്‍റെ പേര് ഇട്ടു വളര്‍ത്തിയ ഒരു കുട്ടിയാണ് വിനായകന്‍. നമ്മളൊക്കെ ദൈവത്തെ പോലെ കാണുന്ന ഉമ്മന്‍ ചാണ്ടി സാറിന്‍റെ…
മണിപ്പൂരിലെ വർഗീയ സംഘർഷങ്ങൾ (എഡിറ്റോറിയല്‍)
ആദിവാസി ഇതര മെയ്തേയ് സമുദായത്തിന് പട്ടികവർഗ (എസ്ടി) പദവി നൽകാനുള്ള 10 വർഷം പഴക്കമുള്ള ശിപാർശ പിന്തുടരാനുള്ള മണിപ്പൂർ ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് സമീപകാലത്ത് മണിപ്പൂർ അക്രമാസക്തമായ വർഗീയ സംഘർഷങ്ങൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. മെയ്തികളെ എസ്ടി ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ ഓൾ-ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ മണിപ്പൂർ (എടിഎസ്‌യുഎം) സംഘടിപ്പിച്ച “ആദിവാസി ഐക്യദാർഢ്യ റാലി”യെ തുടർന്നാണ് സംഘർഷം രൂക്ഷമായത്. മണിപ്പൂരിന്റെ വംശീയ ഘടന: മണിപ്പൂരിനെ ജനസംഖ്യാപരമായ വീക്ഷണകോണില്‍ നോക്കിയാല്‍, ഒരു ഫുട്ബോൾ സ്റ്റേഡിയത്തോട് വേണമെങ്കില്‍ ഉപമിക്കാം. കളിസ്ഥലത്തെ പ്രതിനിധീകരിക്കുന്ന മധ്യഭാഗത്തുള്ള ഇംഫാൽ താഴ്‌വരയും ചുറ്റുമുള്ള കുന്നുകളും ഗാലറികളായി കാണാം. സംസ്ഥാനത്തിന്റെ 10% ഭൂവിസ്തൃതി ഉൾക്കൊള്ളുന്ന താഴ്‌വരയിൽ ഗോത്രവർഗേതര മെയ്‌തെയ് സമുദായമാണ് ആധിപത്യം പുലർത്തുന്നത്. ഇവര്‍ സംസ്ഥാനത്തെ ജനസംഖ്യയുടെ 64% ത്തിലധികം വരും. സംസ്ഥാന അസംബ്ലിയിലെ 60-ൽ 40 സീറ്റുകളും കൈവശമുണ്ട്. മറുവശത്ത്, ഭൂമിശാസ്ത്രപരമായ പ്രദേശത്തിന്റെ 90% വരുന്ന കുന്നുകളിൽ…
ജൂലൈ 28 സണ്ണിവെയ്ൽ സിറ്റി “ബിഷപ്പ് ഫിലോക്‌സീനോസ് ദിനമായി” പ്രഖ്യാപിച്ചു
സണ്ണിവെയ്ൽ: ജൂലൈ 28 സണ്ണിവെയ്ൽ സിറ്റി “ബിഷപ്പ് ഫിലോക്‌സീനോസ് ദിനമായി” പ്രഖ്യാപിക്കുന്നതായി സിറ്റി മേയർ സജി ജോർജ് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാവിലെ 11 മണിക് സണ്ണിവെയ്ൽ സിറ്റി ഹാളിൽ ചേർന്ന സമ്മേളനത്തിൽ ഫിലോക്‌സീനോസ് തിരുമേനി പ്രാരംഭ പ്രധാന നടത്തി .തുടർന്ന് മേയർ സജി ജോർജ് ബിഷപ്പ് ഫിലോക്‌സീനോസ് ഡേ പ്രഖ്യാപന പ്രസംഗം നടത്തി. ഐസക് മാർ ഫിലോക്‌സീനോസ്, മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ നോർത്ത് അമേരിക്ക ആൻഡ് യൂറോപ്പ് ഭദ്രാസനത്തിലെ നാലാമത്തെ റസിഡന്റ് ബിഷപ് എന്ന നിലയിൽ സ്തുത്യർഹ സേവനം അനുഷ്ഠിച്ചുവരുന്നു. മാർത്തോമ്മാ സഭ പതിമൂന്ന് ഭദ്രാസനങ്ങൾ ഉൾക്കൊള്ളുന്നു, അതിൽ ഏകദേശം 1.6 ദശലക്ഷം ആളുകൾക്കും 1,200 വൈദികർക്കും അംഗത്വമുണ്ട്. മാർത്തോമ്മാ സഭ ഒന്നാം നൂറ്റാണ്ടിൽ തോമസ് അപ്പോസ്തലൻ സ്ഥാപിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. റൈറ്റ് റവ. ഡോ. ഫിലോക്‌സെനോസ് ന്യൂജേഴ്‌സിയിലെ പ്രിൻസ്റ്റൺ തിയോളജിക്കൽ സെമിനാരിയിൽ നിന്ന് ബിരുദാനന്തര ബിരുദവും…
ഫൊക്കാന വിമെൻസ് ഫോറം ചിക്കാഗോ റീജിയൻ ചാരിറ്റി പ്രവർത്തനത്തിൽ തുടരുന്നു
ചിക്കാഗോ: ഫൊക്കാന ചിക്കാഗോ റീജിയൻ വിമെൻസ് ഫോറം സാധാരണ നടത്താറുള്ള ചാരിറ്റി പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു . ഈ തവണ ” ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൺ ഫോർ ഫുഡ് പാക്കേജിങ്” എന്ന സംഘടനക്ക് വേണ്ടി മീൽസ് പാക്കിങ് നടത്തി മാതൃക കാട്ടി .നമ്മുടെ ലോക സമൂഹത്തിൽ വളരെ അധികം കുട്ടികൾ ആഹാരം ഇല്ലാതെ വിശന്നു വലയുബോൾ അവരെ സഹായിക്കാൻ വേണ്ടി നടത്തിയ പ്രവർത്തനം ഒരു മാതൃകയായി മാറുകയായിരുന്നു. വിശക്കുന്നകുട്ടികൾക്ക് ഒരു നേരം ഭക്ഷണമെത്തിക്കുക എന്ന മഹത്തായ ദൗത്യവുമായി ഭാഗമായാണ് അവർ ഈ ചാരിറ്റിയിൽ ഭാഗമായത്. ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൺ ഫോർ ഫുഡ് പാക്കേജിങ് എന്ന ചാരിറ്റബിൾ സംഘടന അമേരിക്കയിൽ പലഭാഗത്തു നിന്നും പോഷകാഹാര സാധനങ്ങൾ കളക്ട ചെയ്തു പാക്ക് ചെയ്തു വിദേശരാജ്യങ്ങളിലെ പാവപെട്ട കുട്ടികൾക്ക് അയച്ചു കൊടുക്കുന്ന സംഘടനയാണ്.…
