ന്യൂയോര്‍ക്ക്: ചെങ്ങന്നൂർ ഇലയിടത്തു തേലക്കാട്ട് പീടികയിൽ കുടുംബാംഗവും, വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്‍ മുൻ പ്രസിഡന്റും, ഫൊക്കാന നേതാവും, അമേരിക്കൻ മലയാളി സമൂഹത്തിൽ നിറസാന്നിധ്യവും, പോര്‍ട്ട്ചെസ്റ്റര്‍ ഓർത്തഡോക്സ് ചർച്ചിന്റെ സജീവ പ്രവർത്തകനുമായ ഡോ. ഫിലിപ്പ് ജോർജ്ജ് (കുഞ്ഞ് 62) ന്യൂയോർക്കിൽ നിര്യാതനായി. ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസന കൗൺസിൽ അംഗവും സഭാ മാനേജിംഗ് കമ്മിറ്റി അംഗവുമായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ഭാര്യ: ഷൈല ഫിലിപ്പ് ജോർജ് പുനലൂർ ചേങ്ങലപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ : അരുൺ ഫിലിപ്പ് ജോർജ്, അലൻ ഫിലിപ്പ് ജോർജ്. സഹോദരങ്ങൾ: ജോർജ് ചെറിയാൻ, ഡോ. ഫാ. ജോർജ് കോശി (വികാരി, പോര്‍ട്ട്ചെസ്റ്റര്‍ ഓർത്തഡോക്സ് ചർച്ച്), സിസിലി കുട്ടി സാമുവേൽ, ജോർജ് വർഗീസ്, ജോർജ് എബ്രഹാം, ലാലി തോമസ്. Viewing Service: ജൂലൈ 23 ഞായർ 3 PM to 9 PM ഓർത്തഡോക്സ് ചർച്ച്, പോര്‍ട്ട്ചെസ്റ്റര്‍ 360 Irving…
Category: AMERICA
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിടവാങ്ങലിൽ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ അനുശോചനം രേഖപ്പെടുത്തി
ന്യൂജേഴ്‌സി : രാഷ്ട്രീയ താല്പര്യങ്ങൾക്കതീതമായി പൊതുജനതാല്പര്യത്തിനായി അഹോരാത്രം പ്രവർത്തിച്ചു ജനഹൃദയങ്ങളിൽ തനതായ സ്ഥാനം കരസ്ഥമാക്കിയ മുൻ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിടവാങ്ങലിൽ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ അനുശോചനം രേഖപ്പെടുത്തി വേൾഡ് മലയാളി കൗൺസിൽ തുടക്കം കുറിച്ച ഒട്ടനവധി ജനക്ഷേമ പരിപാടികളിൽ ഉമ്മൻ ചാണ്ടി നിറസാന്നിധ്യമായിരുന്നു ജനങ്ങളുടെ ഇടയിൽ ജീവിച്ചു, ജനവികാരങ്ങളുടെ സ്പന്ദനം ഹൃദയത്തിലേറ്റി , വികസനത്തിന്റെ പുത്തൻ ഏടുകൾ കേരളത്തിന് സമ്മാനിച്ച, പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വത്തിനുടമയായിരുന്നു ശ്രീ ഉമ്മൻ ചാണ്ടിയെന്നു വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ പ്രസിഡന്റ് ജിനേഷ് തമ്പി അഭിപ്രായപ്പെട്ടു ഉമ്മൻ ചാണ്ടിയുടെ വിടവാങ്ങലിൽ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനു വേണ്ടി ജേക്കബ് കുടശനാട് (ചെയർമാൻ) , ജിനേഷ് തമ്പി (പ്രസിഡന്റ്), സിജു ജോൺ (സെക്രട്ടറി) , തോമസ് ചെല്ലേത്ത് (ട്രഷറർ), ബൈജുലാല്‍ ഗോപിനാഥന്‍ (വൈസ് പ്രസിഡന്റ് – അഡ്മിന്‍)…
