എക്യൂമെനിക്കൽ ഫെഡറേഷൻ സെൻറ് തോമസ് ദിനമാചരിച്ചു

ന്യൂയോർക്ക്: ന്യൂയോർക്കിലെ മലയാളി ക്രൈസ്‌തവ കൂട്ടായ്‌മയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ  സെൻറ് തോമസ് ദിനാചരണം ജൂലൈ 15-നു ഞായറാഴ്ച  വില്ലിസ്റ്റൺ  പാർക്കിലുള്ള സി എസ്‌ ഐ ജൂബിലി മെമ്മോറിയൽ ചർച്ചിൽ വച്ച് നടന്നു. വൈകുന്നേരം 5 മണിക്ക് എക്യൂമെനിക്കൽ ഫെഡറേഷന്റെ പ്രസിഡന്റ് റവ. ഷാജി കൊച്ചുമ്മൻറെ  അധ്യക്ഷതയിൽ കൂടിയായോഗത്തിൽ ന്യൂ യോർക്കിലുള്ള വിവിധ സഭകളിലെ വൈദീകരും  സഭാവിശ്വാസികളും പങ്കെടുത്തു . “അപ്പോസ്തോലനായ വിശുദ്ധ തോമസിൻറെ അത്ഭുതകരവും വിശുദ്ധവുമായ ദൗത്യം” എന്ന വിഷയത്തെ ആസ്‌പദമാക്കിയുള്ള സെമിനാറിനു റവ. ജോൺ ഡേവിഡ്‌സൺ ജോൺസൻ നേതൃത്വം നൽകി. റവ. വി.ടി. തോമസ്, റവ. ജിബിൻ തമ്പി എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോ. റേച്ചൽ ജോർജ് വേദപുസ്‌തക വായന നടത്തി. എക്യൂമെനിക്കൽ കൊയർ, ഓർത്തഡോൿസ് ചർച്  കൊയർ, സി.എസ്. ഐ ജൂബിലി മെമ്മോറിയൽ ചർച്  കൊയർ, ന്യൂ യോർക്ക് വോയ്‌സെസ് ഫോർ ക്രൈസ്റ്റ് കൊയർ  എന്നീ ഗായകസംഘങ്ങൾ മനോഹരങ്ങളായ ഗാനങ്ങൾ ആലപിച്ചു.

എക്യൂമെനിക്കൽ ഫെഡറേഷൻറെ ഭാവിപരിപാടികളായ എക്യൂമെനിക്കൽ പിക്‌നിക്, എക്യൂമെനിക്കൽ ഡിന്നർ എന്നിവയെപ്പറ്റി കൺവീനേഴ്‌സായ ജോൺ താമരവേലിൽ, തോമസ് ജേക്കബ് എന്നിവർ യഥാക്രമം പ്രസ്‌താവന നടത്തി.  പിക്‌നിക്കിന്റെ ടിക്കറ്റ് വിൽപനയുടെ ഉത്‌ഘാടനം നിർവഹിക്കപ്പെടുകയും ചെയ്‌തു. റവ. പി.എം. തോമസ്  പ്രാരംഭ പ്രാർത്ഥനയും വൈസ് പ്രസിഡന്റ് റവ. ഫാ. ജോൺ തോമസ്  സമാപന പ്രാർത്ഥനയും നടത്തി. പ്രോഗ്രാം കൺവീനർ  ശ്രീ കളത്തിൽ വര്ഗീസ്  സ്വാഗതവും . ജോയിൻറ് സെക്രട്ടറി  ശ്രീ മാത്തുക്കുട്ടി ഈശോ  കൃതജ്ഞതയും  പ്രകാശിപ്പിച്ചു. ഡോ. ലിസ ജോർജ്  ആയിരുന്നു  മാസ്റ്റർ ഓഫ് സെറിമണി. പ്രോഗ്രാമിന്റെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ടു റവ. സാം എൻ. ജോഷ്വ, ഡോൺ തോമസ്, തോമസ് വര്ഗീസ്, വിപിൻ എബ്രഹാം  എന്നിവർ വിവിധ ചുമതലകൾ നിർവഹിച്ചു.

വാർത്ത അയച്ചു തന്നത്: ഷാജി തോമസ് ജേക്കബ്

Print Friendly, PDF & Email

Leave a Comment

More News