‘അഹ്‌ലൻ മോദി’: അബുദാബിയിൽ ഇന്ത്യൻ പ്രധാനമന്ത്രിയെ കാണാൻ 60,000-ത്തിലധികം പേർ രജിസ്റ്റർ ചെയ്തു

അബുദാബി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആദരസൂചകമായി, അബുദാബിയിൽ നടക്കുന്ന എക്കാലത്തെയും വലിയ ഇന്ത്യൻ കമ്മ്യൂണിറ്റി ഉച്ചകോടിയായ ‘അഹ്ലൻ മോദി’യിൽ പങ്കെടുക്കാൻ 60,000-ത്തിലധികം ആളുകൾ രജിസ്റ്റർ ചെയ്തു. ഫെബ്രുവരി 13 ചൊവ്വാഴ്ച സായിദ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി മോദി പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. അതിശക്തമായ പ്രതികരണവും രജിസ്‌ട്രേഷനുകളുടെ ഉയർന്ന അളവും കാരണം, രജിസ്‌ട്രേഷൻ സമയത്ത് നൽകിയ ഇമെയിൽ വിലാസങ്ങളിലേക്ക് ഞങ്ങൾ ഫെബ്രുവരി 5 മുതൽ സ്ഥിരീകരണങ്ങളും പാസുകളും അയക്കാൻ തുടങ്ങുമെന്ന് ഫെബ്രുവരി 3 ശനിയാഴ്ച സംഘാടകര്‍ എക്സില്‍ കുറിച്ചു. #ahlanmodi2024 #ModiInUAE @IndiansInUAE @PMOIndia @IndembAbuDhabi @cgidubai @MEAIndia @narendramodi pic.twitter.com/zbvKj1jHXU — Ahlan Modi (@AhlanModi2024) February 3, 2024 700-ലധികം സാംസ്‌കാരിക കലാകാരന്മാർ അവതരിപ്പിക്കുന്ന പരിപാടികൾ ഇന്ത്യൻ കലകളുടെ വൈവിധ്യമാർന്ന ശ്രേണി പ്രദർശിപ്പിക്കും. 150-ലധികം ഇന്ത്യൻ കമ്മ്യൂണിറ്റി ഗ്രൂപ്പുകളും യുഎഇയിൽ നിന്നുള്ള…

ഗ്യാൻവാപി: പ്രതിഷേധ പ്രകടനം നടത്തി

കൂട്ടിലങ്ങാടി : ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ വാരാണസി ജില്ല കോടതി ഉത്തരവിറക്കിയതിനെതിരെ ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ്‌.ഐ.ഒ മക്കരപ്പറമ്പ് സംയുക്ത ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ കൂട്ടിലങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് എൻ.കെ അബ്ദുൽ അസീസ്, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഷബീർ വടക്കാങ്ങര, എസ്‌.ഐ.ഒ ഏരിയ പ്രസിഡന്റ് ഹാനി കടുങ്ങൂത്ത്, പി.കെ അബ്ദുൽ ഗഫൂർ, സി.എച്ച് അഷ്റഫ്, ഷിബിൻ കൂട്ടിലങ്ങാടി എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ വാരാണസി ജില്ല കോടതി ഉത്തരവിറക്കിയതിനെതിരെ ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ്‌.ഐ.ഒ സംയുക്തമായി കൂട്ടിലങ്ങാടിയിൽ നടത്തിയ പ്രതിഷേധ പ്രകടനം.  