ബൈഡന്റെ ശാസ്ത്ര ഉപദേഷ്ടാവ് ഇന്ത്യയുമായി AI സഹകരണത്തിന് ആഹ്വാനം ചെയ്യുന്നു
വാഷിംഗ്ടണ്‍: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഗതി രൂപപ്പെടുത്തുന്നതിന് യുഎസും ഇന്ത്യ ഉൾപ്പെടെയുള്ള സമാന ചിന്താഗതിക്കാരായ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ശാസ്ത്ര ഉപദേഷ്ടാവ് ആരതി പ്രഭാകർ പറഞ്ഞു. AI യുടെ ഉത്തരവാദിത്ത ഉപയോഗം ഉറപ്പാക്കാൻ ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ പ്രമുഖ ഐടി ഭീമന്മാരുമായി യുഎസ് ഭരണകൂടം ഇതിനകം തന്നെ ഇടപെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. കമ്പനികളെ ഉത്തരവാദിത്തത്തോടെ നിർത്താനുള്ള ശ്രമങ്ങളും അതിൽ പ്രോത്സാഹജനകമായ പുരോഗതിയും ഇന്ത്യൻ-അമേരിക്കൻ വംശജയായ പ്രഭാകർ വെളിപ്പെടുത്തി. നിലവിലുള്ള നിയമങ്ങളുടെ പരിധിക്കുള്ളിൽ എക്സിക്യൂട്ടീവ് നടപടികൾക്കുള്ള പദ്ധതികളും അവർ വെളിപ്പെടുത്തി. കൂടാതെ, AI യുടെ സാധ്യതയുള്ള നേട്ടങ്ങൾ പ്രയോജനപ്പെടുത്തുമ്പോൾ തന്നെ AI യുടെ സാധ്യതയുള്ള ദോഷങ്ങൾ പരിഹരിക്കാനുള്ള അവരുടെ ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിനെക്കുറിച്ച് ബൈഡന്‍ ആലോചിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ, മെറ്റ, മറ്റ് ചെറുകിട സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ ഏഴ് മുൻനിര…
പെന്റഗൺ മിലിട്ടറി ബ്രാഞ്ചിന്റെ തലവനായി ബൈഡൻ ലിസ ഫ്രാഞ്ചെറ്റിയെ തിരഞ്ഞെടുത്തു
വാഷിംഗ്‌ടൺ ഡി സി :യുഎസ് നാവികസേനയെ നയിക്കാൻ യുഎസ് പ്രസിഡന്റ് ബൈഡൻ ഒരു വനിതാ അഡ്മിറലിനെ തിരഞ്ഞെടുത്തു – പെന്റഗൺ മിലിട്ടറി സർവീസ് ബ്രാഞ്ചിന്റെ തലവനായി ഒരു വനിത നാമനിർദ്ദേശം ചെയ്യപ്പെടുന്നത് ഇതാദ്യമാണ്. ലിസ ഫ്രാഞ്ചെറ്റി ദക്ഷിണ കൊറിയയിലെ യുഎസ് ആറാമത്തെ ഫ്ലീറ്റിന്റെയും യുഎസ് നാവികസേനയുടെയും മുൻ മേധാവിയാണ്, കൂടാതെ വിമാനവാഹിനിക്കപ്പൽ സ്‌ട്രൈക്ക് കമാൻഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നേവൽ ഓപ്പറേഷൻസ് മേധാവിയായി സ്ഥിരീകരിക്കപ്പെട്ടാൽ, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ഉൾപ്പെടുന്ന മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെ എലൈറ്റ് ഗ്രൂപ്പിൽ അംഗമാകുന്ന ആദ്യ വനിതയായിരിക്കും അവർ. 38 വർഷത്തെ പരിചയസമ്പന്നയായ അവർ ഫോർ സ്റ്റാർ അഡ്മിറൽ പദവി നേടുന്ന രണ്ടാമത്തെ വനിതയായിരുന്നു.
