ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക സമർപ്പണവും ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും മെയ് 28ന്

വാഷിംഗ്‌ടൺ ഡിസി: അമേരിക്കയുടെ തലസ്ഥാന  നഗരമായ വാഷിംഗ്‌ടൺ ഡി സി ക്ക് സമീപം ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ഉടമസ്ഥതയിലുള്ള ആശ്രമ സമുച്ചയത്തിൻറെ  സമർപ്പണവും ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും 2023 മെയ്  28 നിർവഹിക്കപ്പെടുന്നു. രാവിലെ 11 30 ന് 12 മണിക്കും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ പ്രതിഷ്ഠാകർമ്മം നിർവഹിക്കും ശിവഗിരി മഠത്തിലെ സന്യാസി ശ്രെഷ്ഠരായ   ബ്രഹ്മശ്രീ ബോധി തീർത്ഥ സ്വാമികൾ ശങ്കരാനന്ദ സ്വാമികൾ  എന്നിവർ സഹ കാർമികത്വം വഹിക്കും

കന്നടയില്‍ പുതിയ അദ്ധ്യായത്തിന് തുടക്കമായി

കന്നട മണ്ണിന് പുതിയ മുഖ്യമന്ത്രിയെ എറെ ചര്‍ച്ചകള്‍ക്കും അതിലേറെ ആകാംഷയ്ക്കുമൊടുവില്‍ സീതാരാമയ്യ കര്‍ണ്ണാടകയുടെ നാഥനായി. അഭിപ്രായ സര്‍വ്വേയില്‍ അദ്ദേഹം എതിരാളികളെ ബഹുദൂരം പിന്നിലാക്കിയിരുന്നെങ്കില്‍ തിരഞ്ഞെടുപ്പു ഫലത്തിലെ മിന്നും വിജയം പല കണക്കുകൂട്ടലുകളും മാറ്റിമറിച്ചു. ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രി പദത്തിനുവേണ്ടി പിടി മുറുക്കിയതോടെയാണ് അതിനു കാരണം. മാധ്യമങ്ങള്‍ പല പുതിയ മാനങ്ങള്‍ അതോടെ നല്‍കി. തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ്സിന്‍റെ സ്ഥാനത്തെ ചൊല്ലിയുള്ള പതിവ് അടിയെന്ന നിലയില്‍ അവര്‍ അത് ആഘോഷിച്ചു. എന്നാല്‍ അതിന് പരിസമാപ്തി കുറിച്ചുകൊണ്ട് ഡി.കെ. ശിവകുമാര്‍ ഒത്തുതീര്‍പ്പ് അംഗീകരിച്ചതോടെ മഞ്ഞുരുകി മലപോലെ കോണ്‍ഗ്രസ്സിന്‍റെ പതനമാഘോഷിച്ചവര്‍ എലിപോലെ ഓടിയൊളിച്ചു. അങ്ങനെ സീതാരാമയ്യ മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്‍റ് ഉപമുഖ്യമന്ത്രിയുമായ കോണ്‍ഗ്രസ്സ് മന്ത്രിസഭ അധികാരമേറഅറു. ദക്ഷിണേന്ത്യയിലെ ഏക കോണ്‍ഗ്രസ്സ് മന്ത്രിസഭയെന്നതാണ് ഈ മന്ത്രിസഭയുടെ ഒരു പ്രത്യേകത. ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും മന്ത്രിസഭകളുള്ള ഇന്ത്യയിലെ ഏക രാഷ്ട്രീയ പാര്‍ട്ടിയെന്ന സ്ഥാനം കോണ്‍ഗ്രസ്സിന് നേടിക്കൊടുത്തു…

‘ദ ഗ്രേറ്റ് എസ്കേപ്പു’മായി ആക്ഷന്‍ ഹീറോ ബാബു ആന്‍റണി; അമേരിക്കന്‍ ചിത്രം 26 ന് റിലീസ് ചെയ്യും.

