ഉമ്മൻ ചാണ്ടി സാധാരണക്കാരുടെ മനസ്സ് തൊട്ടറിഞ്ഞ നേതാവ്: ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ

ഡാളസ്: കേരളാ മുൻ മുഖ്യ മന്ത്രി ബഹു: ഉമ്മൻ ചാണ്ടി സാർ സാധാരണക്കാരായ മലയാളികളുടെ മനസ്സ് തൊട്ടറിഞ്ഞ നായകനായിരുന്നു എന്നും കൂടാതെ പ്രവാസികളെ വളരെയധികം സ്നേഹിച്ചിരുന്ന അദ്ദേഹം പ്രവാസികൾക് വേണ്ടി എന്നും നിലകൊണ്ടിട്ടുണ്ട് എന്നും ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ പ്രസിഡന്റ് പി. സി. മാത്യു ഗ്ലോബൽ ക്യാബിനറ്റിനുവേണ്ടി ഓരു പ്രസ്താവനയിലൂടെ അറിയിച്ചു.

ഒരിക്കൽ താൻ അമേരിക്കയിൽ നിന്നും അവധിക്കു നാട്ടിൽ എത്തിയപ്പോൾ പ്രവാസികളുടെ പ്രശ്നങ്ങളെപ്പറ്റി പറയുവാനായി അദ്ദേഹത്തെ കാണുവാൻ വിളിച്ചപ്പോൾ ആദ്യ ഫോൺ കോളിൽ തന്നെ നേരിട്ട് അപ്പോയ്ൻമെൻറ് നൽകുകയും ചെയ്തു പുതുപ്പള്ളിയിലെ പള്ളിയിൽ ഞായറാഴ്ച ഒരു മണിക്കാണ് അദ്ദേഹം തന്നെ കാണാമെന്നു സമ്മതിച്ചത്.

ആളുകളുടെ ആരവമില്ലാതെ, രാഷ്ട്രീയക്കാരുടെ ഒത്താശയില്ലാതെ ഏതു സാധാരണക്കാരനും ഒരു പിതാവിന്റെ അരികിലേക്ക് ചെല്ലുന്നതുപോലെ പോലെ ഓടിച്ചെല്ലുവാൻ കഴിഞ്ഞിരുന്ന “കേരളത്തിന്റെ വളർത്തച്ഛനായിരുന്നു” അദ്ദേഹം എന്ന് പി. സി. മാത്യു സ്വേത സിദ്ധമായ ശൈലിയിൽ പറഞ്ഞു. ഒപ്പം ആ ഓർമകൾക്ക് മുമ്പിൽ പ്രണാമങ്ങൾ നേരുകയും ചെയ്തു

Print Friendly, PDF & Email

Leave a Comment

More News