ചിക്കാഗോ: ബെൽവുഡിലുള്ള മാർ തോമാ സ്ലിഹാ ദേവലായത്തിലെ യുവജനങ്ങൾ ദുക്കറാന തിരുന്നാൾ ആഘോഷിക്കുന്നത് ഏവരൂടെയും പ്രശംസക്ക് പാത്രമായിരീരുകയാണ്. പതിവ് ആഘോഷങ്ങൾക്കിടയിലും ഈ യുവജനങ്ങൾ ലോകത്തിന്റെ മറു കോണിലുള്ള വിശക്കുന്ന സഹോദരി സഹോദരന്മാരെ മറക്കാതെ തങ്ങളാൽ കഴിയുന്നത് അവരുമാരി പങ്കിടാൻ തയ്യറായി മുന്നോട്ട് വന്നിരിക്കുകയാണ്. മാർ ജേക്കബ്ബ് അങ്ങാടിയത്തിൻറെ മുഖ്യ കാർമികത്തിൽ ജൂലൈ 2 ന് നടക്കുന്ന തിരുന്നാൾ കൊടിയേറ്റിനു ശേഷം യുവ ജനങ്ങൾ പാരിഷ് ഹാളിൽ ഒന്നിച്ചു കുടി മുപ്പതിനായിരത്തിൽ പരം ഭക്ഷണ പൊതികൾ തയ്യറാക്കി എത്തിച്ചു കൊടുക്കുന്നു. ” Rise Aganist Hunger Meal PackingEvent” എന്ന പാരിപാടിയിലൂടെ ഇടവകയിലെ എല്ലാ യുവജനങ്ങളെയും കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് ലോകത്തിൻറെ വിശപ്പകറ്റാൻ ശ്രമിക്കുകയാണ് യുവ ജനങ്ങൾ. ഈ സംരംഭം ഇപ്പോൾ തന്നെ ലോക ജന ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. ഈ സംരംഭത്തിനു വേണ്ടതായ മൂലധനവും ഇവർ തന്നെയാണ്…
Category: AMERICA
ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവകയിൽ മാർത്തോമ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായറാഴ്ച
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവകയിൽ ഇന്ത്യയുടെ അപ്പോസ്തോലനായ പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായറാഴ്ച ഭക്തിയാദരപൂർവ്വം കൊണ്ടാടുന്നു. 2023 – ലെ മാർത്തോമ ശ്ലീഹായുടെ ദുഖറോനോ പെരുന്നാൾ ശുശ്രൂഷകൾ കുന്നംകുളം ഭദ്രാസനാധിപൻ അഭിവന്ദ്യ പുലിക്കോട്ടിൽ ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. ജൂലൈ 2 ഞായറാഴ്ച രാവിലെ 8.00 നു പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബ്ബാനയും, വർണ്ണശഭളമായ റാസയും, ശ്ലൈഹീക വാഴ്‌വിനു ശേഷം വിഭവസമൃദ്ധമായ സ്നേഹ വിരുന്നോടെ പെരുന്നാൾ ശുശ്രൂഷകൾ സമാപിക്കും. ഇന്ത്യയുടെ അപ്പോസ്തോലനായി നിയോഗിക്കപ്പെട്ട പരിശുദ്ധ മാർത്തോമാ ശ്ലീഹാ പകര്‍ന്ന് തന്ന ക്രിസ്തീയ വിശ്വാസ പാരമ്പര്യമാണ് മലങ്കര സഭാവിശ്വാസികളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. ആ ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുവാനും, ആ പരിശുദ്ധ പിതാവിന്റെ മാദ്ധ്യസ്ഥം തേടുവാനും, പെരുന്നാള്‍ ശുശ്രൂഷകളിൽ ആദ്യാവസാനം ഭക്തിയോടെ പങ്കുകൊള്ളുവാനും ഏവരെയും സ്നേഹത്തോടെ…
ചങ്ങനാശ്ശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ കോളേജ് പൂർവ്വവിദ്യാർത്ഥി സംഗമം റോക്‌ലൻഡിൽ
