ഡാളസ് മാർത്തോമ്മാ ഇടവകകൾ സംയോജിച്ചുള്ള വിശുദ്ധ കുർബാന ശുശ്രുഷ ജൂലൈ 30നു

ഡാളസ്: നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസന  ആർ എ സി സൗത്ത് വെസ്റ്റ് സെന്റർ എ  യിലെ എല്ലാ മാർത്തോമ്മാ പള്ളികകളും   സംയോജിച്ചുള്ള   വിശുദ്ധ കുർബാന ശുശ്രുഷ ഫാർമേഴ്‌സ് ബ്രാഞ്ച്   മാർത്തോമ്മാ ഇവന്റ് സെന്ററിൽ (1550 ലൂണ റോഡ്, ഫാർമേഴ്‌സ് ബ്രാഞ്ച് ടെക്സാസ്  75234,) 2023 ജൂലൈ 30 ഞായറാഴ്ച ക്രമീകരിച്ചിരിക്കുന്നു . വിശുദ്ധ കുർബാന ശുശ്രൂഷകു  ഭദ്രാസനാധിപൻ  ബിഷപ്പ് റൈറ്റ്  ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ മുഖ്യ കാർമീകത്വം വഹിക്കും . ഡാളസിലെ മാർത്തോമാ ഇടവകകളിലെ പട്ടക്കാർ സഹ കാർമീകരായിരിക്കും

പരിപാടികളുടെ വിശദാംശങ്ങൾ ഇങ്ങനെ,

09:00 AM സ്തുതിയും ആരാധനയും (ഇംഗ്ലീഷ് – SW – സെന്റർ A, YFF)
10:00 AM വിശുദ്ധ കുർബാന (മലയാളം -SWRAC)
12:30 PM സൺഡേ സ്കൂൾ പ്രോഗ്രാം ( SW – സെന്റർ A, SS)
01:00 PM ഉച്ചഭക്ഷണവും കൂട്ടായ്മയും
02:30 PM യുവജന സഖ്യം മീറ്റിംഗ് ( SW – സെന്റർ A, YS)

ആർ എ സി സൗത്ത് വെസ്റ്റ് സെന്റർ എ കമ്മിറ്റിയുടെ  പ്രവർത്തനങ്ങൾക്കു എല്ലാവരുടെയും  തുടർച്ചയായ പിന്തുണയും  പ്രാർത്ഥനയും  സംഘാടകർ അഭ്യർത്ഥിച്ചു. നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ഈ പ്രത്യേക ശുശ്രുഷയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ സെക്രട്ടറി സിജു ഫിലിപ്പ്അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News