ഡാളസ്: നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസന ആർ എ സി സൗത്ത് വെസ്റ്റ് സെന്റർ എ യിലെ എല്ലാ മാർത്തോമ്മാ പള്ളികകളും സംയോജിച്ചുള്ള വിശുദ്ധ കുർബാന ശുശ്രുഷ ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മാ ഇവന്റ് സെന്ററിൽ (1550 ലൂണ റോഡ്, ഫാർമേഴ്‌സ് ബ്രാഞ്ച് ടെക്സാസ് 75234,) 2023 ജൂലൈ 30 ഞായറാഴ്ച ക്രമീകരിച്ചിരിക്കുന്നു . വിശുദ്ധ കുർബാന ശുശ്രൂഷകു ഭദ്രാസനാധിപൻ ബിഷപ്പ് റൈറ്റ് ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ മുഖ്യ കാർമീകത്വം വഹിക്കും . ഡാളസിലെ മാർത്തോമാ ഇടവകകളിലെ പട്ടക്കാർ സഹ കാർമീകരായിരിക്കും പരിപാടികളുടെ വിശദാംശങ്ങൾ ഇങ്ങനെ, 09:00 AM സ്തുതിയും ആരാധനയും (ഇംഗ്ലീഷ് – SW – സെന്റർ A, YFF) 10:00 AM വിശുദ്ധ കുർബാന (മലയാളം -SWRAC) 12:30 PM സൺഡേ സ്കൂൾ പ്രോഗ്രാം ( SW –…
Category: AMERICA
അന്യഗ്രഹജീവികളെക്കുറിച്ചും യുഎഫ്ഒകളെക്കുറിച്ചുമുള്ള രഹസ്യങ്ങള്‍ യു എസ് ഗവണ്മെന്റ് മറച്ചുവെച്ചെന്ന് മുന്‍ യു എസ് സൈനിക ഉദ്യോഗസ്ഥര്‍
വാഷിംഗ്ടൺ: യുഎഫ്‌ഒകൾ എന്ന് പൊതുവെ വിശേഷിപ്പിക്കപ്പെടുന്ന അജ്ഞാത ആകാശ പ്രതിഭാസങ്ങളെ (യുഎപി) സംബന്ധിച്ച് ബുധനാഴ്ച മൂന്ന് മുൻ യുഎസ് സൈനിക ഉദ്യോഗസ്ഥർ യു എസ് കോൺഗ്രസിന് മുമ്പാകെ സാക്ഷ്യം നൽകി. അവർ യുഎഫ്‌ഒകളുമായുള്ള ഏറ്റുമുട്ടലുകളെക്കുറിച്ച് വെളിപ്പെടുത്തി. ദേശീയ സുരക്ഷയ്ക്ക് അവ ഉയർത്തുന്ന ഭീഷണികളെക്കുറിച്ച് ആശങ്കകൾ ഉന്നയിക്കുകയും, ഈ വിഷയത്തെക്കുറിച്ചുള്ള വിവരങ്ങൾ സർക്കാർ മറച്ചുവെക്കുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. യുഎസിൽ തകർന്ന യുഎഫ്‌ഒകൾ വീണ്ടെടുക്കാനും റിവേഴ്‌സ് എഞ്ചിനീയർ ചെയ്യാനും ഓൾ-ഡൊമെയ്‌ൻ അനോമലി റെസൊല്യൂഷൻ ഓഫീസ് (എഎആർഒ) പതിറ്റാണ്ടുകളായി നടത്തിയ ശ്രമത്തെക്കുറിച്ച് മുൻ മിലിട്ടറി ഇന്റലിജൻസ് ഓഫീസറായ ഡേവിഡ് ഗ്രുഷ് സാക്ഷ്യപ്പെടുത്തി. സർക്കാരിന്റെ കൈവശം യുഎപികളും മനുഷ്യേതര ഓപ്പറേറ്റർമാരുടെ അവശിഷ്ടങ്ങളും ഉണ്ടെന്ന് “തികച്ചും” വിശ്വസിക്കുന്നതായി അദ്ദേഹം അവകാശപ്പെട്ടു. പെന്റഗൺ ഗ്രുഷിന്റെ കവർ-അപ്പ് അവകാശവാദങ്ങൾ നിഷേധിക്കുകയും അന്യഗ്രഹ മെറ്റീരിയൽ പ്രോഗ്രാമുകളുടെ നിലനിൽപ്പിനെ പിന്തുണയ്ക്കുന്ന സ്ഥിരീകരിക്കാവുന്ന തെളിവുകളൊന്നും ഇല്ലെന്നും പ്രസ്താവിക്കുകയും ചെയ്തു. എന്നാല്‍, അദ്ദേഹത്തിന്റെ…