ന്യൂജേഴ്സി: ഗതകാല സ്മൃതികളുണർത്തി ചങ്ങനാശ്ശേരി എസ്. ബി കോളജിലേയും, അസംപ്‌ഷന്‍ കോളജിലേയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടന നോര്‍ത്ത് അമേരിക്കന്‍ ചാപ്‌റ്ററിന്റെ `പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ന്യൂയോർക്കിലെ റോക്‌ലാൻഡ് ഹോളി ഫാമിലി സിറോ മലബാർ ദേവാലയത്തിലെ ഫെല്ലോഷിപ് ഹാളിൽ വച്ച് നടന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥിയും, ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തിയിയ ചങ്ങനാശ്ശേരി എസ്. ബി കോളേജ് മുൻ പ്രിസിപ്പൽ റെവ. ഡോ. ജോർജ് മഠത്തിപ്പറമ്പിൽ മുഖ്യ അതിഥിയായിരുന്നു. അലുംമ്‌നി അംഗങ്ങള്‍ ജോർജ് അച്ചന് ഹൃദ്യമായ സ്‌നേഹാദരവുകളോടെ സ്വീകരണം നല്‍കി. ജൂൺ 17 – ന് ശനിയാഴ്ച നടന്ന വാർഷിക യോഗത്തിൽ ന്യൂയോർക്ക്, ന്യൂ ജേഴ്‌സി, കണക്റ്റികട്ട്, ഫിലാഡൽഫിയ, ബാൾട്ടിമോർ എന്നിവിടങ്ങളിൽ നിന്നും പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധികൾ പങ്കെടുത്തു. ബഹുമാനപ്പെട്ട ഡോ. ജോർജ് മഠത്തിപ്പറമ്പിലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അലുമിനി അസോസിയേഷൻ പ്രസിഡന്റ് ടോം പെരുമ്പായിൽ സദസ്സിനെ സ്വാഗതം ചെയ്തു…
കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ പിന്നെ ദ ആല്‍കെമിസ്റ്റും: ലാലി ജോസഫ്
2016 സെപ്റ്റംബര്‍ 9-ന് ഓണം റിലീസ് ആയി പുറത്തിറങ്ങിയ പടമാണ് ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ’. 1988-ല്‍ പുറത്തിറങ്ങിയ നോവലാണ് ‘The Alchemist’. കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ എന്ന സിനിമയുടെ തലക്കെട്ടിന് പ്രചോദനം ആയത് ബ്രസീലിയന്‍ നോവലിസ്റ്റ് പൗലോ കൊയ്ലോ ആണ് അദ്ദേഹത്തിന്‍റെ ലോകപ്രശസ്ത നോവലായ ആല്‍കെമിസ്റ്റില്‍ നിന്നാണ് ഈ കഥയുടെ പ്രമേയം രൂപപ്പെട്ടത്. കുഞ്ചാക്കോ ബോബന്‍, നെടുമുടി വേണു, കെപിഎസി ലളിത , അനുശ്രി, മുകേഷ്, ഈര്‍ഷാദ് ഇവരൊക്കെ ഈ സിനിമയിലെ കഥാപാത്രങ്ങളാണ്. ഉദയാ സ്റ്റുഡിയോയുടെ ബാനറില്‍ കുഞ്ചാക്കോ ബോബന്‍ നിര്‍മ്മിച്ച് സിദ്ധാര്‍ത്ഥാ ശിവ എഴുതി സംവിധാനം ചെയ്ത പടമാണ് ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ’. അപ്പു എന്ന് വിളിപ്പേരുള്ള അയ്യപ്പദാസ് എന്ന കുട്ടിയുടെ തീവ്രമായ ആഗ്രഹമായിരുന്നു വിമാനത്തില്‍ കയറുക എന്നത് ആ ആഗ്രഹ സാധ്യത്തിനുവേണ്ടി അപ്പു നടത്തുന്ന കഷ്ടപ്പാടുകളും ത്യാഗങ്ങളും ആണ് ഈ…
