ഗ്യാൻവാപി മസ്ജിദിന്റെ നിലവറയ്ക്കു മുകളിലൂടെയുള്ള സഞ്ചാരം നിയന്ത്രിക്കണമെന്ന് ഹർജി

Varanasi: A priest performs prayers in the basement of Gyanvapi mosque following court orders allowing the resumption of the practice that was discontinued three decades back, in Varanasi, late Wednesday night, Jan. 31, 2024. (PTI Photo)(PTI02_01_2024_000321A)

വാരണാസി: അടുത്തിടെ ഹിന്ദു പ്രാർത്ഥനയ്ക്ക് കോടതി അനുമതി നൽകിയ ഗ്യാൻവാപി പള്ളിയുടെ തെക്കെ നിലവറയ്ക്ക് മുകളിലൂടെ മുസ്ലീം ഭക്തർ നടക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് വാരണാസി ജില്ലാ കോടതി ഏപ്രിൽ 11 ന് നിശ്ചയിച്ചു.

ഹിന്ദു പക്ഷത്തിൻ്റെ അഭിഭാഷകൻ മദൻ മോഹൻ യാദവ് പറയുന്നതനുസരിച്ച്, റംസാൻ മാസമായതിനാല്‍ തങ്ങൾ വ്രതമനുഷ്ഠിക്കുകയാണെന്ന് മുസ്ലീം വിഭാഗം ഇൻചാർജ് ജില്ലാ ജഡ്ജി അനിൽ കുമാറിനെ ചൊവ്വാഴ്ച അറിയിച്ചു. അതുകൊണ്ട് അവരുടെ ഭാഗം അവതരിപ്പിക്കാൻ സമയം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഇത്, കോടതി ഏപ്രിൽ 11 ന് വാദം കേൾക്കാനുള്ള തീയതിയായി നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവറയുടെ മേൽക്കൂര വളരെ പഴക്കമുള്ളതും ദുർബലവുമാണെന്ന് ഹിന്ദു വിഭാഗം സമർപ്പിച്ച ഹർജിയിൽ പറയുന്നു. ‘വ്യാസ് തെഹ്ഖാന’ എന്നറിയപ്പെടുന്ന ഈ നിലവറയുടെ തൂണുകൾക്ക് അറ്റകുറ്റപ്പണി ആവശ്യമാണെന്നും അതിൽ പറയുന്നു. ജില്ലാ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളിക്കൊണ്ട് ജ്ഞാനവാപി പള്ളിയിലെ ‘വ്യാസ് തെഹ്ഖാന’യിൽ ഹിന്ദു പ്രാർത്ഥനകൾ തുടരുമെന്ന് അലഹബാദ് ഹൈക്കോടതി പറഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ ഹർജി ഫയൽ ചെയ്തത്.

അറ്റകുറ്റപ്പണി നടത്തേണ്ട പഴയ കെട്ടിടത്തിന് മുസ്ലീം ഭക്തർ നടക്കുന്നതും നിലവറയ്ക്ക് മുകളിൽ നമസ്കരിക്കുന്നതും നല്ലതല്ലെന്ന് യാദവ് പറഞ്ഞിരുന്നു. ജനുവരി 31 ന്, ഹിന്ദു പുരോഹിതന് പള്ളിയുടെ തെക്കേ നിലവറയിലെ വിഗ്രഹങ്ങൾക്ക് മുന്നിൽ പ്രാർത്ഥന നടത്താമെന്ന് ജില്ലാ കോടതി വിധിച്ചിരുന്നു.

കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് നോമിനേറ്റ് ചെയ്ത ഒരു ഹിന്ദു പുരോഹിതനും 1993 ഡിസംബർ വരെ നിലവറയിൽ തൻ്റെ മുത്തച്ഛൻ പൂജ നടത്തിയെന്ന് അവകാശപ്പെട്ട ഹർജിക്കാരനുമാണ് ഇപ്പോൾ പ്രാർത്ഥന നടത്തുന്നത്.

Print Friendly, PDF & Email

Leave a Comment

More News