ഡാളസ്: ഏഴാമത് സീറോ മലബാർ ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റിനു ഡാലസിൽ വിജയകരമായ സമാപനം. ജൂലൈ 14 മുതൽ 16 വരെ സെന്റ് തോമസ് സീറോ മലബാർ ഫൊറോന, ഡാളസ് ആയിരുന്നു വേദി. ഗ്രൂപ്പ് ‘എ’ യിൽ, 123 പോയിന്റ് നേടി കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ വിജയികൾക്കുള്ള കുഴിപ്പള്ളിൽ അന്നക്കുട്ടി ജോസഫ് എവറോളിംഗ് ട്രോഫി നേടി. ആതിഥേയരായ ഗാർലാന്റ് ഫൊറോന 117 പോയിന്റ്നേടി റണ്ണേഴ്‌സ് അപ്പിനുള്ള ചുണ്ടത്തു ജോർജ് മാത്യു മെമ്മോറിയൽ എവറോളിംഗ് ട്രോഫി കരസ്‌ഥമാക്കി. ഗ്രൂപ്പ് ‘ബി’ യിൽ ഡിവൈൻ മേഴ്‌സി മക്കാലൻ, ഒക്ലഹോമ ഹോളി ഫാമിലി എന്നിവരാണ് യഥാക്രമം വിജയികളും, റണ്ണേഴ്‌സ് അപ്പുമായത്. ഡാളസ് – ഒക്ലഹോമ റീജണിൽ നിന്നായി ഒൻപതു ഇടവകകൾ പങ്കെടുത്തു. കുട്ടികളുടെയും, യുവജന കലാപ്രതിഭകളുടെയും അതുല്യപ്രകടനങ്ങൾക്കാണ് അരങ്ങു വേദിയായത്. അറുനൂറോളം മത്സരാർത്ഥികളും കുടുംബാഗങ്ങളുമായി രണ്ടായിരത്തോളം വിശ്വാസികൾ സംഗമിച്ചപ്പോൾ…
Category: AMERICA
ക്രിസ്തുവിൽ വേരൂന്നി വളരേണ്ടതിന്റെ ആവശ്യകത തിരിച്ചറിയണം: കര്‍ദ്ദിനാള്‍ ബസ്സേലിയോസ് ക്ലിമീസ് കാതോലിക്കാബാവ
മലങ്കര സുറിയാനി കത്തോലിക്കാ കൺവൻഷനു തുടക്കമായി ഹൂസ്റ്റൺ: ക്രിസ്തുവിൽ വേരൂന്നി വളരേണ്ടത് ആവശ്യകതയെ കുറിച്ച് ഏവരും തിരിച്ചറിയണമെന്ന് അഭിവദ്യ കര്‍ദ്ദിനാള്‍ ബസ്സേലിയോസ് ക്ലിമീസ് കാതോലിക്കാബാവ . മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ നോർത്ത് അമേരിക്കയിലെ പതിനൊന്നാമത് കാത്തലിക് കൺവൻഷൻ ഉദ്ഘാടന. ചെയ്തു സംസാരിക്കുകയായിരുന്നു തിരുമേനി. കുടുംബങ്ങളുടെ കൂടി വരവിൽ സഭാധ്യക്ഷൻ എന്ന് നിലയിൽ തനിക്കുള്ള സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചു. ഈ മൂന്ന് നാല് ദിവസങ്ങൾ കൂട്ടായ്മയുടെ ദിനങ്ങൾ ആയി മാറട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. എപ്പാർക്കിയുടെ അധ്യക്ഷൻ അഭിവന്ദ്യ മാർ സ്റ്റെഫാനോസ് തിരുമേനി എല്ലാവരെയും സ്വാഗതം ചെയ്ത് സംസാരിച്ചു. കോവിഡിന് ശേഷമുള്ള ഈ കൂടിവരവ് പാർട്ടിയുടെ വളരെ സന്തോഷത്തിന്റെ കൂടി കൂടി വരവാണെന്ന് അദ്ദേഹം ഓർമപ്പെടുത്തി. എണ്ണൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന ഈ കൺവെൻഷൻ ന്യൂജേഴ്‌സിയിൽ ഉള്ള പഴ്സിപ്പനിയിലെ ഹിൽട്ടൺ ഹോട്ടലിൽ വച്ചാണ് നടക്കുന്നത്. കൺവെൻഷനിൽ പ്രധാന പ്രഭാഷകനായി…
