ഡാലസിൽ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാൾ ജൂലൈ 21 മുതല്‍ 30 വരെ.

കൊപ്പേൽ (ടെക്സാസ്): ഭാരതത്തിന്‍റെ പ്രഥമ വിശുദ്ധയായ  വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു  കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാർ ദേവാലയത്തില്‍  ജൂലൈ 21 വെള്ളിയാഴ്ച വൈകുന്നേരം കൊടിയേറുന്നതോടെ തുടക്കമാകും.  പത്തു ദിവസത്തെ തിരുനാൾ ജൂലൈ 30നു സമാപിക്കും.  ദിവസേന ആരാധനയും വിശുദ്ധ കുർബാനയും നൊവേനയും  ലദീഞ്ഞും  ഉണ്ടായിരിക്കും.തിരുനാൾ ആഘോഷങ്ങൾക്ക്  ഇടവക വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട് , കൈക്കാരന്മാരായ   പീറ്റർ തോമസ് ,  എബ്രഹാം പി മാത്യൂ , സാബു  സെബാസ്റ്റ്യൻ , ജോർജ് തോമസ്  (സെക്രട്ടറി) എന്നിവരടങ്ങുന്ന  പാരീഷ് കൌണ്‍സിലും ഇടവകയിലെ കുടുംബ യൂണിറ്റുകളും നേതൃത്വം നൽകും. ഇടവകയിലെ  വിമൻസ് ഫോറമാണ് ഇത്തവണ തിരുനാളിനു പ്രസുദേന്തിയാവുന്നത്. തിരുനാൾ പരിപാടികൾ: ജൂലൈ 21 വെള്ളി: വൈകുന്നേരം  6:00 മുതൽ ദിവ്യകാരുണ്യആരാധന, 7:00 നു കൊടിയേറ്റ്. തുടർന്ന്  വി. കുർബാന, നൊവേന, ലദീഞ്ഞ്. (കാർമ്മികൻ: റവ. ഫാ. ജോർജ് വാണിയപ്പുരക്കൽ). ജൂലൈ 22 ശനി:…

ഡാലസ്സിൽ 3 സ്ത്രീകൾ കുത്തേറ്റ മരിച്ച സംഭവം; പോലീസ് അന്വേഷിക്കുന്നു

ഡാളസ് – ആളൊഴിഞ്ഞ പറമ്പിൽ കുത്തേറ്റ നിലയിൽ കണ്ടെത്തിയ 3 സ്ത്രീകളുടെ  മരണത്തിൽ സംശയമുള്ളവരെ ഡാളസ് പോലീസ്.അന്വേഷിക്കുന്നു ഏപ്രിൽ 22 ന്, ആദ്യം കണ്ടെത്തിയ  സ്ത്രീയുടെ മൃതദേഹം, പിന്നീട് 60 വയസ്സുള്ള കിംബർലി റോബിൻസൺ എന്ന് തിരിച്ചറിഞ്ഞു, തെക്കൻ ഡാലസിലെ നോർത്ത് കൊരിന്ത് സ്ട്രീറ്റ് റോഡിന്റെയും ഈസ്റ്റ് ക്ലാരൻഡൻ ഡ്രൈവിന്റെയും കവലയ്ക്ക് സമീപമുള്ള സാന്താ ഫെ അവന്യൂവിലെ 200 ബ്ലോക്കിൽ നിന്ന് കണ്ടെത്തി. രണ്ട് മാസത്തിന് ശേഷം 25 കാരിയായ ചെറിഷ് ഗിബ്‌സണിന്റെ മൃതദേഹം അതേ സ്ഥലത്ത് നിന്ന് കണ്ടെത്തി.ഹാരി ഹൈൻസ് ബൊളിവാർഡിലെ മുതിർന്നവരുടെ പുസ്തകശാലയ്ക്ക് സമീപമാണ് ഗിബ്സണെ അവസാനമായി കണ്ടത്. ഗിബ്‌സണിന്റെ ഫോൺ സ്റ്റോറിന് പുറത്ത് പിംഗ് ചെയ്തതിനാൽ തന്റെ കടയിൽ നിന്ന് നിരീക്ഷണ വീഡിയോ പോലീസ് പിൻവലിച്ചതായി ഉടമ ഡബ്ല്യുഎഫ്‌എഎ ഡാളസിനോട് പറഞ്ഞു. ജൂലൈ 15 ന്, മറ്റ് രണ്ട് ഇരകളിൽ നിന്ന് അഞ്ച്…