കുറ്റവാളിയാക്കി ജയിലിലടച്ചാൽ അവിടെ കിടന്നു തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ട്രംപ്
തനിക്ക് തടവ് ശിക്ഷ ലഭിച്ചാലും കൂടുതൽ ആരോപണങ്ങൾ നേരിട്ടാലും വൈറ്റ് ഹൗസിന് വേണ്ടി പോരാടുമെന്ന് മുൻ പ്രസിഡന്റ് പ്രതിജ്ഞയെടുത്തു.2024-ലെ മത്സരത്തിൽ നിന്ന് താൻ പിന്മാറില്ലെന്ന് ട്രംപ് പറഞ്ഞു . രഹസ്യ രേഖകൾ സൂക്ഷിച്ചുവെന്ന് ആരോപിക്കപ്പെടുന്ന മാർ-എ-ലാഗോയിൽ മറച്ചുവെച്ചതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവന്നതിന് ശേഷം ഒരു ദിവസം കഴിഞ്ഞ് താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച ആവർത്തിച്ചു കൺസർവേറ്റീവ് റേഡിയോ അവതാരകൻ ജോൺ ഫ്രെഡറിക്‌സ് അദ്ദേഹത്തോട് കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടാൽ തന്റെ പ്രചാരണം അവസാനിക്കുമോ എന്ന് ചോദ്യം ഉന്നയിച്ചു. “ഒരിക്കലും ഇല്ല, അതിന് കഴിയില്ലെന്നും ഇല്ലെന്നും പറയാൻ ഭരണഘടനയിൽ ഒന്നുമില്ല,” അദ്ദേഹം പറഞ്ഞു. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഡോക്യുമെന്റ് കേസിൽ മൂന്ന് പുതിയ ഫെഡറൽ ക്രിമിനൽ കുറ്റങ്ങൾ നേരിടുന്നു: നീതി തടസ്സപ്പെടുത്തിയതിന് ,ഇറാനിൽ ഉയർന്ന രഹസ്യാത്മക പെന്റഗൺ യുദ്ധ പദ്ധതി നിലനിർത്തിയതിനുൾപ്പെടെ രണ്ട്…
വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷം സെപ്റ്റംബർ 9 ശനിയാഴ്ച
ന്യൂറൊഷേല്‍: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം സെപ്റ്റംബർ 9 ആം തീയതി ശനിയാഴ്ച 11 മണിമുതല്‍ 6.00 മണിവരെ ഗ്രീൻബർഗ് ഹൈ സ്‌കൂളിന്റെ അതിമനോഹരമായ ഓഡിറ്റോറിയത്തിൽ വെച്ച് (475 West Hartsdale Ave , Hartsdale , NY ) ഓണഘോഷം അതി വിപുലമായ പരിപാടികളോട് കൊണ്ടാടുന്നു. മലയാളികളെ സംബന്ധിച്ചടത്തോളം ഓണമെന്നാല്‍ കേവലം ഒരു ആഘോഷം മാത്രമല്ല മറിച്ച് അതൊരു സംസ്കാരത്തിന്റെ പ്രതീകം കുടി ആണ്. ഊഞ്ഞാലും ഓണക്കളികളും ഓണപ്പാട്ടുകളും മുഖരിതമായ അന്തരീക്ഷത്തില്‍ പൂക്കളങ്ങളാല്‍ അലംകൃതമായ തറവാട്ട് മുറ്റത്ത് നാം എങ്ങനയാണോ ഓണം ആഘോഷിച്ചിരുന്നത് അതെ രീതിയിൽ , എഴാം കടലിനിക്കരെ നൂറുകണക്കിന് കുടുംബാംഗങ്ങള്‍ ഒരുമിച്ച് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷനിൽ ഈ വർഷത്തെ ഓണം ആഘോഷിക്കുന്നു. ജാതിമതഭേദമെന്യേ ആബാലവൃദ്ധം ജനങ്ങള്‍ക്കും ഓണസദ്യ പ്രിയങ്കരമാണ്. ഒന്നിച്ചുകൂടി ഒരുമിച്ചു ഭക്ഷണം കഴിക്കുമ്പോള്‍ ഓണം കൂട്ടായ്മയുടെ…
ഒഐസിസി ഉമ്മൻ ചാണ്ടി അനുസ്മരണം ഞായറാഴ്ച; വി.ഡി.സതീശനും ചാണ്ടി ഉമ്മനും പ്രമുഖ നേതാക്കളും പങ്കെടുക്കും
ഹൂസ്റ്റൺ: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അമേരിക്കൻ മലയാളികളുടെ ആദരവൊരുക്കി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യു എസ് എ. ജൂലൈ 30ന് ഞായറാഴ്ച രാത്രി 9 മണിക്ക് (ന്യൂയോർക്ക് സമയം) (ഇന്ത്യൻ സമയം ജൂലൈ 31 തിങ്കളാഴ്ച രാവിലെ 6:30 ന്) നാണ് പരിപാടി സംഘടിപ്പിക്കുന്നത്. സൂം പ്ലാറ്റഫോമിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ചാണ്ടി ഉമ്മൻ, മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, മാർത്തോമാ സഭയിലെ അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപോലിത്ത, അമേരിക്കയിലെ സാമൂഹ്യ സാംസകാരിക നേതാക്കൾ; തുടങ്ങിയവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും. സൂം മീറ്റിംഗ് ഐഡി: 825 1972 1393 പാസ് കോഡ്: 2023 കൂടുതൽ വിവരങ്ങൾക്ക്: ജെയിംസ് കൂടൽ (ചെയർമാൻ) – 346 456 2225 ബേബി മണക്കുന്നേൽ (പ്രസിഡണ്ട്) – 713 291…
തോമസ് വർഗീസ് (82) ഡാളസിൽ അന്തരിച്ചു
ഗാർലന്റ്(ഡാളസ് )- ഡാലസിലെ ആദ്യകാല മലയാളികളിൽ ഒരാളായ തോമസ് വർഗീസ് (82) ഡാളസിലെ ഗാർലാൻഡ് സിറ്റിയിൽ ജൂലൈ 28 വെള്ളിയാഴ്ച അന്തരിച്ചു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സിജു വി ജോർജിന്റെ മാതൃ സഹോദരനാണ് പരേതൻ ഭാര്യ.അന്നമ്മ വർഗീസ് മക്കൾ: എബി, ആനി, ആൽവിൻ മരുമക്കൾ: നീതു. ജെയിംസ്, ലീന കൊച്ചു മക്കൾ: യെശയ്യാ, ആദം, ജാസ്മിൻ, ജൂലിയ, ജോയ്, ആരോൺ, തിയോഡോർ, ലിഡിയ സഹോദരങ്ങൾ: മറിയാമ്മ ജോർജ് , പാസ്റ്റർ ജോർജ് വർഗീസ്,സാം വർഗീസ്,ജോസ് വർഗീസ് കുടുംബാംഗങ്ങൾ എല്ലാം ഡാളസ് നിവാസികളാണ് സംസ്കാര ശുശ്രൂഷകളുടെ വിശദവിവരങ്ങൾ പിന്നീട്.
