സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യുവിന് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ആദരം

ഹ്യൂസ്റ്റണ്‍: സ്റ്റാഫോര്‍ഡ് സിറ്റിയുടെ പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ട കെന്‍ മാത്യുവിന് സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രൗഢഗംഭീരമായ സ്വീകരണം നല്‍കി. ഹ്യൂസ്റ്റണിലുള്ള ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ കോര്‍പറേറ്റ് ഓഫീസിലായിരുന്നു സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻറ് ബേബി മണക്കുന്നേൽ അധ്യക്ഷനായിരുന്നു. യു എസിലെ രാഷ്ട്രീയ രംഗത്ത് പഴയ തലമുറയ്ക്കൊപ്പം പുതിയ തലമുറയും പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 12 വർഷമായി ചേംബറിന്റെ പ്രവർത്തനങ്ങളിൽ താങ്ങും തണലുമായി നിന്ന കെൻ മാത്യുവിന്റെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. 17 വര്‍ഷം കൗണ്‍സിലില്‍ പ്രവര്‍ത്തിച്ച പ്രവര്‍ത്തന പരിചയവും കെന്‍ മാത്യുവിന്റെ സ്വഭാവഗുണങ്ങളുമാണ് അദ്ദേഹത്തെ മേയര്‍ പദവിയിലേക്ക് ജനങ്ങള്‍ തെരഞ്ഞെടുക്കാന്‍ കാരണമായതെന്ന് മിസൂറി സിറ്റി മേയറും മലയാളിയുമായ റോബിന്‍ ഇലയ്ക്കാട് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. അമേരിക്കയുടെ എല്ലാ മേഖലകളിലും ഇന്ത്യാക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ…

ശാരോൺ ഫാമിലി കോൺഫറൻസിനായി ഒക്കലഹോമ പട്ടണം ഒരുങ്ങുന്നു

ഒക്കലഹോമ: അമേരിക്കയിലും കാനഡയിലും ഉള്ള ശാരോൺ സഭകളുടെ മഹാ സമ്മേളനമായ പതിനെട്ടാമത് ഫാമിലി കോൺഫറൻസ് ജൂലൈ 27 മുതൽ 30 വരെ ഒക്കലഹോമയിൽ ഉള്ള ഹിൽട്ടൺ ചാമ്പ്യൻ കൺവെൻഷൻ സെൻ്ററിൽ നടക്കും. നാഷണൽ ലോക്കൽ സംഘടനകൾ ഒന്നിച്ചു ചേർന്ന് ഉത്സാഹത്തോടെ വിപുലമായ ക്രമീകരണങ്ങളാണ് ഇത്തവണത്തെ കോൺഫറൻസിന് വേണ്ടി ചെയ്തുവരുന്നത്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ആദ്യത്തെ ഫാമിലി കോൺഫറൻസ് എന്ന പ്രത്യേകതയും ഇത്തവണത്തെ കോൺഫ്രൻസിനുണ്ട്. പതിവിൽ കവിഞ്ഞ ആവേശമാണ് വിശ്വാസ സമൂഹത്തിൽനിന്ന് കണ്ടുവരുന്നത് . അത്യാധുനിക സംവിധാനങ്ങളുള്ള ഹോട്ടലിൽ എല്ലാ യോഗങ്ങളും ഒരു കുടക്കീഴിൽ നടത്താൻ സാധിക്കുമെന്നുള്ളത് ഒരു പ്രത്യേകതയാണ്. മനോഹരമായ താമസസൗകര്യങ്ങൾ ഉള്ള ഹിൽട്ടൺ കൺവൻഷൻ സെൻ്റർ കോൺഫ്രൻസിൻ്റെ മാറ്റുകൂട്ടും. കോൺഫറൻസിൽ വിവിധ സെഷനുകളിലായി റവ. ജോ തോമസ്, റവ. ഷിബു തോമസ്, റവ. ബെൻസൻ മത്തായി, റവ. ജോൺ തോമസ്, റവ. ജോഷ്വ ജോൺസ്, ഡോക്ടർ.…

ജൂൺ 26: മയക്കുമരുന്ന് ദുരുപയോഗത്തിനും അനധികൃത കടത്തിനും എതിരായ അന്താരാഷ്ട്ര ദിനം (എഡിറ്റോറിയല്‍)