ഉമ്മൻ ചാണ്ടി സാധാരണക്കാരുടെ മനസ്സ് തൊട്ടറിഞ്ഞ നേതാവ്: ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ

ഡാളസ്: കേരളാ മുൻ മുഖ്യ മന്ത്രി ബഹു: ഉമ്മൻ ചാണ്ടി സാർ സാധാരണക്കാരായ മലയാളികളുടെ മനസ്സ് തൊട്ടറിഞ്ഞ നായകനായിരുന്നു എന്നും കൂടാതെ പ്രവാസികളെ വളരെയധികം സ്നേഹിച്ചിരുന്ന അദ്ദേഹം പ്രവാസികൾക് വേണ്ടി എന്നും നിലകൊണ്ടിട്ടുണ്ട് എന്നും ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ പ്രസിഡന്റ് പി. സി. മാത്യു ഗ്ലോബൽ ക്യാബിനറ്റിനുവേണ്ടി ഓരു പ്രസ്താവനയിലൂടെ അറിയിച്ചു. ഒരിക്കൽ താൻ അമേരിക്കയിൽ നിന്നും അവധിക്കു നാട്ടിൽ എത്തിയപ്പോൾ പ്രവാസികളുടെ പ്രശ്നങ്ങളെപ്പറ്റി പറയുവാനായി അദ്ദേഹത്തെ കാണുവാൻ വിളിച്ചപ്പോൾ ആദ്യ ഫോൺ കോളിൽ തന്നെ നേരിട്ട് അപ്പോയ്ൻമെൻറ് നൽകുകയും ചെയ്തു പുതുപ്പള്ളിയിലെ പള്ളിയിൽ ഞായറാഴ്ച ഒരു മണിക്കാണ് അദ്ദേഹം തന്നെ കാണാമെന്നു സമ്മതിച്ചത്. ആളുകളുടെ ആരവമില്ലാതെ, രാഷ്ട്രീയക്കാരുടെ ഒത്താശയില്ലാതെ ഏതു സാധാരണക്കാരനും ഒരു പിതാവിന്റെ അരികിലേക്ക് ചെല്ലുന്നതുപോലെ പോലെ ഓടിച്ചെല്ലുവാൻ കഴിഞ്ഞിരുന്ന “കേരളത്തിന്റെ വളർത്തച്ഛനായിരുന്നു” അദ്ദേഹം എന്ന് പി. സി. മാത്യു സ്വേത സിദ്ധമായ ശൈലിയിൽ…

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഡാളസിൽ അനുശോചന സമ്മേളനം, ജൂലൈ 23 ന്

ഡാളസ് : കേരളാ മുൻ മുഖ്യമന്ത്രിയും ജനനായകനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഡാളസ് പൗരാവലിയുടെ അനുശോചനം രേഖപെടുത്തന്നതിന് സമ്മേളനം സംഘടിപ്പിക്കുന്നു ജൂലൈ 23 ന് ഞായറാഴ്ച വൈകുനേരം 6 മണിക്  ഗാർലാൻഡ് കിയാ ഓഡിറ്റോറിയത്തിൽ  (580 castleglen dr , garland , Texas 77477) വച്ചാണ് അനുശോചന സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) ഡാളസ് ചാപ്റ്റർ നേതൃത്വം നൽകുന്ന ഈ സമ്മളനത്തിൽ ഡാളസിലെ സാമൂഹ്യ സാംസ്‌കാരിക സാമുദായിക നേതാക്കളോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക്: പ്രദീപ് നാഗനൂലിൽ 469 449 1905 (ചാപ്റ്റർ പ്രസിഡണ്ട്) , പി .തോമസ് രാജൻ  214 287 3135- (ജനറൽ സെക്രട്ടറി) 214 287 3135