യുഎസ്:  പ്രമുഖ ഇന്‍ഡോ അമേരിക്കന്‍ ആക്ഷന്‍ ഹീറോ ബാബു ആന്‍റണിയും  മകന്‍ ആര്‍തര്‍ ആന്‍റണിയും ഒന്നിക്കുന്ന  ‘ദ ഗ്രേറ്റ് എസ്കേപ്പ്’  മെയ് 26 ന്  റിലീസ് ചെയ്യും.  പൂർണ്ണമായും അമേരിക്കയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ലോകപ്രശസ്ത ഗുസ്തി താരവും അമേരിക്കന്‍ ചലച്ചിത്രങ്ങളിലെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ചാസ് ടെയ്‌ലറും പ്രധാന കഥാപാത്രമായി എത്തുന്നു. മിക്സഡ് മാർഷ്യൽ  ആർട്സിൽ ബ്‌ളാക്ക് ബെൽറ്റ് നേടിയ ആര്‍തര്‍ ആന്‍റണി മുഴുനീളം അഭിനയിക്കുന്ന ആദ്യചിത്രം കൂടിയാണ് ‘ദ ഗ്രേറ്റ് എസ്കേപ്പ്’. ബാബു ആൻ്റിണിയുടെ ഭാര്യ ഇവ്ഗനിയ, മകൻ അല്ക്സ് ആന്‍റണി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സന്ദീപ് .ജെ .എല്‍ ആണ് ചിത്രത്തിന്റെ സംവിധാനം.  സൗത്ത് ഇന്ത്യന്‍ യു എസ് ഫിലിംസിന്‍റെ ബാനറില്‍ അമേരിക്കന്‍ മലയാളികളായ സുഹത്തുക്കള്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നതെന്ന് നടന്‍ ബാബു ആന്‍റണി അറിയിച്ചു.  ഹോളിവുഡ്, തായ്‌ലന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്‍ര്‍നാഷണല്‍ അഭിനേതാക്കളാണ് ചിത്രത്തിലുള്ളത്. അതിഗംഭീര…

പ്രവാസികളുടെ പ്രശ്‍നങ്ങൾ ലോകകേരളസഭയിൽ ശക്തമായി ഉന്നയിക്കും: ഒഐസിസി യൂഎസ്‍എ ചെയർമാൻ ജെയിംസ് കൂടൽ

ഹൂസ്റ്റൺ: ജൂൺ 9, 10,11 തീയതികളിൽ ന്യൂയോർക്കിൽ വച്ച് നടക്കുന്ന മൂന്നാം ലോകകേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ പങ്കെടുത്ത് പ്രവാസി സമൂഹം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങൾ ശക്തമായി ഉന്നയിക്കുമെന്ന് നിലവിൽ ലോക കേരളാ സഭാംഗവും ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) ചെയർമാനുമായ ജെയിംസ് കൂടൽ പറഞ്ഞു. പ്രവാസികളുടെ പ്രശ്നങ്ങൾ ശക്തമായി ഉന്നയിക്കുന്നതിനു അമേരിക്കയിൽ ലഭിക്കുന്ന ഉചിതമായ വേദി എന്ന നിലയിൽ ഈ സമ്മേളനത്തിൽ പങ്കെടുത്ത്‌ പ്രവാസി വിഷയങ്ങൾ അവതരിപ്പിയ്ക്കുവാൻ അവസരം ലഭിക്കുമെന്നുള്ള ഉറച്ച പ്രതീക്ഷയിലാണ് ജെയിംസ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. തിരുവനന്തപുരത്തു വച്ച് നടത്തിയ ലോക കേരളാസഭ സമ്മേളനത്തിലും ജെയിംസ് പങ്കെടുത്ത് നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നു. കേരത്തിൽ നിക്ഷേപം നടത്തുവാൻ ഒട്ടും തന്നെ പര്യാപ്തമല്ല എന്ന് ഒരു ഇടതുപക്ഷ എംഎൽഎ പോലും പറയുന്ന ഒരു സാഹചര്യം നിലനിൽക്കുമ്പോൾ പ്രവാസികളുടെ നിക്ഷേപം കേരളത്തിൽ എങ്ങനെ ഉപയോഗപെടുത്തണം, പ്രവാസികളുടെ നാട്ടിലെ…