കാനഡയും സഖ്യകക്ഷികളും തകർന്ന വിമാനത്തിന്റെ പേരിൽ ഇറാനെതിരെ കേസെടുക്കുന്നു
2020-ൽ ഇറാൻ സൈന്യം വിമാനം തകർത്തതിന് ഇറാനെ ഉത്തരവാദികളാക്കാൻ കാനഡ, ബ്രിട്ടൻ, സ്വീഡൻ, യുക്രൈൻ എന്നീ രാജ്യങ്ങൾ രാജ്യാന്തര കോടതിയിൽ പരാതി നൽകും. 2020 ജനുവരിയിൽ ടെഹ്‌റാനടുത്ത് ഇറാൻ ഉക്രേനിയൻ ജെറ്റ് വെടിവെച്ച് വീഴ്ത്തിയപ്പോൾ കൊല്ലപ്പെട്ട 176 പേരിൽ ഭൂരിഭാഗവും ആ നാല് രാജ്യങ്ങളിലെ പൗരന്മാരായിരുന്നതിനെത്തുടർന്നാണ് ഇറാനെ ഉത്തരവാദിയാക്കാൻ ഒരു ഏകോപന ഗ്രൂപ്പ് രൂപീകരിച്ചത്. ടെഹ്‌റാനും വാഷിംഗ്ടണും തമ്മിലുള്ള സംഘർഷം എക്കാലത്തെയും ഉയർന്ന നിലയിലായിരുന്ന സമയത്ത്, തങ്ങളുടെ റെവല്യൂഷണറി ഗാർഡ്സ് ബോയിംഗ് 737 വിമാനം അബദ്ധത്തിൽ വെടിവെച്ച് വീഴ്ത്തിയെന്നും, തെറ്റായ റഡാറിൽ കുറ്റം ചുമത്തിയെന്നും എയർ ഡിഫൻസ് ഓപ്പറേറ്ററുടെ പിഴവാണെന്നും ഇറാൻ അവകാശപ്പെടുന്നു. 1971-ലെ മോൺട്രിയൽ കൺവെൻഷന്റെ നിബന്ധനകൾ അനുസരിച്ച്, സിവിൽ ഏവിയേഷൻ ലംഘനങ്ങൾ തടയാനും ശിക്ഷിക്കാനും സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്ന ഒരു അന്താരാഷ്ട്ര ഉടമ്പടി അനുസരിച്ച്, നാല് രാജ്യങ്ങളും നേരത്തെ ഇറാൻ മധ്യസ്ഥതയ്ക്ക് കീഴടങ്ങണമെന്ന് അഭ്യർത്ഥിച്ചിരുന്നു. എന്നാല്‍…
കനേഡിയൻ കാട്ടുതീ: ഡസൻ സംസ്ഥാനങ്ങളിലായി 120 ദശലക്ഷത്തിലധികം അമേരിക്കക്കാർക്ക് മുന്നറിയിപ്പ്
ലോസ് ഏഞ്ചൽസ്: കനേഡിയൻ കാട്ടുതീയിൽ നിന്നുള്ള പുക രാജ്യത്തുടനീളം വ്യാപിക്കുന്നത് തുടരുന്നതിനാൽ, മിഡ്‌വെസ്റ്റ് മുതൽ കിഴക്കൻ തീരം വരെയുള്ള ഒരു ഡസനിലധികം യുഎസ് സംസ്ഥാനങ്ങളിലായി 120 ദശലക്ഷത്തിലധികം ആളുകൾ വായു ഗുണനിലവാര മുന്നറിയിപ്പിന് കീഴിലാണ്. വ്യാഴാഴ്ച കനേഡിയൻ ഇന്ററാജൻസി ഫോറസ്റ്റ് ഫയർ സെന്റർ പറയുന്നതനുസരിച്ച്, രാജ്യത്തുടനീളമുള്ള നൂറുകണക്കിന് തീപിടുത്തങ്ങൾ 250-ലധികം “നിയന്ത്രണത്തിന് പുറത്താണ്” കത്തുന്നതിനാൽ കാനഡ അതിന്റെ ഏറ്റവും മോശം തീപിടുത്ത സീസൺ രേഖപ്പെടുത്തുന്നു. യുഎസ് നാഷണൽ വെതർ സർവീസ് (NWS) പറയുന്നതനുസരിച്ച്, വൻതോതിലുള്ള പുക മേഘങ്ങൾ യുഎസിലേക്ക് ഒഴുകുന്നതിനാൽ, ന്യൂയോർക്ക്, അയോവ, വിസ്കോൺസിൻ, ഇല്ലിനോയിസ്, ഇന്ത്യാന, മിഷിഗൺ, ഡെലവെയർ, മെരിലാന്റ്, എന്നിവയുൾപ്പെടെ ഒരു ഡസനിലധികം യുഎസ് സംസ്ഥാനങ്ങളിൽ എയർ ക്വാളിറ്റി മുന്നറിയിപ്പുകള്‍ നൽകിയിട്ടുണ്ട്. ഐക്യു എയറിന്റെ എയർ ക്വാളിറ്റി ഇൻഡക്സ് പ്രകാരം, വ്യാഴാഴ്ച രാവിലെ വരെ, വാഷിംഗ്ടൺ ഡിസി, ചിക്കാഗോ, ഡെട്രോയിറ്റ് എന്നിവ ലോകത്തിലെ ഏറ്റവും…