ലുവിയ അൽസേറ്റിനു മിസ് ടെക്സസ് യുഎസ്എ കിരീടം
ഹൂസ്റ്റൺ : ഹൂസ്റ്റണിൽ നിന്നുള്ള ലുവിയ അൽസേറ്റ് ഈ വർഷത്തെ മിസ് ടെക്സസ് യുഎസ്എ ആയി തിരഞ്ഞെടുക്കപ്പെട്ടു ശനിയാഴ്ച, ഹിൽട്ടൺ ഹൂസ്റ്റൺ പോസ്റ്റ് ഓക്ക് ഹോട്ടലിൽ നടന്ന മത്സരത്തിൽ 90-ലധികം മത്സരാർത്ഥികളെ പിന്തള്ളി ലുവിയ അൽസേറ്റ് ഔദ്യോഗികമായി മിസ് ടെക്സസ് യുഎസ്എ ആയി കിരീടമണിഞ്ഞത് . ന്യൂറോ ഡിജെനറേറ്റീവ് രോഗത്തെക്കുറിച്ച് അവബോധം വളർത്താൻ തന്റെ കിരീടം ഉപയോഗിക്കാനാണ് താൻ ലക്ഷ്യമിടുന്നതെന്ന് അൽസേറ്റ് പറഞ്ഞു. രണ്ടാം വർഷം, ഹൂസ്റ്റൺ സ്വദേശിയായ ഒരാൾ മിസ് യുഎസ്എ സ്റ്റേജിൽ ടെക്സാസിനെ പ്രതിനിധീകരിക്കും. ജനുവരിയിൽ മിസ് യൂണിവേഴ്‌സ് കിരീടം നേടിയ ഹൂസ്റ്റണിലെ ആർ ബോണി ഗബ്രിയേലിന്റെ പാത പിന്തുടരുകയാണ് കൊളംബിയൻ വംശജയായ 26 കാരി 2018 ജനുവരിയിൽ അവളുടെ അമ്മയ്ക്ക് (ALS ) ന്യൂറോ ഡിജെനറേറ്റീവ് രോഗം ഉണ്ടെന്ന് കണ്ടെത്തിയപ്പോൾ, അൽസേറ്റ് മാതാവിന്റെ മുഴുവൻ സമയ പരിചാരകയായി. നിർഭാഗ്യവശാൽ, 2022 ഡിസംബറിൽ ഫാനി…
ഡാളസിൽ സംയുക്ത സുവിശേഷ കൺവെൻഷൻ ആഗസ്റ്റ് 4 മുതൽ 6 വരെ
ഡാലസ്: കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (KECF) ആഭിമുഖ്യത്തിൽ ഇരുപത്തി ആറാമത് സംയുക്ത സുവിശേഷ കൺവെൻഷൻ ആഗസ്റ്റ് 4 വെള്ളി മുതൽ 6 ഞായർ വരെ ഡാളസ് സെന്റ്.പോൾസ് മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് (1002 Barnes Bridge Road, Mesquite, Tx 75150) നടത്തപ്പെടുന്നു. പ്രമുഖ ആത്മീയ പ്രഭാഷകനും, സി എസ് ഐ സഭയുടെ കൊല്ലം – കൊട്ടാരക്കര ഭദ്രാസന അധ്യക്ഷനും, കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റും, വേദ പണ്ഡിതനും ആയ ബിഷപ് ഡോ. ഉമ്മൻ ജോർജ് വെള്ളിയാഴ്ച വൈകിട്ട് 6.30 മുതൽ 9 മണി വരെയും, ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 9 വരെയും നടത്തപ്പെടുന്ന കൺവെൻഷന് മുഖ്യ സന്ദേശം നൽകും. ഓഗസ്റ്റ് 5 ശനിയാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ റൂട്സ് & വിംഗ്സ് എന്ന വിഷയത്തെ അധികരിച്ച്…
ഡാളസ് സെൻറ് പോൾസ് മാർത്തോമാ ചർച് ത്രിദിന വാർഷിക കൺവെൻഷൻ ആരംഭിച്ചു