ഗ്യാന്‍‌വാപി മസ്ജിദ് തീരുമാനത്തിൽ എതിര്‍പ്പ് പ്രകടിപ്പിച്ച് ഉന്നത മുസ്ലിം നേതാക്കള്‍

ന്യൂഡൽഹി: വെള്ളിയാഴ്ച (ഫെബ്രുവരി 2) ഗ്യാൻവാപി മസ്ജിദിൻ്റെ ബേസ്‌മെൻ്റിൽ ഹിന്ദുക്കള്‍ക്ക് ആരാധന നടത്താൻ അനുമതി നൽകിയ വാരണാസി കോടതിയുടെ വിധിയിൽ ഇന്ത്യയിലെ ഉന്നത മുസ്ലീം നേതാക്കൾ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. നീതി, മതേതരത്വം, ഭരണഘടനാ മൂല്യങ്ങൾ എന്നിവയുടെ ജുഡീഷ്യൽ തകർച്ചയാണിതെന്ന് അവര്‍ ആരോപിക്കുകയും കടുത്ത നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. വാരാണസി കോടതിയിലെ ജഡ്ജി മുസ്ലീം സമുദായത്തിൻ്റെ ഹർജി അവഗണിക്കുക മാത്രമല്ല, തങ്ങളുടെ രാജ്യമാണെന്ന് വിശ്വസിക്കുന്ന കോടിക്കണക്കിന് ഹിന്ദുക്കളെയും സിഖുകാരെയും ക്രിസ്ത്യാനികളെയും അവഗണിച്ചുവെന്ന് ഓൾ ഇന്ത്യ മുസ്ലീം പേഴ്സണൽ ബോർഡ് ചെയർമാൻ മൗലാന ഖാലിദ് സൈഫുള്ള റഹ്മാനി പറഞ്ഞു. വാരണാസി കോടതി തിടുക്കത്തിൽ വിധി പുറപ്പെടുവിക്കുകയും തെളിവുകളും വസ്തുതകളും അവഗണിച്ചും ഏതെങ്കിലും ആരാധനാലയത്തിൻ്റെ സ്വഭാവത്തിലും കെട്ടുറപ്പിലും മാറ്റം വരുത്തുന്നത് വിലക്കുന്ന ആരാധനാലയങ്ങളുടെ നിയമം-1991 പിന്തുടരാൻ വിസമ്മതിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആരാധനാലയ നിയമം കോടതികൾ അംഗീകരിച്ചില്ലെങ്കിൽ, രാജ്യത്ത് അനന്തമായ വർഗീയ…

മുസ്‌ലിംകളെ പ്രകോപിപ്പിക്കാമെന്നോ നിരാശപ്പെടുത്താമെന്നോ ആരും കരുതേണ്ട: കാന്തപുരം

മർകസ് സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി, കർമവീഥിയിലേക്ക് 479 സഖാഫി പണ്ഡിതർ കോഴിക്കോട്: മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. ശുഭ്രവസ്ത്രധാരികളായ പതിനായിരങ്ങൾ സംഗമിച്ച സമ്മേളനത്തിൽ മർകസിൽ ഉന്നത പഠനം പൂർത്തിയാക്കി സേവനത്തിറങ്ങുന്ന 479 സഖാഫി പണ്ഡിതർക്ക് ബിരുദം സമ്മാനിച്ചു. ഇന്ത്യയിലെ പതിനാറു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഈ വർഷത്തെ ബിരുദദാരികൾ. സനദ് ദാന സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിംകളെ പ്രകോപിപ്പിക്കാമെന്നോ നിരാശരാക്കാമെന്നോ ആരും കരുതേണ്ടെന്നും മുസ്‌ലിംകളുടെ ന്യായമായ അവകാശങ്ങളുടെ ഒപ്പം നിൽക്കാൻ ഈ രാജ്യത്തെ മുഴുവൻ മതേതര ജനാധിപത്യ വിശ്വാസികളും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, വിവിധ സമയങ്ങളിൽ, ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നു പോയവരാണ് മുസ്‌ലിംകൾ. ആത്മീയമായ ഊർജ്ജം കൈവരിച്ചാണ് അവയെ എല്ലാം മുസ്‌ലിംകൾ അതിജയിച്ചത്.…

അതിർ വരമ്പുകൾ ഭേദിക്കുന്ന മനുഷ്യ സ്നേഹമാണ് ഇന്നിൻ്റെ ആവശ്യം: മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്ക്കോപ്പാ