അഞ്ച് മണിക്കൂറോളം വാഹനത്തില്‍ ഉപേക്ഷിക്കപ്പെട്ട 10 മാസം പ്രായമുള്ള കുഞ്ഞ് ചൂടേറ്റ് മരിച്ചു; ആയയെ പോലീസ് അറസ്റ്റു ചെയ്തു
ഫ്‌ളോറിഡ: കുറഞ്ഞത് 5 മണിക്കൂറെങ്കിലും വാഹനത്തില്‍ ഉപേക്ഷിക്കപ്പെട്ട 10 മാസം പ്രായമുള്ള കുഞ്ഞ് കൊടുംചൂടില്‍ മരിച്ചു. ഫ്‌ളോറിഡയിലാണ് സംഭവം.കുട്ടിയെ കാറില്‍ ഉപേക്ഷിച്ച ആയയായ റോണ്ട ജുവല്‍ നരഹത്യയ്ക്ക് അറസ്റ്റിലായി. ബേക്കര്‍ കൗണ്ടി ഷെരീഫിന്റെ അറസ്റ്റ് റിപ്പോര്‍ട്ട് അനുസരിച്ച്, 133 ഡിഗ്രിക്ക് മുകളിലുള്ള ആന്തരിക താപനിലയില്‍ എത്തിയ കാറില്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിച്ചു. ലഭ്യമായ റിപോർട്ടനുസരിച്ചു പുറത്തെ താപനില 98 ഡിഗ്രി ഫാരന്‍ഹീറ്റിലെത്തി. ഇത് 10 മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മരണത്തിന് കാരണമായി. മൂന്ന് കുട്ടികള്‍ക്കൊപ്പം കുഞ്ഞിനെ ബേബി സിറ്റിംഗ് ചെയ്യുമായിരുന്ന ആയയാണ് ജുവല്‍. സംഭവദിവസം അവര്‍ പെണ്‍കുട്ടിയെ മാതാപിതാക്കളുടെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി. മറ്റ് കുട്ടികളുള്ള സ്ഥലത്തെത്തിയപ്പോള്‍ കുഞ്ഞ് ഉറങ്ങുകയായിരുന്നെന്ന് കരുതിയെന്നും അതിനാല്‍ വീടിനുള്ളില്‍ പോയി മറ്റ് കുട്ടികളുമായി ഇടപഴകിയെന്നും ജുവല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. കുഞ്ഞിനെ കാറില്‍ ഉപേക്ഷിച്ച കാര്യം പൂര്‍ണ്ണമായി മറന്നെന്നും…
നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമ്മാ ഭദ്രാസന യൂത്ത് ഫെല്ലോഷിപ്പ് കോൺഫറൻസ് ഉദ്ഘാടനം ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ നിർവഹിച്ചു
ഷിക്കാഗോ: നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമ്മാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 20മുതൽ-23വരെ സംഘടിപ്പിച്ചി ക്കുന്ന 44-ാമത് ഭദ്രാസന യൂത്ത് ഫെല്ലോഷിപ്പ് കോൺഫറൻസിന്റെ ഉദ്ഘാടനം നോർത്ത് അമേരിക്ക ആൻഡ് യൂറോപ്പ് മാർത്തോമ്മാ ഭദ്രാസന എപ്പിസ്‌കോപ്പ റൈറ്റ് റവ.ഡോ. ഐസക് മാർ ഫിലക്‌സിനോസ് നിർവഹിച്ചു . 2023 ജൂലൈ 20 വ്യാഴാഴ്ച വൈകീട്ട് ഷിക്കാഗോ ട്രിനിറ്റി ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ക്യാമ്പസിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ മിഡ്‌വെസ്റ്റ് മേഖല ആരാധനക്ക് നേത്ര്വത്വം നൽകി. റവ അജിത് കെ തോമസ്(സെന്റ് തോമസ് എംടിസി) ,ഡി.