മാർത്തോമ്മ സംയുക്ത ആരാധന ശുശ്രുഷ നാളെ ഡാളസിൽ
ഡാളസ് : മാർത്തോമ്മ സഭയുടെ ഡാളസിലെ ഇടവകകൾ സംയുക്തമായി നാളെ (ഞായറാഴ്ച ) ഡാളസിലെ മാർത്തോമ്മ ഇവന്റ് സെന്ററിൽ (11550 Luna Road, Farmers Branch, Tx, 75234) വെച്ച് ആരാധനയും വിശുദ്ധ കുർബാന ശുശ്രുഷയും നടത്തുന്നു. ആരാധനകൾക്ക് നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് മുഖ്യ കാർമ്മികത്വം വഹിക്കും. ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച്, ഡാളസ് കരോൾട്ടൺ, സെന്റ്. പോൾസ് മസ്‌ക്വിറ്റ്, സെഹിയോൻ പ്ലാനോ, ക്രോസ് വേ എന്നീ ഇടവകകളിലെ അംഗങ്ങൾ ആണ് ജൂലൈ 30 ഞായറാഴ്ച നടത്തപ്പെടുന്ന സംയുക്ത ആരാധനയിൽ പങ്കെടുക്കുന്നത്. ഞായറാഴ്ച രാവിലെ 9 മണിക്ക് ഇംഗ്ലീഷിലുള്ള പ്രെയിസ് ആൻഡ് വർഷിപ്പും, 10 മണി മുതൽ മലയാളത്തിലുള്ള ആരാധന ശുശ്രുഷയുമാണ് ക്രമീകരിച്ചിരിക്കുന്നത്. റവ.ജോബി ജോൺ (വൈസ്. പ്രസിഡന്റ്), സിജു ഫിലിപ്പ് (സെക്രട്ടറി ), സജു കോര (ട്രഷറാർ),…
കോവിഡ് ലോക്ക്ഡൗൺ സമയത്ത് ക്രിസ്തീയ ഗാനങ്ങൾ ആലപിച്ചതിന് അറസ്റ്റിലായ ക്രിസ്ത്യാനികൾക് $300,000 നഷ്ടപരിഹാരം
(ഐഡഹോ) – 2020 സെപ്റ്റംബറിൽ കോവിഡ് പാൻഡെമിക് സമയത്ത് സിറ്റി ഹാളിന് പുറത്ത് മതപരമായ ഗാനങ്ങൾ ആലപിച്ചതിന് അറസ്റ്റിലായ ഗബ്രിയേൽ റെഞ്ചും, സീനും, റേച്ചൽ ബോനെറ്റും മോസ്കോ, ഐഡഹോ നഗരത്തിനും ചില നഗര ജീവനക്കാർക്കുമെതിരെ ഫയൽ ചെയ്ത സിവിൽ കേസ് ഒത്തുതീർക്കുന്നതിനു ധാരണയായി. പാൻഡെമിക് സമയത്ത് ഫേസ് മാസ്ക് , സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ ചട്ടങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കുറ്റങ്ങൾ ചുമത്തിയിരുന്നത്.വൈറസ് പടരുന്നത് തടയുന്നതിനും, ജീവൻ രക്ഷിക്കുന്നതിനും “ചട്ടങ്ങൾ ആവശ്യമാണ്” എന്ന് സിറ്റി വാദിച്ചു. “സെറ്റിൽമെന്റ് കരാറിന്റെ നിബന്ധനകൾ പ്രകാരം, മൊത്തം സെറ്റിൽമെന്റ് തുക $300,000 നൽകും, നഗരത്തിൽ നിന്നുള്ള ഒരു പത്രക്കുറിപ്പ് പറയുന്നു “സ്യൂട്ട് തീർപ്പാക്കുന്നതിനും നീണ്ടുനിൽക്കുന്ന വ്യവഹാര നടപടികൾ ഒഴിവാക്കുന്നതിനുമുള്ള ഏറ്റവും നല്ല നടപടിയാണ് കേസിലെ സാമ്പത്തിക ഒത്തുതീർപ്പാണ് ഐസിആർഎംപി നിർണ്ണയിച്ചതെന്നും” പ്രസ്താവന കൂടുതൽ വിശദീകരിച്ചു ക്രൈസ്റ്റ് ചർച്ചിലെ അംഗവും പബ്ലിക് റിലേഷൻസ്…
കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഏഴാം ദിവസ തിരുനാള്‍ ആഘോഷം ഭക്തിനിര്‍ഭരമായി