ഒബാമയുടെ വീടിന് കുറച്ചകലെ അറസ്റ്റിലായ ടെയ്‌ലർ ടാരന്റോ ക്യാപിറ്റോള്‍ കലാപത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്ന വ്യക്തി
വാഷിംഗ്ടണ്‍: മുൻ യു എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ വീട് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഡൊണാൾഡ് ട്രംപിന്റെ ആരാധകനായ ഒരാൾ അറസ്റ്റിൽ. ജനുവരി 6 ന് ക്യാപിറ്റീളില്‍ നടന്ന അക്രമത്തില്‍ പങ്കെടുത്തതിന് ഉത്തരവാദിയായ ടെയ്‌ലർ ടാരന്റോയാണ് പ്രസ്തുത വ്യക്തി എന്ന് പോലീസ്. വാഷിംഗ്ടണിലെ സിയാറ്റിലിൽ സ്ഥിരതാമസക്കാരനായ ടെയ്‌ലർ ടാരന്റോ എന്ന 37 കാരനാണ് പോലീസ് പിടിയിലായത്. രഹസ്യാന്വേഷണ വിഭാഗമാണ് ഒബാമയുടെ വീട്ടിൽ നിന്ന് കുറച്ച് അകലെ ഇയ്യാളെ കണ്ടെത്തിയത്. ടരന്റോ ഉടൻ തന്നെ അപ്രത്യക്ഷമായെങ്കിലും, രഹസ്യാന്വേഷണ വിഭാഗം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. അറസ്റ്റിലാകുന്ന സമയത്ത് ടാരന്റോയുടെ വാഹനം സ്ഥലത്തിന് സമീപം പാർക്ക് ചെയ്തിരുന്നു. നിരവധി ആയുധങ്ങളും സ്ഫോടകവസ്തുക്കൾ നിർമ്മിക്കാനുള്ള വസ്തുക്കളും ഉണ്ടായിരുന്നു. എന്നാൽ അത് ഒരുമിച്ച് ചേർത്തിരുന്നില്ല. അടുത്ത കാലത്ത് വാഷിംഗ്ടൺ ജയിൽ ഹൗസിന് സമീപം ഒരു വാഹനത്തിൽ ടാരന്റോ താമസിക്കുന്നത് കണ്ടവരുണ്ട്. ജനുവരി 6 ലെ ക്യാപിറ്റൊള്‍ അക്രമത്തിന്റെ…
ഡാളസിൽ അന്തരിച്ച പാസ്റ്റർ വർഗീസ് ജോൺ (85) പൊതുദർശനം ഇന്ന്
ഡാളസ്: ഡാളസിൽ അന്തരിച്ച കുളക്കട പൂവ്വക്കര വീട്ടിൽ പരേതരായ യോഹന്നാൻ – കുട്ടിയമ്മ ദമ്പതികളുടെ മകൻ പാസ്റ്റർ വർഗീസ് ജോൺ (85) പൊതുദർശനം ജൂൺ 30 നു വൈകീട്ട് 6 :30 മുതൽ 9 വരെ ഗാർലാൻഡ് ലാവോൺ ഡ്രൈവിലുള്ള ഫസ്റ്റ് അറ്റ് ഫയർവീൽ ചർച്ചിൽ വെച്ചും സംസ്കാര ശുശ്രൂഷ ജൂലൈ 1 ശനിയാഴ്ച രാവിലെ 9 മുതൽ ഫസ്റ്റ് അറ്റ് ഫയർവീൽ ചർച്ചിൽ നടത്തപ്പെടും 1972 – 1988 കാലയളവിൽ എറണാകുളം ജില്ലയിലെ വിവിധ സഭകളിൽ കർതൃ ശുശ്രൂഷകനായി സേവനം ചെയ്തിട്ടുണ്ട്. അനുഗ്രഹിക്കപ്പെട്ട എഴുത്തുകാരനും, കവിയും ആയിരുന്ന പാസ്റ്റർ വർഗ്ഗീസ് ജോണിന്റെ ധാരാളം ലേഖനങ്ങളും , കവിതകളും ആനു കാലിക ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൃതികളായ “ആഴത്തിലെ ചെറു മുത്തുകൾ” എന്ന കവിതാ – ചെറുകഥാ സമാഹാരവും , “എന്റെ ഉത്തമ ഗീതങ്ങൾ” എന്ന…
ബിൽ ഗേറ്റ്‌സിന്റെ സ്വകാര്യ ഓഫീസില്‍ ജോലി തേടിയെത്തിയ വനിതാ ഉദ്യോഗാര്‍ത്ഥികളോട് ലൈംഗികത പ്രകടമാക്കുന്ന ചോദ്യങ്ങൾ ചോദിച്ചതായി ആരോപണം