വൈ.എഫ് കൗൺസിൽ – ഷോൺ മാത്യു എന്നിവർ സ്വാഗതം ആശംസിച്ചു.റവ.ജെയ്സൺ തോമസ് ആമുഖം പ്രസംഗം നടത്തി . തുടർന്നു ഭദ്രാസന എപ്പിസ്‌കോപ്പ റൈറ്റ് റവ.ഡോ. ഐസക് മാർ ഫിലക്‌സിനോസ് അധ്യക്ഷ പ്രസംഗം നടത്തുകയും തിരിതെളിച്ചു സമ്മേളനം ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഷിക്കാഗോ സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് സമ്മേളനത്തിന്…
ഉമ്മന്‍ ചാണ്ടി സാറിന് ആദരാഞ്ജലികള്‍: ലാലി ജോസഫ്
ഉമ്മന്‍ ചാണ്ടിസാറിനെ കുറിച്ച് എന്തെങ്കിലും എഴുതണമെന്ന്എന്നെ പ്രേരിപ്പിച്ചത് ടി.വി യില്‍ ഞാന്‍ കണ്ട ആ വിലാപ യാത്രയാണ്. ഞാന്‍ ഒരിക്കല്‍ പോലുംഅദ്ദേഹത്തെ നേരില്‍ കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല. ഞാന്‍ അമേരിക്കയില്‍ സഥിരതാമസം ആയ സമയത്താണ് സാര്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. അമേരിക്കന്‍ സന്ദര്‍ശനത്തിന് വന്നപ്പോള്‍ ഒന്നും എനിക്ക് നേരില്‍ കാണുവാനുള്ള അവസരവും ഉണ്ടായിട്ടില്ല. ഇത്രയും വലിയ ഒരാളെകുറിച്ച് എഴുതുവാനുള്ള യോഗ്യത എനിക്കുണ്ടോ എന്ന് എനിക്കറിയില്ല. ടി.വി യിലേക്ക് നോക്കിയപ്പോള്‍ കാണുന്നത് അലങ്കരിച്ച ഒരു വലിയ വാഹനത്തിന് ചുറ്റും കേരള ജനത ഒഴുകുന്ന കാഴ്ചയാണ്. വെള്ളത്തില്‍ പരല്‍ മീനുകള്‍ കൂട്ടം കൂടിയിരിക്കുന്നതു പോലെ എനിക്കു ആദ്യം തോന്നി. പരല്‍ മീനിനെ പോലെ എനിക്ക് തോന്നിയത് യഥാര്‍ത്ഥത്തില്‍ വലിയ ഒരു ജനസമുദ്രം ആയിരുന്നു. അതും എത്ര മണിക്കൂറുകള്‍ നീണ്ട യാത്ര. ജനക്കൂട്ടത്തിന്‍റെ ഇടയില്‍ കൂടി വണ്ടി ഓടിച്ചു കൊണ്ടു പോയവര്‍ക്ക്…
ജനനായകന്റെ വേർപാടിൽ ഒഐസിസിയുഎസ്എ നാഷണൽ കമ്മിറ്റി അനുശോചിച്ചു
ഹൂസ്റ്റൺ: അതിരുകളില്ലാതെ ജനങ്ങളെ സ്നേഹിച്ച, പാവങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നത നേതാവും കേരളത്തിന്റെ ഏറ്റവും മികച്ച മുഖ്യമന്ത്രിയുമായിരുന്ന ജനനായകൻ ഉമ്മൻ ചാണ്ടിയുടെ അകാല വേര്പാടിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യു എസ്എ) വിളിച്ചുകൂട്ടിയ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. സമ്മേളനത്തിൽ പങ്കെടുത്ത ഭൂരിഭാഗം പേരും ഉമ്മൻ ചാണ്ടിയെ കാലങ്ങളായി ചേർത്ത് പിടിച്ചവരും