അഞ്ച് മണിക്കൂറോളം വാഹനത്തില്‍ ഉപേക്ഷിക്കപ്പെട്ട 10 മാസം പ്രായമുള്ള കുഞ്ഞ് ചൂടേറ്റ് മരിച്ചു; ആയയെ പോലീസ് അറസ്റ്റു ചെയ്തു

ഫ്‌ളോറിഡ: കുറഞ്ഞത് 5 മണിക്കൂറെങ്കിലും വാഹനത്തില്‍ ഉപേക്ഷിക്കപ്പെട്ട 10 മാസം പ്രായമുള്ള കുഞ്ഞ് കൊടുംചൂടില്‍ മരിച്ചു. ഫ്‌ളോറിഡയിലാണ് സംഭവം.കുട്ടിയെ കാറില്‍ ഉപേക്ഷിച്ച ആയയായ റോണ്ട ജുവല്‍ നരഹത്യയ്ക്ക് അറസ്റ്റിലായി.

ബേക്കര്‍ കൗണ്ടി ഷെരീഫിന്റെ അറസ്റ്റ് റിപ്പോര്‍ട്ട് അനുസരിച്ച്, 133 ഡിഗ്രിക്ക് മുകളിലുള്ള ആന്തരിക താപനിലയില്‍ എത്തിയ കാറില്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിച്ചു. ലഭ്യമായ റിപോർട്ടനുസരിച്ചു പുറത്തെ താപനില 98 ഡിഗ്രി ഫാരന്‍ഹീറ്റിലെത്തി. ഇത് 10 മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മരണത്തിന് കാരണമായി. മൂന്ന് കുട്ടികള്‍ക്കൊപ്പം കുഞ്ഞിനെ ബേബി സിറ്റിംഗ് ചെയ്യുമായിരുന്ന ആയയാണ് ജുവല്‍. സംഭവദിവസം അവര്‍ പെണ്‍കുട്ടിയെ മാതാപിതാക്കളുടെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി. മറ്റ് കുട്ടികളുള്ള സ്ഥലത്തെത്തിയപ്പോള്‍ കുഞ്ഞ് ഉറങ്ങുകയായിരുന്നെന്ന് കരുതിയെന്നും അതിനാല്‍ വീടിനുള്ളില്‍ പോയി മറ്റ് കുട്ടികളുമായി ഇടപഴകിയെന്നും ജുവല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. കുഞ്ഞിനെ കാറില്‍ ഉപേക്ഷിച്ച കാര്യം പൂര്‍ണ്ണമായി മറന്നെന്നും അവര്‍ പറഞ്ഞു.

കേസ് അന്വേഷിക്കുന്ന ഡിറ്റക്ടീവ് 10 മാസം പ്രായമുള്ള കുട്ടി ആശുപത്രിയിൽ മരിച്ചതായി സ്ഥിരീകരിച്ചു.
ഒരു കുട്ടിയുടെ ക്രൂരമായ നരഹത്യയ്ക്ക് ജുവലിനെ അറസ്റ്റ് ചെയ്യുകയും വ്യാഴാഴ്ച ബേക്കർ കൗണ്ടി ഡിറ്റൻഷൻ സെന്ററിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ജുവലിനു നിലവിൽ ഒരു അറ്റോർണി ലിസ്റ്റ് ചെയ്തിട്ടില്ല.

ചൂടുള്ള കാർ മരണങ്ങൾ തടയുന്നതിന് വേണ്ടി വാദിക്കുന്ന കിഡ്‌സ് ആൻഡ് കാർ സേഫ്റ്റി എന്ന സംഘടനയുടെ അഭിപ്രായത്തിൽ, ചൂടുള്ള വാഹനത്തിൽ ഉപേക്ഷിച്ച് ഒരു കുട്ടി മരിക്കുന്നത് ഈ വർഷം യുഎസിൽ 14-ാം തവണയാണ് മക്ലെന്നിയിൽ അരങ്ങേറിയ ദുരന്തം. ഫ്ലോറിഡയിൽ, ഈ വർഷത്തെ ആറാമത്തെ ചൂടുള്ള കാർ മരണമാണിത്.
കഴിഞ്ഞ വർഷം, രാജ്യവ്യാപകമായി 33 ഹോട്ട് കാർ മരണങ്ങളുണ്ടായി, അതിൽ നാലെണ്ണം ഫ്ലോറിഡയിലാണ്.

Print Friendly, PDF & Email

Leave a Comment

More News