തിരുവല്ല: അതിർ വരമ്പുകൾ ഭേദിക്കുന്ന മനുഷ്യ സ്നേഹമാണ് ഇന്നിൻ്റെ ആവശ്യമെന്നും സത്യാനന്തര കാലഘട്ടത്തിൽ മനുഷ്യസ്നേഹത്തിൻ്റെ അനന്ത സാധ്യതകൾ അന്വേഷിക്കുന്നതാകണം സാമൂഹിക ആത്മീകതയെന്ന് മൈ മാസ്റ്റേര്‍സ് മിനിസ്ട്രി വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരളം അതിഭദ്രാസനം സഹായ മെത്രാൻ മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്ക്കോപ്പാ പറഞ്ഞു. മൈ മാസ്റ്റേർസ് മിനിസ് ട്രി ചെയർമാൻ ഫാദർ പ്രസാദ് ജോൺ അധ്യക്ഷത വഹിച്ചു. ഡോ. ജോൺസൺ വി. ഇടിക്കുള, റോബി തോമസ്, സുരേഷ് കെ.തമ്പി, ലിജു എം. തോമസ് , റവ. സണ്ണി ജേക്കബ്, ശരൺ ചന്ദ് എന്നിവർ പ്രസംഗിച്ചു. സാംസ്‌കാരിക സാമൂഹിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഡോ. ജെഫേഴ്സൺ ജോർജ്ജ്, ഈപ്പൻ കുര്യൻ, ഷെൽട്ടൺ വി. റാഫേൽ, ജിജു വൈക്കത്തുശ്ശേരി,ഷാജി വാഴൂർ എന്നിവരെ ആദരിച്ചു.

പൂനം പാണ്ഡെ ജീവിച്ചിരിപ്പുണ്ട്; മരിച്ചെന്ന വാര്‍ത്ത പബ്ലിസിറ്റി സ്റ്റണ്ട്: കെആർകെ

മുംബൈ : സെർവിക്കൽ ക്യാൻസർ ബാധിച്ച് പൂനം പാണ്ഡെയുടെ വിയോഗം ആരാധകരെയും വിനോദ വ്യവസായത്തെയും ഞെട്ടിച്ച സംഭവമായിരുന്നു വെള്ളിയാഴ്ച. മാനേജർ പരുൾ ചൗള തൻ്റെ ഇൻസ്റ്റാഗ്രാമില്‍ ആദ്യം പങ്കിട്ട വാർത്ത പിന്നീട് വിവിധ വാർത്താ പോർട്ടലുകൾ സ്ഥിരീകരിച്ചു. 32 വയസ്സുള്ള അവർ ജന്മനാടായ യുപിയിലെ കാൺപൂരിൽ വച്ചാണ് അന്ത്യശ്വാസം വലിച്ചതെന്നായിരുന്നു വാര്‍ത്ത. ഇപ്പോൾ, വിവാദ നിരൂപകൻ കെആർകെ എന്നറിയപ്പെടുന്ന കമാൽ റഷീദ് ഖാൻ തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഞെട്ടിക്കുന്ന അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. പൂനം പാണ്ഡെയുടെ മരണം ഒരു പബ്ലിസിറ്റി സ്റ്റണ്ടാണെന്നും അവൾ ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. “അവളുടെ മരണവാർത്ത ഒരു പബ്ലിസിറ്റി സ്റ്റണ്ടാണ്. പൂനം പാണ്ഡെ ജീവിച്ചിരിപ്പുണ്ട്,” പൂനം പാണ്ഡെയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് കെആർകെ എഴുതി. ഞെട്ടിക്കുന്ന ഈ വിവരം ആരാധകരെ ആശയക്കുഴപ്പത്തിലാക്കി, സ്ഥിതിഗതികൾ വ്യക്തമാക്കാൻ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്. ആശയക്കുഴപ്പവും ട്വിസ്റ്റും കൂട്ടി, പൂനം പാണ്ഡെയുടെ…