ഉമ്മൻ ചാണ്ടി ചേർത്ത് പിടിച്ചവരുമായിരുന്നു . ജൂലൈ 19 നു ചൊവ്വാഴ്ച വൈകുന്നേരം 9 മണിക്ക് (ഈസ്റ്റേൺ സമയം) സൂം പ്ലാറ്റ് ഫോമിൽ കൂടിയ സമ്മളനത്തിൽ എല്ലാവരും നേതാവുമായി ബന്ധപ്പെട്ട വ്യക്തിപരമായ മധുരസ്മരണകൾ പങ്കിട്ടു ജനറൽ സെക്രട്ടറി ജീമോൻ റാന്നി ആമുഖപ്രസംഗം നടത്തി . കോണ്‍ഗ്രസിന്റെ പെരുമയുള്ള മുഖമായി ഉമ്മന്‍ ചാണ്ടി വളര്‍ന്നപ്പോഴും എളിമ കൈവിടാതെ സൂക്ഷിച്ചു. പ്രതിസന്ധികളില്‍ തണല്‍വിരിച്ചും ആരോപണങ്ങളില്‍ പുഞ്ചിരിച്ചും…
ഡോ. കോശി ആലുംമൂട്ടിൽ ചെറിയാന്‍ (49) ന്യൂയോർക്കിൽ നിര്യാതനായി
ഡോ. കോശി ആലുംമൂട്ടിൽ ചെറിയാന്‍ (49) ന്യൂയോർക്കിൽ നിര്യാതനായി. പരേതൻ ഫാ. എ.കെ. ചെറിയാന്റേയും ശ്രീമതി മോളി ചെറിയാൻന്റെയും മകനാണ്. ന്യൂയോർക്ക് ബ്രോങ്ക്‌സിലെ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യയുടെ അംഗവും ന്യൂയോർക്കിലെ മോണ്ടിഫിയോർ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന പീഡിയാട്രിക് ന്യൂറോളജിസ്റ്റും അപസ്മാര രോഗ വിദഗ്ധനുമാണ് കോശികുഞ്ഞ്. ഭാര്യ: ഡോ. രേഖ ആർ മാത്യു, മക്കൾ: നഥനയേൽ, ജൂലിയ. സഹോദരങ്ങൾ: ഡോ. ഷീബ, ഡോ. മാത്യു, മിറിയം, സോഫിയ ജോർജ്, ഫാ. പോൾ, ഷാലു, ജോവാന, ഒലിവിയ ചെറിയാൻ, ഡോ. ശോഭ, ഡോ. ന്യൂവിൻ, ലിയ, അബിഗയിൽ, ഏഥൻ ജോസ്. സംസ്കാരം 2023 ജൂലൈ 22 ശനിയാഴ്ച, സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യ, ബ്രോങ്ക്സ്, ന്യൂ യോർക്കിൽ നടക്കും. Viewing Service: Friday, July 21, 2023 4:00 pm –…
ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു
ഡാളസ്:ആദരണീയനായ മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചനം രേഖപ്പെടുത്തി 1970 മുതൽ അഞ്ചു പതിറ്റാണ്ടു നിയമസഭയില്‍ പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാ സാമാജികനായി.നാലു തവണ മന്ത്രിയും രണ്ടു തവണ മുഖ്യമന്ത്രിയായും പ്രവർത്തിച്ച ശ്രീ. ഉമ്മൻ ചാണ്ടി മലയാളി സമൂഹത്തിനു പ്രിയപ്പെട്ട രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു. മികച്ച ഭരണാധികാരിയും, ദീര്‍ഘ വീക്ഷണമുള്ള പൊതു പ്രവർത്തകനുമായ അദ്ദേഹത്തിന്റെ വേർപാടിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി സെക്രട്ടറി അനശ്വർ മാംമ്പിള്ളി മാധ്യമങ്ങൾക്കു നൽകിയ അനുശോചന സന്ദേശത്തിൽ പറഞ്ഞു .
