ഉത്തരാഖണ്ഡില്‍ മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ള കടകളുടെ രജിസ്ട്രേഷൻ റദ്ദാക്കി

മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉത്തരാഖണ്ഡ് നിയമസഭയിൽ

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ബാർബർ ഷോപ്പിൽ ജോലി ചെയ്യുന്ന മുസ്ലീം യുവാവ് പ്രായപൂർത്തിയാകാത്ത രണ്ട് ഹിന്ദു പെൺകുട്ടികളെ ബലാത്സംഗം ചെയ്തെന്നാരോപിച്ച് ഉത്തരാഖണ്ഡിലെ ധാർചുല ടൗണിലെ വ്യാപാരികളുടെ സംഘടന 91 കടകളുടെ രജിസ്ട്രേഷൻ റദ്ദാക്കി. തന്നെയുമല്ല, ‘പുറത്തുള്ളവർക്ക്’ വീടും കടകളും വാടകയ്ക്ക് നൽകരുതെന്ന് പ്രദേശവാസികളോട് ആവശ്യപ്പെട്ടത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.

‘പ്രാദേശിക ഭരണകൂടവുമായി കൂടിയാലോചിച്ച ശേഷം 91 കടകളുടെ രജിസ്ട്രേഷൻ റദ്ദാക്കുകയും അവയുടെ ഉടമകളോട് പ്രദേശം വിടാൻ ആവശ്യപ്പെടുകയും ചെയ്തതായി ധാർചുല ട്രേഡ് ബോർഡ് ജനറൽ സെക്രട്ടറി മഹേഷ് ഗബ്രിയാൽ പറഞ്ഞു. മുസ്ലീങ്ങളില്‍ പലരും ഞങ്ങളുടെ പെൺമക്കളെ വശീകരിക്കുന്നു എന്നാണ് കാരണം പറയുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ മാസം ബറേലിയിൽ നിന്നുള്ള ഒരു ബാർബർ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ വശീകരിച്ച് ബലാത്സംഗം ചെയ്തെന്നാണ് ആരോപണം. അതിനു ശേഷമാണ് ഇവിടെ അനധികൃതമായി കച്ചവടം നടത്തുന്ന 91 കടയുടമകളെ കണ്ടെത്തി. ഉത്തരാഖണ്ഡിൽ നിർബന്ധമായ ട്രേഡ് ബോർഡിൽ അവര്‍ രജിസ്റ്റർ ചെയ്തിട്ടില്ല എന്നും അവര്‍ പറഞ്ഞു.

രജിസ്ട്രേഷൻ റദ്ദാക്കപ്പെട്ട 91 കടയുടമകളിൽ 85 ഓളം മുസ്ലീങ്ങളാണ്. എന്നിരുന്നാലും, ഈ കടകളെല്ലാം മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് പറയുന്നു.

2000-ത്തിന് മുമ്പ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെയെത്തിയ എല്ലാ വ്യാപാരികളുടെയും രജിസ്ട്രേഷൻ റദ്ദാക്കാനും അസോസിയേഷൻ തീരുമാനിച്ചതായി ഗബ്രിയാൽ പറഞ്ഞു. നഗരത്തിലെ മൊത്തം 175 വ്യവസായികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവരെല്ലാം പടിഞ്ഞാറൻ ഉത്തർപ്രദേശ് സ്വദേശികളാണ്. പുറത്തുനിന്നുള്ളവരെ ഇവിടെ നിന്ന് ഒഴിവാക്കിയാൽ നാട്ടിലെ യുവാക്കൾക്ക് വ്യവസായം തുടങ്ങാനും ഉപജീവനമാർഗം കണ്ടെത്താനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

പെൺകുട്ടികളെ നഗരം വിടാൻ പ്രലോഭിപ്പിച്ചവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫെബ്രുവരിയിൽ ബറേലിയിൽ നിന്നുള്ള രണ്ട് വ്യവസായികളെ അറസ്റ്റ് ചെയ്യുകയും ഐപിസി സെക്ഷൻ 363 (തട്ടിക്കൊണ്ടുപോകൽ), 376 (ലൈംഗിക പീഡനം), 354 (സ്ത്രീയുടെ അന്തസ്സിനെ അപമാനിച്ചതിന് ക്രിമിനൽ ഫോഴ്‌സ്) എന്നിവ പ്രകാരം കേസെടുക്കുകയും ചെയ്തതായി ധാർചുല പോലീസ് സ്റ്റേഷൻ ഇൻചാർജ് പർവേസ് അലി പറഞ്ഞു. അവര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കുന്നുണ്ടെന്നും പീഡന പരാതിയുള്ള കടയുടമകൾക്ക് സുരക്ഷ ഏർപ്പെടുത്തുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം, കട ഉടമകളെ കടകൾ അടയ്ക്കാൻ നിർബന്ധിച്ച ഘടകങ്ങൾക്കെതിരെ ഞങ്ങൾ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ടെന്നും, ഒരു നിയമവിരുദ്ധ പ്രവർത്തനവും അനുവദിക്കില്ലെന്നും, നഗരത്തിൽ വ്യാപാരം നടത്തുന്ന പുറത്തുനിന്നുള്ള വ്യാപാരികൾക്ക് പൂർണ സുരക്ഷ നൽകുമെന്നും പിത്തോരാഗഡ് ജില്ലാ മജിസ്‌ട്രേറ്റ് റീന ജോഷി പറഞ്ഞു.

“സമാധാനം നിലനിർത്താൻ ഞങ്ങൾ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. കടയുടമകൾ ചില പ്രശ്നങ്ങൾ ഉന്നയിച്ചിട്ടുണ്ട്, ഞങ്ങൾ അവരുടെ യൂണിയൻ നേതാക്കളുമായി ഉടൻ ചർച്ച നടത്തും,” ധാർചുല സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് മഞ്ജീത് സിംഗ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News