എല്ലാ വർഷവും ജൂൺ 26 ന് മയക്കുമരുന്ന് ദുരുപയോഗത്തിനും അനധികൃത കടത്തിനും എതിരായ അന്താരാഷ്ട്ര ദിനം ആചരിക്കുന്നു. 1987-ൽ യുഎൻ ജനറൽ അസംബ്ലി സ്ഥാപിച്ച ഈ ദിനം, മയക്കുമരുന്ന് ദുരുപയോഗവും നിയമവിരുദ്ധ മയക്കുമരുന്ന് കടത്തും ഉയർത്തുന്ന ആഗോള വെല്ലുവിളിയുടെ ഓർമ്മപ്പെടുത്തലായി വർത്തിക്കുന്നു. ബോധവൽക്കരണം നടത്താനും മയക്കുമരുന്ന് പ്രതിരോധ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനും ഈ അടിയന്തിര പ്രശ്നത്തെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാനും ഇത് അവസരം നൽകുന്നു. മയക്കുമരുന്ന് ദുരുപയോഗം എന്നത് നിയമപരവും നിയമവിരുദ്ധവുമായ പദാർത്ഥങ്ങളുടെ അമിതവും ദോഷകരവുമായ ഉപയോഗത്തെ സൂചിപ്പിക്കുന്നു, അത് ഗുരുതരമായ ശാരീരികവും മാനസികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ലഹരിവസ്തുക്കളുടെ ദുരുപയോഗം ഒപിയോയിഡുകൾ, ഉത്തേജകങ്ങൾ, മയക്കങ്ങൾ, കഞ്ചാവ്, ഹാലുസിനോജനുകൾ എന്നിവയുൾപ്പെടെ, എന്നാൽ അതിൽ മാത്രം പരിമിതപ്പെടുത്താതെ വിവിധ മരുന്നുകൾ ഉൾക്കൊള്ളുന്നു. ഇത് എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെയും ലിംഗഭേദങ്ങളെയും സാമൂഹിക സാമ്പത്തിക പശ്ചാത്തലങ്ങളെയും ബാധിക്കുന്നു, ഇത് നിരവധി ആരോഗ്യ സാമൂഹിക…

കെപിസിസി പ്രസിഡന്റിന്റെ അറസ്റ്റിൽ അമേരിക്കയിലും പ്രതിഷേധം: ഒഐസിസി യൂഎസ്എ കരിദിനം ആചരിച്ചു

ഹൂസ്റ്റൺ: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത പിണറായി സർക്കാരിന്റെ ഫാസിസ്റ്റ് നടപടിയിൽ പ്രതിഷേധിച്ച് ഓവർസീസ് ഇന്ത്യൻ കൽച്ചറൽ കോൺഗ്രസിന്റെ (ഒഐസിസി യുഎസ്‌എ) വിവിധ ചാപ്റ്ററുകളുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. ഒഐസിസി യൂഎസ്എ ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ യോഗത്തിൽ ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായി അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡണ്ട് ബേബി മണക്കുന്നേൽ സമ്മേളനം ഉത്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതമാശംസിച്ചു. റീജിയണൽ,ചാപ്റ്റർ നേതാക്കളായ ജോജി ജോസഫ് , മൈസൂർ തമ്പി, പൊന്നു പിള്ള, ഷീല ചെറു, എസ് .കെ. ചെറിയാൻ, എബ്രഹാം തോമസ്, സെബാസ്റ്റ്യൻ പാലാ, സജു ജോസഫ്, ജോർജ് കൊച്ചുമ്മൻ, ഡാനിയേൽ ചാക്കോ, സജി ഇലഞ്ഞിക്കൽ, വർഗീസ് ചെറു,ബിജു തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു. ഒഐസിസി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ളയുടെ ആഹ്വാനം അനുസരിച്ച് വിവിധ…

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ വി: തോമ്മാശ്ലീഹായുടെ തിരുനാള്‍ ജൂണ്‍ 30 മുതല്‍ ജൂലൈ 10 വരെ