ഉമ്മൻ ചാണ്ടി ഒരു മികച്ച നേതാവ്; മറ്റ് നേതാക്കൾക്കുള്ള അഗാധമായ പാഠം (എഡിറ്റോറിയല്‍)
ഏറ്റവും ആദരണീയനും സ്വാധീനവുമുള്ള നേതാക്കളിലൊരാളായ ഉമ്മൻചാണ്ടിയുടെ വേർപാടിൽ കേരളം ഇന്ന് ദു:ഖിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രീയ ഭൂപ്രകൃതിയിലും അദ്ദേഹത്തിന്റെ മാതൃകാപരമായ നേതൃത്വത്തിനും പൊതുസേവനത്തിനുള്ള സമർപ്പണത്തിനും അദ്ദേഹത്തെ അഭിനന്ദിച്ച ദശലക്ഷക്കണക്കിന് ഹൃദയങ്ങളിലും അഗാധമായ ശൂന്യത സൃഷ്ടിക്കുന്നു. ഈ മഹാത്മാവ് വിടപറയുമ്പോൾ, അദ്ദേഹത്തിന്റെ പൈതൃകത്തെയും മറ്റ് നേതാക്കൾക്ക് അനുകരിക്കാൻ അദ്ദേഹം അവശേഷിപ്പിച്ച വിലപ്പെട്ട പാഠങ്ങളെയും കുറിച്ച് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. രണ്ടു തവണ കേരള മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ സംസ്‌കാര ചടങ്ങുകൾ അദ്ദേഹത്തിന്റെ ജന്മനാടായ കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിൽ തിരുനക്കര മൈതാനത്ത് അവസാനിച്ചു. വേർപിരിഞ്ഞ നേതാവിന് ആദരാഞ്ജലികൾ അർപ്പിക്കാൻ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ഉന്നത കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യം പ്രതീക്ഷിച്ച് ജനക്കൂട്ടം വ്യാഴാഴ്ച തടിച്ചുകൂടി. ജൂലൈ 18ന് ബംഗളൂരുവിൽ വെച്ചായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം. ആദ്യകാല ജീവിതവും രാഷ്ട്രീയ പ്രവേശനവും: 1943 ഒക്ടോബർ 31 ന് പുതുപ്പള്ളിയിൽ ജനിച്ച ഉമ്മൻചാണ്ടിയുടെ ചെറുപ്രായത്തിൽ തന്നെ…
ജനഹൃദയങ്ങളില്‍ ഒരിക്കലും അസ്തമിക്കാത്ത ആ സൂര്യതേജസ്സിന് ഫൊക്കാനയുടെ യാത്രാമൊഴി
ഫ്ലോറിഡ: എഐസിസി ജനറല്‍ സെക്രട്ടറിയും, മുന്‍ കേരള മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ ഫൊക്കാന ഭാരവാഹികളും മറ്റു കമ്മ്യൂണിറ്റി ലീഡേഴ്‌സും ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തിലിന്റെ നേതൃത്വത്തില്‍ ജൂലൈ 19ാം തിയ്യതി കൂടിയ മീറ്റിംഗില്‍ അനുശോചനം രേഖപ്പെടുത്തി. പ്രവാസി മലയാളികളുടെ ആരാധ്യ പുരുഷനും ഫൊക്കാനയ്ക്കൊപ്പം എന്നും കൂടെ ഉണ്ടായിരുന്ന കേരളത്തിന്റെ ജനനായകന്റെ വേര്‍പാട് അക്ഷരാര്‍ത്ഥത്തില്‍ തീര്‍ത്താല്‍ തീരാത്ത വിടവുതന്നെയാണെന്ന് പ്രസിഡന്റ് രാജന്‍ പടവത്തില്‍ തന്റെ അനുശോചന പ്രസംഗത്തില്‍ പറഞ്ഞു. പാവങ്ങളുടെ പടത്തലവനും ജനഹൃദയങ്ങളില്‍ അസ്തമിക്കാത്ത സൂര്യനെയാണ് തങ്ങള്‍ക്ക് നഷ്ടപ്പെട്ടത് എന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോസഫ് കുരിയപ്പുറത്തിന്റെ വാക്കുകളില്‍, സമാനതകളില്ലാത്ത ഒരു വ്യക്തിത്വത്തിന്റെ ഉടമയെ ആണ് കേരള ജനതയ്ക്ക് നഷ്ടമായത് എന്ന് പറഞ്ഞു. ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ വിനോദ് കെയാര്‍കെയുടെ വാക്കുകളില്‍ ഉമ്മന്‍ചാണ്ടിക്ക് പകരം വെയ്ക്കാന്‍ കേരളത്തില്‍ ആരും തന്നെയില്ല എന്നാണ്. മറ്റു…