‘അനിസ്ലാമിക’ വിവാഹം: പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യയ്ക്കും ഏഴ് വർഷം വീതം തടവ് ശിക്ഷയും 5,00,000 രൂപ വീതം പിഴയും

ഇസ്ലാമാബാദ്: അനിസ്ലാമിക നിക്കാഹ് കേസിൽ പാക്കിസ്താന്‍ പൊതുതെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ, ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിക്കും കോടതി ശനിയാഴ്ച ഏഴ് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. 2022 ന് ശേഷം 71 കാരനായ ഖാൻ്റെ നാലാമത്തെ ശിക്ഷയാണിത്. ഫെബ്രുവരി 8 ലെ തെരഞ്ഞെടുപ്പിന് മുമ്പായി പാക്കിസ്താന്‍ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ സ്ഥാപകൻ്റെ പ്രശ്‌നങ്ങൾ വർദ്ധിച്ചു. രണ്ട് വിവാഹങ്ങൾക്കിടയിൽ നിർബന്ധിത ഇടവേള അല്ലെങ്കിൽ ഇദ്ദത് ആചരിക്കുന്ന ഇസ്ലാമിക ആചാരം അവർ ലംഘിച്ചുവെന്ന് ആരോപിച്ച് ബീബിയുടെ ആദ്യ ഭർത്താവ് ഖവാർ മനേകയാണ് കേസ് ഫയൽ ചെയ്തത്. തൻ്റെ മുൻ ഭാര്യയും ഖാനും വിവാഹത്തിന് മുമ്പ് വ്യഭിചാര ബന്ധത്തിലായിരുന്നുവെന്നും കല്ലെറിഞ്ഞ് കൊല്ലാവുന്ന കുറ്റമാണെന്നും മനേക ആരോപിച്ചു. റാവൽപിണ്ടിയിലെ അഡിയാല ജയിൽ വളപ്പിൽ വെള്ളിയാഴ്ച 14 മണിക്കൂർ നേരം കേസ് പരിഗണിച്ചതിന് ഒരു…

മസ്ജിദുകൾക്കു നേരെയുള്ള കൈയ്യേറ്റം സ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്തും: മർകസ് സനദ് ദാന സമ്മേളനം

കോഴിക്കോട്: മസ്ജിദുകൾക്ക് നേരെ തുടരുന്ന കയ്യേറ്റങ്ങൾ ഇന്ത്യ നേടിയെടുത്ത സ്വാതന്ത്ര്യത്തെ ആന്തരികമായി ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും ഇതിനു തടയിടാൻ ആരാധനാലയ സംരക്ഷണ നിയമത്തെ ഫലപ്രദമായി നടപ്പിലാക്കാൻ സർക്കാരുകളും നിയമ സംവിധാനങ്ങളും രംഗത്തിറങ്ങണമെന്നും മർകസ് ഖത്മുൽ ബുഖാരി സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. ആരാധനാലയ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്ക് കടക വിരുദ്ധമായാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് ആരാധനാ കേന്ദ്രങ്ങളിൽ ഖനനത്തിനു അനുമതി നൽകുന്നത്. ഇത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം. ഒരു ചരിത്ര ഗവേഷണ സ്ഥാപനം സ്വീകരിക്കേണ്ട ഗവേഷണാത്മകമായ സമീപനമല്ല എ എസ് ഐ സ്വീകരിക്കുന്നത്. സമ്മേളന പ്രമേയം അഭിപ്രായപ്പെട്ടു.