‘സീറോ ഫില്ലി’ സീനിയേഴ്‌സിന്റെ പ്രഥമ സമ്മേളനം

ഫിലാഡല്‍ഫിയ: സെ. തോമസ് സീറോമലബാര്‍ പള്ളിയിലെ സീനിയേഴ്‌സിന്റെ ആദ്യത്തെ സമ്മേളനം മെയ് 20 ശനിയാഴ്ച്ച നടന്നു. ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീലിന്റെ ആത്മീയ നേതൃത്വത്തില്‍ വിളിച്ചുചേര്‍ക്കപ്പെട്ട പ്രഥമസമ്മേളനത്തില്‍ ഇടവകയുടെ സ്ഥാപനത്തനും, പടിപടിയായുള്ള വളര്‍ച്ചയ്ക്കും കാരണക്കാരായ മുന്‍കൈക്കാരന്മാര്‍, മതബോധനസ്‌കൂളധികൃതര്‍, ഭക്തസംഘടനാനേതാക്കള്‍ ഉള്‍പ്പെടെയുള്ള എണ്‍പതിലധികം സീനിയേഴ്‌സ് പങ്കെടുത്തു. ഉപരിപഠനത്തിനും, മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍തേടിയും 1970 കളില്‍ അമേരിക്കയില്‍ ചേക്കേറി ഫിലാഡല്‍ഫിയയില്‍ താമസമുറപ്പിച്ച മലയാളികള്‍ സഭാവ്യത്യാസംകൂടാതെ ഒരുമയോടെ മലയാളി സ്‌നേഹകൂട്ടായ്മകള്‍ പടുത്തുയര്‍ത്തുന്നതില്‍ ശ്രദ്ധ പതിപ്പിച്ചു. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. കാലാവസ്ഥ, ഭാഷ, സംസ്‌കാരം, ജോലി എന്നീ പ്രതികൂലസാഹചര്യങ്ങള്‍ തരണം ചെയ്ത് കേരളതനിമയിലും, സംസ്‌കാരത്തിലുമുള്ള സ്‌നേഹകൂട്ടായ്മകള്‍ അവരുടെ പരിശ്രമഫലമായി രൂപംകൊണ്ടു. കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചപ്പോള്‍ സഭാവ്യത്യാസം കൂടാതെ ഒന്നായി നിന്നിരുന്നവര്‍ ‘വളരുംതോറും പിളരും’ എന്ന തത്വത്തിലൂന്നി അവരവരുടെ പള്ളികള്‍ സ്ഥാപിക്കുകയും, ആരാധനാകാര്യങ്ങള്‍ ക്രമീകരിക്കുകയും ചെയ്തു. സ്‌നേഹകൂട്ടായ്മയായി 1970 കളുടെ അവസാനം…

കടൽ കടന്ന് കൂടിയാട്ടം അമേരിക്കയിലേക്ക്; അമേരിക്കയിലെ സ്വസ്തി ഫെസ്റ്റിൽ കൂത്തും കൂടിയാട്ടവും

മാനവരാശിയുടെ അനശ്വരപൈതൃകമെന്ന് UNESCO അംഗീകരിച്ച കലാരൂപവും നാട്യകലകളുടെയെല്ലാം മാതാവുമാണ് കൂടിയാട്ടം.സംസ്കൃതനാടകാഭിനയമായ കൂടിയാട്ടവും ചാക്യാർകൂത്തും നങ്ങ്യാർകൂത്തും അടുത്ത ഒരു മാസം അമേരിക്കയിലെ നിറഞ്ഞ സദസ്സുകൾക്കു മുൻപിൽ അവതരിപ്പിക്കും. വാഷിങ്ടൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നോൺ പ്രോഫിറ്റ് സാംസ്കാരികസംഘടനയായ സ്വസ്തി ഫൗണ്ടേഷനാണ് ഈ സംരംഭത്തിന് ചുക്കാൻ പിടിക്കുന്നത്. ക്ഷേത്ര – പാരമ്പര്യ കലാരൂപങ്ങളെയും വൈജ്ഞാനികമേഖല കളെയും സംരക്ഷിക്കുന്നതിനുവേണ്ടി അമേരിക്കയിൽ രൂപംകൊണ്ട സംഘടനയാണ് സ്വസ്തി ഫൗണ്ടേഷൻ.മെയ് 27, 28 തീയതികളിൽ വാഷിങ്ടണിലെ ചിന്മയ സോമ്നാഥ് ആഡിറ്റോറിയത്തിൽവെച്ചാണ് ‘സ്വസ്തി ഫെസ്റ്റ് 2023’ നടത്തപ്പെടുന്നത്. കലാമണ്ഡലം ജിഷ്ണു, കലാമണ്ഡലം സംഗീത, നേപത്ഥ്യ സനീഷ്, കലാമണ്ഡലം രതീഷ്ഭാസ്, കലാമണ്ഡലം വിജയ്, കലാനിലയം രാജൻ, കലാനിലയം ശ്രീജിത് എന്നിവരാണ് സംഘത്തിലുള്ളത്. വാഷിങ്ടണിലെ പരിപാടിക്കുശേഷം ന്യൂയോർക്ക്, ഷാർലറ്റ്, ഫിലാഡെൽഫിയ, വിർജിനിയ, ഡിട്രോയിറ്റ് തുടങ്ങി നിരവധി നഗരങ്ങളിൽ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കും. ഒരു മാസത്തിലധികം അമേരിക്കയിൽ ചെലവഴിക്കുന്ന ഈ സംഘം കൂടിയാട്ടം…