സാൻഫ്രാൻസിസ്‌കോ: കോടീശ്വരനും മനുഷ്യസ്‌നേഹിയുമായ ബിൽ ഗേറ്റ്‌സിന്റെ സ്വകാര്യ ഓഫീസിൽ ജോലി തേടിയെത്തിയ ചില സ്ത്രീകളോട് അവരുടെ ലൈംഗിക ചരിത്രം, നഗ്നചിത്രങ്ങൾ, അശ്ലീലം തുടങ്ങിയ ചില അനുചിതമായ ചോദ്യങ്ങൾ ചോദിച്ചതായി റിപ്പോർട്ട്. റിപ്പോര്‍ട്ടുകളനുസരിച്ച്, വനിതാ ഉദ്യോഗാർത്ഥികൾ പശ്ചാത്തല പരിശോധനയ്ക്കിടെ സുരക്ഷാ കൺസൾട്ടിംഗ് സ്ഥാപനമായ കോൺസെൻട്രിക് അഡ്വൈസേഴ്‌സിന്റെ ഒരു അങ്ങേയറ്റത്തെ പരിശോധനാ പ്രക്രിയ റിപ്പോർട്ട് ചെയ്തു, അതിൽ “അശ്ലീലതയെയും ലൈംഗിക ചരിത്രത്തെയും കുറിച്ചുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്നു”. തങ്ങൾക്ക് മുമ്പ് വിവാഹേതര ബന്ധങ്ങൾ ഉണ്ടായിരുന്നോ, അവരുടെ സെൽഫോണിൽ നഗ്നചിത്രങ്ങൾ ഉണ്ടോ, അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള അശ്ലീലതകൾ, “ഡോളറിന് വേണ്ടി നൃത്തം”, മയക്കുമരുന്ന് എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്ന ഒരു സ്ക്രീനിംഗ് പ്രക്രിയയിലൂടെ കടന്നുപോകുന്നതായി സ്ത്രീകൾ വിവരിച്ചു. അവരുടെ സ്വകാര്യ ജീവിതത്തിന്റെ ഉപയോഗവും മറ്റ് ഭാഗങ്ങളും അവർ ബ്ലാക്ക്‌മെയിൽ ചെയ്യപ്പെടാൻ സാധ്യതയുള്ളവരാണെന്ന് സൂചിപ്പിക്കുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ ചോദ്യങ്ങളെക്കുറിച്ച് ഗേറ്റ്‌സിന് അറിയാമായിരുന്നോ എന്ന് റിപ്പോർട്ട്…
മുൻ കാമുകിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യ ചെയ്തു
ഹൂസ്റ്റൺ :19 കാരിയായ മുൻ കാമുകിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ 20 കാരൻ ആത്മഹത്യ ചെയ്തതായി പസദേന പോലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. തിങ്കളാഴ്ച പസഡെന അപ്പാർട്ട്‌മെന്റിന് പുറത്ത് തന്റെ മുൻ കാമുകി ലെസ്ലി റെയ്‌സിനെ തലയ്ക്ക് വെടിവച്ചതിന് ശേഷം ജുവാൻ കാർലോസ് മാത ഒളിവിലായിരുന്നു. പാർക്കിംഗ് സ്ഥലത്ത് “ഒരാൾ സംശയാസ്പദമായ ഒരു വ്യക്തി അലഞ്ഞുതിരിയുന്നതായി ഉദ്യോഗസ്ഥർക്ക് ഒരു കോൾ ലഭിച്ചതായി പോലീസ് പറയുന്നു അലഞ്ഞുതിരിയുന്ന യുവാവ് ജുവാൻ കാർലോസാണെന്ന് പോലീസ് തിരിച്ചറിഞ്ഞു .പോലീസിനെ കണ്ടയുടനെ ഒരു കാറിന് പിന്നിൽ ഓടി മറഞ്ഞതിനുശേഷം യുവാവ് സ്വയം വെടിവെക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുവച്ചു യുവാവ് മരിച്ചതായി പോലീസ് പറഞ്ഞു . കാമുകി കൊല്ലപ്പെട്ട സംഭവം ഇങ്ങനെ ;ചൊവ്വാഴ്ച, അർദ്ധരാത്രിയോടെ പ്രെസ്റ്റൺ അവന്യൂവിനടുത്തുള്ള പസഡെന ബൊളിവാർഡിന്റെ 3100 ബ്ലോക്കിൽ വെടിവെപ്പ് നടന്നതായി ഉദ്യോഗസ്ഥർക്ക് ഒരു കോൾ ലഭിച്ചു. വൈകിട്ട് ആറ്…