ഫിലാഡല്‍ഫിയ: ഭാരതഅപ്പസ്തോലനും ഇടവക മദ്ധ്യസ്ഥനുമായ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്റാന (ഓര്‍മ്മ) തിരുനാളിനു സെന്‍റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ജൂണ്‍ 30 വെള്ളിയാഴ്ച്ച കൊടിയേറ്റത്തോടെ തുടക്കമാകും. ഇടവക വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, ഫാ. ഷാജു കണിയാമ്പറമ്പില്‍ എന്നിവര്‍ സംയുക്തമായി വെള്ളിയാഴ്ച്ച വൈകുന്നേരം ആറരക്ക് തിരുനാള്‍കൊടി ഉയര്‍ത്തി പതിനഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്കു ആരംഭം കുറിക്കും. 7 മണിക്ക് ദിവ്യബലി, തിരുസ്വരൂപങ്ങളുടെ വെഞ്ചരിപ്പ്, ലദീഞ്ഞ് എന്നിവ വെള്ളിയാഴ്ച്ചയിലെ തിരുക്കര്‍മ്മങ്ങളില്‍പ്പെടും. ജുലൈ 1, 2 ദിവസങ്ങളില്‍ വൈകുന്നേരം 7 മണിക്ക് നവവൈദികന്‍ ഫാ. ജോര്‍ജ് പാറയിലിന്‍റെ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയും, തോമ്മാശ്ലീഹായുടെ നൊവേനയും. ദുക്റാന തിരുനാള്‍ ദിനമായ ജുലൈ 3 തിങ്കളാഴ്ച്ച ഇടവക വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, ഫാ. ബാബു മഠത്തിപ്പറമ്പില്‍ (സെ. ജൂഡ് സീറോമലങ്കര കത്തോലിക്കാപള്ളി വികാരി) എന്നിവര്‍ കാര്‍മ്മികരായി തിരുനാള്‍ കുര്‍ബാന, നൊവേന. ജുലൈ 4…

ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക പുതിയ ഭരണ സമിതി

വാഷിംഗ്ടൺ: ശ്രീനാരായണ ഗുരുവിന്റെ ദർശനവും ആത്മീയ പാരമ്പര്യങ്ങളും പ്രചരിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര സംഘടനയായ ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ പുതിയ *ഭരണ സമിതിയുടെ പ്രവർത്തനോൽഘാടനം വാഷിംഗ്ടൺ ഡി സി യിൽ നിര്വഹിക്കപെട്ടു പ്രസിഡന്റ്‌ ആയി ഡോ. ശിവദാസൻ മാധവൻ ചാന്നാർ നേതൃത്വം നൽകുന്ന ഭരണ സമിതിയിൽ മിനി അനിരുദ്ധൻ ജനറൽ സെക്രട്ടറി, സന്ദീപ് പണിക്കർ ട്രെഷറർ.അനിൽ കുമാർ വൈസ് പ്രസിഡന്റ് (ജനറൽ അഡ്മിനിസ്ട്രേഷൻ), മനോജ് കുട്ടപ്പൻ വൈസ് പ്രസിഡന്റ് (ഫൈനാൻഷ്യൽ മാനേജ്മെൻറ്), സാജൻ നടരാജൻ ജോയിന്റ് സെക്രട്ടറി, ശ്രീനി പൊന്നച്ചൻ ജനറൽ കൺവീനർ എന്നിവർ എക്സിക്യൂട്ടീവ് സ്ഥാനം വഹിക്കുന്ന ഇരുപത്തി ഒന്ന് അംഗങ്ങളുള്ള ട്രസ്റ്റിബോഡാണ് സനയുടെ ഭരണസമിതി. ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനങ്ങൾക്ക് മിഴിവേകാൻ വിവിധ മേഖലകളിൽ സംഘടനാ പാടവം തെളിയിച്ച അനുഭവ സമ്പന്നരെ അണിനിരത്തികൊണ്ട് കരുത്താർന്ന ഒരു ഭരണ സമിതി ആണ് സനക്ക്…