മന്ത്ര കൺവെൻഷനിൽ തരംഗമാകാൻ തൈക്കുടം ബ്രിഡ്ജ് വരുന്നു

മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ്  (മന്ത്ര) യുടെ ഹ്യുസ്റ്റൺ  കൺവെൻഷനിൽ കേരളത്തിലെ പ്രശസ്ത സംഗീത ബാൻഡ് തൈക്കുടം ബ്രിഡ്ജ്.സംഗീത നിശ ഒരുക്കും .പുതിയ തലമുറയിൽ തരംഗം ആയി തീർന്ന ശ്രദ്ധേയ ബാൻഡ് ആണ് തൈക്കുടം ബ്രിഡ്ജ് ..ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ഇവരുടെ പരിപാടികൾ   ശ്രദ്ധേയമായിരുന്നു .സംഗീത സ്നേഹികൾ ആയ  ആബാല വൃദ്ധം ജനങ്ങളെയും ആസ്വാദനത്തിന്റെ പുതിയ തലങ്ങളിൽ എത്തിക്കുന്ന ശബ്ദ താള വാദ്യ വിന്യാസം ഇവരുടെ പ്രത്യേകതയാണ് യുവാക്കൾക്കും വനിതകൾക്കും പ്രത്യേക പ്രാധാന്യം നൽകി രൂപീകരിക്കപ്പെട്ടു മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന  ‘മന്ത്ര’യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വിശ്വ ഹിന്ദു സമ്മേളനം “സുദർശനം” 2023 ജൂലൈ ഒന്നു മുതൽ നാല് വരെ ഹൂസ്റ്റണിലുള്ള  റോയൽ സൊണസ്റ്റാ  കൺവെൻഷൻ സെന്ററിൽ  നടക്കും. ഗ്ളോബൽ കൺവെൻഷനിൽ മുഖ്യാതിഥിയായി എത്തുന്നത്, മലയാള സിനിമയിലെ പുത്തൻ സൂപ്പർ താരോദയം ശ്രീ  ഉണ്ണി മുകുന്ദൻ…

പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന റിപ്പബ്ലിക്കൻ ബിൽ അപ്രസക്തമായി

ഓസ്റ്റിൻ: ടെക്‌സാസിലെ എല്ലാ പൊതു വിദ്യാലയങ്ങളിലെ  ഓരോ ക്ലാസ് മുറിയിലും പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമനിർമ്മാണം പാസാക്കുന്നതിൽ ടെക്സാസ് നിയമസഭാ  പരാജയപ്പെട്ടു. ചൊവ്വാഴ്ച രാത്രി നിർണായകമായ സമയപരിധിക്ക് മുമ്പ് സഭയിൽ നിന്ന് വോട്ട് നേടുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് ബിൽ  അപ്രസക്തമായത് . റിപ്പബ്ലിക്കൻ സ്റ്റേറ്റ് സെനറ്റർ ഫിൽ കിംഗ് അവതരിപ്പിച്ച  വിവാദ ബില്ലിൽ, “ഓരോ ക്ലാസ് റൂമിലെയും വ്യക്തമായ സ്ഥലത്ത്” പഴയനിയമ പാഠം ഒരു ഭംഗിയുള്ള പോസ്റ്ററിലോ ഫ്രെയിമിലോ പ്രദർശിപ്പിക്കാൻ സ്കൂളുകൾ ആവശ്യപ്പെടുന്നതായിരുന്നു.കഴിഞ്ഞയാഴ്ച ടെക്സസ് സെനറ്റ് പാസാക്കിയിരുന്നു പത്ത് കൽപ്പനകൾ  പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ബില്ലിനെ പൗരാവകാശ സംഘടനകൾ അപലപിച്ചിരുന്നു.അമേരിക്കൻ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനും പള്ളിയെയും സംസ്ഥാനത്തെയും വേർതിരിക്കുന്നതിനെതിരെയുള്ള കടന്നാക്രമണമാണെന്നും പൗരാവകാശ സംഘടനകൾ ബില്ലിനെ അപലപിച്ചുകൊണ്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു .“തങ്ങളുടെ കുട്ടി പഠിക്കേണ്ട മതപരമായ കാര്യങ്ങൾ എന്താണെന്ന് തീരുമാനിക്കാൻ മാതാപിതാക്കൾക്ക് കഴിയണം.”അമേരിക്കൻ സിവിൽ ലിബർട്ടീസ് ഓഫ് യൂണിയന്റെ…

ഡൊണാൾഡ് ട്രംപിന്റെ എതിരാളിയായ റോൺ ഡിസാന്റിസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കും; എലോൺ മസ്‌കുമായുള്ള ചർച്ചയിൽ പ്രചാരണം ആരംഭിച്ചു

