ഡാളസിൽ അന്തരിച്ച പാസ്റ്റർ വർഗീസ് ജോൺ (85) പൊതുദർശനം ഇന്ന്

ഡാളസ്: ഡാളസിൽ അന്തരിച്ച കുളക്കട പൂവ്വക്കര വീട്ടിൽ പരേതരായ യോഹന്നാൻ – കുട്ടിയമ്മ ദമ്പതികളുടെ മകൻ  പാസ്റ്റർ വർഗീസ് ജോൺ (85) പൊതുദർശനം ജൂൺ 30 നു വൈകീട്ട് 6 :30 മുതൽ 9 വരെ ഗാർലാൻഡ് ലാവോൺ ഡ്രൈവിലുള്ള ഫസ്റ്റ് അറ്റ് ഫയർവീൽ ചർച്ചിൽ  വെച്ചും സംസ്കാര ശുശ്രൂഷ ജൂലൈ 1 ശനിയാഴ്ച രാവിലെ 9 മുതൽ ഫസ്റ്റ് അറ്റ് ഫയർവീൽ ചർച്ചിൽ നടത്തപ്പെടും

1972 – 1988 കാലയളവിൽ എറണാകുളം ജില്ലയിലെ വിവിധ സഭകളിൽ കർതൃ ശുശ്രൂഷകനായി സേവനം ചെയ്തിട്ടുണ്ട്. അനുഗ്രഹിക്കപ്പെട്ട എഴുത്തുകാരനും, കവിയും ആയിരുന്ന പാസ്റ്റർ വർഗ്ഗീസ് ജോണിന്റെ ധാരാളം ലേഖനങ്ങളും , കവിതകളും ആനു കാലിക ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൃതികളായ “ആഴത്തിലെ ചെറു മുത്തുകൾ” എന്ന കവിതാ – ചെറുകഥാ സമാഹാരവും , “എന്റെ ഉത്തമ ഗീതങ്ങൾ” എന്ന കവിതാ സമാഹാരവും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട് .സംസ്കാര ശുശ്രൂഷ ജൂലൈ 1 ശനിയാഴ്ച തുടർന്നു ലൈക്‌വ്യൂ സെമെട്രയിൽ (2343 ലൈക് റോഡ് ലാവോൺ) സംസ്കാരം.

തൃക്കണ്ണമംഗൽ പാറവിള പുത്തൻ വീട്ടിൽ മേരിക്കുട്ടി വർഗ്ഗീസ് ആണ് സഹധർമ്മിണി. മക്കൾ: അനിമോൾ (ആനിപോൾ), അജിമോൾ (ആഷ്ലി മാത്യു). മരുമക്കൾ : തോമസ് പോൾ, ഏബ്രഹാം മാത്യു (റെജി). കൊച്ചുമക്കൾ: ജസ്റ്റിൻ – മിഷേൽ പോൾ, സ്‌റ്റീഫൻ മാത്യു, ജാനിസ് പോൾ, ജയ്സൺ പോൾ, ഷാരൺ മാത്യു. സഹോദരങ്ങൾ: ലീലാമ്മ, ജോർജ്ജ് കുട്ടി, കുഞ്ഞുമോൾ, പരേതരായ റോസമ്മ, ആലീസ്.
Live streaming www.provisiontv.in

Print Friendly, PDF & Email

Leave a Comment

More News