ക്നാനായ യുവജന കൂട്ടായ്മയുടെ ഉത്സവമായി ‘റീഡിസ്കവർ’ കോൺഫ്രൺസ്

ഫ്ലോറിഡ: ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട യുവജന കോൺഫ്രൺസ് – “റീഡിസ്കവർ” ന് ഫ്ലോറിഡയിൽ വർണ്ണാഭമായ സമാപനം. സംഘാടക മികവു കൊണ്ടും പങ്കാളിത്തം കൊണ്ടും യുവജന കോൺഫ്രൺസ് ഒരു യുവജന തരംഗമായി മാറി. കോട്ടയം അതിരൂപത സഹായമെത്രാനും സിറോ-മലബാർ സഭാ യുവജന കമ്മീഷൻ ചെയർമാനുമായ മാർ. ജോസഫ് പണ്ടാരശ്ശേരിൽ കോൺഫ്രൺസ്  ഉദ്ഘാടനം ചെയ്തു. കത്തോലിക്ക വിശ്വാസവും സമുദായ സ്നേഹവും ചേർത്ത് പിടിച്ച് ജീവിത ലക്ഷ്യത്തിനായി പരിശ്രമിക്കണമെന്നും ഇന്ന് യുവജനങ്ങളിൽ നഷ്ടപ്പെട്ടുപോയിരിക്കുന്ന നന്മയെ തിരിച്ച് പിടിക്കലാവണം റീഡിസ്കവർ എന്നും പിതാവ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. വികാരി ജനറൽ തോമസ്സ് മുളവനാൽ, റ്റാമ്പാ ഫൊറോന വികാരി ഫാ.ജോസ് ആദോപ്പിള്ളിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. നാല് ദിവസങ്ങളിൽ ആയി ഫ്ലോറിഡയിലെ പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന സെൻറ്.സ്റ്റീഫൻ ക്രിസ്ത്യൻ റീട്രീറ്റ് & കോൺഫ്രൺസ് സെന്ററിൽ നടന്ന കോൺഫ്രൺസിൽ വിഞ്ജാനവും…

ടെസ്‌ലയുടെ ചാർജിംഗ് പ്ലഗ് നിർബന്ധമാക്കാൻ വാഷിംഗ്ടൺ സ്റ്റേറ്റ് പദ്ധതിയിടുന്നു

കാലിഫോർണിയ: ഫെഡറൽ ഡോളർ ഉപയോഗിച്ച് ഹൈവേകൾ വൈദ്യുതീകരിക്കുന്നതിനുള്ള ഒരു സ്റ്റേറ്റ് പ്രോഗ്രാമിന്റെ ഭാഗമാകണമെങ്കിൽ ഇലക്ട്രിക് വാഹന ചാർജിംഗ് കമ്പനികൾ ടെസ്‌ലയുടെ പ്ലഗ് ഉൾപ്പെടുത്തണമെന്ന് വാഷിംഗ്ടൺ സ്റ്റേറ്റ് പദ്ധതിയിടുന്നതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ടെസ്‌ലയുടെ സാങ്കേതികവിദ്യയായ നോർത്ത് അമേരിക്കൻ ചാർജിംഗ് സ്റ്റാൻഡേർഡ് (NACS) നിർബന്ധമാക്കാനുള്ള ടെക്‌സാസിന്റെ നീക്കം വാഷിംഗ്ടൺ പിന്തുടരുന്നു, ഇത് ദേശീയ ചാർജിംഗ് സാങ്കേതികവിദ്യയാക്കാനുള്ള സിഇഒ എലോൺ മസ്‌കിന്റെ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നു. അമേരിക്കയിലെ പ്രബലമായ ചാർജിംഗ് സ്റ്റാൻഡേർഡായി സംയോജിത ചാർജിംഗ് സിസ്റ്റത്തെ (CCS) മാറ്റാനുള്ള ബൈഡൻ ഭരണകൂടത്തിന്റെ ശ്രമങ്ങൾ ഒഴിവാക്കി,GM (GM.N), ഫോർഡ് (FN), റിവാൻ (RIVN.O) എന്നിവർ ടെസ്‌ലയുടെ NACS സ്വീകരിക്കുമെന്ന് പറഞ്ഞു. “NACS-നെ കുറിച്ചും ഒടുവിൽ വാഹന നിർമ്മാതാക്കൾ ഒരു നിലവാരത്തിലേക്ക് എങ്ങനെ നീങ്ങുന്നു എന്നതിനെക്കുറിച്ചും ഞാൻ ശരിക്കും സന്തുഷ്ടനാണ്. കഴിയുന്നത്ര മെയ്ക്കുകളിലേക്കും മോഡലുകളിലേക്കും പ്രവേശനം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” വാഷിംഗ്ടൺ സ്റ്റേറ്റ്…