ഉമ്മൻ ചാണ്ടി അനുസ്മരണ യോഗം; ‘ജനപ്രിയന് വിട’ സംഘടിപ്പിച്ച് വോയ്സ് ഓഫ് കോൺഗ്രസ്‌ (യുകെ)

കോൺഗ്രസ്‌ നേതാവും ജനപ്രിയ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ട് വോയ്സ് ഓഫ് കോൺഗ്രസ്‌ (യുകെ) അനുസ്മരണ യോഗം ‘ജനപ്രിയന് വിട’ സംഘടിപ്പിച്ചു. യുകെയിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ച്കൊണ്ടാണ് യോഗം സംഘടിപ്പിച്ചത്. വോയിസ്‌ ഓഫ് കോൺഗ്രസ്‌ (യുകെ) യെ പ്രതിനിധീകരിച്ചുകൊണ്ട് ഡോ. ജോഷി ജോസ്, റോമി കുര്യാക്കോസ് എന്നിവരാണ് ‘ജനപ്രീയന് വിട’ അനുസ്മരണ ചടങ്ങിന് നേതൃത്വം നൽകിയത്. എന്നും ജനങ്ങൾക്കൊപ്പം ചേർന്ന് നിൽക്കുവാനും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുവാനും ജീവിതം മാറ്റി വെച്ച ജനനേതാവായിരുന്നു ഉമ്മൻ‌ ചാണ്ടി. കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനനന്മക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച ചുരുക്കം ചില നേതാക്കളിൽ ഒരാളായി അദ്ദേഹം വേറിട്ട്‌ നിന്നു. തുടർച്ചയായി അൻപത്തി ഒന്ന് വർഷം ജനപ്രതിനിധിയായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടി സഹജീവികളുടെ പ്രശന്ങ്ങളും സ്വപ്‌നങ്ങളും നിറവേറ്റുന്നതിനിടെ ജനങ്ങൾക്ക് വേണ്ടി ജീവിച്ച്, സ്വന്തം ആഗ്രഹങ്ങൾ പോലും…

ഉമ്മൻ ചാണ്ടി യുടെ നിര്യാണത്തിൽ ഹൃദയത്തിൽ ചാലിച്ച അനുശോചനമറിയിച്ചു ജോസഫ് ചാണ്ടി

ഡാളസ് : മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി യുടെ നിര്യാണത്തിൽ കോട്ടയം ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് അമേരിക്കൻ ക്രിസ്ത്യൻ ചാരിറ്റി മിഷൻ യോഗം ചേർന്ന് അനുശോചിച്ചു.  തൻറെ ആയുഷ്ക്കാല ഉപദേഷ്ടാവും അഡ്വൈസറി ബോർഡ് ചെയർമാനും ആയിരുന്നുവെന്ന് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ജോസഫ് ചാണ്ടി അനുശോചനസന്ദേശത്തിൽ വ്യക്തമാക്കി. ദീർഘനാളത്തെ പരിചയമാണ് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ആയ ഞാനുമായുള്ളതെന്നും അദ്ദേഹത്തിൻറെ ഇരുപത്തിരണ്ടാമത്തെ വയസ്സു മുതലുള്ള അടുത്തബന്ധം ഞാൻ കോപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരൻ ആയിരിക്കെ സഹകരണ എംപ്ലോയിസ് അസോസിയേഷൻ നേതാവായിരുന്നു ഉമ്മൻചാണ്ടി. അമേരിക്കയിൽ വരുമ്പോഴും നാട്ടിൽ ആയിരിക്കുമ്പോഴും എന്നെ വന്നു കാന്നുമായിരുന്നു. ട്രസ്റ്റ് കോട്ടയത്ത് സംഘടിപ്പിച്ച ഒട്ടുമിക്ക മീറ്റിങ്ങുകളിലേയും സജീവ സാന്നിധ്യം. എൻറെ വിവാഹത്തിൻറെ ഇരുപത്തിയഞ്ചാം വാർഷികത്തിന് എല്ലാ തിരക്കുകൾക്കിടയിലും പങ്കെടുത്ത മഹാനുഭാവൻ .ആയിരക്കണക്കിന് ജനങ്ങൾ വീട്ടിൽ ഉണ്ടായിരുന്നാലും എപ്പോഴും കൂടെ കൂട്ടുന്നവൻ .പുണ്യാത്മാവിനെ യോഗം നിത്യശാന്തി നേരുന്നതായി…

ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ IOC UK കേരള ചാപ്റ്റർ അനുശോചന യോഗം സംഘടിപ്പിച്ചു

മുൻ മുഖ്യമന്ത്രിയും രാഷ്ട്രീയ കേരളത്തിലെ ഏറ്റവും ജനപ്രിയനായ നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ യുകെ കേരള ഘടകം അനുശോചന യോഗം സംഘടിപ്പിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോം മുഖേന സംഘടിപ്പിച്ച യോഗത്തിൽ യുകെയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള പ്രമുഖ വ്യക്തികൾ ഉൾപ്പടെ നിരവധി പേർ പങ്കുചേർന്നു. രാഷ്ട്രീയ കേരളത്തിൽ ഉമ്മൻ ചാണ്ടിയുടെ വിയോഗം കൊണ്ടുണ്ടായ വിടവ് സമീപ ഭാവിയിൽ ആർക്കും നികത്താൻ സാധിക്കില്ല എന്ന പൊതു വികാരം അനുശോചന സംഗമത്തലുടനീളമുണ്ടായി. യുവ കോൺഗ്രസ്‌ നേതാവ് അരിത ബാബു ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ജനങ്ങളാണ് തന്റെ പ്രഥമ പരിഗണനയെന്ന് ആവർത്തിച്ചിരുന്നതിന്റെ പ്രത്യക്ഷ തെളിവായിരുന്നു മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം ആവിഷ്കരിച്ച ജനസമ്പർക്കപരിപാടിയെന്നും കക്ഷി രാഷ്ട്രീയത്തിനതീതമായി അദ്ദേഹം ചെയ്ത ജനനന്മകൾ എന്നും ഓർക്കപ്പെടുമെന്നും അരിത ബാബു അനുശോചന സന്ദേശത്തിൽ പറഞ്ഞു. IOC UK കേരള ഘടകം പ്രസിഡന്റ്‌ സുജു ഡാനിയേൽ അദ്ധ്യക്ഷത വഹിച്ച…

ജനങ്ങളെ നെഞ്ചിലേറ്റിയ ജനസേവകന്‍ (കാരൂര്‍ സോമന്‍, ചാരുംമൂട്)

കേരള ജനത ജനപ്രിയ നായകന്‍ ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടില്‍ ദു:ഖാര്‍ത്ഥരാണ്. ഒരു മുന്‍ മുഖ്യമന്ത്രിയുടെ വിയോഗത്തില്‍ ഇത്രമാത്രം ഈറനണിഞ്ഞവരെ, പൊട്ടിക്കരഞ്ഞവരെ കണ്ടിട്ടില്ല. ആരുടേയും ചുമലില്‍ തലോടികൊണ്ട് നിരാശ പൂണ്ടിരിക്കുന്ന മനസ്സിലേക്ക് സഹജമായ പുഞ്ചിരിയോടെ നോക്കുമ്പോള്‍ തന്നെ വേദനകളെല്ലാം നിര്‍വീര്യമാകും. പിന്നീട് നാം കാണുന്നത് പരസ്പരം പ്രേമാര്‍ദ്രമായ വിടര്‍ന്ന മിഴികളാണ്. ഒരു മുഖ്യമന്ത്രിയില്‍ നിന്ന് ഇത്രമാത്രം സവിശേഷമായ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങുക ഒരു ജനതയുടെ സൗഭാഗ്യമാണ്. ഉമ്മന്‍ചാണ്ടി പാവങ്ങളുടെ കുടപ്പിറപ്പും ജനങ്ങള്‍ക്ക് കരുത്തുമായിരിന്നു. ആ മന്ദസ്മിതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കിയവരുടെ കവിള്‍ത്തടങ്ങള്‍ തുടുക്കും, ഹൃദയം പിടയും, കണ്ണുനീര്‍ വാര്‍ക്കും. പരിഹാസ വാക്കുകള്‍ പറയുന്നവരുടെ മധ്യത്തില്‍ ഉമ്മന്‍ ചാണ്ടി പ്രാണപ്രിയനായിരുന്നു. യാതൊരു പോലീസ് പടച്ചട്ടയുമില്ലാതെ ജനത്തിനൊപ്പം സഞ്ചരിക്കുന്ന ഒരു മുഖ്യമന്ത്രിയെ കേരളത്തിന് ലഭിക്കുമോ? കേരള നിയമസഭ 1957 മാര്‍ച്ച് 16 ന് നിലവില്‍ വന്നതിനുശേഷം 1957-ലെ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ് നമ്പുതിരിപ്പാടില്‍…