മസ്കറ്റ് ( ഡാളസ്): ജൂലൈ 21 വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഡാലസ് സെൻറ് പോൾസ് മാർത്തോമാ ചർച് വാർഷിക കൺവെൻഷന്റെ പ്രഥമ ദിന യോഗം മസ്കറ്റ് സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ ആരംഭിച്ചു.വെള്ളിയാഴ്ച വൈകീട്ട് 6 :30 നു ചർച് ഗായക സംഘത്തിന്റെ ഗാനാലാപനത്തിനുശേഷം എം എം വര്ഗീസ് മധ്യസ്ഥ പ്രാർത്ഥനക്കു നേത്ര്വത്വം നൽകി . ഇടവക സെക്രട്ടറി തോമസ് മാത്യു സ്വാഗതമാശംസിച്ചു.റവ ഷൈജു സി ജോയ്(വികാരി) ആമുഖ പ്രസംഗം നടത്തി . കഴിഞ്ഞ മുപ്പത്തിയഞ്ചു വര്ഷം ഇടവകയെ ആത്മീയ വളർച്ചയിലേക്ക് നയിക്കുന്നതിന് ഓരോ വർഷത്തെയും കൺവെൻഷൻ മുഖാന്തിരമായിട്ടുണ്ടെന്നു അച്ചൻ പറഞ്ഞു.തുടർന്ന് അശ്വിൻ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു . റവ ഡോ ഈപ്പൻ വര്ഗീസ് റോമാർക്കെഴുതിയ ലേഖനം ഒന്നാം അധ്യായം ഒന്ന് മുതൽ പതിനേഴു വരെയുള്ള വാക്യങ്ങളെ ആധാരമാക്കി സുവിശേഷം…
എക്യൂമെനിക്കൽ ഫെഡറേഷൻ സെൻറ് തോമസ് ദിനമാചരിച്ചു
ന്യൂയോർക്ക്: ന്യൂയോർക്കിലെ മലയാളി ക്രൈസ്‌തവ കൂട്ടായ്‌മയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ സെൻറ് തോമസ് ദിനാചരണം ജൂലൈ 15-നു ഞായറാഴ്ച വില്ലിസ്റ്റൺ പാർക്കിലുള്ള സി എസ് ഐ ജൂബിലി മെമ്മോറിയൽ ചർച്ചിൽ വച്ച് നടന്നു. വൈകുന്നേരം 5 മണിക്ക് എക്യൂമെനിക്കൽ ഫെഡറേഷന്റെ പ്രസിഡന്റ് റവ. ഷാജി കൊച്ചുമ്മൻറെ അധ്യക്ഷതയിൽ കൂടിയായോഗത്തിൽ ന്യൂ യോർക്കിലുള്ള വിവിധ സഭകളിലെ വൈദീകരും സഭാവിശ്വാസികളും പങ്കെടുത്തു . “അപ്പോസ്തോലനായ വിശുദ്ധ തോമസിൻറെ അത്ഭുതകരവും വിശുദ്ധവുമായ ദൗത്യം” എന്ന വിഷയത്തെ ആസ്‌പദമാക്കിയുള്ള സെമിനാറിനു റവ. ജോൺ ഡേവിഡ്‌സൺ ജോൺസൻ നേതൃത്വം നൽകി. റവ. വി.ടി. തോമസ്, റവ. ജിബിൻ തമ്പി എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോ. റേച്ചൽ ജോർജ് വേദപുസ്‌തക വായന നടത്തി. എക്യൂമെനിക്കൽ കൊയർ, ഓർത്തഡോൿസ് ചർച് കൊയർ, സി.എസ്. ഐ ജൂബിലി മെമ്മോറിയൽ ചർച് കൊയർ,…
75വയസ്സുകാരിയെ കൊലപ്പെടുത്തിയ ജെയിംസ് ബാർബറുടെ വധശിക്ഷ അലബാമയിൽ നടപ്പാക്കി
അറ്റ്മോർ( അലബാമ):ഡൊറോത്തി “ഡോട്ടി” എപ്‌സിനെ(75) കൊലപ്പെടുത്തിയ കേസിൽ ജെയിംസ് ബാർബറുടെ വധശിക്ഷ അലബാമ സംസ്ഥാനത്തു നടപ്പാക്കി . പരാജയപ്പെട്ട ശ്രമങ്ങൾക്ക് ശേഷമുള്ള സംസ്ഥാനത്തിന്റെ ആദ്യ വധശിക്ഷയാണ് വെള്ളിയാഴ്ച രാവിലെ മാരകമായ വിഷ മിശ്രിതം കുത്തിവെച്ചു നടപ്പാക്കിയത് .യു.