ഫ്ലോറിഡ: മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ബദ്ധവൈരിയും ഫ്ലോറിഡ ഗവർണറുമായ റോൺ ഡിസാന്റിസ് 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള മത്സരത്തിൽ പ്രവേശിച്ചു. റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ഡൊണാൾഡ് ട്രംപിന്റെ എതിരാളിയെന്ന നിലയിൽ അദ്ദേഹത്തെ വെല്ലുവിളിക്കും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ എലോൺ മസ്‌കുമായുള്ള സംഭാഷണത്തിലാണ് ഡിസാന്റിസ് തന്റെ കാമ്പെയ്‌ൻ ആരംഭിച്ചതായി പ്രഖ്യാപിച്ചത്. 44 കാരനായ റിപ്പബ്ലിക്കൻ നേതാവ് ഡിസാന്റിസ്, ട്വിറ്റർ സിഇഒ എലോൺ മസ്‌കുമായുള്ള ഓൺലൈൻ സംഭാഷണത്തിന് മുന്നോടിയായി ഫെഡറൽ ഇലക്ഷൻ കമ്മീഷനിൽ ഒരു ഫയലിംഗിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രവേശിക്കാനുള്ള തന്റെ തീരുമാനം വെളിപ്പെടുത്തി. രണ്ട് തവണ ഗവർണറായിരുന്ന ഡിസാന്റിസ് വംശീയത, ലിംഗവിവേചനം, ഗർഭച്ഛിദ്രം, മറ്റ് ഭിന്നിപ്പിക്കുന്ന വിഷയങ്ങൾ എന്നിവയിൽ ശക്തമായ അഭിപ്രായങ്ങൾ പുലർത്തിയിട്ടുണ്ട്. ഇനി റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ ട്രംപും ഡിസാന്റിസും തമ്മിലാണ് മത്സരം. അതിൽ വിജയിക്കുന്നയാളായിരിക്കും പാർട്ടിയുടെ അംഗീകൃത സ്ഥാനാർത്ഥി. പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിലേക്കുള്ള…

ജോയിന്റ് ചീഫ് ചെയർമാനായി ബൈഡൻ വ്യോമസേനയുടെ യുദ്ധവിമാന പൈലറ്റിനെ തിരഞ്ഞെടുത്തു

വാഷിംഗ്ടൺ:രാജ്യത്തിന്റെ അടുത്ത  ജോയിന്റ് ചീഫ് ചെയർമാനായി സേവനമനുഷ്ഠിക്കാൻ ചരിത്രമെഴുതിയ ഒരു വ്യോമസേനാ യുദ്ധവിമാന പൈലറ്റിനെ പ്രസിഡന്റ് ജോ ബൈഡൻ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥൻ അറിയിച്ചു. എയർഫോഴ്‌സ് ജനറൽ ചാൾസ് ക്യു ബ്രൗൺ ജൂനിയറിന്റെ നോമിനേഷൻ ഏറെ നാളായി പ്രതീക്ഷിച്ചിരുന്നു. സെനറ്റ് സ്ഥിരീകരിച്ചാൽ, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫിന്റെ നിലവിലെ ചെയർമാനായ ആർമി ജനറൽ മാർക്ക് മില്ലിയുടെ കാലാവധി ഒക്ടോബറിൽ അവസാനിക്കുന്നതോടെ സിക്യു ബ്രൗൺ ജൂനിയർ ചുമതലയേൽക്കും ബ്രൗണിന്റെ സ്ഥിരീകരണത്തോടെ ആദ്യമായി, പെന്റഗണിന്റെ ഉന്നത സൈനിക, സിവിലിയൻ സ്ഥാനങ്ങൾ ആഫ്രിക്കൻ അമേരിക്കക്കാർ വഹികും.പെന്റഗൺ മേധാവി , പ്രതിരോധ സെക്രട്ടറി കറുത്തവർഗ്ഗക്കാരനായ ലോയ്ഡ് ഓസ്റ്റിൻ,  ഭരണത്തിന്റെ തുടക്കം മുതൽ ചുമതലയിലാണ് . ജോയിന്റ് ചീഫ്സ് ചെയർമാനായി സേവനമനുഷ്ഠിച്ച മറ്റൊരു കറുത്തവർഗ്ഗക്കാരൻ ആർമി ജനറൽ കോളിൻ പവൽ ആയിരുന്നു. 3,000-ത്തിലധികം ഫ്ലൈറ്റ് മണിക്കൂറുകളും എല്ലാ തലങ്ങളിലും കമാൻഡ് അനുഭവവും ഉള്ള…