ഇന്ത്യ പ്രസ് ക്ലബ് അനുശോചന യോഗം ഇന്ന് വൈകിട്ട് 8 മണിക്ക്; കേരളത്തിൽ നിന്ന് നേതാക്കൾ പങ്കെടുക്കും

മയാമി: മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഇന്ന് (ബുധൻ) വൈകിട്ട് 8 മണിക്ക് (EST ) സംഘടിപ്പിക്കുന്ന അനുശോചന യോഗത്തിൽ ഇന്ത്യയിൽ നിന്ന് വിവിധ പാർട്ടി നേതാക്കളും പങ്കെടുക്കുന്നു. മുൻ റവന്യു മന്ത്രി കെ.ഇ. ഇസ്മായിൽ (സി.പി.ഐ), കെ.പി.സി.സി. വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ വി.ടി ബാലറാം, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക്ക് സി. തോമസ്, ബി.ജെ.പി. സംസ്ഥാന സമിതി അംഗം അഡ്വ. ബി. രാധാകൃഷ്ണ മേനോൻ എന്നിവരാണ് പങ്കെടുക്കുന്നത്. അമേരിക്കയിലെ വിവിധ സംഘടനകളുടെ നേതാക്കളും പങ്കെടുക്കും. ആർക്കും പങ്കെടുക്കാം. കക്ഷിരാഷ്‌ടീയ ഭേദമന്യേ എല്ലാവരും ഈ zoom മീറ്റിങ്ങിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. പങ്കെടുക്കാനുള്ള ലിങ്ക്: IPCNA India Press Club of North America is inviting you to a scheduled…

ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ ഷിക്കാഗോ മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സ്‌പെഷ്യല്‍ ജനറല്‍ ബോര്‍ഡി യോഗത്തില്‍ ആദരണീയനായ കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയത്തിനതീതമായി എല്ലാ ജനങ്ങളെയും വളരെയധികം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇന്നുവരെ പകരം വയ്ക്കാന്നില്ലാത്ത ഒരു വ്യക്തിത്വത്തിനുടമയായിരുന്നു. കോട്ടയം ജില്ലയിലെ കുമരകത്ത് കാരോട്ട് വള്ളക്കാലയില്‍ കെ.ഒ.ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി 1943 ഒക്ടോബര്‍ 31-ന് ജനിച്ച ഉമ്മന്‍ചാണ്ടി പുതുപ്പള്ളി സെന്റ് ജോര്‍ജ് സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ കെ.എസ്.യു. യൂണീറ്റ് പ്രസിഡന്റായും പിന്നീട് കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി സെന്റ് ബെര്‍ക്കുമാന്‍സ് കോളേജ് എറണാകുളം ലോകോളേജ് എന്നിവിടങ്ങളില്‍ പഠനശേഷം 1967-ലെ കെ.എസ്.യു. സംസ്ഥാന അദ്ധ്യക്ഷനായും 1970-ലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചു പതിറ്റാണ്ടു നിയമസഭയില്‍ പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാ സാമാജികനായും…