എസ് സുപ്രീം കോടതി അർദ്ധരാത്രിക്ക് ശേഷം സംസ്ഥാനത്തിന് വധശിക്ഷ തുടരാൻ അനുമതി നൽകുകയായിരുന്നു 2001 മെയ് 20-ന് ഹാർവെസ്റ്റിലെ 75 വയസ്സുള്ള ഡൊറോത്തി “ഡോട്ടി” എപ്‌സിനെ തല്ലുകയും കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു. കേസിൽ ബാർബറിനെതിരെ 2003-ൽ മാഡിസൺ കൗണ്ടി ജൂറി മോഷണക്കുറ്റവും ചുമത്തിയിട്ടുണ്ട്. എപ്‌സിന്റെ മകളുടെ മുൻ കാമുകനായ അദ്ദേഹം ഡൊറോത്തി എപ്‌സിന്റെ വീട്ടിൽ ജോലി ചെയ്തിരുന്നു. മരണം ഉറപ്പാക്കുന്നതിന് രണ്ട് ഇൻട്രാവണസ് ലൈനുകൾ ഉപയോഗിച്ച സിരകളിലേക്ക് മയക്കമരുന്നും മറ്റൊന്ന് മാരകമായ ഡോസും വേണ്ടിവന്നതായി വധശിക്ഷയ്ക്ക് തൊട്ടുപിന്നാലെ ഒരു പത്രസമ്മേളനത്തിൽ ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷൻസ് കമ്മീഷണർ ജോൺ ഹാം പറഞ്ഞു. വധിക്കപ്പെടുന്നതിന്…
ജാതിചിന്ത മതേതര ഭാരതത്തിനു ഭീഷണി: ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപോലിത്ത
അറ്റ്ലാന്റ: സ്വതന്ത്ര ഭാരതത്തിൽ നിലവിൽവന്ന ജനാധിപത്യം ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരുന്നു എന്നും ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര ജനാധിപത്യം യാഥാർഥ്യമാകണമെങ്കിൽ സമൂഹം ജാതിചിന്ത വെടിയണമെന്നും നിരണം ഭദ്രാസനാധിപൻ ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപോലിത്ത പ്രസ്താവിച്ചു.മതേതര ഭാരതം നേരിടുന്ന വെല്ലുവിളികളെ അധികരിച്ചു അറ്റ്ലാന്റയിൽ നടന്ന സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മെത്രാപോലിത്ത. ഭാരതത്തിൽ നടന്നുകൊണ്ടിരിക്കുന്ന വർഗ്ഗീയ കലാപങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന മലയാളി സമൂഹവും സഭകളും നാളെ ഇതേ പ്രതിസന്ധിയിലൂടെ കടന്നു പോയാൽ സഹായിക്കാൻ ഒരു പക്ഷെ ആരും ഉണ്ടാവില്ലെന്നു തിരിച്ചറിയേണ്ടതുണ്ട് എന്നും കൂറിലോസ് മെത്രാപോലിത്ത പറഞ്ഞു. ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ്, അറ്റ്ലാന്റാ ചാപ്റ്ററിന്റെയും സത്യം മിനിസ്ട്രീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാറിൽ ഡോ. സി.വി. വടവന മോഡറേറ്റർ ആയിരുന്നു. മരുപ്പച്ച പത്രാധിപർ അച്ചൻകുഞ്ഞ് ഇലന്തൂർ, പ്രഭാഷകൻ പാസ്‌റ്റർ ജെയ്‌സ് പാണ്ടനാട്, പാസ്‌റ്റർ റെജി ശാസ്താംകോട്ട, ബിനു വടശ്ശേരിക്കര എന്നിവരും ചർച്ചയിൽ…