ഭൂമി കിഴക്കോട്ട് 80 സെന്റീമീറ്റർ ചരിഞ്ഞു

വാഷിംഗ്ടൺ: മനുഷ്യർ അശ്രദ്ധമായി ഭൂഗർഭജലം പമ്പ് ചെയ്യുന്നതുകൊണ്ട് രണ്ട് പതിറ്റാണ്ടിനുള്ളിൽ ഭൂമിയെ പ്രതിവർഷം 4.36 സെന്റീമീറ്റർ വേഗതയിൽ ഏകദേശം 80 സെന്റീമീറ്റർ കിഴക്കോട്ട് ചെരിയാന്‍ കാരണമായെന്ന് പഠനം. സമീപകാല റിപ്പോർട്ട് അനുസരിച്ച്, കാലാവസ്ഥാ മാതൃകകളെ അടിസ്ഥാനമാക്കി, 1993 മുതൽ 2010 വരെ മനുഷ്യർ 2,150 ജിഗാടൺ ഭൂഗർഭജലം പമ്പ് ചെയ്തതായി ശാസ്ത്രജ്ഞർ കണക്കാക്കിയിരുന്നു. ഇത് സമുദ്രനിരപ്പിന്റെ 6 മില്ലിമീറ്ററിലധികം (0.24 ഇഞ്ച്) ഉയർച്ചയ്ക്ക് തുല്യമായിരുന്നു. എന്നാൽ, ഈ അനുമാനം സ്ഥിരീകരിക്കാൻ പ്രയാസമാണ്. ഭൂഗർഭജലത്തിന്റെ ഭൂരിഭാഗവും ലോകത്തിലെ രണ്ട് പ്രദേശങ്ങളിൽ ഉപയോഗിച്ചിട്ടുണ്ടെന്നും ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു – അമേരിക്കയുടെ പടിഞ്ഞാറൻ മേഖലയിലും വടക്ക്-പടിഞ്ഞാറൻ ഇന്ത്യയിലും. ഭൂഗർഭജലത്തിന്റെ പുനർവിതരണമാണ് ഭ്രമണധ്രുവത്തിന്റെ ഡ്രിഫ്റ്റിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്നതെന്ന് പഠനത്തിന് നേതൃത്വം നൽകിയ സിയോൾ നാഷണൽ യൂണിവേഴ്സിറ്റിയിലെ ജിയോഫിസിസ്റ്റായ വെൻ സിയോ പറയുന്നു. ഇന്ത്യയിൽ, പഞ്ചാബ്, ഹരിയാന പ്രദേശങ്ങളിൽ കഴിഞ്ഞ കുറേ വർഷങ്ങളായി…

കനേഡിയൻ വിസയ്ക്ക് മുമ്പ് ഇന്ത്യൻ വിദ്യാർത്ഥികൾ നിർബന്ധിത വ്യവസ്ഥയിൽ ഒപ്പിടണം: ഐസിസിസി

ടൊറന്റോ: കനേഡിയൻ നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയുടെ ഇരകളാകുന്ന പുതിയ ഇന്ത്യൻ വിദ്യാർത്ഥികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പ്രശ്‌നം പരിഹരിക്കുന്നതിനായി ഇൻഡോ-കാനഡ ചേംബർ ഓഫ് കൊമേഴ്‌സ് (ഐസിസിസി) വിഷയം ഇമിഗ്രേഷൻ മന്ത്രിയുമായി ചർച്ച ചെയ്തു. “കനേഡിയൻ നിയമങ്ങളെക്കുറിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമായ അജ്ഞത ഈ വിദ്യാർത്ഥികൾക്കും ഇൻഡോ-കനേഡിയൻർക്കും കനത്ത നഷ്ടമുണ്ടാക്കുന്നു. അവർ (വിദ്യാർത്ഥികൾ) റോഡപകടങ്ങളിൽ മരിക്കുകയും കുളങ്ങളിൽ മുങ്ങിമരിക്കുകയും ചെയ്യുന്നത് അവർക്ക് പ്രാദേശിക നിയമങ്ങൾ അറിയാത്തത് / ശ്രദ്ധിക്കാത്തതിനാലാണ്. അവർ വിഷാദരോഗത്തിന് ഇരയാകുകയും ആരെ സമീപിക്കണമെന്ന് അറിയാത്തതിനാൽ ചിലർ ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു,” ഇന്തോ-കനേഡിയൻ സംഘടനയുടെ പ്രസിഡന്റ് മുരാരിലാൽ തപ്ലിയാൽ പറയുന്നു. ഇന്ത്യയിലെ ഏജന്റുമാർ അവർക്കായി മിക്ക പേപ്പർവർക്കുകളും ചെയ്യുന്നതിനാൽ, ഈ വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും കനേഡിയൻ നിയമങ്ങളെയും നിയമങ്ങളെയും കുറിച്ച് വളരെ കുറച്ച് മാത്രമേ അറിയാന്‍ കഴിയുന്നുള്ളൂ. പല സുപ്രധാന വിവരങ്ങളും ഏജന്റുമാര്‍ മറച്ചു വെയ്ക്കുന്നു. “ഇന്തോ-കാനഡ ചേംബർ വിദ്യാർത്ഥികൾക്കുള്ള…