ഡാളസ്: കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോമലബാര്‍ കത്തോലിക്കാ ദേവാലയത്തിലെ തിരുനാള്‍ ദിനത്തിന്റെ ഏഴാമത്തെ ദിവസമായ ജൂലൈ 27ാം തീയതി വ്യഴാഴ്ച സെന്റ് മേരിസ് ഫ്രിസ്‌ക്കോ കുടുംബ യൂണീറ്റും സെന്റ് തോമസ് ആലന്‍/ പ്ലാനോ കുടുംബ യുണിറ്റും സംയുക്തമായി മേല്‍നോട്ടം വഹിച്ചു. കുര്‍ബാനക്ക് തൊട്ടു മുന്‍മ്പായിട്ട് കുടുംബ യൂണിറ്റിലെ കുട്ടികള്‍ അന്നാ, എലിസാ, ആല്‍ബി, എയ്മി, എലീനാ, ഈവാനാ, എറിന്‍, എയ്മി, ഇസബെല്‍, ജോഷ്‌വാ കാഴ്ചകള്‍ സമര്‍പ്പിക്കയുണ്ടായി. പരിശുദ്ധ കുര്‍ബാനക്ക് മുഖ്യ കാര്‍മികത്വം വഹിച്ചത് ഇടവക വികാരി ഫാദര്‍ മാത്യൂസ് മൂഞ്ഞനാട്ട് ആയിരുന്നു. ഫാദര്‍ ജോസ് നാവേസ് സഹകാര്‍മ്മികത്വം വഹിച്ചു. അദ്ദേഹം കുര്‍ബാന മധ്യേയുള്ള പ്രസംഗത്തില്‍ വിശ്വസികള്‍ക്ക് കൊടുത്ത സന്ദേശം ഇപ്രകാരം ആയിരുന്നു. ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുന്നത് മൂന്നു കാര്യങ്ങളില്‍ കൂടെയാണ് ഒന്നാമത്തെ കാര്യം മറ്റുള്ളവരെ സ്നേേഹിച്ചു കൊണ്ടും രണ്ടാമത്തേത് ധാരാളം പ്രവര്‍ത്തിച്ചു കൊണ്ടും മൂന്നാമത്തേത് സഹനത്തില്‍ കൂടെയും ആണ്.…
നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ ഭദ്രാസനം മീഡിയ കമ്മിറ്റി പ്രഖ്യാപിച്ചു
ന്യൂയോർക്ക്: നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമ ഭദ്രാസനത്തിന് മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് കമ്മിറ്റി അംഗങ്ങളെ നിയമിച്ചതായി ഭദ്രാസന എപ്പിസ്കോപ്പ ഡോ ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ അറിയിച്ചു. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ചു ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. അടുത്ത മൂന്ന് വർഷത്തേക്കാണ് പുതിയ കമ്മറ്റിയുടെ കാലാവധി . റവ ജോർജ് എബ്രഹാം (ഭദ്രാസന സെക്രട്ടറി) കൺവീനർ, ഷാജി എസ് രാമപുരം (അസോസിയേറ്റ് കൺവീനർ)(ഡാളസ് ), റവ ഡെന്നിസ് എബ്രഹാം ,തോമസ് മാത്യു (ജീമോൻ റാന്നി, ഹൂസ്റ്റൺ ), അലൻ ജോൺ ചെന്നിത്തല (മിഷിഗൺ) എന്നിവർ കമ്മിറ്റി അംഗങ്ങളാണ്. മാർത്തോമാ സഭയുടെ വിവിധ ഔദ്യോഗിക സ്ഥാനങ്ങളിൽ വിജയകരമായി പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയും അമേരിക്കൻ സാമൂഹ്യ സാംസ്കാരിക സംഘടനാ രംഗത്തെ സജീവ സാന്നിധ്യവും, മലയാളി ഓൺലൈൻ മാധ്യമ രംഗത്തെ പ്രശസ്തരും പ്രഗത്ഭരുമായ സീനിയർ മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തിയാണ് ഭദ്രാസന മീഡിയ ആൻഡ് പബ്ലിക്…