ഐ.പി.എച്ച് പുസ്തകമേള; വിപുലമായ ഒരുക്കങ്ങൾ തുടങ്ങി

മലപ്പുറം : ഇന്ത്യയിലെ ഇസ്ലാമിക പ്രസാധനാലയങ്ങളിൽ വിഖ്യാതി നേടിയ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് (ഐ.പി.എച്ച്) മലപ്പുറത്തിന്റെ ഹൃദയ ഭാഗത്ത് നടത്തുന്ന മെഗാ പുസ്തകമേള വിദ്യാർത്ഥി യുവജനങ്ങളെ വായനയുടെ പുതിയ ലോകത്തേക്ക് നയിക്കുന്നതിൽ വലിയ പങ്കു വഹിക്കുമെന്ന് അസിസ്റ്റന്റ് ഡയറക്ടർ കെ.ടി. ഹുസൈൻ. ഫെബ്രുവരി 8 മുതൽ 11 വരെ നാല്പതിലധികം പ്രസാധനാലയങ്ങളുടെ പതിനായിരത്തോളം പുസ്തകങ്ങൾ ടൗൺഹാളിൽ പ്രദർശിപ്പിച്ചു കൊണ്ട് ജില്ലയുടെ വൈജ്ഞാനിക നവജാഗരണതിന്ന് മേള ശക്തി പകരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.പി.എച്ച് പുസ്തകങ്ങൾക്ക് പുറമെ കേരളത്തിലെ പ്രമുഖ പ്രസാധകരുടെ വ്യത്യസ്ത തരത്തിലുള്ള പുസ്തകങ്ങളും വായനക്ക് ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. മേളയുടെ പ്രചരണാർത്ഥം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിച്ച ശേഷം മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്ന ഐപി എച്ച് മേള ജില്ലയുടെ സാംസ്കാരിക പുരോഗതിയിൽ ഒരു നാഴികക്കല്ലായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മഅദിൻ അക്കാദമി, അൽ ഹിന്ദ്…

ഭരണകൂടം കർസേവകരാകുമ്പോൾ രണ്ടാം മണ്ഡൽ പ്രക്ഷോഭത്തിന് വ്യത്യസ്ത സമുദായങ്ങൾ മുൻകൈയെടുക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഡിഗ്നിറ്റി കോൺഫറൻസ് ഫെബ്രുവരി 04 ഞായർ കോഴിക്കോട്, ഫറോക്കിൽ കോഴിക്കോട് : ബാബരി മസ്ജിദ് പൊളിച്ചത് കർസേവകരാണെങ്കിൽ ഇന്ന് ഭരണകൂടം നേരിട്ട് കർസേവകരുടെ ദൗത്യം ഏറ്റെടുക്കുകയാണ്. മുമ്പ് ബാബരിയിലും ഇപ്പോൾ ഗ്യാൻവാപ്പിയിലും നിയമസംവിധാനങ്ങൾ ഹിന്ദുത്വ പൊതുബോധത്തിന് അനുസൃതമായി പെരുമാറുമ്പോൾ സാമൂഹിക പ്രക്ഷോഭങ്ങളിലൂടെ മാത്രമാണ് ഭരണഘടന വിഭാവന ചെയ്ത നീതിപൂർവ്വവും ആത്മാഭിമാനത്തോടെയുള്ള ജീവിതവും ഇന്ത്യയിലെ ഓരോ സമുദായങ്ങൾക്കും സാധ്യമാകുക. ഭരണകൂടം ഹിന്ദുത്വ വംശീയതയെ മറയില്ലാതെ നടപ്പാക്കുമ്പോൾ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങൾ തമ്മിലുള്ള ഐക്യത്തിലൂടെ അതിനെ പ്രതിരോധിക്കണമെന്നും, മണ്ഡൽ പ്രക്ഷോഭ സന്ദർഭത്തിലുണ്ടായ സാമൂഹിക നീതിക്കായുള്ള കൂട്ടായ്മ വീണ്ടും രൂപപ്പെടണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസി‍ഡന്റ് കെ.എം. ഷെഫ്റിൻ, കോഴിക്കോട് എൻ. ഐ. ടിയലടക്കം ഹിന്ദുത്വ വംശീയ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധിച്ച ദലിത് വിദ്യാർത്ഥിക്കെതിരെ നടപടിയുണ്ടാകുന്നതും ഇവിടത്തെ മുഖ്യധാര പ്രതിപക്ഷ പാർട്ടികളിൽ നിന്നും തുടർച്ചയായി കൊണ്ടിരിക്കുന്ന നിശബ്ദ മനോഭാവവും…